കണ്ണിനു കാഴ്ചയുള്ളവരേ ഫാത്തിമ അൻഷി പറയുന്നതു കേൾക്കുക ഇന്ത്യൻ ഫോറിൻ സർവീസിൽ ഇന്ത്യയുടെ പ്രതിനിധിയായി ജോലി ചെയ്യണം. അതിന് കാഴ്ചപരിമിതി ഒരു പരിമിതിയാണെന്നു ഞാൻ കരുതുന്നില്ല’ ഫാത്തിമ അൻഷി ഫാത്തിമ അൻഷി എന്ന് ദൈവനാമത്തിൽ എനിക്കു പേരിടുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും മനസ്സിൽ എന്തായിരുന്നു എന്നു ഞാൻ

കണ്ണിനു കാഴ്ചയുള്ളവരേ ഫാത്തിമ അൻഷി പറയുന്നതു കേൾക്കുക ഇന്ത്യൻ ഫോറിൻ സർവീസിൽ ഇന്ത്യയുടെ പ്രതിനിധിയായി ജോലി ചെയ്യണം. അതിന് കാഴ്ചപരിമിതി ഒരു പരിമിതിയാണെന്നു ഞാൻ കരുതുന്നില്ല’ ഫാത്തിമ അൻഷി ഫാത്തിമ അൻഷി എന്ന് ദൈവനാമത്തിൽ എനിക്കു പേരിടുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും മനസ്സിൽ എന്തായിരുന്നു എന്നു ഞാൻ

കണ്ണിനു കാഴ്ചയുള്ളവരേ ഫാത്തിമ അൻഷി പറയുന്നതു കേൾക്കുക ഇന്ത്യൻ ഫോറിൻ സർവീസിൽ ഇന്ത്യയുടെ പ്രതിനിധിയായി ജോലി ചെയ്യണം. അതിന് കാഴ്ചപരിമിതി ഒരു പരിമിതിയാണെന്നു ഞാൻ കരുതുന്നില്ല’ ഫാത്തിമ അൻഷി ഫാത്തിമ അൻഷി എന്ന് ദൈവനാമത്തിൽ എനിക്കു പേരിടുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും മനസ്സിൽ എന്തായിരുന്നു എന്നു ഞാൻ

കണ്ണിനു കാഴ്ചയുള്ളവരേ ഫാത്തിമ അൻഷി പറയുന്നതു കേൾക്കുക

ഇന്ത്യൻ ഫോറിൻ സർവീസിൽ ഇന്ത്യയുടെ പ്രതിനിധിയായി ജോലി ചെയ്യണം. അതിന് കാഴ്ചപരിമിതി ഒരു പരിമിതിയാണെന്നു ഞാൻ കരുതുന്നില്ല’

ADVERTISEMENT

ഫാത്തിമ അൻഷി

ഫാത്തിമ അൻഷി എന്ന് ദൈവനാമത്തിൽ എനിക്കു പേരിടുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും മനസ്സിൽ എന്തായിരുന്നു എന്നു ഞാൻ ചോദിച്ചിട്ടില്ല. എങ്കിലും ജന്മനാ കാഴ്ചയില്ലാത്ത കുട്ടിയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്നവർ കരുതിക്കാണണം.

ADVERTISEMENT

എന്റെ ഉപ്പ അബ്ദുൽ ബാരി. ഉമ്മ ഷംല. ഉമ്മ പറഞ്ഞുേകട്ടിട്ടുണ്ട് എന്നെ പ്രസവിച്ച ദിവസം ഉമ്മ അറിഞ്ഞിരുന്നില്ല കാഴ്ചയില്ലാത്ത കുട്ടിയാണു ഞാനെന്ന്. മൂന്നാലു ദിവസം കഴിഞ്ഞ് വല്യുപ്പ ഉമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അതോടെ ഉമ്മയും ഉപ്പയും തീരുമാനിച്ചു. എനിക്കായി ജീവിക്കാൻ.

എന്റെ നാട് മലപ്പുറം ജില്ലയിലെ മേലാറ്റൂരാണ്. സോഷ്യൽ മീഡിയയിലൂടെ നിങ്ങൾ കണ്ടിട്ടുണ്ടാവും മേലാറ്റൂർ റെയിൽവേ േസ്റ്റഷൻ. കേരളത്തിെല ഏറ്റവും മനോഹരമായ റെയിൽവേ േസ്റ്റഷൻ എന്നാണു കേട്ടിട്ടുള്ളത്. എനിക്കു കാണാനാവില്ലല്ലോ? ഈ റെയിൽവേ േസ്റ്റഷന് അടുത്ത് എടപ്പറ്റ എന്ന കുഗ്രാമം. അവിടെ തൊടുകുഴികുന്നിൻമേൽ എന്നാണു ഞങ്ങളുടെ വീട്ടുപേര്. ആ പേരിൽ ഒരു കുന്നും ഒരു കുഴിയുമുണ്ട്; ജീവിതം പോലെ.

ADVERTISEMENT

ഗൾഫിലായിരുന്നു ഉപ്പ. എന്നെ പ്രസവിച്ചതിനുശേഷം ഉപ്പ ഗൾഫിലേക്കു പോയില്ല. കുടുംബാംഗങ്ങളോടു ചേർന്ന് നാട്ടിൽ മരുന്നുകളുടെ വിതരണക്കമ്പനി തുടങ്ങി. ഉമ്മ നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു. നന്നായി പഠിക്കണമെന്നും ജോലി വാങ്ങണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്റെ ജനനത്തോടെ ഉമ്മ അതൊക്കെ ഉപേക്ഷിച്ചു.

കുട്ടിക്കാലത്ത് ഞാനൊരു വാശിക്കാരിയായിരുന്നു എന്നാണ് ഉമ്മയും ഉപ്പയും പറയുന്നത്. കുട്ടിയായിരുന്നപ്പോൾ എന്റെ ചുറ്റിലും ഇരുട്ട് മാത്രമായിട്ടുണ്ടാവും. അതായിരിക്കാം വാശിക്കു കാരണം. കുറച്ചു മുതിർന്നപ്പോൾ ആ ഇരുട്ടിൽ ഞാൻ പ്രകാശം കാണാൻ തുടങ്ങി. ആ വെളിച്ചം ഇപ്പോഴുമുണ്ട്. ആ വെളിച്ചമാണ് എന്നെ നയിച്ചുകൊണ്ടിരിക്കുന്നത്.

ജന്മനാ കാഴ്ചപരിമിതിയുള്ളതിനാൽ മങ്കട വള്ളിക്കാംപറ്റ സർക്കാർ സ്കൂളിലായിരുന്നു ഏഴാംക്ലാസു വരെ. പിന്നീട് മേലാറ്റൂർ ആർ. എം. ഹയർ സെക്കൻഡറി സ്കൂളിലേക്കു മാറി. പത്താംക്ലാസിലും പ്ലസ് ടുവിനും എനിക്കു ഫുൾ എപ്ലസ് ഉണ്ടായിരുന്നു. മറ്റൊരാളിന്റെ സഹായത്തോടെയല്ല ‍ഞാൻ പരീക്ഷ എഴുതുന്നത്. അധ്യാപകർ വായിച്ചു തരുന്ന ചോദ്യങ്ങളുടെ ഉത്തരം കീബോർഡിൽ ടൈപ്പ് ചെയ്ത് അവയുടെ ശബ്ദരൂപം പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകേട്ട് തെറ്റുകൾ തിരുത്തിയായിരുന്നു പരീക്ഷ എഴുതിയിരുന്നത്.

കളിപ്പാട്ടങ്ങളിൽ തുടങ്ങിയ ഭാഷാപഠനം.

എന്നെ സ്കൂളിൽ ചേർക്കാനുള്ള അപേക്ഷാഫോറത്തിൽ ഒരു കോളമുണ്ടായിരുന്നു രക്ഷിതാക്കളാണു പൂരിപ്പിക്കേണ്ടത്. ‘നിങ്ങളുടെ കുട്ടി എന്തായി കാണാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്.’ രക്ഷിതാക്കൾ എഴുതും. അവരവരുടെ സ്വപ്നങ്ങൾ. എന്റെ ഉമ്മച്ചി എഴുതിയത് ‘മകൾ നല്ലൊരു കുട്ടിയായി വളർന്നാൽ മതി.’ എന്നാണ്. എന്റെ പരിമിതികളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാവും ഒരുപക്ഷേ ഉമ്മ അങ്ങനെ എഴുതിയത്.

എന്റെ പഠനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുവർഷമായി ഞങ്ങൾ തിരുവനന്തപുരത്താണു താമസം. യൂണിവേഴ്സിറ്റി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണു ഞാൻ. കേരള യൂണിവേഴ്സിറ്റിയിൽ ഇതുവരെയുള്ള പരീക്ഷകളിൽ ടോപ്പർ എന്നാണു അറിഞ്ഞത്.

എന്റെ ക്ലാസിൽ പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. അവരൊടൊക്കെ സംസാരിക്കുമ്പോൾ എനിക്കു തോന്നും അടിസ്ഥാനപരമായി മനുഷ്യർ ഒരുപോലെയാണ്. അവരുടെ പ്രശ്നങ്ങളും ഒരുപോലെയാണ്.

ഭാഷ പഠിക്കണം എന്നൊരു തോന്നലുണ്ടായത് കളിപ്പാട്ടങ്ങളിൽ നിന്നാണ്. പല പല ഭാഷകൾ സംസാരിക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കുണ്ടായിരുന്നു. കളിപ്പാട്ടങ്ങൾ എനിക്കു കാഴ്ചയല്ലല്ലോ? കേഴ്‌വികൾ മാത്രമാണ്. അതുകൊണ്ട് ഞാൻ അവരോടു സംസാരിക്കുക മാത്രം ചെയ്തു. അങ്ങനെയാണ് പല പല ഭാഷകൾ ഉണ്ടെന്ന് എനിക്കു മനസ്സിലായത്. അങ്ങനെ ഭാഷകൾ ഒന്നൊന്നായി പഠിച്ചു തുടങ്ങി. ഇപ്പോൾ പതിനാലോളം ഭാഷകൾ സംസാരിക്കും. ഇന്ത്യൻ‍ ഭാഷകൾ മാത്രമല്ല ആഫ്രിക്കയിലെയും യൂറോപ്പിലെയും അപൂർവഭാഷകൾ ഉൾപ്പെടെ.

പീലിവീശി വരുന്ന സ്വരരാഗങ്ങൾ

മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ സഹോദരൻ ഫാദർ ജോർജ് കണ്ണന്താനം നേതൃത്വം നൽകുന്ന അന്ധതയിൽ നിന്നു വെളിച്ചത്തിേലക്ക് എന്ന പ്രോജക്റ്റിന്റെയും പിന്നെ പ്രോജക്റ്റ് ഷെൽറ്റർ എന്ന സംഘടനയുടെയും ബ്രാൻഡ് അംബാസിഡർ കൂടിയാണു ഞാൻ. അൽഫോൺസ് സാറിന്റെ പുസ്തകത്തിലെ ഒരു അധ്യായം എന്നെക്കുറിച്ചാണ്.

കേന്ദ്രസർക്കാരിനു കീഴിലുള്ള സാമൂഹ്യനീതി ശാക്തീകരണമന്ത്രാലയത്തിന്റെ 2022-ലെ ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരം ബഹുമാന്യയായ രാഷ്ട്രപതിയിൽ നിന്നു സ്വീകരിച്ചു. കേരള സംസ്ഥാന യുവജന കമ്മീഷൻ അവാർഡും കിട്ടിയിട്ടുണ്ട്. ഇതുകൂടാതെ അന്തർസർവകലാശാലാ മത്സരങ്ങളിൽ പങ്കെടുക്കുകയം കേരളസർവകലാശാലയ്ക്കു വേണ്ടി സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഞാൻ സജീവമല്ല. പക്ഷേ സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഞാൻ ഉപയോഗിക്കുന്നുണ്ട്. പതിനെട്ടു രാജ്യങ്ങളിൽ എനിക്കു സുഹൃത്തുക്കളുണ്ട്. പല പ്രായക്കാർ, പല വിശ്വാസങ്ങൾ ഉള്ളവർ, പല താത്പര്യങ്ങൾ ഉള്ളവർ. അവരോടെല്ലാം ഞാൻ ദിവസവും സംസാരിക്കാറുമുണ്ട്. കൂടുതൽ ഉയരങ്ങളിലേക്കു പോകുമ്പോഴാണ് നമ്മൾ ചെറുതാവുന്നത്. ഒരു ചൈനീസ് പഴമൊഴിയുണ്ട്; ‘ഒരു ആനയെ കാണുന്നതു വരെ ചില തവളകൾ വിചാരിക്കും ലോകത്ത് ഏറ്റവും വലിയ ജീവികൾ തങ്ങളാണെന്ന്. അതുപോലെയാണു ചില മനുഷ്യരും.

ചെറിയ കാര്യങ്ങളിൽ അത്ഭുതം കൂറുന്ന ഒരാളാണു ഞാൻ. മരുപ്പച്ചയാണെന്ന് അറിഞ്ഞുകൊണ്ട് അലഞ്ഞുനടക്കാനും എനിക്ക് ഇഷ്ടമാണ്. ധാരാളം സ്വപ്നം കാണുന്ന ഒരാളാണു ഞാൻ. എന്റെ മുന്നിൽ വലിയൊരു സ്വപ്നമുണ്ട്; ‘ഇന്ത്യൻ ഫോറിൻ സർവീസ്.’ ഇന്ത്യയുടെ പ്രതിനിധിയായി വിദേശരാജ്യങ്ങളിൽ ജോലി ചെയ്യണമെന്നുണ്ട്. അപ്പോൾ ഞാൻ പഠിച്ച ഭാഷകൾ എനിക്ക് ഉപകാരപ്പെടും. പല രാജ്യത്തും അവരവരുടെ മാതൃഭാഷയിൽ സംസാരിക്കുന്ന ഇന്ത്യക്കാരനായി ഞാൻ മാറും. ശശി തരൂരിനെപ്പോലെ യു. എന്നിൽ ജോലി ചെയ്യണമെന്നുണ്ട്. അദ്ദേഹത്തെ എനിക്കു വലിയ ഇഷ്ടമാണ്. ഇതു കേൾക്കുമ്പോൾ നിങ്ങൾക്കു തോന്നും; ആത്മവിശ്വാസത്തിന്റെ ആൾരൂപമാണല്ലോ ഈ ഫാത്തിമ എന്ന്. അങ്ങനെ കരുതാം. കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്നു കേട്ടിട്ടില്ലേ? കണ്ണുള്ളവരിൽ കൂടുതൽപേരും അതിന്റെ വില അറിയാതെ പോകുന്നു. എന്തു ചെയ്യാൻ കഴിയും?

വീടിനു പുറത്തിറങ്ങുമ്പോൾ എന്നെ നയിക്കുന്നത് ശബ്ദങ്ങളാണ്. അപ്പോൾ ഈ പ്രകൃതിയെ ഞാൻ കേൾക്കുകയല്ല കാണുകയാണ്. ചെറിയ ശബ്ദങ്ങൾ പോലും പല പല രൂപങ്ങളായി മനസ്സിൽ വരും. കിളികളുടെ പാട്ടുകൾ എനിക്ക് കേൾക്കാൻ ഇഷ്ടമാണ്; അവയെ കാണാൻ കഴിഞ്ഞില്ലെങ്കിലും....

ശബ്ദങ്ങളായിരുന്നു കുട്ടിക്കാലത്തേ എനിക്കു വെളിച്ചം. ഇപ്പോഴും അങ്ങനെ തന്നെ. നാലാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഞാൻ കർണാടകസംഗീതം പഠിക്കാൻ തുടങ്ങി. പിന്നെ കീബോർഡും വായിക്കാൻ പഠിച്ചു. ഇപ്പോൾ വെേസ്റ്റൺ മ്യൂസിക്കിലാണു താത്പര്യം. പന്ത്, അറ്റ് വൺസ്, എന്നീ സിനിമകളിൽ പാടി സിനിമയിലും എന്റെ സാന്നിധ്യം അറിയിച്ചു. സിനിമയിൽ അല്ലെങ്കിലും ഒരുപാട് പാട്ടുകൾക്ക് ഞാൻ സംഗീതവും നൽകി. പല ടെലിവിഷൻ റിയാലിറ്റിഷോകളിൽ പങ്കെടുക്കുകയും യേശുദാസ് സാറിൽ നിന്നും ചിത്രാമ്മയിൽ നിന്നും സമ്മാനം സ്വീകരിക്കുകയും ചെയ്തു.

സംഗീതത്തിലൂടെയാണു ഞാൻ പുതിയ പുതിയ ഭാഷകൾ പഠിക്കുന്നത്. അത് എങ്ങനെയെന്നു വിശദീകരിക്കാൻ എനിക്കു അറിയില്ല. കംപ്യൂട്ടറിന്റെ സഹായത്തോടെയാണു പഠനം. പരീക്ഷകളെല്ലാം ഞാൻ സ്വന്തമായി തന്നെയാണു എഴുതുന്നത്. കാഴ്ചപരിമിതിയിൽ നിന്നുവരുന്ന സഹതാപം ഞാൻ പരമാവധി ഒഴിവാക്കാറാണു പതിവ്.

ദൈവത്തിന്റെ പദ്ധതികളാണ് നമ്മൾ ഓരോരുത്തരും. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. ചില പ്രതിസന്ധികളിൽ ഞാനും തൊട്ടറിയാറുണ്ട് ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യം. കാഴ്ചയുടെ ലോകം എന്നെങ്കിലും എനിക്കു മുന്നിൽ തെളിയുമോ എന്നറിഞ്ഞുകൂടാ. അങ്ങനെയെന്നെങ്കിലും സംഭവിച്ചാൽ എനിക്ക് ആദ്യം കാണേണ്ടത് എന്റെ ഉമ്മയുടെയും ഉപ്പയുടെയും മുഖമാണ്. എനിക്കുവേണ്ടി ജീവിതം മാറ്റിവച്ചവരാണ് അവർ. എന്റെ കളിക്കൂട്ടുകാരും അവർ തന്നെയാണ്.

എനിക്കു കടലു കാണാൻ വലിയ ഇഷ്ടമാണ്. സമയം കിട്ടുമ്പോൾ ഞാൻ ശംഖുംമുഖത്തു പോകും. കുറേ നേരം കടൽക്കരയിലിരിക്കും. കാതോർത്തിരുന്നാൽ കടലു പറയുന്ന കഥകൾ കേൾക്കാം. എത്ര പാട്ടുകളാണ് കടൽ എനിക്കുവേണ്ടി പാടി തന്നിട്ടുള്ളത്. കടലു കാണാൻ കാഴ്ച വേണമെന്നില്ല. കേഴ്‌വി മതി.

കടലിനെക്കുറിച്ചു പറയുമ്പോൾ എന്നോടു പലരും ചോദിക്കും; ഏറ്റവും മനോഹരമായ ശബ്ദം കടലിന്റേതാണോ എന്ന്. അതിന് എനിക്ക് ഒറ്റ മറുപടിയേയുള്ളൂ;

The Sound of Silence’.

നിശബ്ദതയാണ് ഏറ്റവും മനോഹരമായ ശബ്ദം...

വി, ആർ. ജ്യോതിഷ്

ഫോട്ടോ: അരുൺ സോൾ

Overcoming Sight Barriers: Fatima Anshi's Journey to Success:

Fatima Anshi, a determined young woman with a visual impairment, is an inspiration aiming for the Indian Foreign Service. Despite her sight challenges, she has excelled academically and is fluent in fourteen languages, demonstrating that disability is not a barrier to achieving great heights.