നൃത്തത്തോടുള്ള അടങ്ങാത്ത ആവേശം കൊല്ലം ജില്ലയിലെ ആയൂരിനടുത്തുള്ള ഇളമാടെന്ന ഗ്രാമപ്രദേശത്തെ ഒരു സംഘം സ്ത്രീകളുടെ മനസ്സിൽ ഒരാശയം തെളിച്ചു – നാട്ടിലെ അമ്പലത്തിൽ ശിവരാത്രി ആഘോഷത്തിനിടേ ഒരു കൈകൊട്ടിക്കളി അവതരിപ്പിച്ചാലോ ? കൂടുതലൊന്നും ചിന്തിച്ചില്ല, തങ്ങളുടെ ആശയം ക്ഷേത്രം ഭാരവാഹികളുമായി പങ്കുവച്ചു.

നൃത്തത്തോടുള്ള അടങ്ങാത്ത ആവേശം കൊല്ലം ജില്ലയിലെ ആയൂരിനടുത്തുള്ള ഇളമാടെന്ന ഗ്രാമപ്രദേശത്തെ ഒരു സംഘം സ്ത്രീകളുടെ മനസ്സിൽ ഒരാശയം തെളിച്ചു – നാട്ടിലെ അമ്പലത്തിൽ ശിവരാത്രി ആഘോഷത്തിനിടേ ഒരു കൈകൊട്ടിക്കളി അവതരിപ്പിച്ചാലോ ? കൂടുതലൊന്നും ചിന്തിച്ചില്ല, തങ്ങളുടെ ആശയം ക്ഷേത്രം ഭാരവാഹികളുമായി പങ്കുവച്ചു.

നൃത്തത്തോടുള്ള അടങ്ങാത്ത ആവേശം കൊല്ലം ജില്ലയിലെ ആയൂരിനടുത്തുള്ള ഇളമാടെന്ന ഗ്രാമപ്രദേശത്തെ ഒരു സംഘം സ്ത്രീകളുടെ മനസ്സിൽ ഒരാശയം തെളിച്ചു – നാട്ടിലെ അമ്പലത്തിൽ ശിവരാത്രി ആഘോഷത്തിനിടേ ഒരു കൈകൊട്ടിക്കളി അവതരിപ്പിച്ചാലോ ? കൂടുതലൊന്നും ചിന്തിച്ചില്ല, തങ്ങളുടെ ആശയം ക്ഷേത്രം ഭാരവാഹികളുമായി പങ്കുവച്ചു.

നൃത്തത്തോടുള്ള അടങ്ങാത്ത ആവേശം കൊല്ലം ജില്ലയിലെ ആയൂരിനടുത്തുള്ള ഇളമാടെന്ന ഗ്രാമപ്രദേശത്തെ ഒരു സംഘം സ്ത്രീകളുടെ മനസ്സിൽ ഒരാശയം തെളിച്ചു – നാട്ടിലെ അമ്പലത്തിൽ ശിവരാത്രി ആഘോഷത്തിനിടേ ഒരു കൈകൊട്ടിക്കളി അവതരിപ്പിച്ചാലോ ? കൂടുതലൊന്നും ചിന്തിച്ചില്ല, തങ്ങളുടെ ആശയം ക്ഷേത്രം ഭാരവാഹികളുമായി പങ്കുവച്ചു. സമ്മതം നേടി.

അങ്ങനെ നൃത്താധ്യാപിക കൂടിയായ ബാലമിത്രയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. വൈകാതെ, 2023 മാർച്ച്‌ 30 നു, ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേദിയിൽ അവര്‍ കാണികൾക്കു മുന്നിൽ തങ്ങളുടെ ആദ്യ ചുവടുകൾ വച്ചു. അരമണിക്കൂർ നീണ്ട കൈകൊട്ടിക്കളി അവസാനിച്ചതും അഭിനന്ദന പ്രവാഹമായി. കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു – ‘ഗംഭീരം’!

ADVERTISEMENT

ആ അഭിനന്ദനമാണ് ‘എങ്കിൽ ഇതു തുടർന്നാലോ ?’ എന്നൊരു ചിന്തയിലേക്ക് അവരെ എത്തിച്ചത്. അങ്ങനെ ‘ഓംകാര’ എന്ന നൃത്ത സംഘം പിറന്നു. കൈകൊട്ടിക്കളിയിലാണ് തുടക്കമെങ്കിലും വൈകാതെ അതു കാണികളിൽ മടുപ്പുണ്ടാക്കുമെന്ന തിരിച്ചറിവിൽ തങ്ങളുടേതായ രീതിയിൽ കൈകൊട്ടിക്കളിയില്‍ മറ്റു ചില പുതുക്കലുകൾ വരുത്തി, പ്രോപ്പർട്ടികൾ കൂടി ഉൾപ്പെടുത്തി, ‘താളച്ചുവട്’ എന്നൊരു പുതിയ നൃത്ത രൂപം അവർ മെനഞ്ഞെടുത്തു. അരമണിക്കൂർ എന്നത് അതോടെ ഒന്നും പിന്നീട് രണ്ടും മണിക്കൂറായി വളർന്നു. ആദ്യ വേദിക്കായി പരിശീലനം തുടങ്ങിയ കാലം മുതൽ ഇന്നോളമുള്ള 4 വർഷം പിന്നിടുമ്പോൾ ഇരുന്നൂറ്റി അമ്പതിലേറെ വേദികൾ കടന്ന് സജീവമായി മുന്നോട്ടു പോകുകയാണ് ഈ പെൺനൃത്ത സംഘം. ഇപ്പോൾ ബാലമിത്ര, ദീപ്തി, രാഖി, വീണ, വീണ വിജയൻ, അഖില, ഗായത്രി, ആതിര, വിസ്മയ, ഭാഗ്യ, നന്ദന, കൃഷ്ണ, രേവതി, ഗൗരി, അഞ്ജലി, അമയ, നിവേദ്യ, തേജ ലക്ഷ്മി, നന്ദന, ആവണി എന്നിങ്ങനെ 20 അംഗങ്ങളാണ് ‘ഓംകാര’യില്‍ ഉള്ളത്. ഇതിൽ 12 വീട്ടമ്മമാരും 8 വിദ്യാർത്ഥികളുമാണ്.

‘‘ഞാൻ നൃത്തം പഠിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളുമായും വിദ്യാർത്ഥിനികളുടെ അമ്മമാരുമായുമൊക്കെ ചേർന്നാണ് ആദ്യം ഇങ്ങനെ ഒരു ആശയം പരുവപ്പെടുത്തിയത്. തുടക്കം മികച്ചതായതോടെ തുടരാം എന്നു തീരുമാനിച്ചു. പിന്നീട് ചില വേദികളിലൊക്കെ അവസരം ചോദിച്ചു മേടിച്ചു. പോകെപ്പോകെ പരിപാടി ആളുകൾക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയെന്നു മനസ്സിലായി. അവസരങ്ങള്‍ ധാരാളം ലഭിച്ചു തുടങ്ങി. അപ്പോഴാണ് അടുത്ത പ്രശ്നം തലപൊക്കിയത്. അരമണിക്കൂർ കൈകൊട്ടിക്കളി മാത്രമായാൽ കാണികൾക്ക് പെട്ടെന്നു മടുക്കും. അങ്ങനെയാണ് അതിനെ പരിഷ്കരിച്ച് താളച്ചുവട് എന്നൊരു രീതിയിലേക്കാക്കിയത്. പ്രോപ്പ‍ർട്ടികൾ കൂടി ഉപയോഗിച്ച് കൂടുതൽ ചുവടുകൾ ഉൾപ്പെടുത്തി. സമയം ആദ്യം ഒരു മണിക്കൂറിലേക്കും പിന്നീട് രണ്ട് മണിക്കൂറിലേക്കും നീട്ടി. ഇരുപത്, പത്ത് മിനിറ്റുകൾ വീതമുള്ള 7 സെറ്റുകളായാണ് ഇതിന്റെ വിഭജനം. ഇതിൽ തെയ്യം, പന്തം, കോൽ തുടങ്ങിയവ ഉണ്ടാകും. തിരുവാതിരയുമുണ്ട്. ഇടവേളയിൽ കുഞ്ഞുങ്ങളുടെ പരിപാടികളുണ്ടാകും. കാണികൾക്ക് ഒരു നിമിഷം പോലും മുഷിയാതെയാണ് അവതരണം’’.– ടീമിന്റെ ക്യാപ്റ്റൻ ബാലമിത്ര ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ADVERTISEMENT

ഉൽസവങ്ങൾ, ഓണപ്പരിപാടികൾ, ക്ലബ്ബുകളുടെ ആഘോഷങ്ങൾ എന്നിങ്ങനെ വേദികള്‍ പലതാണ്. അപ്പോൾ അവയ്ക്കോരോന്നിനുമനുസരിച്ചുള്ള പാട്ടുകളാണ് തിരഞ്ഞെടുക്കുക. നാടൻ പാട്ടുകൾ, ഭക്തിഗാനങ്ങൾ, സിനിമാപ്പാട്ടുകൾ എന്നിവയാണ് കൂടുതൽ. ഇതിൽ കലാഭവൻ മണിയുടെ പാട്ടുകൾക്ക് പ്രത്യേക പ്രീതിയുണ്ടെന്നും ബാലമിത്ര പറയുന്നു.

‘‘ഞങ്ങള്‍ ഒരു വരുമാനമാർഗം എന്ന നിലയിലല്ല ഇതു തുടങ്ങിയത്. നൃത്തത്തോടുള്ള അടങ്ങാത്ത കൊതിയായിരുന്നു പ്രേരണ. തുടക്കത്തിൽ ചോദിച്ചു വാങ്ങിയ വേദികളായിരുന്നതിനാൽ പ്രതിഫലം കിട്ടിയില്ല. പോകെപ്പോകെ ധാരാളം അവസരങ്ങൾ വന്നു. അപ്പോൾ വരുമാനവും വന്നു തുടങ്ങി. തുടക്കത്തില്‍ ഞങ്ങൾ കുറച്ചു മുതിർന്നവർ മാത്രമായിരുന്നു ടീമിൽ. പിന്നീടാണ് കുട്ടികളെ കൂടി ഉൾപ്പെടുത്തിയത്. എല്ലാവർക്കും വീടുകളിൽ നിന്നു ലഭിക്കുന്ന മികച്ച പിന്തുണയാണ് ഞങ്ങളുടെ ബലം. തുടക്കത്തിൽ നാട്ടിൽ പലരും അംഗീകരിച്ചില്ല. കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിച്ചു. പക്ഷേ, ഇപ്പോൾ അതൊക്കെ മാറി. എല്ലാവരും നല്ല പ്രോത്സാഹനമാണ്’’.– ബാലമിത്ര പറയുന്നു.

ADVERTISEMENT

മാർച്ച് എട്ടിന് ലോക വനിതാ ദിനത്തിൽ, കൂട്ടായ്മയിൽ നിന്നുയിർ കൊണ്ട ഈ കലാസംഘത്തിന്റെ കഥയാകട്ടേ വായനക്കാർക്കുള്ള വിഭവം...

The Birth of Omkara: A Dance Group's Inspiring Journey:

Omkara Dance Group, a women's troupe from Ilamada near Ayur in Kollam district, Kerala, has captivated audiences with their innovative fusion of traditional Kaikottikkali and a new dance form called Thayyalachuvadu. Starting with a performance for the Shivaratri festival, their passion for dance led to the formation of Omkara, which has now performed over 250 shows in four years, blending traditional and modern elements with props and diverse musical genres.