സിആർപിഎഫിൽ തീപ്പൊരി പ്രകടനം നടത്തുന്ന മലയാളി പെൺകുട്ടികൾ: അവർ ഒൻപതു പേർ യശസ്വിനി സേനയുടെ അഭിമാനം yasaswini motorcyle team featuring nine women officers from kerala
ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള ദേശീയപാതയിൽ മഞ്ഞിന്റെ പുതപ്പ് നീങ്ങുന്നതേയുള്ളൂ. പുതുവത്സരം കഴിഞ്ഞു പിന്നെയും കുറച്ചു നാൾ പുകപടലം മൂടി ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു. ഫെബ്രുവരി പിറന്നപ്പോഴാണു പൊടിക്കാറ്റു മാഞ്ഞു മാനം തെളിഞ്ഞത്. കൃഷി സ്ഥലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ വഴിയോരക്കാഴ്ചകൾ ക്രിസ്റ്റൽ
ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള ദേശീയപാതയിൽ മഞ്ഞിന്റെ പുതപ്പ് നീങ്ങുന്നതേയുള്ളൂ. പുതുവത്സരം കഴിഞ്ഞു പിന്നെയും കുറച്ചു നാൾ പുകപടലം മൂടി ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു. ഫെബ്രുവരി പിറന്നപ്പോഴാണു പൊടിക്കാറ്റു മാഞ്ഞു മാനം തെളിഞ്ഞത്. കൃഷി സ്ഥലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ വഴിയോരക്കാഴ്ചകൾ ക്രിസ്റ്റൽ
ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള ദേശീയപാതയിൽ മഞ്ഞിന്റെ പുതപ്പ് നീങ്ങുന്നതേയുള്ളൂ. പുതുവത്സരം കഴിഞ്ഞു പിന്നെയും കുറച്ചു നാൾ പുകപടലം മൂടി ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു. ഫെബ്രുവരി പിറന്നപ്പോഴാണു പൊടിക്കാറ്റു മാഞ്ഞു മാനം തെളിഞ്ഞത്. കൃഷി സ്ഥലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ വഴിയോരക്കാഴ്ചകൾ ക്രിസ്റ്റൽ
ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള ദേശീയപാതയിൽ മഞ്ഞിന്റെ പുതപ്പ് നീങ്ങുന്നതേയുള്ളൂ. പുതുവത്സരം കഴിഞ്ഞു പിന്നെയും കുറച്ചു നാൾ പുകപടലം മൂടി ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു. ഫെബ്രുവരി പിറന്നപ്പോഴാണു പൊടിക്കാറ്റു മാഞ്ഞു മാനം തെളിഞ്ഞത്. കൃഷി സ്ഥലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ വഴിയോരക്കാഴ്ചകൾ ക്രിസ്റ്റൽ ക്ലിയർ. ഗുരുഗ്രാമിലെത്താൻ ഒരു മണിക്കൂർ വണ്ടിയിലിരിക്കണം. ഇതിനിടെ രണ്ടു തവണ സിആർപിഎഫ് അക്കാദമിയിൽ നിന്നു റിമൈൻഡർ മെസേജ് വന്നു, ‘ഗെറ്റിങ് റെഡി’. നേരത്തേ അറിയിച്ചതിനേക്കാൾ പത്തു മിനിറ്റ് മുൻപു തന്നെ യശസ്വിനികൾ പരേഡ് ഗ്രൗണ്ടിൽ അണിനിരന്നു. പിന്നീടുള്ള ഒന്നര മണിക്കൂർ ഡൽഹിയിലെ കർത്തവ്യപഥിനെ അമ്പരപ്പിച്ച പ്രകടനങ്ങളുടെ തനിയാവർത്തനമായിരുന്നു. ലോക വനിതാ ദിനത്തിൽ സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി ആ ദൃശ്യാനുഭവം ഇതാ അനാവരണം ചെയ്യപ്പെടുന്നു.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള റോഡ് കർത്തവ്യ പഥ് എന്നാണറിയപ്പെടുന്നത്. മൂന്നു കിലോമീറ്റർ റോഡിൽ യശസ്വിനി ടീം നടത്തിയ ബൈക്ക് സ്റ്റണ്ട് ലോകമാകെ ശ്രദ്ധ നേടി. ലോകത്ത് ഏറ്റവും വലിയ പാരാമിലിറ്ററി ഫോഴ്സാണ് സിആർപിഎഫ്. സുശക്തമായ കേന്ദ്രസേനയിലെ അർധസൈനികവിഭാഗത്തിൽ ബൈക്കുമായി പോർമുഖത്തിറങ്ങുന്ന വനിതാ ശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാള നാട്ടിൽ പിറന്നവരാണ്. കർമവീഥിയിലെ കരുത്തുറ്റ കഥകളുമായി ഈ വനിതാദിനത്തിൽ യശസ്വിനികൾ ‘വനിത’യോടൊപ്പം ചേരുന്നു.
‘‘ആദ്യ പ്രകടനത്തിനു മേലുദ്യോഗസ്ഥരിൽ നിന്നു ന ല്ല പ്രോത്സാഹനമാണു കിട്ടിയത്. നാട്ടിലെത്തിയപ്പോൾ ആദരിക്കൽ ചടങ്ങും സ്വീകരണവും. വീട്ടിലെ അലമാര നിറയെ ട്രോഫികളാണ്. ടിവിയിലും സോഷ്യൽ മീഡിയയിലും പരേഡ് കണ്ടവർ നൽകിയ സമ്മാനങ്ങളാണ് അതൊക്കെ. ആളുകളുടെ സ്നേഹവും ബഹുമാനവും കണ്ടപ്പോൾ കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് വരണമെന്നു തോന്നി.’’ യശസ്വിനിയിലെ ബൈക്ക് റൈഡർ കോഴിക്കോട് നാദാപുരം സ്വദേശി എം.കെ. ജിൻസി പറഞ്ഞു തുടങ്ങി.
2014ലാണു സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ‘യശസ്വിനി’ രൂപീകരിച്ചത്. ആദ്യ വർഷം ജോയിൻ ചെയ്തവർ റിട്ടയർമെന്റിനോടടുത്തു നിൽക്കുന്ന സമയത്താണു പുതിയ ബാച്ചിൽ ഞങ്ങൾ ഒൻപതു പേർ എത്തിയത്. ചുറുചുറുക്കോടെ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നവരെ കിട്ടിയതോടെ സേനയിലെ ട്രെയിനർമാർ കൂടുതൽ ഊർജസ്വലരായി. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ പെർഫോമൻസ് ബോധ്യപ്പെട്ടപ്പോൾ ‘എക്സ്പെഡീഷൻ’ നടത്താൻ ഓഫിസർമാർ അനുമതി നൽകി.
വനിതാ ശാക്തീകരണ സന്ദേശവുമായി ഡൽഹിയിൽ നിന്നു ഛത്തീസ്ഗഡിലേക്കായിരുന്നു ആദ്യ ട്രിപ്പ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിലൂടെ 500 കിലോമീറ്റർ സഞ്ചരിച്ചു ജഗദൽപൂരിൽ എത്തി. 2023ൽ ലോക വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ആ യാത്ര വലിയ പ്രശംസ നേടി. അടുത്ത ട്രിപ്പ് കശ്മീരിലേക്കായിരുന്നു. കന്യാകുമാരി മുതൽ ശ്രീനഗർ വരെ ബൈക്ക് എക്സ്പെഡിഷൻ. എല്ലാ സംസ്ഥാനങ്ങളിലും ആളുകൾ സ്വീകരണമൊരുക്കി കാത്തു നിൽപ്പുണ്ടായിരുന്നു. സൂറത്തിലെത്തിയപ്പോൾ അവിടെയുള്ള കുറച്ചു പേർ ഡയമണ്ട് മോതിരമാണു സമ്മാനമായി തന്നത്. ഭാരതപര്യടനം വിജയകരമായി പൂർത്തിയാക്കി കശ്മീരിൽ എത്തിയപ്പോഴേക്കും റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണം ലഭിച്ചു.
പരേഡിന്റെ ഗാംഭീര്യം
അഞ്ചു വർഷത്തിനിടെ ഗോവ ഒഴികെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഡ്യൂട്ടി ചെയ്തു. അൽപ്പം റിസ്ക് ഏരിയ മണിപ്പുർ ആയിരുന്നു. അകലെ നിന്നു കേൾക്കുന്ന വെടിയൊച്ച അടുത്തേക്കു വരുന്നുണ്ടോ എന്നറിയാനുള്ള ജാഗ്രതയാണു ജോലി. ഏറുമാടം പോലെയൊരു പൊസിഷനിൽ (മോർച്ച) ഇരുന്നാണു നിരീക്ഷണം. മോർച്ചയ്ക്കുള്ളിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ഗാർഡ് റൂമുമായി ബന്ധപ്പെടാൻ ബെൽ ഉണ്ട്. അലേർട്ട് നൽകിയാൽ സായുധസംഘം സഹായത്തിനെത്തും.
റിപ്പബ്ലിക് ദിനത്തിൽ സൈനിക പരേഡ് കണ്ടിട്ടുള്ളവർക്കു യശസ്വിനി ബൈക്ക് ഷോയുടെ ഗാംഭീര്യം മനസ്സിലാകും. മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണു പരേഡിന് എത്തുക.
നിരയായി ബൈക്കുകൾ. പിൻസീറ്റിൽ ചിറകു പോലെ എഴുന്നേറ്റു നിന്ന് ആറു പേർ Ð വാഹനവ്യൂഹം ഒരുമിച്ചാണു മുന്നോട്ടു നീങ്ങുക. മൂന്നു കിലോമീറ്റർ പരേഡാണ് റിപ്പബ്ലിക് ദിനത്തിൽ നടത്തിയത്.
മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണു പബ്ലിക് പരേഡിന് എത്താറുള്ളത്. പ്രാക്ടീസിനിടെ അപകടം സംഭവിച്ച അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഡൽഹിയിൽ പ രിശീലനം നടത്തുന്നതിനിടെ ആൾക്കൂട്ടത്തിലാരാൾ വഴിയിലിറങ്ങി പുറംതിരിഞ്ഞു നിന്നു സെൽഫി എടുത്തു. സെക്യൂരിറ്റിക്കാർ വിസിൽ മുഴക്കിയെങ്കിലും അയാൾ കേട്ടില്ല. ബൈക്ക് അയാളുടെ കാലിൽ തട്ടി. വണ്ടിയുടെ ബാലൻസ് തെറ്റി. ഞങ്ങളിലൊരാളുടെ കയ്യുടെ എല്ലൊടിഞ്ഞു.
തൊണ്ണൂറ് ദിവസം ലീവ്
ടീം വർക്ക് വരുമ്പോൾ ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്താണ് നാട്ടുവർത്തമാനം. എല്ലാ ദിവസവും വീട്ടിലേക്കു വിളിച്ചു വിശേഷങ്ങൾ പറയും. സോഷ്യൽ മീഡിയ ഉണ്ടല്ലോ, നാട്ടിൽ നടക്കുന്നതെല്ലാം അതാതു ദിവസം അറിയാറുണ്ട്.
ഞങ്ങളുടെ കൂട്ടത്തിൽ വിവാഹം കഴിയാത്തവർ ലൈനിൽ (ഹാൾ) ആണു താമസിക്കുന്നത്. സന്ധ്യ, അപർണ, ശരണ്യ എന്നിവർ അവിവാഹിതരാണ്. അപർണയുേടയും സന്ധ്യയുടേയും വീട് പാലക്കാട്. കൊല്ലം സ്വദേശിയാണു ശരണ്യ.
കല്യാണം കഴിഞ്ഞ് ഒരേ സെക്ടറിൽ ജോലി ചെയ്യുന്നവർക്കു ഫാമിലി ക്വാർട്ടേഴ്സ് കിട്ടും. രണ്ടാൾക്കും സേനയിലാണു ജോലിയെങ്കിൽ ഒരുമിച്ചു ലീവ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ഒരേ ബാച്ചിൽ ട്രെയിനിങ് പൂർത്തിയാക്കിയ പാലക്കാട് സ്വദേശി ദിലീപ് ആണു ജിൻസിയുടെ ഭർത്താവ്. പാസിങ് ഔട്ട് പരേഡ് സമയത്തു ഗ്രൗണ്ടിൽ വച്ചാണ് കുടുംബങ്ങൾ തമ്മിൽ നേരിൽ കണ്ടു വിവാഹമുറപ്പിച്ചത്.
മീനാംബികയുടെ ഭർത്താവ് രഞ്ജിത്തിന്റെ സ്വദേശം പാലക്കാടാണ്. ആര്യയെ വിവാഹം കഴിച്ചതു കൊല്ലം സ്വദേശി ജിത്തു പ്രസാദ്. കോഴിക്കോട് സ്വദേശി അനൂപാണ് അശ്വതിയുടെ ഭർത്താവ്. അഞ്ജു വിവാഹം കഴിച്ചത് കൊല്ലം സ്വദേശി ശ്യാമിനെ. വിനീതയുടെ ഭർത്താവ് ആലപ്പുഴ സ്വദേശി പ്രവീൺ. വർഷത്തിൽ മൂന്നു തവണ നാട്ടിലെത്തുമ്പോൾ യാത്രകളും വിരുന്നുമായി ദിവസങ്ങൾ പോകുന്നതറിയില്ല – സേനയിൽ ജോലി ചെയ്യുന്നവരുടെ ആത്മഗതം യശസ്വിനികൾ ആവർത്തിച്ചു.
യശസ്വിനിയായി മേക്കോവർ
നമ്മളെപ്പോലെ തമാശ പറഞ്ഞു കൂട്ടുകൂടി നടന്നിരുന്നവരാണു യശസ്വിനികളായി മാറിയ മലയാളി പെൺകുട്ടിക ൾ. ട്രെയിനിങ് കഴിഞ്ഞപ്പോൾ, അത്രയും കാലം ജീവിച്ചിരുന്ന ചുറ്റുപാടുകളിൽ നിന്നു മറ്റൊരു കാഴ്ചപ്പാടിലേക്ക് അ വർ മാറി. ഒരുമിച്ചു നിന്നാൽ എന്താണു ചെയ്യാൻ പറ്റാത്തത് എന്നൊരു ചോദ്യത്തിലേക്കാണ് രാപകലുകൾ കടന്നു പോയതെന്ന് അവർ തിരിച്ചറിയുന്നു.
നാഗ്പുർ ബേസ് ആയിട്ടുള്ള 213 മഹിളാ ബെറ്റാലിയനിലെ അർധ സൈനിക വിഭാഗത്തിലാണ് ഒൻപതു പേരും നിയമിക്കപ്പെട്ടത്. ഒരു ബെറ്റാലിയനിൽ ഏഴു കമ്പനികളുണ്ട്. ഇവർ ഓരോരുത്തരും വെവ്വേറെ കമ്പനികളിലാണ്. എക്സ്ട്രാ ഡ്യൂട്ടി വരുമ്പോൾ വിവിധ സ്ഥലങ്ങളിൽ നിയമിക്കപ്പെടും. അല്ലാത്ത സമയത്ത് ഗുരുഗ്രാമിലെ അക്കാദമിയിൽ പ്രാക്ടീസ് തുടരും.
‘പബ്ലിക് പരേഡ് സമയത്തു മാത്രമേ ഞങ്ങൾ ഒൻപതുപേരും ഒരുമിക്കാറുള്ളൂ. ഇപ്പോൾത്തന്നെ കണ്ടില്ലേ, ‘വ നിത’യുടെ കവർ ഷൂട്ട് സമയത്തു രണ്ടു പേർ ഝാർഖണ്ഡിലാണ്’ ജിൻസി പറയുന്നു.
സേനാ പ്രവേശം
കായികബലവും മനശ്ശക്തിയും തെളിയിച്ച ഒൻപതു വനിതകളെ ഒരുമിപ്പിച്ച് യശസ്വിനി ടീം പുതുക്കിയത് 2023ലാണ്. അതിനു ശേഷം രണ്ടു വർഷങ്ങളിൽ ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡുകളിൽ ഇവർ സാഹസിക പ്രകടനം നടത്തി. 2018ൽ കേന്ദ്രസേനയിൽ ചേരാനായി എത്തിയപ്പോൾ മുതൽ യശസ്വിനിയുടെ ചിറകായി മാറിയ മുഹൂർത്തം വരെയുള്ള ഓരോ ദിവസങ്ങളും പട്ടാളച്ചിട്ടയോടെ ഓർക്കുന്നുണ്ട് മലയാളി പെൺകുട്ടികൾ.
പുലർച്ചെ മൂന്നരയ്ക്കു കോർട്ടിൽ ചെന്നു റൈഫിൾ എടുത്തു കൃത്യം നാലരയ്ക്കു പരേഡ് ഗ്രൗണ്ടിലേക്കുള്ള ഓട്ടത്തോടെയാണു തുടക്കം. ഏകദേശം അഞ്ചു കിലോമീറ്റർ ഓടിയാലേ ഗ്രൗണ്ടിൽ എത്തൂ. പിന്നീടുള്ള മണിക്കൂറുകൾ ഫിസിക്കൽ ട്രെയിനിങ്. അതു കഴിഞ്ഞ് ഒബ്സ്റ്റക്കിൾസ്. ഉയർത്തിവച്ച കമ്പികളുടെ മുകളിലൂടെ ചാടി ഓ ടൽ, ആറ് അടി ഉയരമുള്ള ഭിത്തിയിൽ വലിഞ്ഞു കയറി മ റുവശത്തേക്കു ചാട്ടം – ഇതൊക്കെയാണ് ഒബ്സ്റ്റക്കിൾസ്. റൈഫിൾ കയ്യിലേന്തിയാണ് ഇതെല്ലാം ചെയ്യേണ്ടത്.
ഇത്രയും കഴിഞ്ഞാൽ പ്രഭാതഭക്ഷണം കഴിക്കാം. കൈകഴുകി ഡ്രസ് മാറ്റി യൂനിഫോം ധരിച്ചു നേരേ ഡ്രിൽ നടക്കുന്ന സ്ഥലത്തേക്ക്. തോക്ക് ഉപയോഗിച്ചുള്ള നീക്കങ്ങളാണ് ഇവിടെ പരിശീലിപ്പിക്കുക. അതു കഴിയുമ്പോഴേക്കും ഉച്ച ഭക്ഷണത്തിനു സമയമാകും. ഉച്ചകഴിഞ്ഞാൽ അത്രയും നേരം പരിശീലിച്ച കാര്യങ്ങളുടെ തിയറി ക്ലാസ്. ഈ സമയത്താണ് ഇത്തിരി നേരം ഇരിക്കാൻ സമയം കിട്ടുക. ക്ലാസിലിരുന്ന് ആരെങ്കിലും ഉറക്കംതൂങ്ങുന്നുണ്ടോ എന്നു നോക്കാൻ ഇൻസ്ട്രക്ടർമാരുണ്ട്.
തിയറി ക്ലാസ് കഴിഞ്ഞാൽ ഗെയിംസ്. പരിസര ശുചീകരണവും ഇതിലുൾപ്പെടുന്നു. കുറച്ചു പേർക്കു ഷിഫ്ട് അനുസരിച്ച് നൈറ്റ് ഡ്യൂട്ടിയുണ്ട്. പരിശീലനത്തിൽ ആൺÐപെൺ വേർതിരിവില്ല; ലക്ഷ്യത്തിലേക്കുള്ള ദൂരം മാത്രമേ മുന്നിലുള്ളൂ.
ടെസ്റ്റ് ജയിച്ച് ട്രെയിനിങ്ങിനു ജോയിൻ ചെയ്ത കുറേ പേർ നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ‘അൺ വില്ലിങ്’ എ ഴുതിക്കൊടുത്ത് തിരിച്ചു പോയി. എന്നാൽ, ഈ ജോലിയുടെ സ്പിരിറ്റ് ആസ്വദിച്ചു തുടങ്ങിയാൽ തിരികെ പോകാൻ കഴിയില്ല. ഓരോ വെല്ലുവിളികളേയും നിവർന്നു നിന്നു നേരിടാനുള്ള ആത്മവിശ്വാസം നമ്മളറിയാതെ നമ്മളിൽ സൃഷ്ടിക്കപ്പെടും – ഇന്ത്യൻ സേനയുടെ യശസ്സ് വാനോളം ഉയർത്തി തേജസ്വിനിയുടെ വാക്കുകളിൽ ഇടിമുഴങ്ങി...