‘സ്ലീപ് ഡിവോഴ്സ് നല്ലതാണ്, പക്ഷേ പുറത്തു പറയാൻ പേടി’; വനിത സർവേ ഫലം The Vanitha Survey: Revealing Attitudes Towards Sleep Divorce in Kerala
ഉറക്കം മെച്ചപ്പെടുത്താൻ പങ്കാളികൾ വെവ്വേറെ കിടന്നുറങ്ങുന്ന ‘സ്ലീപ് ഡിവോഴ്സ്’ രീതി നമ്മുടെ നാട്ടിൽ എത്രമാത്രം പ്രചാരം നേടി എന്നറിയാൻ വനിത നടത്തിയ സർവേയിൽ 2312 പേരാണ് ആവേശത്തോടെ ഉത്തരമെഴുതിയത്.
ഉറക്കം മെച്ചപ്പെടുത്താൻ പങ്കാളികൾ വെവ്വേറെ കിടന്നുറങ്ങുന്ന ‘സ്ലീപ് ഡിവോഴ്സ്’ രീതി നമ്മുടെ നാട്ടിൽ എത്രമാത്രം പ്രചാരം നേടി എന്നറിയാൻ വനിത നടത്തിയ സർവേയിൽ 2312 പേരാണ് ആവേശത്തോടെ ഉത്തരമെഴുതിയത്.
ഉറക്കം മെച്ചപ്പെടുത്താൻ പങ്കാളികൾ വെവ്വേറെ കിടന്നുറങ്ങുന്ന ‘സ്ലീപ് ഡിവോഴ്സ്’ രീതി നമ്മുടെ നാട്ടിൽ എത്രമാത്രം പ്രചാരം നേടി എന്നറിയാൻ വനിത നടത്തിയ സർവേയിൽ 2312 പേരാണ് ആവേശത്തോടെ ഉത്തരമെഴുതിയത്.
ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ഒരു സംഘടന കഴിഞ്ഞ വർഷം നടത്തിയ ഗ്ലോബൽ സ്ലീപ് സർവേയിൽ 78% ഇന്ത്യൻ ദമ്പതികളും സ്ലീപ് ഡിവോഴ്സ് രീതി പിന്തുടരുന്നു എന്ന കണക്കു പുറത്തുവന്നിരുന്നു. ചൈനയെയും (67%) സൗത്ത് കൊറിയയെയും (65%) പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.
വിശ്രമം മെച്ചപ്പെടാനും കൂർക്കംവലി പോലുള്ള പ്രശ്നങ്ങൾ അതിജീവിക്കാനും സമ്മർദം കുറയ്ക്കാനും ജോലിയിലെ ഷിഫ്റ്റ് വ്യത്യാസം ഉറക്കത്തെ ബാധിക്കാതിരിക്കാനുമെല്ലാം ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. ഉറക്കം മെച്ചപ്പെടുത്താൻ പങ്കാളികൾ വെവ്വേറെ കിടന്നുറങ്ങുന്ന ‘സ്ലീപ് ഡിവോഴ്സ്’ രീതി നമ്മുടെ നാട്ടിൽ എത്രമാത്രം പ്രചാരം നേടി എന്നറിയാൻ വനിത നടത്തിയ സർവേയിൽ 2312 പേരാണ് ആവേശത്തോടെ ഉത്തരമെഴുതിയത്. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും ഒരേ സ്വരത്തിൽ പറഞ്ഞതിങ്ങനെ, ‘സ്ലീപ് ഡിവോഴ്സ് നല്ലതാണ്. പക്ഷേ, പുറത്തു പറയാൻ പേടിയുണ്ട്.’
അത്രമാത്രം പോസിറ്റീവായി പ്രതികരിക്കാൻ മലയാളികൾ തയാറല്ലെങ്കിലും വനിത സർവേയിൽ പങ്കെടുത്ത 56.5 % പേരും സ്ലീപ് ഡിവോഴ്സിനെ അനുകൂലിക്ച്ചു. 17.4 % പേർ അംഗീകരിക്കും എന്ന് ഉത്തരമെഴുതിയപ്പോൾ 39.1 % പേർക്കും ആവശ്യമെങ്കിൽ ഈ രീതി തെറ്റില്ല എന്ന ചിന്താഗതിയാണ്. ഈ രീതി ഒരിക്കലും അംഗീകരിക്കില്ല എന്നു തുറന്നു പറഞ്ഞവരുടെ കണക്ക് ഒട്ടും ചെറുതല്ല, 34.8%.
സർവേയുടെ ഭാഗമായി നടത്തിയ ഡാറ്റ കലക്ഷനിൽ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ദമ്പതികളായ ആദർശും അദിതിയും (യഥാർഥ പേരല്ല) പറഞ്ഞ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. രണ്ടു കമ്പനികളിലായി ആദർശ് അമേരിക്കൻ ടൈമിലും അദിതി ഇന്ത്യൻ സമയത്തുമാണു ജോലി ചെയ്യുന്നതെന്നതൊഴിച്ചാൽ ഇരുവർക്കുമിടയിൽ യാതൊരു ‘പൊരുത്ത’ക്കേടുമില്ല. ജോലിയിലെ ഷിഫ്റ്റ് വ്യത്യാസം പരസ്പരം ബാധിക്കാതിരിക്കാനായി ഫ്ലാറ്റിലെ രണ്ടു മുറികളിൽ ഉറങ്ങുന്ന സ്ലീപ് ഡിവോഴ്സ് രീതിയാണ് ഇവർ കുറച്ചു കാലമായി പിന്തുടർന്നത്. ഷിഫ്റ്റ് കഴിഞ്ഞു വരുമ്പോൾ കോളിങ് ബെൽ അടിക്കരുത് എന്നതു മുതൽ ജോലിക്കു പോകും മുൻപു കിച്ചൻ ക്ലീൻ ചെയ്തിരിക്കണം എന്നതു വരെയുള്ള ഫാമിലി റൂൾസ് ഇരുവരും കൃത്യമായി പാലിക്കുന്നു.
മക്കൾക്കൊപ്പം നിൽക്കാനായി ആദർശിന്റെ അച്ഛനും അമ്മയും എത്തിയതോടെ കാര്യങ്ങൾ പാളം തെറ്റി. കല്യാണം കഴിഞ്ഞു രണ്ടു വർഷമായിട്ടും കുട്ടികളാകാത്തത് രണ്ടിടത്തെ ഉറക്കം കൊണ്ടാണെന്ന ‘കണ്ടുപിടുത്തം’ അദിതിയുടെ അച്ഛനമ്മമാരെ വിളിച്ചറിയിക്കാൻ അവർ മടിച്ചില്ലെന്നു മാത്രമല്ല, വിവാഹമോചനത്തിലേക്കാണ് ഇവർ നീങ്ങുന്നതെന്നു വരെ പറഞ്ഞുകളഞ്ഞു.
രാത്രി എന്നും ഒന്നിച്ചു കിടന്നാലേ കുട്ടികളുണ്ടാകൂ... എന്ന പരമ്പരാഗത സിദ്ധാന്തം നിലനിൽക്കുന്നിടത്തോളം ‘സ്ലീപ് ഡിവോഴ്സ്’ കേരളത്തിലോ ഇന്ത്യയിലോ അംഗീകരിക്കപ്പെടില്ല എന്നുറപ്പിച്ചു പറഞ്ഞാണ് ആദർശും അദിതിയും അവരുടെ അനുഭവകഥ ‘വനിത’യോടു പറഞ്ഞത്. അതിനൊപ്പം ഒരു കാര്യം കൂടി പറഞ്ഞു, യഥാർഥ പേര് വെളിപ്പെടുത്തരുത്.
ആദർശിന്റെയും അദിതിയുടെയും അനുഭവകഥയുടെ കൂടുതൽ വിവരങ്ങളറിയാനും വനിത സർവേ ഫലം പൂർണമായി വായിക്കാനും പുതിയ ലക്കം (ജനുവരി 17– 23) വനിത കാണുക.