കല്യാണം വേണോ വേണ്ടേ എന്നത് വ്യക്തിപരമായ തീരുമാനം... ആദ്യം വേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യവും സ്വയം പുതുക്കാനുള്ള മനസും: വനിതാ കമ്മീഷൻ വേദിയിൽ മഞ്ജു വാര്യർ Manju's Speech at Kerala Women's Commission's 'Parannuyaram Karuthode' Campaign
‘‘വിവാഹം എന്നത് ഒരിക്കലും ജീവിതത്തിന്റെ അവസാന വാക്കല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്. വിവാഹം വേണോ വേണ്ടേ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള പെൺകുട്ടികളെ കാണാം.. അവരുടെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണ നൽകി ഒപ്പം നിൽക്കുന്ന മാതാപിതാക്കളേയും

‘‘വിവാഹം എന്നത് ഒരിക്കലും ജീവിതത്തിന്റെ അവസാന വാക്കല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്. വിവാഹം വേണോ വേണ്ടേ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള പെൺകുട്ടികളെ കാണാം.. അവരുടെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണ നൽകി ഒപ്പം നിൽക്കുന്ന മാതാപിതാക്കളേയും കാണാം. അതാണ് ഇന്നത്തെ കാലത്തെ ഏറ്റവും മനോഹരമായ കാര്യമെന്ന്’’ മഞ്ജു വാര്യർ പറയുമ്പോൾ ചുറ്റുമിരിക്കുന്ന സ്ത്രീകളുടെ കയ്യടികൾ ചെണ്ടമേളത്തിന്റെയത്ര ഉച്ചത്തിലെത്തുന്നു...
ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷന്‍ തുടങ്ങിയ ‘പറന്നുയരാം കരുത്തോടെ’ എന്ന ക്യാംപെയിന്റെ ബ്രാന്റ് അംബാസിഡറായാണ് നടി മഞ്ജു വാര്യർ എത്തിയത്.
തന്റെ അച്ഛന്റെ മരണ ശേഷം അമ്മ തളർന്നു പോകാതെ തിരികെ വന്നതിനെ കുറിച്ചും മഞ്ജു വേദിയിൽ പറഞ്ഞു. നല്ല കൂട്ടയാരുന്ന അച്ഛന്റെ മരണ ശേഷം അമ്മ ആകെ തകർന്നു പോകുമെന്ന് താനും ചേട്ടനും ആവലാതിപ്പെട്ടിരുന്നു എന്നാൽ അമ്മ പഴയ ഇഷ്ടങ്ങളൊക്കെ പൊടി തട്ടിയെടുത്ത്... സംഗീതവും എഴുത്തും നൃത്തവുമൊക്കെ ചെയ്ത് മുന്നേറിയ കാര്യങ്ങളും നടി സദസുമായി പങ്കുവച്ചു. സ്വന്തമായി ക്ലാസുകൾ കണ്ടുപിടിച്ച്, സാമൂഹിക മാധ്യങ്ങളിൽ എഴുതിയും യാത്രാ സംഘങ്ങൾ കണ്ടെത്തി യാത്രകൾ ചെയ്തും അവർ മുന്നേറി... അതൊക്കെ കണ്ടിട്ട് ഏതൊരു പ്രായത്തിലും അവനവന്റെ സന്തോഷങ്ങൾ കണ്ടെത്തി അതിനായി പരിശ്രമിക്കണമെന്നൊരു പാഠം കൂടി സ്വന്തം ജീവിതം കൊണ്ട് അമ്മ പഠിപ്പിച്ചു തന്നുവെന്ന് മഞ്ജു.
ഇതു കൂടാതെ ട്രക്ക് ഓടിക്കുന്ന അമ്മയും പെൺമക്കളും, പ്രായത്തെ വെല്ലുന്ന തരത്തിൽ ജെസിബി വരെ ഓടിക്കുന്ന മുത്തശ്ശിയും, അമ്മയുമായി ബൈക്ക് റൈഡ് പോകുന്ന മകളും, തട്ടുകട നടത്തി എൽ.എൽ.ബിക്കു പഠിക്കുന്ന പെൺകുട്ടിയും... തുടങ്ങി സ്ത്രീ മുന്നേറ്റങ്ങളുടെ പല പല ആവേശകരമായ ഉദാഹരണങ്ങളും നമുക്ക് ചുറ്റും തന്നെ ഉണ്ടെന്നും അവർ ഓർപ്പിച്ചു.
ജീവിത്തിൽ തനിക്കുള്ള ‘ബക്കറ്റ് ലിസ്റ്റിനെ’ കുറിച്ചും നടി വേദിയിൽ പറഞ്ഞു. ഈ ജന്മത്തിൽ നമുക്ക് ചെയ്യാനാഗ്രമുള്ള/ നേടാനാഗ്രഹമുള്ള കാര്യങ്ങൾ എഴുതി സൂക്ഷിച്ച് അതിൽ ഒരോന്നും ചെയ്തു കഴിയുമ്പോൾ ടിക് ഇട്ട് സംതൃപ്തി കണ്ടെത്തുന്ന രീതിയാണ് ബക്കറ്റ് ലിസ്റ്റ്.
എല്ലാ സ്വപ്നങ്ങൾക്കും ചിറകു നൽകാൻ സാമ്പത്തിക സ്വാതന്ത്ര്യം വേണം
ഡ്രൈവിങ്ങ് പഠിക്കുക, വണ്ടിയോടിക്കുക, നീന്തൽ പഠിക്കുക, അച്ഛന്റെ പിന്നിലിരുന്ന യാത്ര ചെയ്തപ്പോൾ മുതലുള്ള സ്വപ്നമായ– ബൈക്ക് റൈഡ് തുടങ്ങി കുറച്ചു കാര്യങ്ങൾ ചെയ്തു. ഇപ്പോഴും ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ വെറുതേ ടിക്ക് ഇട്ട് പോകുന്നതിൽ മാത്രമല്ല അതിന്റെ മുഴുവൻ സൗന്ദര്യവും അത് ഓരോ കാര്യങ്ങളിലും നമ്മൾ നമുക്ക് കാലാനുശ്രിതമായ അപ്ഡേറ്റുകൾ നടത്തുമ്പോഴാണെന്ന് നടി പറഞ്ഞു. ഇതിനൊക്കെയും വേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യമാണ്. അതുനു വേണ്ട ഉപദേശങ്ങൾ തരാൻ വനിതാ കമ്മീഷൻ ഒപ്പമുണ്ടെന്നും അവർ ഓർമിപ്പിച്ചു. പറന്നുയരാനും അതേ പോലെ വേണ്ടി വന്നാൽ സ്വന്തം ആകാശം സ്വയം സൃഷ്ടിക്കാനും കഴിയട്ടേ എന്നും പറഞ്ഞു വച്ചാണ് നടി വേദിയിൽ നിന്നും മടങ്ങിയത്.