ഷാൻ‌ ജോൺസൺ... അച്ഛനു പിന്നാലെ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയ മാലാഖ. സംഗീത സംവിധായകന്‍ ജോൺസന്റെ പ്രിയമകൾ ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്. തനിക്കായൊരു മനോഹര ഗീതം കരുതിവച്ചിട്ടൊടുവിൽ മരണത്തിന്റെ ലോകത്തേക്ക് ഷാനിനെയാണ് വണു ഗോപാൽ ഓർമിക്കുന്നത്. ഒരു കുടുംബത്തിന്റെ

ഷാൻ‌ ജോൺസൺ... അച്ഛനു പിന്നാലെ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയ മാലാഖ. സംഗീത സംവിധായകന്‍ ജോൺസന്റെ പ്രിയമകൾ ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്.

തനിക്കായൊരു മനോഹര ഗീതം കരുതിവച്ചിട്ടൊടുവിൽ മരണത്തിന്റെ ലോകത്തേക്ക് ഷാനിനെയാണ് വണു ഗോപാൽ ഓർമിക്കുന്നത്. ഒരു കുടുംബത്തിന്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ട നിമിഷമായിരുന്നു ആ വിയോഗം ഓർമിപ്പിച്ചതെന്ന് വേണുഗോപാൽ കുറിക്കുന്നു.

ADVERTISEMENT

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

ADVERTISEMENT

ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എന്റെ ശബ്ദം റിക്കാർഡ് ചെയ്യാൻ വരും എന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എന്റെ വീട്ടിൽ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നായിരുന്നു പ്ലാൻ. രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കാൾ. ഷാനിന്റെ മരണ വാർത്ത കേൾക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ ? ഈ വാർത്ത സത്യമാകരുതെ എന്ന പ്രാർത്ഥനയിൽ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും scrolling news ആയി കൊടുത്തു തുടങ്ങിയിരുന്നു.

വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ അവളെ അറിയാം. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടന്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാർ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂൺ ചെയ്ത് വരികൾ എഴുതാൻ അവൾ അന്നേ താൽപ്പര്യം കാണിച്ചിരുന്നു.

"ഇതൊരു ഡ്യുയറ്റ് ആണ്. സുജാത ആന്റിയുടെ ശബ്ദം റിക്കാർഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോൾ പ്രതിഫലം എത്രയാ വാങ്ങുന്നത് " ?

ഞാനവളെ വഴക്കു പറഞ്ഞു അന്ന്.

ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങൾ അവളുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി. ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിന്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവർ !!

" ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ.....

ഇടവഴിയിൽ ഹൃദയങ്ങൾ തുറന്ന വേളകൾ "

രചനയും ഗാന ആൽബം നിർമ്മാണവും: ഉണ്ണി മാഞ്ഞാലി

സംഗീതം: ഷാൻ ജോൺസൺ

ഗായകർ: ജി വേണുഗോപാൽ, സുജാത.

ഗാനം യൂട്യൂബ് ലിങ്ക് കമൻ്റ്സിൽ കൊടുത്തിരിക്കുന്നു. VG

English Summary:

Shan Johnson, the talented daughter of music composer Johnson, passed away a decade ago, leaving a void in the Malayalam music industry. Singer Venu Gopal fondly remembers her, recounting the shocking news of her untimely demise and her passion for music from a young age.

ADVERTISEMENT