‘ലെക്ചററായിരുന്ന ഞാൻ ജോലി രാജി വച്ചു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിഡിയോ ഷൂട്ടിങ്ങിനും എഡിറ്റിങ്ങിനുമായി ഒരാളെ ജോലിക്കും വച്ചു’ ഇൻഫ്ലുവൻസർ ഡിനി എൽദോയുടെ റീൽ സീക്രട്സ്
‘പ്രാദേശിക ഇന്‍ഫ്ലുവൻസേഴ്സ്’ മുൻപ് വളരെ കുറവായിരുന്നു. അങ്ങനെയാണ് പെരുമ്പാവൂരുകാരിയായ ഞാന്‍ എന്റെ നാട്ടിലെ അറിയപ്പെടാത്ത, ഒളിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടുത്തുന്ന റീലുകള്‍ ചെയ്തു തുടങ്ങിയത്. ചെറിയ വെള്ളച്ചാട്ടങ്ങള്‍, സൺസെറ്റ് വ്യൂ പോയിന്റ്സ് അങ്ങനെ അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഇടങ്ങളിലേക്ക് ഞങ്ങളുടെ ക്യാമറ തിരിഞ്ഞു.

‘‘ഇന്‍സ്റ്റഗ്രാമത്തിലാകെ രാമേശ്വരം ഇഡ്ഡലിയുടെ മണം നിറയുന്ന കാലം. ബെംഗളൂരുവിലേക്കു യാത്ര പോയപ്പോള്‍ അവിടുത്തെ രാമേശ്വരം കഫേയില്‍ ഒന്നു കയറി. മേശയിലെത്തിയ ഇഡ്ഡലിയും ചൂടൻ കാപ്പിയും ഷൂട്ട് ചെയ്ത് വോയ്‌സ് ഓവറും നല്‍കി ഇൻസ്റ്റയിലിട്ടു.’’ ആ രുചി ലക്ഷങ്ങളുടെ മനം തൊട്ടതില്‍ നിന്നാണു യാത്രകളെ പ്രണയിച്ച ഡിനിയുടെ ജീവിതം പുതിയ റൂട്ടിലേക്ക് തിരിയുന്നത്.
‘‘സോഷ്യല്‍മീഡിയയുടെ അല്‍ഗോരിതത്തില്‍ രാമേശ്വരം ഇഡ്ഡലിക്കൊപ്പം തന്നെ മുന്നിലുണ്ടായിരുന്നു ഓണ്‍ വോയിസ് കണ്ടന്റും. നമ്മുടെ ശബ്ദത്തിലിടുന്ന റീലുകള്‍ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതോടെ ഗിയർ ഷിഫ്റ്റ് ചെയ്തു ആ റൂട്ടിൽ വച്ചുപിടിച്ചു. രാമേശ്വരം ഇഡ്ഡലിക്കൊപ്പമിട്ട മാംഗോ സ്റ്റിക്കി റൈസ് റീൽ കണ്ടു പത്തു ലക്ഷത്തിലധികം വ്യൂവേഴ്‌സാണ് കൊതിപിടിച്ചത്.’’
കാണാക്കാഴ്ചകള്‍, അറിയാരുചികൾ
‘‘കോട്ടയം, എറണാകുളം എന്നിങ്ങനെ ജില്ലാ അടിസ്ഥാനത്തില്‍ വ്ലോഗേഴ്സ് ഉണ്ടായിരുന്നെങ്കിലും ‘പ്രാദേശിക ഇന്‍ഫ്ലുവൻസേഴ്സ്’ കുറവായിരുന്നു. അങ്ങനെയാണ് പെരുമ്പാവൂരുകാരിയായ ഞാന്‍ എന്റെ നാട്ടിലെ അറിയപ്പെടാത്ത, ഒളിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടുത്തുന്ന റീലുകള്‍ ചെയ്തു തുടങ്ങിയത്. ചെറിയ വെള്ളച്ചാട്ടങ്ങള്‍, സൺസെറ്റ് വ്യൂ പോയിന്റ്സ് അങ്ങനെ അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഇടങ്ങളിലേക്ക് ഞങ്ങളുടെ ക്യാമറ തിരിഞ്ഞു. മണിപ്പാറ എന്ന ഹിഡന്‍ സ്‌പോട്ടിന്റെ വിഡിയോയ്ക്ക് ആറു മില്യണിലധികം വ്യൂസാണ് ലഭിച്ചത്.
സ്ഥലങ്ങള്‍ മാത്രമായിരുന്നില്ല ‘ഹിഡൻ ഷോപ്സും’ കണ്ടന്റാക്കി. ഞങ്ങളുടെ നാട്ടിൽ മെറ്റീരിയല്‍സ് മാത്രം വില്‍ക്കുന്ന 50 വര്‍ഷം പഴക്കമുള്ള ഒരു കൊച്ചു തുണിക്കടയുണ്ട്. ആ കടയെക്കുറിച്ചു ചെയ്ത വിഡിയോ വൈറലായതോടെ ചില കടകൾ അവർക്കു വേണ്ടിയും റീൽസ് ചെയ്യാമോ, പ്രതിഫലം നൽകാം എന്നു പറഞ്ഞെത്തി. വരുമാനം കൂടി കണ്ടെത്താനാകുന്ന മാർഗമാണല്ലോ എന്ന ചിന്ത അവിടെ നിന്നാണു തുടങ്ങുന്നത്.
ബ്രാൻഡ് കൊളാബറേഷന്‍സ് കിട്ടിത്തുടങ്ങിയതോടെ ധൈര്യമായി. പോളിടെക്‌നിക്കിൽ ഇംഗ്ലിഷ് ലെക്ചററായിരുന്ന ഞാൻ ജോലി രാജി വച്ചു. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിഡിയോ ഷൂട്ടിങ്ങിനും എഡിറ്റിങ്ങിനും വേണ്ടി ഒരാളെ ജോലിക്കും വച്ചു. യൂട്യൂബിലാണ് വിഡിയോ പോസ്റ്റ് ചെയ്തു തുടങ്ങിയതെങ്കിലും റീല്‍സ് ടോപ് ഗിയറിലായത് ഇന്‍സ്റ്റയിലാണ്.
ഡിനി എൽദോ എന്ന പേജിൽ ട്രാവൽ, ലൈഫ്സ്റ്റൈൽ, ഫൂഡ് എന്നിങ്ങനെ വിഡിയോസാണ് കൂടുതൽ. ഡിനീസ് ആർക് എന്ന പേജിലൂടെ പഴമയും പെരുമയുമുള്ള പള്ളികളെ കുറിച്ചും വിഡിയോസ് ചെയ്യുന്നുണ്ട്.’’
കമന്റ് ബോക്‌സിലല്ലേ കണ്ടന്റ്
‘‘കമന്റ് ബോക്സിൽ നിന്നാണ് വ്യൂവേഴ്സിന്റെ പൾസ് അറിയുന്നത്. ഓരോ വിഡിയോ പോസ്റ്റ് ചെയ്യുമ്പോഴും ഞങ്ങളുടെ നാട്ടിലും ഇതുപോലുള്ള ഇടങ്ങളുണ്ട്, അറിയപ്പെടാത്ത ഭക്ഷണമുണ്ട് എന്നെല്ലാം കമന്റ് വരും. പിന്നെ, അതേക്കുറിച്ചുള്ള അന്വേഷണമായി, ആലോചനയായി...
രാത്രിയും പകലും കണ്ടന്റ് ക്രിയേഷന്‍ തന്നെയാണ് മനസ്സില്‍. അടുത്ത വിഡിയോ എങ്ങനെ വ്യത്യസ്തമാക്കണം എന്ന് ഉറക്കത്തില്‍ നിന്നുണര്‍ന്നു പോലും ചിന്തിക്കാറുണ്ട്. വേണ്ടത്ര റീച്ച് കിട്ടാതെ പോകുമ്പോഴും അടുപ്പിച്ചു വിഡിയോസിന്റെ വ്യൂസ് കുറയുമ്പോഴുമൊക്കെ ആശങ്ക വരും. പക്ഷേ, തോറ്റുകൊടുക്കാന്‍ പാടില്ലല്ലോ... കണ്ടന്റുകള്‍ മെച്ചപ്പെടുത്തി മുന്നോട്ടു പോകും.
ഒരിക്കല്‍ പെരുമ്പാവൂരിലെ ഒരു ചെറിയ കടയില്‍ കയറി. വയോധികരായ അച്ഛനും അമ്മയും ചേര്‍ന്നുണ്ടാക്കുന്ന അസ്സല്‍ പൂ കേക്ക് കഴിച്ചപ്പോള്‍ അവരെക്കുറിച്ച് ഒരു റീലിട്ടു. കാര്യമായ കച്ചവടമൊന്നുമില്ലാതെ ബുദ്ധിമുട്ടിയിരുന്ന അവര്‍ക്ക് ആ വിഡിയോ വലിയ ഉപകാരമായെന്നു വൈകിയാണ് അറിഞ്ഞത്. അവര്‍ക്കും ആ റീല്‍ എടുത്തത് ആരാണെന്ന് അറിയില്ലായിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ കെട്ടിപ്പിടിച്ചു നല്‍കിയ സ്‌നേഹത്തില്‍ നിന്നാണ് ഇന്‍ഫ്ലുവൻസർ എന്നതിന്റെ ഉത്തരവാദിത്തം ഉള്ളില്‍ തട്ടിയത്.’’ 500ല്‍ അധികം പോസ്റ്റുകൾ, ആറു ലക്ഷത്തോളം ഫോളോവേഴ്സ്... സോഷ്യലി കമ്മിറ്റഡ് ഇൻഫ്ലുവൻസർ ഡിനിയുടെ യാത്ര തുടരുകയാണ്.