എഴുപത്തിനാലിലും പതിനേഴിന്റെ ചുറുചുറുക്കോടെയിരിക്കുന്നതെങ്ങനെ എന്നു ചോദിച്ചാൽ ഡോക്ടർ ജയശ്രീ ഗോപാലൻ പറയും, ‘മനസ്സുകൊണ്ടു ശരീരംകൊണ്ടും ഇപ്പോൾ അൻപതുകളിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ആരോഗ്യം നന്നായാൽ ബാക്കിയെല്ലാം വഴിയേ വരും’. ഡോക്ടറുടെ വാക്കുകൾ നൂറു ശതമാനം ശരിയാണെന്നു തെളിയിക്കും ഷോക്കേസിൽ

എഴുപത്തിനാലിലും പതിനേഴിന്റെ ചുറുചുറുക്കോടെയിരിക്കുന്നതെങ്ങനെ എന്നു ചോദിച്ചാൽ ഡോക്ടർ ജയശ്രീ ഗോപാലൻ പറയും, ‘മനസ്സുകൊണ്ടു ശരീരംകൊണ്ടും ഇപ്പോൾ അൻപതുകളിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ആരോഗ്യം നന്നായാൽ ബാക്കിയെല്ലാം വഴിയേ വരും’. ഡോക്ടറുടെ വാക്കുകൾ നൂറു ശതമാനം ശരിയാണെന്നു തെളിയിക്കും ഷോക്കേസിൽ

എഴുപത്തിനാലിലും പതിനേഴിന്റെ ചുറുചുറുക്കോടെയിരിക്കുന്നതെങ്ങനെ എന്നു ചോദിച്ചാൽ ഡോക്ടർ ജയശ്രീ ഗോപാലൻ പറയും, ‘മനസ്സുകൊണ്ടു ശരീരംകൊണ്ടും ഇപ്പോൾ അൻപതുകളിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ആരോഗ്യം നന്നായാൽ ബാക്കിയെല്ലാം വഴിയേ വരും’. ഡോക്ടറുടെ വാക്കുകൾ നൂറു ശതമാനം ശരിയാണെന്നു തെളിയിക്കും ഷോക്കേസിൽ

എഴുപത്തിനാലിലും പതിനേഴിന്റെ ചുറുചുറുക്കോടെയിരിക്കുന്നതെങ്ങനെ എന്നു ചോദിച്ചാൽ ഡോക്ടർ ജയശ്രീ ഗോപാലൻ പറയും, ‘മനസ്സുകൊണ്ടു ശരീരംകൊണ്ടും ഇപ്പോൾ അൻപതുകളിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ആരോഗ്യം നന്നായാൽ ബാക്കിയെല്ലാം വഴിയേ വരും’. ഡോക്ടറുടെ വാക്കുകൾ നൂറു ശതമാനം ശരിയാണെന്നു തെളിയിക്കും ഷോക്കേസിൽ തലയെടുപ്പോടെ നിരന്നിരിക്കുന്ന മെഡലുകൾ. പവർലിഫ്റ്റിങ് ജില്ലാ തലം മുതൽ രാജ്യാന്തരതലം വരെ നേടിയ മെഡലുകളുണ്ട് ഇക്കൂട്ടത്തിൽ.

വെളിച്ചമേകിയ തിരിച്ചറിവ്

ADVERTISEMENT

ഇസ്താംബുളില്‍ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ നേടിയ മെഡലുകൾ കയ്യിലെടുത്തുയർത്തി വിശേഷങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ജയശ്രീ ഡോക്ടറുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.

‘‘അനുവാദം ചോദിക്കാതെ ജീവിതത്തിലേക്കു കടന്നു വന്ന ജീവിതശൈലി രോഗങ്ങളോടും അമിതഭാരത്തോടും വിട പറയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു വർഷം മുൻപു തിരുവമ്പാടിയിലെ കോർ ഫിറ്റ്നസ് ജിമ്മിലേക്ക് എത്തുന്നത്. മൂന്നു ദശാബ്ദത്തോളം ഗൈനക്കോളജിസ്റ്റ് ആയി പ്രവർത്തിച്ചു. സ്വന്തം ആരോഗ്യപരിചരണത്തിലേക്കു വരുമ്പോൾ സ്ത്രീകൾക്ക് അല്പം മടിയൊക്കെ വരും. 2006ൽ സർവീസിൽ നിന്നു വിരമിക്കുമ്പോൾ ഞാൻ ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ ആയിരുന്നു. അതിനുശേഷം ആലപ്പുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും സേവമനുഷ്ഠിച്ചു. അന്നേ മനസ്സിലുറപ്പിച്ചതാണ്,സ്വന്തം ആരോഗ്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാനില്ലെന്ന്. പക്ഷേ,ജീവിതത്തിലെ പല സാഹചര്യങ്ങളും പ്രതികൂലമായതോടെ വലിയൊരു ശതമാനം സ്ത്രീകളേയും പോലെ ഞാനും കുടുംബം,കുട്ടികൾ,ജോലി എന്നിങ്ങനെ ചുരുങ്ങിപ്പോയി.

ADVERTISEMENT

അങ്ങനെ ഇരുന്നിരുന്നു ശരീരഭാരം 75കിലോഗ്രാം തൊട്ടു. നിലത്തിരിക്കാനോ അൽപദൂരം നടക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ. ഇങ്ങനെ മുന്നോട്ടുപോയാൽ പറ്റില്ലെന്ന നിശ്ചയദാർഢ്യമാണ് എന്നെ ഈ നേട്ടങ്ങളിലേക്കെല്ലാം നയിച്ചത്.’’

പുതിയ വഴികൾ തുറക്കുന്നു

ADVERTISEMENT

‘‘ആദ്യ ദിവസം മുതൽ ദാ, ഈ നിമിഷം വരേയും ജിം മുടക്കിയിട്ടേയില്ല. വർക്കൗട്ട് കഴിഞ്ഞ് എന്നും ഭാരം നോക്കും. വ്യത്യാസം ചെറുതാണെങ്കിലും അതു നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല. മുടങ്ങാതെയുള്ള പ രിശീലനവും ഡയറ്റും ഒരു വർഷത്തിനുള്ളിൽ 28കിലോഗ്രാം കുറയ്ക്കാൻ സഹായിച്ചു. ഭാരം കുറഞ്ഞതോടെ ഭാരമെടുക്കാനുള്ള ആവേശം കൂടി.

തുടക്കം മുതൽ പവർ ലിഫ്റ്റിങ്ങിലായിരുന്നു താത്പര്യം. ഇതു മനസ്സിലാക്കി കോർ ഫിറ്റ്നസ് ജിമ്മിലെ കോച്ച് ജിമ്മി ദാസ് ചോദിച്ചു പവർലിഫ്റ്റിങ് ജില്ലാ ചാംപ്യൻഷിപ്പിൽ പങ്കെടുത്തുകൂടെ എന്ന്. വയസ്സ്73ആയില്ലേ എന്നൊരു ചിന്ത തലച്ചോറിൽ നിന്നു പാഞ്ഞെത്തിയെങ്കിലും അതു മനസ്സിലേക്കു കയറിക്കൂടുന്നതിനു മുൻപു കുടഞ്ഞെറിഞ്ഞ് കോച്ചിന് കൈ കൊടുത്തു.

സ്ക്വാട്ട്,ബെഞ്ച് പ്രസ്,ഡെഡ് ലിഫ്റ്റ് എന്നിവയിലാകാം പരിശീലനം എന്നു നിർദേശിച്ചത് കോച്ചാണ്. പിന്നീടുള്ള രണ്ടു മാസം കഠിനപ്രയത്നത്തിന്റേതായിരുന്നു.

വ്യായാമത്തിനൊപ്പം കടുത്ത ഡയറ്റും പിന്തുടർന്നു. വറുത്തതും പൊരിച്ചതും അരിയാഹാരവും പഞ്ചസാരയുമെല്ലാം ഒഴിവാക്കി. ഒന്നും വെറുതേയായില്ല. 73ാം വയസ്സിൽ പവർലിഫ്റ്റിങ് ജില്ലാ ചാംപ്യൻഷിപ്പിൽ സ്വർണം നേടി.പിന്നാലെ വന്ന മത്സരങ്ങളെല്ലാം എനിക്കാവേശമായിരുന്നു. നാഷനൽ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പില്‍ പങ്കെടുക്കാൻ ഒറ്റയ്ക്കാണു കോഴിക്കോട്ടേക്കു പോയത്.

പങ്കെടുത്ത മത്സരങ്ങളിലെല്ലാം മെഡൽ തിളക്കത്തോടെ മാത്രമേ മടങ്ങിയിട്ടുള്ളൂ. മെഡലിനൊപ്പം ഒരു നേട്ടം കൂടിയുണ്ടായി.പതിനഞ്ചു വർഷമായി ഉപയോഗിച്ചിരുന്ന ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്നുകളോടു ഗുഡ് ബൈ പറഞ്ഞു.’’ ജയശ്രീ ഡോക്ടര്‍ നിറഞ്ഞു ചിരിച്ചു.

വേദനകൾ മറികടന്ന്

ഭർത്താവ് അഡ്വ.മദനന്റെ വേർപാട് ജയശ്രീ ഡോക്ടറെ മാനസികമായി തളർത്തി. ‘‘ഒന്നിലും ശ്രദ്ധിക്കാതെ ഒതുങ്ങിക്കൂടുമ്പോൾ ഓരോരോ ചിന്തകൾ അലട്ടും.രണ്ട് ആ ൺമക്കളാണെനിക്ക്. സിദ്ധാർഥയും സന്ദീപും.

മനസ്സിന്റെ വേദനകൾ മറികടക്കാനുള്ള ഉപാധികൂടിയായിരുന്നു എനിക്ക് ജിം. ഏഷ്യൻ ഓപ്പൺ ആൻഡ് മാസ്‌റ്റേഴ്സ് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്സിൽ പങ്കെടുക്കുന്നത് അർജുന അവാർഡ് ജേതാവായ പവർലിഫ്റ്റർ പി.ജെ.ജോസഫ് സാറിന്റെ ആലപ്പി ജിമ്മിൽ ചേർന്നതിനു ശേഷമാണ്. അദ്ദേഹത്തിന്റെ മകൻ മിഥുൻ ജോസഫ് ആണ് പരിശീലകൻ. എന്റെ മൂത്ത മകൻ സിദ്ധാർഥയുടെ സുഹൃത്തായതുകൊണ്ടുതന്നെ മിഥുനോട് മകനോടെന്നപോലെ വാത്സല്യവും സ്വാതന്ത്ര്യവുമുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ ഏറ്റവും ആവേശം സിദ്ധാർഥയുടെ ഭാര്യ രേണു ഗീതയ്ക്കായിരുന്നു. ഇസ്താംബുളിൽ അവർ രണ്ടുപേരും കൊച്ചുമകൻ നീലും എനിക്കൊപ്പം വന്നിരുന്നു. 47 കിലോഗ്രാം എം4വിഭാഗത്തിലാണ് മത്സരിച്ചത്.സ്ക്വാട്ട്,ബെഞ്ച് പ്രസ്,ഡെഡ്‌ലിഫ്റ്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു മത്സരം.

സിദ്ധാർഥ ദുബായില്‍ അർബൻ സ്പിയർ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്. രേണു എസ്തോണിയൻ യൂണിവേഴ്സിറ്റി ഓഫ് ലൈഫ്സയൻസസിൽ അസിസ്റ്റൻറ് പ്രഫസറും. 2026ൽ കോമണ്‍ വെൽത് പവർലിഫ്റ്റിങ് ഫെഡറേഷന്റെ നേതൃത്വത്തിൽ കോമൺവെൽത് പവർലിഫ്റ്റിങ് ചാംപ്യൻഷിപ് നടക്കുന്നത് കാനഡയിലാണ്.

അത്ര ദൂരം യാത്ര വേണോ എന്ന ആശങ്ക മനസ്സിലുണ്ടെങ്കിലും കുട്ടികൾ വിടുന്ന ലക്ഷണമില്ല.ഇനിയിപ്പോൾ അതിനായുള്ള പരിശീലനം ആരംഭിക്കണം.’’ ജിമ്മിലേക്കു കടന്നു വന്ന കൗമാരെക്കാരെ കണ്ടപ്പോൾ ജയശ്രീ ഡോക്ടർ കൈയുയർത്തി കാണിച്ചു. ‘‘എന്റെ ജിം മേറ്റ്സിനെ കണ്ടില്ലേ?ഇതൊക്കെയാണ് ഈ ചുറുചുറുക്കിന്റെ രഹസ്യം’’.

The Power of a 74-Year-Old Powerlifter:

Powerlifting success story of Dr. Jayasree Gopalan. At 74, she proves that health is the real wealth by winning medals in powerlifting, overcoming lifestyle diseases, and inspiring others with her fitness journey.