അകലെയല്ല, ഒരു കുഞ്ഞിക്കാലെന്ന സ്വപ്നം: വന്ധ്യതയ്ക്കും ഗർഭാശയ പ്രശ്നങ്ങൾക്കും പരിഹാരവുമായി സെമിനാർ Understanding Infertility and Ovarian Diseases
കുഞ്ഞിക്കാലടികൾക്കായി കാത്തിരുന്നും കൊതിച്ചും എത്രനാൾ? പക്ഷേ ആ സ്വപ്നത്തിന് വില്ലനാകുന്നതോ, രണ്ട് ഘടകങ്ങൾ. ഒന്ന് വന്ധ്യത, രണ്ട് അണ്ഡാശയ സംബന്ധമായ രോഗങ്ങൾ. ഒരു കുഞ്ഞെന്ന സ്വപ്നത്തിനായി കാത്തിരിക്കുന്നവർക്കായി, വന്ധ്യതയും അണ്ഡാശയ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നവർക്കായി വൈദ്യശാസ്ത്രത്തിന്റെ അനന്തമായ

കുഞ്ഞിക്കാലടികൾക്കായി കാത്തിരുന്നും കൊതിച്ചും എത്രനാൾ? പക്ഷേ ആ സ്വപ്നത്തിന് വില്ലനാകുന്നതോ, രണ്ട് ഘടകങ്ങൾ. ഒന്ന് വന്ധ്യത, രണ്ട് അണ്ഡാശയ സംബന്ധമായ രോഗങ്ങൾ.
ഒരു കുഞ്ഞെന്ന സ്വപ്നത്തിനായി കാത്തിരിക്കുന്നവർക്കായി, വന്ധ്യതയും അണ്ഡാശയ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നവർക്കായി വൈദ്യശാസ്ത്രത്തിന്റെ അനന്തമായ സാധ്യതകളും പരിഹാരങ്ങളും പരിചയപ്പെടുത്തുകയാണ് വനിത സ്പർശം സെമിനാർ. വനിതയും സ്മിത മെമ്മോറിയിൽ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിന് വേദിയൊരുങ്ങുന്നത് തൊടുപുഴയിലാണ്. 2026 ജനുവരി 31ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സെമിനാറിന്റെ സമയക്രമം.
‘യുവതലമുറയിലെ ഗർഭാശയ അണ്ഡാശയ രോഗങ്ങളും വന്ധ്യതയും’ എന്ന വിഷയത്തിലാണ് സെമിനാർ. പ്രസവ–പ്രസവാനന്തര ചികിത്സകൾ, വന്ധ്യത ചികിത്സ, തുടങ്ങിയ മേഖലകളിലെ പ്രമുഖരായിരിക്കും ക്ലാസുകൾ നയിക്കുന്നത്. ഡോ. ഷൈനി ഡാനിയേൽ (കൺസൾട്ടന്റ്–ഒബിജി), ഡോ. ആനീസ് എം.എസ് (കൺസൾട്ടന്റ്–ഒബിജി), ഡോ. അനൂപ് കൃഷ്ണൻ (കൺസൾട്ടന്റ്–ഒബിജി). ഡോ. ആതിര രാജു (കൺസൾട്ടന്റ്–ഒബിജി), ഡോ. ചന്ദ്രിക പിഎൻ (റീ പ്രൊഡക്ടീവ് മെഡിസിൻ) തുടങ്ങിയ പ്രമുഖരാണ് ക്ലാസുകൾ നയിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ, ആശങ്കകൾ എന്നിവ ഡോക്ടർമാരോടു ചോദിക്കാനുള്ള അവസരവും സെമിനാറിൽ ഉണ്ടാകും.
രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9495080006