‘വാർത്ത കേട്ടപ്പോൾ തന്നെ ആ പെൺകുട്ടിയെ വിളിച്ചിരുന്നു, ഞാനെന്നും അവളോടൊപ്പം തന്നെയാണ്’; രഞ്ജിത്തിന്റെ അറസ്റ്റിൽ ഭാഗ്യലക്ഷ്മി Bhagyalakshmi Speaks Out on Ranjith's Arrest
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍; ‘‘ഗൂഗിളിൽ വെറുതെ സെർച്ച് ചെയ്തപ്പോഴാണ് എന്നെക്കുറിച്ചൊരു വാർത്ത കാണുന്നത്.
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍; ‘‘ഗൂഗിളിൽ വെറുതെ സെർച്ച് ചെയ്തപ്പോഴാണ് എന്നെക്കുറിച്ചൊരു വാർത്ത കാണുന്നത്.
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍; ‘‘ഗൂഗിളിൽ വെറുതെ സെർച്ച് ചെയ്തപ്പോഴാണ് എന്നെക്കുറിച്ചൊരു വാർത്ത കാണുന്നത്.
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍;
‘‘ഗൂഗിളിൽ വെറുതെ സെർച്ച് ചെയ്തപ്പോഴാണ് എന്നെക്കുറിച്ചൊരു വാർത്ത കാണുന്നത്. സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞാൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഭാഗ്യലക്ഷ്മി സെലക്ടീവ് ആണോ? എന്നതാണ് വാർത്ത.
നോക്കൂ എനിക്ക് ഇതിൽ നിലപാട് ഇല്ലാത്തതുകൊണ്ടല്ല, മാധ്യമത്തിൽ വരുന്നില്ല, വാർത്താ ചാനലുകളിൽ വന്ന് സംസാരിക്കുന്നില്ല എന്നാൽ അതിനർഥം, എനിക്ക് അതിൽ അഭിപ്രായമില്ല എന്നല്ല. എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്, അഭിപ്രായം എപ്പോഴും സമൂഹത്തിനു മുമ്പിലും ചാനലിനു മുമ്പിലും വന്നിരുന്നു പറഞ്ഞുകൊള്ളണം എന്ന് അത്യാവശ്യമൊന്നുമില്ലല്ലോ. എന്റെ ഇഷ്ടമല്ലേ സംസാരിക്കണോ വേണ്ടയോ എന്നുള്ളത്.
ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ തന്നെ ആ പെൺകുട്ടിയെ വിളിച്ചിരുന്നു. വിളിച്ചപ്പോൾ ആ കുട്ടി ഫോൺ എടുത്തില്ല, നമുക്ക് മനസ്സിലാകും, കാരണം എല്ലാ ചാനലുകളും ബ്രേക്കിങ് ന്യൂസ് ആയി ഇത് വളരെ ആവേശത്തോടുകൂടി കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിൽ വേദനിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് എന്നുള്ളത് എല്ലാവരും മറന്നു പോകുന്നു. അവർക്ക് അതൊരു ബ്രേക്കിങ് ന്യൂസ് മാത്രമാണ്. ആ കുട്ടിയുടെ ആ വേദന മനസ്സിലാകുന്നത് കൊണ്ട് ഞാൻ പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല. ഉടനെ തന്നെ ഒരു മെസ്സേജ് അയച്ചു, ‘മോളെ വാർത്ത കണ്ടു, ധൈര്യമായിരിക്കൂ എന്നും ഒപ്പം ഉണ്ടാകും’ എന്ന്. അത്രയും മതി യഥാർഥത്തിൽ.
ഒപ്പമുണ്ട് എന്ന് പറഞ്ഞാൽ, അവളോടൊപ്പം എന്ന് പറയുന്നുണ്ടെങ്കിൽ അതൊരു വെറും വാക്കല്ല. അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. കാരണം അങ്ങനെ നിലപാട് എടുത്തിട്ടുള്ളവരോടൊപ്പം ഞാൻ നിന്നിട്ടുള്ള ഒരാളാണ്. കന്യാസ്ത്രീയുടെ വിഷയം വന്ന സമയത്ത് അവർക്ക് വേണ്ടി എറണാകുളത്ത് സമരപ്പന്തലിൽ ചെന്ന ഒരാളാണ്. കേരളത്തിലെ ഇങ്ങനെയുള്ള വിഷയങ്ങളിൽ ഞാൻ ചാനലുകളിൽ ഇരുന്ന് സംസാരിച്ചിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ അതിനി ആർക്ക് വേണ്ടിയാണെങ്കിലും എനിക്ക് പറയാനുള്ള അഭിപ്രായങ്ങൾ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും.
എല്ലാ കാലവും പലർക്കു വേണ്ടിയും ഞാൻ സംസാരിക്കാറുണ്ട്. പിന്നെ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഒരൽപം അധികം സംസാരിക്കാൻ കാരണം, എതിർ നിൽക്കുന്നത് ഏറ്റവും ഉന്നതനും സ്വാധീനമുള്ള വ്യക്തിയായതു കൊണ്ടാണ്. അപ്പോൾ നമുക്ക് സംസാരിക്കാൻ കുറെ കൂടി കാര്യങ്ങൾ ഉണ്ടാകും. എല്ലാവരും അയാളോടൊപ്പം എന്ന് പറയുമ്പോൾ അവളോടൊപ്പം വളരെ വിരളമായ ആളുകളെ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ഈ കേസിനൊപ്പം ഇത്രയും കാലം സഞ്ചരിച്ച ഒരാളായതുകൊണ്ട് തന്നെ കുറച്ച് ഇമോഷനൽ ആകുന്നുണ്ടായിരുന്നു. എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഈ വിധി വന്ന ദിവസം അവളുടെ നിരാശയും അവളുടെ ദുഃഖവും ഇതെല്ലാം കൂടി കണ്ടപ്പോൾ അവൾ എത്രമാത്രം അപ്സെറ്റ് ആയോ അത്രത്തോളം ഞാനും അപ്സെറ്റ് ആയി. അന്ന് പത്രസമ്മേളനം നടത്തിയപ്പോൾ പോലും എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. വീട്ടിൽ വന്നിട്ടും ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചുകൊണ്ട് വല്ലാത്ത ഒരു ഡിപ്രഷൻ മൂഡിലേക്ക് പോയി.
എന്താണ് എനിക്ക് എന്താണ് സംഭവിക്കുന്നതെന്നോർത്ത് എനിക്ക് തന്നെ അദ്ഭുതം തോന്നി. വല്ലവരും കണ്ടാൽ വിചാരിക്കും, ഇവർ ഇത്തിരി ഓവർ അല്ലേ എന്ന്. പക്ഷേ അത് എന്റെ ഒരു ബേസിക് നേച്ചർ ആണ്. എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ദേഷ്യം വന്നാലും വളരെ അമിതമായി പ്രകടിപ്പിക്കുന്ന ഒരാളാണ്. അത് എന്നെ തന്നെ എന്റെ മനസ്സിനെ സന്തോഷത്തെ സമാധാനത്തെ എല്ലാം ഇല്ലാതെയാക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്.
തീർച്ചയായിട്ടും ആ പെൺകുട്ടി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ മാനസിക സംഘർഷങ്ങൾ എല്ലാം മാറ്റിവച്ചുകൊണ്ട് തന്നെ ധൈര്യത്തോടുകൂടി ഈ വിഷയം കൈകാര്യം ചെയ്യണമെന്നും നിയമപരമായി ഇത് മുൻപോട്ട് ശക്തമായി തന്നെ മുൻപോട്ട് പോകണം. തീർച്ചയായിട്ടും ഞാൻ അവളോടൊപ്പം തന്നെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഇനി എന്റെ മാനസിക സംഘർഷം കൂട്ടാൻ വേണ്ടി ഞാൻ ചാനൽ ചർച്ചകളിൽ പോയിരിക്കാൻ ഉദ്ദേശിക്കുന്നില്ല.
കാരണം ചാനൽ ചർച്ചയിൽ നമ്മൾ സംസാരിക്കുമ്പോൾ എതിര്‍ നിൽക്കുന്ന ആള് ഒച്ച വച്ച് സംസാരിക്കുമ്പോൾ ഞാൻ പ്രൊവോക്കഡ് ആകും. അങ്ങനെ എന്റെ മനസ്സും ശരീരവും ആരോഗ്യം നശിപ്പിക്കുന്നതിനേക്കാളും നല്ലത് മിണ്ടാതിരിക്കുന്നതാണ്. അതിനർഥം ഞാൻ നിശബ്ദയായി എന്നല്ല, എനിക്ക് പറയാനുള്ളത് എന്റെ ഈ ചാനലിൽ കൂടി നിങ്ങളോട് സംസാരിക്കും.’’