‘അയ്യോ....അമ്മേ...’: അമ്മയെ വിഡിയോ കോളിൽ കാഴ്ചകൾ കാണിച്ചു കൊണ്ടിരിക്കെ നിലവിളി: ബിനുവിന്റെ വേർപാട്, തീരാനോവ് Tragic Loss of Binu Prakash in Arunachal Pradesh
യാത്രകളെ പ്രണയിച്ചിരുന്ന ബിനു പ്രകാശിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. അരുണാചൽ പ്രദേശിലെ തടാകത്തിൽ മഞ്ഞു പാളികൾ തകർന്ന് വെള്ളത്തിൽ വീണ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നെടുമ്പന പുത്തൻ ചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് മുങ്ങി മരിച്ചത്. അപകടത്തിൽ കാണാതായ
യാത്രകളെ പ്രണയിച്ചിരുന്ന ബിനു പ്രകാശിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. അരുണാചൽ പ്രദേശിലെ തടാകത്തിൽ മഞ്ഞു പാളികൾ തകർന്ന് വെള്ളത്തിൽ വീണ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നെടുമ്പന പുത്തൻ ചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് മുങ്ങി മരിച്ചത്. അപകടത്തിൽ കാണാതായ
യാത്രകളെ പ്രണയിച്ചിരുന്ന ബിനു പ്രകാശിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. അരുണാചൽ പ്രദേശിലെ തടാകത്തിൽ മഞ്ഞു പാളികൾ തകർന്ന് വെള്ളത്തിൽ വീണ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നെടുമ്പന പുത്തൻ ചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് മുങ്ങി മരിച്ചത്. അപകടത്തിൽ കാണാതായ
യാത്രകളെ പ്രണയിച്ചിരുന്ന ബിനു പ്രകാശിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. അരുണാചൽ പ്രദേശിലെ തടാകത്തിൽ മഞ്ഞു പാളികൾ തകർന്ന് വെള്ളത്തിൽ വീണ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നെടുമ്പന പുത്തൻ ചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് മുങ്ങി മരിച്ചത്. അപകടത്തിൽ കാണാതായ മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ ജിയുപി സ്കൂളിനു സമീപം മേനോത്ത് മധുവിന്റെയും ഷീജയുടെയും മകൻ മാധവ് മധു (24)വിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. കോയമ്പത്തൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് മാധവ്. ഇന്നു വൈകിട്ടു നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരി: മീര മധു.
ബിനു പ്രകാശ് വിനോദയാത്ര പോയാൽ വിഡിയോ കോളിലൂടെ അമ്മ എസ്.ബീനയെ വിളിച്ച് ആ നാട്ടിലെ വിശേഷങ്ങൾ കാണിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കും പതിവു തെറ്റിച്ചില്ല. അരുണാചൽ പ്രദേശിലെ സെലാപാസിലെ തണുത്തുറഞ്ഞ തടാകത്തിലെ മഞ്ഞു പാളികളിലൂടെ സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുന്ന ദൃശ്യങ്ങൾ അമ്മയെ കാണിച്ച് അവിടത്തെ വിശേഷങ്ങൾ പറഞ്ഞാണ് ബിനു വെള്ളിയാഴ്ച വിഡിയോ കോൾ ചെയ്തത്. മഞ്ഞുപാളികളുടെ ദൃശ്യങ്ങൾ കാണിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് അയ്യോ....അമ്മേ എന്നു പറഞ്ഞു ഫോൺ കട്ടാക്കി. ബീന തിരിച്ചു വിളിച്ചപ്പോൾ ബെല്ലുണ്ടായിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. കുറച്ചു കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോൺ ഒാഫ് ആയി. ഇതോടെ ബീന പരിഭ്രാന്തയായി. രാത്രിയോടെയാണ് മകന്റെ മരണവാർത്ത അമ്മ അറിയുന്നത്.
കൊട്ടിയത്തെ വാഹന ഷോറൂമിലെ സീനിയർ സെയിൽസ് മാനേജരായ ബിനു പ്രകാശ് സുഹൃത്തുക്കളായ അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി ആദർശ്, കൊട്ടിയം സ്വദേശി രഞ്ജിത്, കൊല്ലം സ്വദേശി കൃഷ്ണദാസ്, പാരിപ്പള്ളി സ്വദേശി അനന്തു എന്നിവരും മലപ്പുറം സ്വദേശികളായ ശ്യാം, മാധവ് മധു എന്നിവരുമടങ്ങിയ ഏഴംഗ സംഘം 14നാണ് നെടുമ്പാശേരിയിൽ നിന്നു വിമാനത്തിൽ അരുണാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലേക്ക് ഒരാഴ്ചത്തെ വിനോദ യാത്രയ്ക്ക് പോയത്. തടാകത്തിനു മുകളിൽ തണുത്തുറഞ്ഞു കിടന്ന മഞ്ഞുപാളികളിലൂടെ നടക്കവേ പാളി തകർന്ന് മാധവ് മധുവാണ് ആദ്യം തടാകത്തിൽ വീണത്. ഇതു കണ്ട് ആദർശ് രക്ഷപ്പെടുത്താനായി വെള്ളത്തിലേക്കു ചാടി. രണ്ടു പേരും വെള്ളത്തിൽ മുങ്ങിയതോടെ ബിനു മഞ്ഞു പാളിയിൽ ഇരുന്ന് കാൽ നീട്ടിക്കൊടുത്തു.
മറ്റു സുഹൃത്തുക്കൾ കമ്പ് നീട്ടിക്കൊടുത്ത് ആദർശിനെ രക്ഷപ്പെടുത്തി. ഇതിനിടെ ബിനു പ്രകാശും വെള്ളത്തിൽ മുങ്ങി. 20 മിനിറ്റോളം വെള്ളത്തിൽ കിടന്ന ബിനുവിനെ സൈനിക ഉദ്യോഗസ്ഥരാണ് കരയ്ക്ക് എത്തിച്ചത്. സിപിആർ നൽകിയ ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരിച്ചു. ബിനുവിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടു വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ബന്ധുക്കളും ബിനു ജോലി ചെയ്യുന്ന കമ്പനിയിലെ അധികൃതരും അരുണാചൽ പ്രദേശിലേക്ക് പോയിട്ടുണ്ട്. പിതാവ് സി.പ്രകാശ് വിദേശത്തു നിന്ന് ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തി. ബോഡി ബിൽഡറായ ബിനു സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള നല്ലിലയിലെ ബോഡി ബിൽഡിങ് സെന്ററിലെ പരിശീലകനാണ്. നല്ലൊരു ഫുട്ബോൾ താരമായിരുന്ന ബിനു നാട്ടിൽ തടത്തിൽ ഫുട്ബോൾ ക്ലബ്ബിലെ താരവുമായിരുന്നു. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ബിനുവിനെ കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമാണ്.
എന്നിവർക്കൊപ്പമുണ്ടായിരുന്ന കൃഷ്ണദാസ് അപകട നിമിഷങ്ങൾ ഓർത്തെടുക്കുന്നു:
ഞങ്ങൾക്കൊപ്പം മറ്റ് നൂറിലധികം പേർ തടാകത്തിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിൽക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 2.30ന് ആണ് മഞ്ഞുപാളി തകർന്ന് ഞങ്ങളുടെ സംഘത്തിലെ ഒരാൾ വെള്ളത്തിലേക്ക് പോയത്. അവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റു 4 പേരും വെള്ളത്തിലേക്ക് വീണു. തടാകക്കരയിലുണ്ടായിരുന്ന കൊടിയിലെ വടി ഉപയോഗിച്ചാണ് മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. ഒടുവിൽ സൈനികരുടെ സഹായത്തോടെ ബിനുവിനെയും കരയ്ക്ക് എത്തിച്ചു. അപകട സാധ്യത മുന്നറിയിപ്പ് ബോർഡ് മറികടന്നാണ് സംഘം തടാകത്തിലേക്ക് പോയതെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഞങ്ങൾ അങ്ങനെയൊരു മുന്നറിയിപ്പ് കണ്ടിട്ടില്ല. അഥവാ ഉണ്ടെങ്കിൽ അതു ലംഘിച്ച് മുന്നോട്ടു പോകാൻ സ്ഥിരം യാത്ര ചെയ്യുന്ന ഞങ്ങൾ ശ്രമിക്കില്ല.