നമ്മുടെ ചെക്കൻ. സഞ്ജു സാസണെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്നത് അങ്ങനെയൊരു ഫീലായിരിക്കും. തലസ്ഥാന നഗരിയിലെ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിച്ചു നടന്ന ചെക്കൻ ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് നടന്നു കയറിയത് നമ്മുടെ നാടിനൊട്ടാകെ അഭിമാനം തന്നെയാണ്. ടീമിൽ നിന്നു തഴയുമ്പോഴും സഞ്ജുവിനായി ആ

നമ്മുടെ ചെക്കൻ. സഞ്ജു സാസണെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്നത് അങ്ങനെയൊരു ഫീലായിരിക്കും. തലസ്ഥാന നഗരിയിലെ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിച്ചു നടന്ന ചെക്കൻ ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് നടന്നു കയറിയത് നമ്മുടെ നാടിനൊട്ടാകെ അഭിമാനം തന്നെയാണ്. ടീമിൽ നിന്നു തഴയുമ്പോഴും സഞ്ജുവിനായി ആ

നമ്മുടെ ചെക്കൻ. സഞ്ജു സാസണെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്നത് അങ്ങനെയൊരു ഫീലായിരിക്കും. തലസ്ഥാന നഗരിയിലെ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിച്ചു നടന്ന ചെക്കൻ ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് നടന്നു കയറിയത് നമ്മുടെ നാടിനൊട്ടാകെ അഭിമാനം തന്നെയാണ്. ടീമിൽ നിന്നു തഴയുമ്പോഴും സഞ്ജുവിനായി ആ

നമ്മുടെ ചെക്കൻ. സഞ്ജു സാസണെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്നത് അങ്ങനെയൊരു ഫീലായിരിക്കും. തലസ്ഥാന നഗരിയിലെ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിച്ചു നടന്ന ചെക്കൻ ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് നടന്നു കയറിയത് നമ്മുടെ നാടിനൊട്ടാകെ അഭിമാനം തന്നെയാണ്. ടീമിൽ നിന്നു തഴയുമ്പോഴും സഞ്ജുവിനായി ആ ബാറ്റിങ് മികവ് സിലക്ടർമാർ കാണാതെ പോകുമ്പോഴും സഞ്ജുവിനായി ശബ്ദമുയർത്തുന്നതും ആ സ്നേഹത്തിന്റെ ബാക്കിയാണ്.

ഇപ്പോഴിതാ തന്റെ വളർച്ചയുടെ പാതയിൽ പിന്തുണയും സ്നേഹവും അറിയിച്ച നാട്ടുകാരെ കുറിച്ച് വാചാനനാകുകയാണ് സഞ്ജു.  ബാറ്റിങ് കിറ്റുമായി നടന്ന് പോകുമ്പോള്‍ 'നിന്നെക്കൊണ്ട് പറ്റുമെന്നും, ഒരു ദിവസം ഇന്ത്യയ്ക്കായി കളിക്കുമെന്നും' ആദ്യം പറഞ്ഞത് നാട്ടുകാരാണെന്നും താരം പറയുന്നു. ഭാരമേറിയ വലിയ ബാഗുമായി ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍, കയറിക്കോടാ, ബസ് കിട്ടുന്നിടത്ത് ആക്കിത്തരാമെന്ന് പറഞ്ഞ ഓട്ടോ ചേട്ടൻമാരുണ്ടെന്നും നാട് നല്‍കിയ സ്നേഹത്തിന് എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്നും സഞ്ജു പറയുന്നു. വിഴിഞ്ഞത്ത് നടന്ന പരിപാടിയിലാണ് താരം നാട്ടുകാരുടെ പിന്തുണ ഓര്‍ത്തെടുത്തത്.
അച്ഛന്‍റെയും അമ്മയുടെയും സ്വന്തം നാടാണ് വിഴിഞ്ഞമെന്നും അതുകൊണ്ട് തന്നെ പരിപാടിക്ക് നിര്‍ബന്ധമായി വരണമെന്നും ഒരു ദിവസം വിഴിഞ്ഞത്തെ ആള്‍ക്കാര്‍ക്ക് കൊടുക്കണമെന്നും അച്ഛന്‍ പറഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. മനസില്‍ ഒരു സ്വപ്നമുണ്ടെങ്കില്‍ അത് നേടിയെടുക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒപ്പം കഠിനാധ്വാനവും അച്ചടക്കവും ചേര്‍ന്നാല്‍ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നതിന്‍റെ ഉദാഹരണമാണ് താനെന്നും താരം പറഞ്ഞു.

ADVERTISEMENT

സഞ്ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'കുറേ സ്റ്റേജില്‍ കയറിയിട്ടുണ്ട്. പക്ഷേ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ സ്റ്റേജില്‍ നിന്ന് സംസാരിക്കാന്‍ അത്ര എളുപ്പമല്ല. സംസാരിക്കുമ്പോൾ ചെറിയ ടെൻഷനൊക്കെയുണ്ട്. പണ്ട് ഇവിടെ കടപ്പുറമായിരുന്നു. ഇപ്പോഴാണ് ഗ്രൗണ്ടൊക്കെ വന്നത്. ചെറുതായിരുന്നപ്പോള്‍ എന്നെ എന്റെ അമ്മയും അച്ഛനും അപ്പൂപ്പന്‍മാരും കളിപ്പിക്കാന്‍ കൊണ്ടുവന്നിരുന്ന സ്ഥലമാണിത്.  വിഴിഞ്ഞം മുതല്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ട് വരെ അച്ഛനും അമ്മയും കൊണ്ടുപോകും. ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്ന് ബാറ്റിങ് കിറ്റുമായി ഞാനും ചേട്ടനും ബസ് സ്റ്റാന്‍ഡ് വരെ നടന്ന് പോകും. അപ്പോ വഴിയില്‍ ഉണ്ടായിരുന്ന കുറേ ചേട്ടന്‍മാരുടെ മുഖം എനിക്കിവിടെ കാണാം. അന്ന്, നിന്നെക്കൊണ്ട് പറ്റുമെടാ, ഒരു ദിവസം നീ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നു. പ്രത്യേകിച്ചും ഓട്ടോച്ചേട്ടന്‍മാരോട്. വലിയ ബാഗും തൂക്കി നടന്ന് പോയിട്ടുള്ളപ്പോ,നീ കയറിക്കോടാ ബസ് സ്റ്റാന്‍ഡിലാക്കിത്തരാമെന്ന് പറഞ്ഞവരുണ്ട്.

അച്ഛന്‍റെയും അമ്മയുടെയും സ്വന്തം നാടാണ്. അച്ഛന്‍ വിളിച്ച് പറഞ്ഞു, എടാ ഒരു പരിപാടിയുണ്ട്. നീ എത്തിയിരിക്കണം. ഇന്ത്യന്‍ ക്യാംപാണെങ്കിലും എന്താണെങ്കിലും ഒരു ദിവസം വിഴിഞ്ഞത്തെ ആള്‍ക്കാര്‍ക്ക് കൊടുക്കണം. ഇത്രയും വലിയ സ്നേഹത്തിനും സപ്പോര്‍ട്ടിനും നാടിനോട് നന്ദിയുണ്ട്. നമ്മുടെ മനസില്‍ നമുക്കൊരു സ്വപ്നമുണ്ട്, ആഗ്രഹമുണ്ട്, അത് നേടിയെടുക്കാമെന്നൊരു ആത്മവിശ്വാസമുണ്ടെങ്കില്‍ അതിനായി കഠിനാധ്വാനം ചെയ്യാമെങ്കില്‍, അച്ചടക്കം ജീവിതത്തില്‍ കൊണ്ടുവരാമെങ്കില്‍ ജീവിതത്തില്‍ എന്തും നേടാന്‍ പറ്റുമെന്നാണ് എനിക്ക് പറയാനുള്ളത്'.– സഞ്ജു പറയുന്നു.

ADVERTISEMENT

കടന്നു വരാനിരിക്കുന്ന ടി ട്വന്റി ലോകകപ്പിലും സഞ്ജു ഇന്ത്യൻ ടീമിന്റെ സാന്നിദ്ധ്യമാകും. ന്യൂസാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സ്ക്വാഡിലും സഞ്ജുവുണ്ട്.

English Summary:

Sanju Samson shares heartfelt gratitude for his hometown's support during his formative years. The cricketer acknowledges the encouragement he received from the people of Vizhinjam, which fueled his dream of playing for India.