കൗമാരത്തിന്റെ സോഷ്യൽ മീഡിയ ഭ്രമം തിരഞ്ഞു വനിത നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊറിയൻ പ്രണയവും സോഷ്യൽ മീഡിയ ചാറ്റുകളും ഗെയിമുമൊക്കെയായി മറ്റൊരു ലോകത്താണു നമ്മുടെ കുട്ടികൾ.

കൗമാരത്തിന്റെ സോഷ്യൽ മീഡിയ ഭ്രമം തിരഞ്ഞു വനിത നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊറിയൻ പ്രണയവും സോഷ്യൽ മീഡിയ ചാറ്റുകളും ഗെയിമുമൊക്കെയായി മറ്റൊരു ലോകത്താണു നമ്മുടെ കുട്ടികൾ.

കൗമാരത്തിന്റെ സോഷ്യൽ മീഡിയ ഭ്രമം തിരഞ്ഞു വനിത നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊറിയൻ പ്രണയവും സോഷ്യൽ മീഡിയ ചാറ്റുകളും ഗെയിമുമൊക്കെയായി മറ്റൊരു ലോകത്താണു നമ്മുടെ കുട്ടികൾ.

കുറച്ചു ദിവസം മുൻപ് ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ സഹോദരിമാരായ മൂന്നുപേർ ഫ്ലാറ്റിൽ നിന്നു ചാടി മരിച്ച സംഭവത്തിൽ പൊലീസിന്റെ ആദ്യ റിപ്പോർട്ട് പുറത്തു വന്നതിങ്ങനെ.

കൊറിയൻ ഓൺലൈൻ ഗെയിമുകളോട് അമിത ആസക്തിയുള്ളവരായിരുന്നു പതിനാറും പതിനാലും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ. കുട്ടികൾ ഉപയോഗിച്ചിരുന്ന ഫോൺ അച്ഛൻ വിറ്റതോടെ അസ്വസ്ഥരായ അവർ ആത്മഹത്യ ചെയ്തു.

ADVERTISEMENT

മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരായ രണ്ടു പ്ലസ്ടു വിദ്യാർഥികൾ ജീവനൊടുക്കിയ സംഭവം നടന്നത് ഇടുക്കിയിലാണ്. ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണ് ഇവർ ജീവനൊടുക്കിയത് എന്ന് പൊലീസ് കണ്ടെത്തി.

കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്തു പ്ലസ്‍വൺ വിദ്യാർഥിനി പാറമടയിൽ ചാടി ആത്മഹത്യ ചെയ്തത് എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലാണ്. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ കാമുകനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം കിട്ടിയത്.  

ADVERTISEMENT

പല നാടുകളിൽ നിന്നു വരുന്ന വാർത്തകളായി വിട്ടുകളഞ്ഞ പലതും ഇന്നു നമ്മുടെ തൊട്ടടുത്തു നിന്നു കേൾക്കുകയാണ്. സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഒരുക്കുന്ന ചതിക്കുഴികളിൽ പെട്ടു ജീവൻ പൊലിയുന്ന കൗമാരക്കാരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്.

കഴിഞ്ഞ നാലു വർഷത്തിനിടെ ഡിജിറ്റൽ അഡിക്‌ഷനുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ അമ്പതോളം കുട്ടികൾ ആത്മഹത്യ ചെയ്തെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.

ADVERTISEMENT

കൊറിയൻ ഫേക് അക്കൗണ്ടുകളുടെ ചതിയിൽ ആത്മഹത്യ ചെയ്യുന്നവയിൽ പുറത്തുവരുന്ന കണക്കുകളുടെ ഇരട്ടിയുണ്ടാകും മൂടിവച്ചവയെന്നു വിദഗ്ധർ പറയുന്നു.

കൗമാരത്തിന്റെ സോഷ്യൽ മീഡിയ ഭ്രമം എത്രത്തോളം അപകടമാണെന്നറിയാൻ വനിത നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊറിയൻ പ്രണയവും സോഷ്യൽ മീഡിയ ചാറ്റുകളും ഗെയിമുമൊക്കെയായി മറ്റൊരു ലോകത്താണു നമ്മുടെ കുട്ടികൾ.

പേടിപ്പെടുത്തുന്ന കണക്കുകൾ    

കോവിഡ് കാലത്ത് ഓൺലൈൻ ഉപയോഗം ശീലിച്ചുപോയവരാണ് ഇന്നത്തെ കൗമാരക്കാരും ചെറുപ്പക്കാരും. ലോക്ഡൗൺ കാലത്ത് തനിച്ചിരുന്നതിന്റെ അപകടം കൂടി ചേർത്തു വേണം ഇവരുടെ സൈബർ ഇടപെടലുകളെ വിലയിരുത്താൻ.

ഒറ്റയ്ക്കിരിക്കുമ്പോഴും കുറേയേറെ സുഹൃത്തുക്കളെ കിട്ടുന്ന ഓൺലൈൻ ഗെയിമുകൾ ലഹരിയെക്കാൾ വലിയ ആസക്തിയായി മാറുന്നതോടെ സാമൂഹ്യബന്ധങ്ങളുടെ അതിരുകൾ പോലും മറക്കുന്ന സംഭവങ്ങൾ ചില്ലറയല്ലെന്നു ഫാമിലി ലൈഫ് ആൻഡ് പേരന്റിങ് കോച്ചായ അമൃത കെ. ഫ്രാൻസിസ് പറയുന്നു.

‘‘അടുത്തിടെ കൗൺസലിങ്ങിനു വന്ന കോളജ് വിദ്യാർഥിക്ക് അറിയേണ്ടത് ഒരേയൊരു കാര്യമാണ്, അമ്മയുമായി ശാരീരികബന്ധം നടത്തിയാൽ അമ്മയ്ക്ക് വൈകാരിക പ്രശ്നം വരാൻ സാധ്യതയുണ്ടോ? ചികഞ്ഞു ചെന്നപ്പോഴാണു കാര്യങ്ങൾ വെളിപ്പെട്ടത്.

ഓൺലൈൻ ഗെയിമിലെ ടാസ്കിന്റെ ഭാഗമായി അമ്മയുടെ വിയർപ്പുഗന്ധം അറിഞ്ഞതു മുതൽ വല്ലാത്ത അഭിനിവേശമാണ്. ടസ്ക് പൂർത്തിയാക്കിയെങ്കിലും അമ്മയോടുള്ള കൊതി തീരുന്നില്ല.

റിവാർഡുകളും പ്രശംസയും കൊണ്ടു വീണ്ടും കളിക്കാനുള്ള ത്വരയുണ്ടാകുന്നതു മാത്രമല്ല ഗെയിമുകളുടെ അപകടം. ഉത്കണ്ഠയും ഉറക്കക്കുറവും വിഷാദവും സാമൂഹ്യമായ ഒറ്റപ്പെടലുമൊക്കെയായി പെരുമാറ്റത്തിലും പ്രശ്നങ്ങൾ വരും. അതിനു പുറമേയാണ് അമ്മയെന്നോ പെങ്ങളെന്നോ തിരിച്ചറിവില്ലാത്ത ചിന്തകൾ.

സന്തോഷവും പ്രശ്നം

ഫേക് അക്കൗണ്ട് ഉണ്ടാക്കി കൂട്ടുകാരിയോടു സെക്സ് ചാറ്റ് നടത്തിയതിന്റെ പേരിൽ പൊലീസ് പിടികൂടിയ കൗമാരക്കാരിയുടെ കേസാണ് മറ്റൊന്ന്. കൂട്ടുകാരി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്ന ‘സന്തോഷ ചിത്രങ്ങളി’ലുള്ള അസൂയയാണ് ഇതിനു പ്രേരിപ്പിച്ചത്. സെക്സ് ചാറ്റും അധിക്ഷേപവുമടക്കമുള്ള മെസേജുകൾ കണ്ടു കൂട്ടുകാരി മാനസികമായി തളർന്നതു കണ്ടാണ് അവൾ സന്തോഷിച്ചത്...

കുട്ടികളെ കുരുക്കിലാക്കുന്ന സൈബർ ഫാന്റസി ലോകവും അതിന്രെ അഴിയാക്കുരുക്കുകളിൽ നിന്നു രക്ഷപ്പെടാനുള്ള വിദഗ്ധ നിർദേശങ്ങളും അടങ്ങിയ വിശദമായ ഫീച്ചർ പുതിയ ലക്കം (മാർച്ച് 14– 27) വനിതയിൽ.

Real-Life Tragedies Linked to Korean Online Games and Social Media:

Digital addiction among teenagers is a growing concern, with a significant number of young lives lost due to the perils of online games and social media. This phenomenon, exacerbated by the pandemic and the rise of platforms like Instagram, presents a grave threat to adolescent mental health and well-being.

ADVERTISEMENT