'എ സ്റ്റോറി ഇൻ റെഡ്' എന്ന് പേരിട്ടിരിക്കുന്ന കലാനുഭവം സാർത്ഥകമാക്കുന്നത് ഏഷ്യൻ പെയിന്റ്സ് റൊയാൽ ആണ്. ശാന്തമായ ഫോർട്ടു കൊച്ചിയിലെ ഒരു വസതിയെ പൂർണ്ണമായും ചുവന്ന ലോകമാക്കി മാറ്റിക്കൊണ്ടാണിത് പ്രാവർത്തികമാക്കിയിരിക്കുന്നത്. നിരവധി ഇൻസ്റ്റലേഷനുകളായി വികസിക്കുന്ന ‘എ സ്റ്റോറി ഇൻ റെഡ് ’ നടന്നു കാണാവുന്ന

'എ സ്റ്റോറി ഇൻ റെഡ്' എന്ന് പേരിട്ടിരിക്കുന്ന കലാനുഭവം സാർത്ഥകമാക്കുന്നത് ഏഷ്യൻ പെയിന്റ്സ് റൊയാൽ ആണ്. ശാന്തമായ ഫോർട്ടു കൊച്ചിയിലെ ഒരു വസതിയെ പൂർണ്ണമായും ചുവന്ന ലോകമാക്കി മാറ്റിക്കൊണ്ടാണിത് പ്രാവർത്തികമാക്കിയിരിക്കുന്നത്. നിരവധി ഇൻസ്റ്റലേഷനുകളായി വികസിക്കുന്ന ‘എ സ്റ്റോറി ഇൻ റെഡ് ’ നടന്നു കാണാവുന്ന

'എ സ്റ്റോറി ഇൻ റെഡ്' എന്ന് പേരിട്ടിരിക്കുന്ന കലാനുഭവം സാർത്ഥകമാക്കുന്നത് ഏഷ്യൻ പെയിന്റ്സ് റൊയാൽ ആണ്. ശാന്തമായ ഫോർട്ടു കൊച്ചിയിലെ ഒരു വസതിയെ പൂർണ്ണമായും ചുവന്ന ലോകമാക്കി മാറ്റിക്കൊണ്ടാണിത് പ്രാവർത്തികമാക്കിയിരിക്കുന്നത്. നിരവധി ഇൻസ്റ്റലേഷനുകളായി വികസിക്കുന്ന ‘എ സ്റ്റോറി ഇൻ റെഡ് ’ നടന്നു കാണാവുന്ന

'എ സ്റ്റോറി ഇൻ റെഡ്' എന്ന് പേരിട്ടിരിക്കുന്ന കലാനുഭവം സാർത്ഥകമാക്കുന്നത് ഏഷ്യൻ പെയിന്റ്സ് റൊയാൽ ആണ്. ശാന്തമായ ഫോർട്ടു കൊച്ചിയിലെ ഒരു വസതിയെ പൂർണ്ണമായും ചുവന്ന ലോകമാക്കി മാറ്റിക്കൊണ്ടാണിത് പ്രാവർത്തികമാക്കിയിരിക്കുന്നത്.  നിരവധി ഇൻസ്റ്റലേഷനുകളായി വികസിക്കുന്ന ‘എ സ്റ്റോറി ഇൻ റെഡ് ’ നടന്നു കാണാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ചുവപ്പ് നിറത്തിൽ വരച്ച ഒരൊറ്റ വസ്തുവിനെ കേന്ദ്രീകരിച്ച്  മറ്റുള്ളവയെ അണിനിരത്തിയിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഫാഷനിലും ഇന്റീരിയറിലും ശൈലികളെ ഉടച്ചു വാർക്കുന്ന, ഗോവയിലെ ഏറെ പ്രശസ്തമായ  ഹോം ബുട്ടീക്കിന്റെ ഉടമയും വിന്റേജ് ടെക്സ്റ്റൈലുകളുടെയും  ആഭരണങ്ങളുടെയും ആസ്വാദകനുമായ രഞ്ജി കേൽക്കർ  ആണ് ഇതിന്റെ ക്യൂറേറ്റർ. സ്വന്തമായി സൃഷ്ടിച്ചതും തിരഞ്ഞെടുത്തതുമായ പതിമൂന്നു കലാസൃഷ്ടികൾ കൊണ്ട് മാധ്യമ ശ്രദ്ധ ആകർഷിക്കുന്ന കലാസൃഷിടിയാക്കി അദ്ദേഹം ഇതിനെ മാറ്റി.

ADVERTISEMENT

ദൈനംദിന ജീവിതത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കലാസൃഷ്ടികളാണ് റോയൽ റെഡ് നിറത്തിൽ മുങ്ങിയ മുറികളിൽ സ്ഥാപിച്ചിരിക്കുന്നത്.   ഈ പശ്ചാത്തലം അവയുടെ  വലുപ്പം, അർത്ഥം, വൈകാരിക ഭാവം എന്നിവയെ വേറിട്ടതാക്കുന്നു. ചുവരുകൾ സ്ഥലത്തെ നിർവചിക്കുന്ന ഘടകം എന്നതിലുപരി,   ശ്രദ്ധ ആകർഷിക്കുകയും ദൃശ്യഭംഗി മികവുറ്റതാക്കുകയും ചെയ്യുന്നു.  സാവിയോ ജോൺ, സ്മൃതി മൊറാർക്ക, കുനാൽ ഷാ (കാഷ് സ്പേസ്), ജയ്പുർ റഗ്സ്, രഞ്ജി കേൽക്കർ എന്നീ സർഗാത്മക  കലാ പ്രതിഭകളുടെ സംഭാവന  ഈ മനോഹാരിതയ്ക്കു ശക്തമായ അടിത്തറ നൽകുന്നു. ടെറാക്കോട്ട, വെർമിലിയൻ, സ്‌കാർലറ്റ്, ഹെന, റൂബി, റസ്റ്റ് എന്നിങ്ങനെ വ്യത്യസ്തമായ ചുവപ്പുകളിലേക്കാണ് ഓരോ മുറിയും തുറക്കപ്പെടുന്നത്.  

ഇന്ത്യൻ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന ‘ചുവപ്പ് ’

ADVERTISEMENT

ഈ അനുഭവത്തെക്കുറിച്ച് സംസാരിക്കവേ, ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡിന്റെ എംഡി യും  സിഇഒയുമായ അമിത് സിംഗിൾ പറഞ്ഞതിങ്ങനെ: “ഏഷ്യൻ പെയിന്റ്സിൽ, നിറം നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒന്നല്ല, നിങ്ങൾ ജീവിക്കുന്ന ഒന്നാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്നു. ‘എ സ്റ്റോറി ഇൻ റെഡ്’ എന്നത് ഒരു നിറം എങ്ങനെ ഒരു സ്ഥലത്തിന്റെ രൂപവും  അനുഭവവും പെരുമാറ്റവും മാറ്റിമറിക്കുമെന്ന അന്വേഷണമാണ്.

 കരകൗശലത്തിലും ആചാരങ്ങളിലും വേരൂന്നിയ വസ്തുക്കളുടെയും,  സൂക്ഷ്മമായി തിരഞ്ഞെടുത്ത ചുവപ്പുകളുടെ പരമ്പര, പിഗ്മെന്റ്, പ്രകാശം എന്നിവ തമ്മിലുള്ള മായികവും ശാശ്വതവുമായ ബന്ധത്തിന്റെയും ചിന്താപൂർവമായ ആവിഷ്‌കാരമാണിത്. ഏഷ്യൻ പെയിന്റ്‌സ് റൊയാലിലൂടെ, ചുവരിനെ ഒരു സജീവ സാന്നിധ്യമായി—പ്രകാശം പിടിച്ചുനിർത്തുകയും ഒരു നിമിഷം നിൽക്കാൻ ഇടം സൃഷ്ടിക്കുകയും ചെയ്യുന്ന ഘടകമായി—പുനർനിർവചിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഇത് നിറവും ഡിസൈനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിരന്തരമായ കൗതുകത്തെയും, ഇന്റീരിയറുകളുടെ ലോകത്തെ പുതിയ വഴികൾ പ്രചോദിപ്പിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയും  പ്രതിഫലിപ്പിക്കുന്നു.”

ADVERTISEMENT

 ചുവപ്പിനെ കേന്ദ്രപ്രമേയമായി തിരഞ്ഞെടുത്തത് അതിന്റെ അസാധാരണവും വൈകാരികവും സാംസ്‌കാരികവുമായ വ്യാപ്തി  കൊണ്ടാണ്. ആഗോളതലത്തിൽ ചൂടിന്റെയും ഊർജത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു ചുവപ്പ്. ഇന്ത്യയിൽ ആചാരങ്ങൾ, ആഘോഷങ്ങൾ, സമൃദ്ധിയുടെയും അധികാരത്തിന്റെയും പ്രതീകങ്ങൾ എന്നിവയുടെ അർത്ഥതലങ്ങളെ ചുവപ്പ് കൊണ്ടാണ് പ്രതിഫലിപ്പിക്കാറുള്ളത്. അതേസമയം അതിർത്തികളും നിയന്ത്രണങ്ങളും സൂചിപ്പിക്കുന്ന ജാഗ്രതയുടെ നിറവുമാണ് ഇത്. ഇത്രയധികം ദ്വന്ദ്വത്വം വഹിക്കുന്ന കുറച്ച് നിറങ്ങളേയുള്ളൂ, അതിൽ, മുറികളെ പൂർണമായി നിയന്ത്രിച്ച് അതിന്റെ മാനസികഭാവവും ദൃശ്യപരമായ സമാപ്തിയും നിർണയിക്കാൻ കഴിവുള്ളത് ചുവപ്പിനാണ്.

ഏഷ്യൻ പെയിന്റ്‌സ് റൊയാലിന്റെ ‘എ സ്റ്റോറി ഇൻ റെഡ്’ 2026 ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 15 വരെ പരിമിത കാലത്തേക്ക് പൊതുജനങ്ങൾക്കായി  തുറന്നിരിക്കും, കൊച്ചി ബിനാലെയിലൂടെ സൃഷ്ടിപരമായ ഊർജം നിറഞ്ഞ ഫോർട്ട് കൊച്ചിയിൽ.

ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡ്

1942ൽ സ്ഥാപിതമായതു മുതൽ, ഏഷ്യൻ പെയിന്റ്സ് ഇന്ത്യയിലെ മുൻനിര കമ്പനിയും ഏഷ്യയിലെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനിയുമായിത്തീർന്നു, 33,797 കോടി (338 ബില്യൺ) സംയോജിത വിറ്റുവരവോടെ, നിറത്തിന്റെയും ഡിസൈനിന്റെയും അതിരുകൾ മറികടന്ന് ഇടങ്ങളെ കലാപരമായി ഉയർത്തി, ഉപഭോക്താക്കളുടെ ജീവിതത്തിൽ പോസിറ്റീവ് സ്വാധീനം സൃഷ്ടിച്ചുകൊണ്ട്  ഇന്ന് ഈ സ്ഥാപനം 14 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു, ആഗോളതലത്തിൽ 26 പെയിന്റ് നിർമാണ കേന്ദ്രങ്ങളിലൂടെ 60-ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കളെ സേവിക്കുന്നു.

കളർ ഐഡിയാസ്,  ബ്യൂട്ടിഫുൾ ഹോംസ് പെയിന്റിങ് സർവീസ്, കളർ നെക്സ്റ്റ്, ഏഷ്യൻ പെയിന്റ്സ് ബ്യൂട്ടിഫുൾ ഹോംസ് സ്റ്റോറുകൾ തുടങ്ങിയ പുതിയ ആശയങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ച് വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന ഏഷ്യൻ പെയിന്റ്സ് ഡെക്കറേറ്റീവ്, ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്കായുള്ള വിപുലമായ പെയിന്റുകളും കോട്ടിംഗുകളും, പ്രത്യേക പെയിന്റിങ്– ഇന്റീരിയർ ഡെക്കോർ സൊല്യൂഷനുകളും നിർമിക്കുന്നു. ഡെക്കറേറ്റീവ് ബിസിനസ് പോർട്ട്ഫോളിയോയിൽ വാട്ടർപ്രൂഫിങ്ങിനായുള്ള സ്മാർട്ട്‌കെയർ റേഞ്ച്, വുഡ് ഫിനിഷിനുള്ള വുഡ്‌ടെക്, എല്ലാ ഉപരിതലങ്ങൾക്കുമുള്ള അഡസീവുകൾ എന്നിവയും ഉൾപ്പെടുന്നു.

മോഡുലാർ കിച്ചൻ, വാർഡ്രോബുകൾ, ബാത്ത് ഫിറ്റിങ്സ്, സാനിറ്ററി വെയർ, ഡെക്കറേറ്റീവ് ലൈറ്റിങ്, യുപിവിസി വിൻഡോകളും വാതിലുകളും, വാൾ കവറിങ്ങുകൾ, ഫർണിച്ചർ, ഫർണിഷിങ്സ്, റഗ്സ് തുടങ്ങിയ വിപുലമായ ഹോം ഡെക്കോർ ഉൽപ്പന്നങ്ങളും ഏഷ്യൻ പെയിന്റ്സ് വാഗ്ദാനം ചെയ്യുന്നു.

Asian Paints Royale Unveils 'A Story in Red' Art Experience:

A Story in Red is an immersive art experience by Asian Paints Royale, transforming a residence in Fort Kochi into a world of red. This walk-through exhibition, curated by Ranjit Kelkar, showcases thirteen art pieces that explore the multifaceted meanings and emotional impact of the color red, drawing from daily life and rituals.

ADVERTISEMENT