സഞ്ചാരികൾക്ക് അവരുടെ സ്വപ്ന യാത്ര സഫലമാക്കാൻ അവസരമൊരുക്കി മലയാള മനോരമ – ഡെസ്റ്റിനേഷൻ കാപ്ചേഴ്സ് ട്രാവൽ എക്സ്പോ. ജപ്പാൻ, ചൈന, യൂറോപ്പ്, അസർബൈജാൻ, ബാലി, തായ്‍ലന്റ്, ദുബായ്, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളെ കോർത്തണക്കി പത്തു പവിലിയനുകളിലായാണ് വിവിധ ഡസ്റ്റിനേഷനുകൾ എക്സ്പോയിൽ ഒരുക്കിയിരുന്നത്.

സഞ്ചാരികൾക്ക് അവരുടെ സ്വപ്ന യാത്ര സഫലമാക്കാൻ അവസരമൊരുക്കി മലയാള മനോരമ – ഡെസ്റ്റിനേഷൻ കാപ്ചേഴ്സ് ട്രാവൽ എക്സ്പോ. ജപ്പാൻ, ചൈന, യൂറോപ്പ്, അസർബൈജാൻ, ബാലി, തായ്‍ലന്റ്, ദുബായ്, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളെ കോർത്തണക്കി പത്തു പവിലിയനുകളിലായാണ് വിവിധ ഡസ്റ്റിനേഷനുകൾ എക്സ്പോയിൽ ഒരുക്കിയിരുന്നത്.

സഞ്ചാരികൾക്ക് അവരുടെ സ്വപ്ന യാത്ര സഫലമാക്കാൻ അവസരമൊരുക്കി മലയാള മനോരമ – ഡെസ്റ്റിനേഷൻ കാപ്ചേഴ്സ് ട്രാവൽ എക്സ്പോ. ജപ്പാൻ, ചൈന, യൂറോപ്പ്, അസർബൈജാൻ, ബാലി, തായ്‍ലന്റ്, ദുബായ്, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളെ കോർത്തണക്കി പത്തു പവിലിയനുകളിലായാണ് വിവിധ ഡസ്റ്റിനേഷനുകൾ എക്സ്പോയിൽ ഒരുക്കിയിരുന്നത്.

സഞ്ചാരികൾക്ക് അവരുടെ സ്വപ്ന യാത്ര സഫലമാക്കാൻ അവസരമൊരുക്കി മലയാള മനോരമ – ഡെസ്റ്റിനേഷൻ കാപ്ചേഴ്സ് ട്രാവൽ എക്സ്പോ. ജപ്പാൻ, ചൈന, യൂറോപ്പ്, അസർബൈജാൻ, ബാലി, തായ്‍ലന്റ്, ദുബായ്, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളെ കോർത്തണക്കി പത്തു പവിലിയനുകളിലായാണ് വിവിധ ഡസ്റ്റിനേഷനുകൾ എക്സ്പോയിൽ ഒരുക്കിയിരുന്നത്. ഓർബിറ്റ് കമ്മ്യൂണിക്കേഷൻസ് മാർക്കറ്റിങ് പാർട്നർ ആയ  ട്രാവൽ എക്സ്പോ ഫെബ്രുവരി 21 ശനിയാഴ്ച മലയാള മനോരമ സെമിനാർ ഹാളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 6 മണിവരെ നടന്നു.  

ടൂറിസം മേഖലയിലെ വിദഗ്ധരായ സുജിത്ത് കുമാർ എം, സംഗീത ജി.എസ്. എന്നിവർ  ചേർന്നു തുടങ്ങിയ സംരംഭമായ  ഡെസ്റ്റിനേഷൻ ക്യാപ്ചേർസിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചാണ്  മലയാള മനോരമയുമായി ചേർന്ന് കൊച്ചിയിൽ   ടൂർ എക്സ്പോ  സംഘടിപ്പിച്ചത്. ട്രാവൽ പ്ലാനുകളെ കുറിച്ചും പാക്കേജുകളെ കുറിച്ചും അവബോധം നൽ‌കിയ എക്സ്പോയിൽ സ്പോട്ട് ബുക്കിങ് ചെയ്ത  വ്യക്തികൾക്ക് 5% - 10%  കിഴിവ് ലഭ്യമായി.  ലക്കി ഡ്രോ വിജയിക്ക് മലേഷ്യയിലേക്ക് സൗജന്യ യാത്രയായിരുന്നു സമ്മാനം. 

ADVERTISEMENT

ഏതു ബജറ്റിലും സൗകര്യപ്രദമായ യാത്രയൊരുക്കി ട്രാവൽ എക്സ്പോ

‘‘ യാത്രയെ ഇഷ്ടപ്പെടുന്ന എല്ലാ വ്യക്തികൾക്കും യാത്ര  ചെയ്യാൻ കഴിയണം എന്നതാണ് ഡെസ്റ്റിനേഷൻ കാപ്ചേഴ്സിന്റെ ലക്ഷ്യം. താങ്ങാനാകാത്ത ചെലവാണ് പലരെയും തങ്ങളുടെ യാത്രാ സ്വപ്നങ്ങളെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് . അതിനാൽ പല ബജറ്റിന് അനുസൃതമായി യാത്രാ സൗകര്യമൊരുക്കുക. ചെലവഴിക്കുന്ന ബജറ്റിൽ ലഭ്യമാകാവുന്നതിലധികം സൗകര്യങ്ങൾ നൽകുക എന്നത് ഡെസ്റ്റിനേഷൻ കാപ്ചേഴ്സ് ആപ്തവാക്യമായി സ്വീകരിച്ചു. ‘മിനിമം ബജറ്റിൽ മികച്ച സൗകര്യം’ എന്ന ഞങ്ങളുടെ പ്രവർത്തന രീതിയാണ് അഞ്ചു വർഷം കൊണ്ട് 25,000 ഉപഭോക്താക്കൾ എന്ന നേട്ടം കൈവരിക്കാൻ ഞങ്ങളെ അർഹരാക്കിയത്. ’’ ഡെസ്റ്റിനേഷൻ കാപ്ചേഴ്സ്  സ്ഥാപകനും മാനേജിങ് പാർട്ണറുമാ സുജിത് കുമാർ എം. പറയുന്നു. 

ADVERTISEMENT

‘‘ഏതൊരു മലയാളിക്കും അവരുടെ ബഡ്ജറ്റിനും പ്ലാനിനും അനുസരിച്ച് ഇന്ത്യയ്ക്ക് അകത്തോ വിദേശത്തേക്കോ യാതൊരു വിധ  ആശങ്കകളുമില്ലാതെ യാത്ര ചെയ്യാൻ സഹായിക്കാൻ തക്കതാണ് ഞങ്ങളുടെ മികച്ച അനുഭവ പരിചയം . ഏറ്റവും  മികച്ച പാക്കേജുകളാണ് ഡെസ്റ്റിനേഷൻ കാപ്ചേഴ്സ് നൽകുന്നത്.  

ടൂർ എക്സ്പോയിൽ യാത്ര ബുക്ക് ചെയ്തവർക്ക് ഡെസ്റ്റിനേഷൻ ക്യാപ്ചേഴ്സിന്റെ പ്രിവിലേജ് കാർഡും വിസ അനുവദിക്കപ്പെട്ട ഫോർ എക്സ് കാർഡും സൗജന്യമായി നൽകിയിരുന്നു.  25 വിദേശ രാജ്യങ്ങളിലെ നാണയം ലോഡ് ചെയ്തു കൊണ്ടു പോകാനും അതുവഴി വിനിമയം എളുപ്പമാക്കാനും സഹായകമായ, 5 വർഷം വാറന്റിയുള്ള, 3000 രൂപ വില വരുന്ന  കാർഡാണ് ഫോർ എക്സ്. ഏതു രാജ്യത്തേക്ക് എപ്പോൾ യാത്ര പോകുമ്പോഴും യാത്രാ ചെലവിലും ഷോപ്പിങ്ങിലും കിഴിവ് ലഭിക്കുന്ന,  ബോണസ് പോയിന്റുകൾ ലഭിക്കുന്ന കാർഡ് ആണ് പ്രിവിലേജ് കാർഡ്.

ADVERTISEMENT

സഞ്ചാരികളുടെ ഹൃദയം കവർന്ന് ഡെസ്റ്റിനേഷൻ കാപ്ചേഴ്സ് 

‘‘സ‍ഞ്ചാരികളുടെ ഹൃദയം കവർന്ന ഡ്രീം ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രയാണ് കിഴിവോടു കൂടി ഞങ്ങൾ എക്സ്പോയിൽ അവതരിപ്പിച്ചത്. പറഞ്ഞറിഞ്ഞ് നേടിയ വിശ്വാസ്യത കൂടുതൽ പേരിലേക്ക് പകരാൻ ട്രാവൽ എക്സ്പോയിലൂടെ കഴിഞ്ഞു.’’ ഡെസ്റ്റിനേഷൻ കാപ്ചേഴ്സ് പാർട്ണർ സംഗീത ജി.എസ്. പറയുന്നു. 

‘‘ഏറ്റവും സുരക്ഷിതമായി  യാത്രാ പദ്ധതി ഒരുക്കുന്നു  എന്നതാണ് ഡ്രീം കാപ്ചേഴ്സിന്റെ പ്രത്യേകത. ഒറ്റയ്ക്കായാലും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒത്തു ചേർന്നായാലും ഡെസ്റ്റിനേഷൻ കാപ്‌ചേഴ്സിന്റെ ടീമുമായി ഗാഢമായ ബന്ധം ഒറ്റ യാത്ര കൊണ്ടു തന്നെ രൂപപ്പെടും. അതാണ് പലരെയും വീണ്ടും ഞങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ടെൻഷൻ ഫ്രീയായ യാത്ര, ഡെസ്റ്റിനേഷനുകളിലെ പ്രധാന ഐറ്റനറികളൊന്നും തന്നെ നഷ്ടപ്പെടാതെയുള്ള ടൂർ പ്ലാൻ,  സുരക്ഷിതത്വം, സഹ യാത്രക്കാരുമായുണ്ടാകുന്ന സ്നേഹബന്ധം എന്നിവ ഡെസ്റ്റിനേഷൻ കാപ്ചേഴ്സിന്റെ പ്രത്യേകതയാണ്. മിക്കവാറും യാത്രകളിലും ഞാൻ കൂടെ യാത്ര ചെയ്യാറുണ്ട് എന്നത് സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോലും ധൈര്യപൂർവം ഡെസ്റ്റിനേഷൻ കാപ്ചേഴ്സിനെ സമീപിക്കാൻ  ആത്മവിശ്വാസം നൽകുന്നു.’’ 

Destination Captures Travel Expo: Fulfilling Dream Journeys:

Destination Captures, in association with Malayalam Manorama, hosted a successful travel expo in Kochi, offering travelers opportunities to fulfill their dream journeys with exclusive packages and discounts. The expo featured ten pavilions showcasing destinations like Japan, China, Europe, Bali, Thailand, and Dubai, with special privileges and a free trip to Malaysia as the lucky draw prize.

ADVERTISEMENT