പ്രതിസന്ധികൾ നമ്മെ പരീക്ഷിക്കും. പക്ഷേ തയാറെടുപ്പുള്ള മനസ്സിനെ അവയ്ക്കു പരാജയപ്പെടുത്താനാകില്ല. അപ്പോൾ റെഡി അല്ലെ ?

പ്രതിസന്ധികൾ നമ്മെ പരീക്ഷിക്കും. പക്ഷേ തയാറെടുപ്പുള്ള മനസ്സിനെ അവയ്ക്കു പരാജയപ്പെടുത്താനാകില്ല. അപ്പോൾ റെഡി അല്ലെ ?

പ്രതിസന്ധികൾ നമ്മെ പരീക്ഷിക്കും. പക്ഷേ തയാറെടുപ്പുള്ള മനസ്സിനെ അവയ്ക്കു പരാജയപ്പെടുത്താനാകില്ല. അപ്പോൾ റെഡി അല്ലെ ?

മാർച്ച് മാസമെത്തുന്നതോടെ ഓഫിസുകളെല്ലാം അപ്രൈസൽ (Appraisal) ചർച്ചകളാൽ സജീവമാകാറുണ്ട്. എന്നാൽ, ഈ സന്തോഷത്തിനൊപ്പം തന്നെ സ്ഥാപനങ്ങളിലെ ‘ചെലവു ചുരുക്കലും’   ‘പിരിച്ചുവിടലുകളും’  പലരുടെയും ഉറക്കം കെടുത്തുന്നു.

രാത്രി വൈകി വരുന്ന ഇമെയിൽ കാണുമ്പോഴോ, അപ്രതീക്ഷിതമായി ഫോൺ കോൾ വരുമ്പോഴോ ഉള്ളിലൊരു മിന്നൽ പിണർ പായും. രാവിലെ എഴുന്നേറ്റു ലോഗിൻ ചെയ്യാൻ നോക്കുമ്പോൾ ‘Access Denied’ എന്ന് കണ്ടാലോ? ഹൃദയമിടിപ്പു നിലച്ചുപോകുന്ന അവസ്ഥയാകും അത്.

ADVERTISEMENT

വൻകിട കോർപ്പറേറ്റുകൾ പോലും നൂറുകണക്കിനു പേരെ ഒറ്റയടിക്കു പിരിച്ചുവിടുന്ന ഈ കാലഘട്ടത്തിൽ, ഭയപ്പെട്ടല്ല, ബുദ്ധിപൂർവമായ തയാറെടുപ്പുകളിലൂടെയാണു നാം ഇതിനെ നേരിടേണ്ടത്. ജോലി നഷ്ടപ്പെടുന്നത് പ്രകടനത്തിലെ പോരായ്മ കൊണ്ടാണെന്നു പലരും കരുതാറുണ്ടെങ്കിലും അതിൽ വലിയ കഴമ്പില്ല.

ലേ-ഓഫ് നിങ്ങളുടെ പരാജയമല്ല !

ADVERTISEMENT

ആർട്ടിഫിഷൽ ഇന്റലിജൻസും (AI) ഡിജിറ്റലൈസേഷനും തൊഴിൽ മേഖലയെ മാറ്റിമറിക്കുന്ന കാലമാണിത്. നിങ്ങളുടെ കഴിവിനെ അളക്കാനുള്ള അളവുകോലല്ല ലേ-ഓഫ്. അതിന്റെ കാരണങ്ങൾ പലതാണ്:

  • സാമ്പത്തിക മാന്ദ്യം: വിപണിയിലെ തളർച്ച കാരണം ലാഭം കുറയുമ്പോൾ കമ്പനികൾ ചെലവു ചുരുക്കാൻ നിർബന്ധിതരാകുന്നു.
  • സാങ്കേതിക മാറ്റങ്ങൾ: AI വരുന്നതോടെ ചില തൊഴിൽ രീതികൾ ഇല്ലാതാകുന്നു.
  • കമ്പനികളുടെ ലയനവും ഏകീകരണവും: രണ്ടു കമ്പനികൾ ഒന്നാകുമ്പോഴോ ബിസിനസ്സ് ഏകീകരിക്കുമ്പോഴോ അധിക ജീവനക്കാരെ ഒഴിവാക്കാറുണ്ട്.
  • ഓവർ ഹയറിങ്: മികച്ച വളർച്ചാ സമയത്ത് അമിതമായി ആളുകളെ നിയമിക്കുകയും പിന്നീടു പിരിച്ചുവിടുകയും ചെയ്യുന്നത് ഇന്നു സാധാരണമാണ്. ചുരുക്കത്തിൽ, ലേ-ഓഫ് എന്നത് ഒരാളുടെ വ്യക്തിപരമായ പരാജയമല്ല, മറിച്ചു ബിസിനസ് ലോകത്തെ ഒരു മാറ്റം മാത്രമാണ്.

തയാറെടുക്കാം, ബുദ്ധിപൂർവം

ADVERTISEMENT

ഈ മാറ്റങ്ങൾ നമ്മളെ തളർത്താതിരിക്കാൻ ചില മുൻകരുതലുകൾ അനിവാര്യമാണ്.

1. എമർജൻസി ഫണ്ട് കരുതാം

ജോലി പോയാൽ ആദ്യം തകരുന്നതു മാസ ബജറ്റാണ്. അതുകൊണ്ട്, കുറഞ്ഞത് 6 മാസത്തെ കുടുംബ ചെലവിനുള്ള തുക ലിക്വിഡ് ഫണ്ടിലോ സേവിങ്സ് അക്കൗണ്ടിലോ മാറ്റിവയ്ക്കുക. ഇതൊരു സുരക്ഷാ കവചമാണ്.

2. ബജറ്റ് പുനഃപരിശോധിക്കുക

മാസച്ചെലവുകൾ ഒന്നു കൂടി വിലയിരുത്തുക. സബ്‌സ്‌ക്രിപ്‌ഷനുകൾ, പുറത്തുനിന്നുള്ള ഭക്ഷണം, അനാവശ്യ ചെലവുകൾ,  ഇവ താൽക്കാലികമായി നിയന്ത്രിക്കുക. ഇതൊരു നിയന്ത്രണമല്ല, മുൻകരുതലാണ്.

വരുമാനം കൂടുമ്പോൾ അതിനനുസരിച്ച് ജീവിതശൈലിയും കടങ്ങളും കൂട്ടുന്നത് ഒഴിവാക്കുക. വലിയ പലിശയുള്ള വായ്പകളും അനാവശ്യ ഇഎംഐകളും എത്രയും വേഗം തീർക്കാൻ ശ്രമിക്കുക.

3. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം

പലപ്പോഴും കമ്പനികൾ നൽകുന്ന ഗ്രൂപ്പ് ഹെൽത് ഇൻഷുറൻസിനെയാണു നാം ആശ്രയിക്കാറുള്ളത്. ജോലി നഷ്ടപ്പെടുമ്പോൾ ആ പരിരക്ഷ ഇല്ലാതാകും. അതിനാൽ കുടുംബത്തിനായി വ്യക്തിഗത ഹെൽത് ഇൻഷുറൻസ്  നേരത്തെ തന്നെ എടുക്കുന്നതു വലിയ സാമ്പത്തിക ഭാരം ഒഴിവാക്കാൻ സഹായിക്കും.

4. അധിക വരുമാന മാർഗങ്ങൾ കണ്ടെത്താം

നിങ്ങളുടെ നിലവിലെ ജോലിയെ ബാധിക്കാതെ തന്നെ അധിക വരുമാനം നേടാൻ ഇന്ന് ധാരാളം വഴികളുണ്ട്. അൽപം  പരിശ്രമിച്ചാൽ വരുമാനത്തിന്റെ മറ്റൊരു ഉറവിടം  സ്വന്തമാക്കാം. അതു വീട്ടുമുറ്റത്തെ കൃഷിയോ, പൂക്കൾ വളർത്താലോ, കോഴി, കൂൺ കൃഷി  എന്നിവയൊ   ആകാം; അല്ലെങ്കിൽ ഓൺലൈൻ ട്യൂഷനുകളോ ഫ്രീലാൻസ് ജോലികളോ (Gig works) ആകാം. ഇത്തരം ചെറിയ വരുമാന മാർഗങ്ങൾ സാമ്പത്തികമായി മാത്രമല്ല, വലിയ ആത്മവിശ്വാസം നൽകാനും നമ്മളെ സഹായിക്കും.

5. സ്കില്ലുകൾ പുതുക്കാം

തൊഴിൽ മേഖലകൾ വളരെ വേഗത്തിലാണു മാറുന്നത്. ആ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കണം.
ഓൺലൈൻ കോഴ്സുകൾ മുതൽ വർക്ക്ഷോപ്പുകൾ വരെ പ്രയോജനപ്പെടുത്തി തൊഴിൽ വിപണിയിൽ എപ്പോഴും ഡിമാൻഡുള്ള ഒരാളായി നിൽക്കാം.

‘ഗ്രോത് മൈൻഡ്‌സെറ്റ്’ ഉണ്ടെങ്കിൽ ഒരു വാതിൽ അടയുമ്പോൾ നൂറ് വാതിലുകൾ തുറന്നുകിട്ടും.

6. നെറ്റ്‌വർക്കിങ് എന്ന നിക്ഷേപം

സഹപ്രവർത്തകരുമായും പഴയ സുഹൃത്തുക്കളുമായും നല്ല ബന്ധം നിലനിർത്തുക. ലിങ്ക്ഡ്ഇൻ (LinkedIn) പോലുള്ള പ്രഫഷനൽ നെറ്റ്‌വർക്കിങ് പ്ലാറ്റുഫോമുകൾ വഴി സജീവമായി ഇടപഴകുക. പലപ്പോഴും പുതിയ തൊഴിലവസരങ്ങൾ വരുന്നത് ഇത്തരം സൗഹൃദങ്ങളിലൂടെയാകും.

7. മാനസികാരോഗ്യം പ്രധാനം

ഏറ്റവും  പ്രധാനം   മാനസിക തയാറെടുപ്പാണ്. ജോലി നഷ്ടപ്പെട്ടാൽ ഉടനെ അടുത്തതു കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ടതില്ല. ആ സമയം നിങ്ങളുടെ മാനസികാരോഗ്യത്തിനും കുടുംബത്തിനും വേണ്ടി മാറ്റിവയ്ക്കാം. ഇതൊരു കരിയർ ബ്രേക്ക്‌ അല്ല, മറിച്ചു  തിരിച്ചുവരവിനുള്ള തയാറെടുപ്പാണ് എന്നു മനസിലാക്കുക.

പ്രതിസന്ധികൾ വരുമ്പോൾ അത് ഉള്ളിലൊതുക്കാതെ അടുത്ത സുഹൃത്തുക്കളോടോ കുടുംബത്തോടോ പങ്കുവയ്ക്കുക. കുടുംബവുമായി സാമ്പത്തിക കാര്യങ്ങൾ തുറന്ന് സംസാരിക്കുക. ആവശ്യമെങ്കിൽ ഒരു പ്രഫഷനൽ കൗൺസിലറുടെ സഹായം തേടാൻ മടിക്കരുത്.

പ്രതിസന്ധികൾ നമ്മെ പരീക്ഷിക്കും. പക്ഷേ തയാറെടുപ്പുള്ള മനസ്സിനെ അവയ്ക്കു പരാജയപ്പെടുത്താനാകില്ല. അപ്പോൾ റെഡി അല്ലെ ? നമുക്ക് ധൈര്യത്തോടെ ഭയത്തോട് പറയാം അല്ലേ — ‘കടക്കു പുറത്ത് !’

Mind Over Matter: Prioritizing Mental Well-being Amidst Job Uncertainty:

Job loss, often termed layoffs, is a harsh reality during appraisal season, amplified by economic downturns and technological shifts like AI. This article provides practical, proactive strategies for individuals in Kerala to navigate potential job loss, emphasizing that layoffs are not personal failures but business adjustments, and offering guidance on building financial resilience and enhancing career adaptability.

ADVERTISEMENT