എനിക്കേറെ പ്രീയപ്പെട്ടൊരാൾ ഞാനാണ്... വനിതാദിനത്തിൽ സെൽഫ് കെയറിനെ കുറിച്ച് സ്ത്രീകൾ സംസാരിക്കുന്നു... Embracing Self-Care: Women Share Their Journeys On Behalf Of Women's Day
നിങ്ങളെ പോലും മറന്ന് നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കണം.... നിങ്ങളെ കുറിച്ചു ചിന്തിക്കുന്നത് വെറും ‘സെൽഫിഷ്നെസ്’ മാത്രമാണ്... ഉറക്കം ഇത്ര മതി, ശബ്ദം ഇത്ര മതി, ചിരി ഇത്ര അളവിൽ എന്നു തുടങ്ങി പല പല അരുതുകളും പല കാലങ്ങളായി സ്ത്രീകളുടെ മേൽ വന്ന് വീഴാറുണ്ട്. പണ്ടുള്ളവർ ആ ഭാരത്തിനടിയിൽ പെട്ട് ഉലഞ്ഞും അതാണ്
നിങ്ങളെ പോലും മറന്ന് നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കണം.... നിങ്ങളെ കുറിച്ചു ചിന്തിക്കുന്നത് വെറും ‘സെൽഫിഷ്നെസ്’ മാത്രമാണ്... ഉറക്കം ഇത്ര മതി, ശബ്ദം ഇത്ര മതി, ചിരി ഇത്ര അളവിൽ എന്നു തുടങ്ങി പല പല അരുതുകളും പല കാലങ്ങളായി സ്ത്രീകളുടെ മേൽ വന്ന് വീഴാറുണ്ട്. പണ്ടുള്ളവർ ആ ഭാരത്തിനടിയിൽ പെട്ട് ഉലഞ്ഞും അതാണ്
നിങ്ങളെ പോലും മറന്ന് നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കണം.... നിങ്ങളെ കുറിച്ചു ചിന്തിക്കുന്നത് വെറും ‘സെൽഫിഷ്നെസ്’ മാത്രമാണ്... ഉറക്കം ഇത്ര മതി, ശബ്ദം ഇത്ര മതി, ചിരി ഇത്ര അളവിൽ എന്നു തുടങ്ങി പല പല അരുതുകളും പല കാലങ്ങളായി സ്ത്രീകളുടെ മേൽ വന്ന് വീഴാറുണ്ട്. പണ്ടുള്ളവർ ആ ഭാരത്തിനടിയിൽ പെട്ട് ഉലഞ്ഞും അതാണ്
നിങ്ങളെ പോലും മറന്ന് നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കണം.... നിങ്ങളെ കുറിച്ചു ചിന്തിക്കുന്നത് വെറും ‘സെൽഫിഷ്നെസ്’ മാത്രമാണ്... ഉറക്കം ഇത്ര മതി, ശബ്ദം ഇത്ര മതി, ചിരി ഇത്ര അളവിൽ എന്നു തുടങ്ങി പല പല അരുതുകളും പല കാലങ്ങളായി സ്ത്രീകളുടെ മേൽ വന്ന് വീഴാറുണ്ട്. പണ്ടുള്ളവർ ആ ഭാരത്തിനടിയിൽ പെട്ട് ഉലഞ്ഞും അതാണ് ശരിയെന്നു കരുതിയും ജീവിച്ചു. എന്നാൽ ഇന്നിപ്പോൾ തെറ്റുകൾ തിരുത്തുന്നവരും പുതിയ വഴികൾ വെട്ടുന്നവരും വഴിവെട്ടാതെ ചലിക്കുന്നവരും ഒക്കെ നമുക്ക് മുന്നിലുണ്ട്.... ഈ വനിതാ ദിനത്തിൽ നമുക്ക് ചുറ്റുമുള്ള കുറച്ചു സ്ത്രീകൾ അവരുടെ സെൽഫ് കെയറിനെ കുറിച്ചും വിശ്രമത്തെ കുറിച്ചും ആനന്ദങ്ങളെ കുറിച്ചുമൊക്കെ ‘വനിത’യോട് സംസാരിക്കുന്നു.... നമുക്ക് അവരെ കേൾക്കാം....
വെറുതേ കിടക്കുക.... അതിൽ തന്നെയൊരാനന്ദമുണ്ടല്ലോ.... ഡോ. ജിസ് സെബാസ്റ്റിൻ, സയന്റിസ്റ്റ് ഇൻ അഗ്രോ ഇക്കോളജി, ഗുഡ് എർത്.
ഞാനീപറയാൻ പോകുന്ന ഒരു കാര്യത്തിന്റേയും ഫലം എന്താകും എന്നു ആലോചിച്ചല്ല ഒന്നും ചെയ്യുന്നത്. അവയൊക്കെയെയും ഞാനെനിക്ക് ഇഷ്ടമുള്ളതു കൊണ്ടും ആ ചെയ്തി ചെയ്യുന്ന രീതികൾ ആസ്വദിച്ചും മാത്രം ചെയ്യുന്നതാണ്.
വെറുതേ കിടക്കുക, വായിക്കുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, തെയ്യമോ നാടകമോ നാടൻ പാട്ടുകളോ ആസ്വദിക്കാനായി യാത്ര പോകുക, ഉൾപ്രദേശങ്ങളിൽ കൂടി വെറുതേ അലഞ്ഞു നടക്കുക, വീടുകളിലും കെട്ടിടങ്ങളിലും മറ്റുമുള്ള പൈതൃക കണികകൾ ഇങ്ങനെ നോക്കി നടക്കുക, റോം–കോമുകൾ കാണുക, എന്റെ ഇടങ്ങൾ അടുക്കിപ്പെറുക്കി റീ–അറേയ്ഞ്ച് ചെയ്തു വയ്ക്കുക, ഡിജിറ്റലായി സാധനങ്ങളോക്കെ നോക്കിക്കാണുന്ന വിൻഡോ ഷോപ്പിങ്ങ് ചെയ്യുക... ഇതൊക്കെയാണ് എന്റെ സെൽഫ് കെയർ രീതികൾ.
നല്ല കുറേ സുഹൃത്തുക്കളുമായി ഇടയ്ക്കിടെ ഒത്തു ചേരും.– കലിത കെ.കെ., ഹെഡ് ക്ലാർക്, പൊതുമരാമത്ത് വകുപ്പ്, നിയമസഭ
ആദ്യ കാലഘട്ടങ്ങളിൽ മറ്റുള്ളവർക്കു വേണ്ടിയാണ് കൂടുതലും ജീവിച്ചിരുന്നത്. അതിനിടയിൽ ഇടയ്ക്കൊക്കെ ഐ.എഫ്.എഫ്.കെയ്ക്ക് പോവുകയോ വായിക്കുകയോ ഒക്കെ ചെയ്യുന്നതായിരുന്നു പൂർണമായും എനിക്കു വേണ്ടി മാത്രം ചെയ്തിരുന്ന കാര്യങ്ങൾ. വായനാ സമയത്ത് മകൻ അടുത്ത് വന്നാലും ‘കുഞ്ഞേ അമ്മ വായിക്ക്യാണ് ഇതു കഴിഞ്ഞ് വരാം’ എന്നു പറയുന്നതും ഓർമയുണ്ട്..
എന്നാൽ പോകെ പോകെ മനസിലായൊരു കാര്യം എത്രയേറെ നമ്മൾ നമ്മളെ മറന്ന് ആർക്കു വേണ്ടി എന്തു ചെയ്താലും അത് ‘അവളവിടെയുണ്ട്’ എന്നൊരു ടേയ്ക്കൺ ഫോർ ഗ്രാൻഡഡ് സ്ഥലത്തേക്കാണ് നമ്മളെ എത്തിക്കുത്.
അങ്ങനെയാണ് ആ പാറ്റേൺ മാറ്റാൻ ശ്രമിക്കുന്നത്. നമ്മൾ ഒന്നും ചെയ്തു കൊടുത്തില്ലെങ്കിലും വേണ്ട കാര്യങ്ങളൊക്കെ അവരവർ ചെയ്തോളും അല്ലാതെ ആർക്കും ഒന്നും നഷ്ടപ്പെടാൻ പോകുന്നില്ല. ഇന്നിപ്പോ എനിക്കു വേണ്ടി സമയം കണ്ടെത്തി എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ലെന്ന കുറ്റബോധമൊന്നും അലട്ടാറെയില്ല. അതിന്റെ ആവശ്യവുമില്ല.
ഇപ്പോ എനിക്ക് എന്റെ ആരോഗ്യം ശ്രദ്ധിക്കാൻ സമയമുണ്ട്. യാത്രകൾ പോകും. നല്ല കുറേ സുഹൃത്തുക്കളുമായി ഇടയ്ക്കിടെ ഒത്തു ചേരും. സിനിമയ്ക്ക് പോകും. വായിക്കും... അങ്ങനെ വലുതും ചെറുതുമായ പലതുമുണ്ട്. അതൊക്കെ ചെയ്യുമ്പോൾ മനസ് കുറച്ചൂ കൂടി ശാന്തമാക്കി മുന്നോട്ടു പോകാനാകും. ഞാനിങ്ങനൊക്കെയാണിപ്പോ ജീവിക്കുന്നത്. ഈ ജീവിതത്തിൽ സംതൃപ്തിയുമുണ്ട്.
ദിവസവും ചെയ്യുന്ന ജോലികൾ എളുപ്പമാക്കുന്ന സാധനങ്ങൾക്കായി പണം ചിലവഴിക്കാൻ മടി കാണിക്കാറില്ല.– രാജി ബെനഡിക്റ്റ്, നഴ്സ്, കുവൈറ്റ്
ഫാമിലിക്കു വേണ്ടി സമയം ചിലവഴിക്കുന്നതിനൊപ്പം തന്നെ ഞാനെനിക്കായും തുല്യ സമയം കണ്ടെത്താറുണ്ട്. എന്റെ സന്തോഷത്തിനു വേണ്ടി ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കും, പ്രത്യേകിച്ചും ദിവസവും ചെയ്യുന്ന ജോലികൾ എളുപ്പമാക്കുന്ന സാധനങ്ങൾക്കായി പണം ചിലവഴിക്കാൻ മടി കാണിക്കാറില്ല...
അതേപോലെ ചർമം, മുടി എന്നിവയൊക്കെ ആരോഗ്യകരമാക്കി വെയ്ക്കാനുള്ള പണവും സ്ഥിരമായി മാറ്റി വയ്ക്കും. നല്ല കുറേ സുഹൃത്തുക്കളുണ്ട് അവർക്കൊപ്പം പറ്റുമ്പോഴൊക്കെ പുറത്തു പോകാറുണ്ട്.
പണത്തിനു വേണ്ടി മാത്രം ജോലിയെടുത്ത് സകല കഷ്ടപ്പാടും സഹിച്ച് ഈ അന്യനാട്ടിൽ നിന്ന് പണം സേവ് ചെയ്തു മാത്രം വയ്ക്കാനും നിൽക്കാറില്ല. എനിക്കെന്റെ വീട്ടുകാരെ കാണാൻ തോന്നുമ്പോൾ... അവർക്കു വേണ്ടപ്പോൾ ഒക്കെ ഞാൻ ലീവെടുത്ത് വീട്ടിൽ പോകും. അതെനിക്ക് സന്തോഷവും തരുന്നുണ്ട്. അതിനേക്കാളുപരി മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉപകരിക്കുന്നുണ്ട്... ഇതൊക്കെയാണ് എന്റെ സെൽഫ് കെയർ രീതികൾ. എല്ലാ സ്ത്രീകൾക്കും അവരവരെത്തന്നെ സ്വന്തം ജീവിതത്തിലെ പ്രധാന വ്യക്തികളായി കാണാൻ സാധിക്കട്ടേ...
ഒരു ദിവസം രണ്ടു മണിക്കൂർ എനിക്കായി ജിമ്മിൽ പോകും– പ്രിയ ജഗദീഷ്, നിയമ ഗവേഷക എം.ജി. സർവകലാശാല
എന്നിൽ തന്നെ ഞാൻ നടത്തുന്ന ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റാണ് ആരോഗ്യം ശ്രദ്ധിക്കുക എന്നത്. ഒരു ദിവസത്തിൽ ബാക്കിയുള്ള സമയം മുഴുവൻ മറ്റുള്ളവർക്കും കൂടി വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യുന്നതെങ്കിലും ജിമ്മിൽ പോകുന്ന രണ്ടു മണിക്കൂർ എനിക്കുള്ളതാണ്.
ആ രണ്ടു മണിക്കൂർ നന്നായി വർക്കൗട്ട് ചെയ്യും. എത്ര തിരക്കുപിടിച്ച ദിവസമാണെങ്കിലും അതിനുള്ള സമയം നീക്കി വയ്ക്കാൻ പരമാവധി ശ്രമിക്കും.
അതു ഫിറ്റ്നെസ് ഫ്രീക്കായതു കൊണ്ട് ചെയ്യുന്നതല്ല. എനിക്കതിൽ നിന്നും മനസമാധാനവും സംതൃപ്തിയും കിട്ടാറുണ്ട്.
അഡ്വേക്കേറ്റായിട്ടാണ് ജോലി ചെയ്യുന്നത്. നിലവിൽ നിയമത്തിൽ ഗവേഷണം ചെയ്യുന്നു എന്നാലും എന്റെ ഈ സമയം മാറ്റി വച്ച് ഒരു വിട്ടുവീഴ്ച്ചയ്ക്കും താൽപര്യം കാണിക്കാത്തയാളാണ്. എല്ലാ സ്ത്രീകളും ആരോഗ്യത്തിൽ ശ്രദ്ധിക്കണം എന്നൊരു കാര്യം കൂടിയാണ് എനിക്കീയവസരത്തിൽ പറയാനുള്ളത്. നമ്മൾ നമ്മളെ നോക്കിയിരിക്കണം. അതൊരു മസ്റ്റാണ്!
ഈയൊരു സമൂഹത്തിൽ നിന്നൊരു സ്ത്രീ സെൽഫ് ലൗവിനായി എന്തെങ്കിലും ചെയ്യുന്നു എന്നതു തന്നെയൊരു യുദ്ധമാണ്– നയന വർഗീസ്, ഫൗണ്ടർ കൊച്ചിൻ ഡ്രേപ്സ് ബുട്ടീക്
ഞാനൊരു കാൻസർ സർവൈവറാണ്... വെറുതേയിരിക്കൂ എന്നു കേട്ട് കേട്ട് മടുത്തൊരാളും കൂടിയാണ്. ഒരസുഖം വന്നു കഴിഞ്ഞാ നമ്മളെ ഒരസുഖക്കാരിയായിട്ട് മാത്രമാണ് മറ്റുള്ളവർ കാണുക. എന്നെക്കൊണ്ട് ഇനിയൊന്നിനും കഴിയില്ല എന്നുള്ള പല ധാരണകളെയും തിരുത്തി സംരംഭകയായൊരാളാണ് ഞാൻ.
ഞാൻ സമ്പാദിക്കാൻ തുടങ്ങിയപ്പോ... സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോ... ചിലവുകൾ നോക്കാൻ തുടങ്ങിയപ്പോഴാണ് എനിക്കെന്നോട് സ്നേഹം തോന്നിത്തുടങ്ങിയത്. എനിക്കൊരു കുഞ്ഞുണ്ട് അവളെ ഏറ്റവും കൂടുതൽ നോക്കുന്നത് എന്റെ പാർട്ട്നറാണ്.
അമ്മയ്ക്ക് മാത്രമായി വരുന്നൊരു ഉത്തരവാദിത്വമാണ് കുട്ടിയെ വളർത്തൽ എന്നു ഞാൻ വിശ്വസിക്കുന്നില്ല.. വീട്ടുകാരും സമൂഹത്തിനും ഒക്കെ ഒരു കുട്ടിയുടെ വളർച്ചയിൽ തുല്യ ഉത്തരവാദിത്വമുണ്ട്. സമൂഹം പറയുന്ന പോലൊരു അമ്മയല്ല ഞാൻ. അതിനർഥം എനിക്കെന്റെ കുഞ്ഞിനോട് സ്നേഹമില്ലെന്നുമല്ല..
പിന്നെ അച്ഛൻ ശ്രദ്ധ കാണിക്കുന്നു എന്നു പറയുമ്പോൾ തൊട്ട് ‘ഹോ എന്ത് നല്ല അച്ഛൻ!’ എന്നൊക്കെ പറയുന്ന ആളുകളോട് പുച്ഛം മാത്രമേയുള്ളൂ. ഒരു സ്ത്രീയിതു ചെയ്യുമ്പോൾ ഇവരൊന്നും പുകഴ്ത്താൻ വരാതെ അതെന്തുകൊണ്ട് നോർമലൈസ് ചെയ്യുന്നു?
കുഞ്ഞുണ്ടായി കഴിഞ്ഞിട്ടും ഞാൻ സുഹൃത്തുക്കളുമായി പുറത്തു പോകാറുണ്ട്, യാത്ര പോകാറുണ്ട്... ഈ ജീവിതം ഇങ്ങനെ ചിട്ടപ്പെടുത്തിയെടുക്കാൻ അത്രയ്ക്കും കഷ്ടപ്പെട്ടിട്ടുണ്ട്.
കുറേ കാലങ്ങൾക്കു ശേഷം ഞാൻ ചെയ്തതിൽ ഏറ്റവും മനോഹരമായി തോന്നിയൊരു കാര്യം ഒരാഴ്ച്ച ഒരു ബ്രേയ്ക്ക് എടുത്ത് സുഹൃത്തുക്കളെ കാണാൻ വേണ്ടി ഒറ്റയ്ക്ക് ദുബായിൽ പോയതാണ്.
അതിനു പോലും ഒടുക്കം കേൾക്കുന്നത് ‘ഹോ! ഇത്രയും സ്വാതന്ത്യ്രം തരുന്നൊരു ആൾ വീട്ടിലുണ്ടല്ലോ...!’ എന്നാണ്. എന്റെ കെട്ടിയോൻ ഇക്കാര്യങ്ങളൊക്കെ മനസിലാക്കുന്ന ആളാണ് എന്നിരുന്നാലും ചുറ്റുമുള്ള പല സംസാരങ്ങളും അത്രയും പഴഞ്ചനാകുന്നതിന്റെ ബുദ്ധിമുട്ടുകളുണ്ട്.
ഇതൊക്കെ ബാക്കിയുള്ള പല നാടുകളിലും വളരെ നോർമലായ കാര്യമാണ്. ഈ കാലഘട്ടത്തിൽ ഇത്ര സോഷ്യൽ മിഡീയും മറ്റുമുണ്ടായിട്ടും ആളുകൾക്ക് മാറി ചിന്തിക്കാൻ പറ്റാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഒരു ഘട്ടത്തിൽ വീട്ടുചിലവുകൾ മുഴുവൻ ഒറ്റയ്ക്ക് നോക്കിയാളായിട്ട് പോലും ഇത്തരം പിന്തിരിപ്പൻ കാര്യങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. ഈയൊരു സമൂഹത്തിൽ നിന്നൊരു സ്ത്രീ സെൽഫ് ലൗവിനായി എന്തെങ്കിലും ചെയ്യുന്നു എന്നതു തന്നെയൊരു യുദ്ധമാണ്.
എന്തായാലും ഇനിയുള്ള കാലത്ത് സ്ത്രീകൾ ഇത്തരം പിന്തിരിപ്പൻ കമന്റുകൾക്ക് ഒരു വിലയും കൽപ്പിക്കാൻ പോകുന്നില്ല. അടുത്തൊരു തലമുറയ്ക്ക് നല്ല ബുദ്ധിയും ബോധവും ഉണ്ടാക്കി വളർത്തുക എന്നതും പ്രധാനമാണ്– അവർ അവർക്കു വേണ്ടി നിലകൊള്ളും.. അവർക്കു വേണ്ടി സംസാരിക്കും....