ആര്‍ത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളുടെ ശാരീരിക അവസ്ഥയാണ് ‘പെരിമെനോപ്പോസ്’. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സമയം. ക്രമംതെറ്റി വരുന്ന ആര്‍ത്തവവും ഹോര്‍മോണ്‍ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും പെരിമെനോപ്പോസിന്റെ ലക്ഷണങ്ങളാണ്. അടുത്തിടെ

ആര്‍ത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളുടെ ശാരീരിക അവസ്ഥയാണ് ‘പെരിമെനോപ്പോസ്’. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സമയം. ക്രമംതെറ്റി വരുന്ന ആര്‍ത്തവവും ഹോര്‍മോണ്‍ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും പെരിമെനോപ്പോസിന്റെ ലക്ഷണങ്ങളാണ്. അടുത്തിടെ

ആര്‍ത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളുടെ ശാരീരിക അവസ്ഥയാണ് ‘പെരിമെനോപ്പോസ്’. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സമയം. ക്രമംതെറ്റി വരുന്ന ആര്‍ത്തവവും ഹോര്‍മോണ്‍ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും പെരിമെനോപ്പോസിന്റെ ലക്ഷണങ്ങളാണ്. അടുത്തിടെ

ആര്‍ത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളുടെ ശാരീരിക അവസ്ഥയാണ് ‘പെരിമെനോപ്പോസ്’. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സമയം. ക്രമംതെറ്റി വരുന്ന ആര്‍ത്തവവും ഹോര്‍മോണ്‍ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും പെരിമെനോപ്പോസിന്റെ ലക്ഷണങ്ങളാണ്.

അടുത്തിടെ സിനിമാതാരങ്ങളുൾപ്പടെയുള്ള പ്രശസ്തർ തങ്ങളുടെ ‘പെരിമെനോപ്പോസ്’ അനുഭവങ്ങൾ തുറന്നു പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

ADVERTISEMENT

ഈ ഘട്ടത്തിൽ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവരോടൊപ്പം നിൽക്കുന്ന ചുറ്റുപാടുകൾ വളരെ പ്രധാനമാണ്. ഇവിടെയിതാ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ഡയറക്ടർ ചുമതല വഹിക്കുന്ന എഴുത്തുകാരി കൂടിയായ അഷിത ഇന്ദിര അരവിന്ദ് തന്റെ സുഹൃത്തിന്റെ ജീവിതത്തിലെ അങ്ങനെയൊരു അനുഭവം കഥ പോലെ പങ്കുവയ്ക്കുന്നത് വായിക്കാം –

അഷിത ഇന്ദിര അരവിന്ദ്

സോണിയ തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ വാക്ക് കണ്ടെത്തിയിട്ട് കുറച്ച് ദിവസമായി. ഗ്രോസറി ലിസ്റ്റിൽ വാഷിങ് പൗഡർ എഴുതാന്‍ വിട്ടു പോയല്ലോ എന്ന് ഓര്‍മ്മ വന്നത് സർഫിന്റെ പരസ്യം ടിവിയില്‍ കണ്ടപ്പോഴാണെന്ന് അവളുടെ ഫ്രണ്ട്‌സ് ഗ്രൂപ്പില്‍ പറഞ്ഞ ദിവസം, മറവി ‘പെരിമേനോപ്പോസ്’ കൊണ്ടായിരിക്കുമെന്ന് പറഞ്ഞത് അത്യാവശ്യം വായനയും അത് കൊണ്ടു തന്നെ ഏറെ ബുദ്ധിയും വിവരവുമുള്ള രശ്മിതയാണ്.

ADVERTISEMENT

‘പെരിമേനോപ്പോസ്’ - നല്ല കനമുള്ള പേര്! കൊള്ളാം, സോണിയ മനസ്സില്‍ പറഞ്ഞു. പേരും കാരണവും കിട്ടിയതിന്റെ ആദ്യ ദിവസത്തിലെ പ്രഭാതം. ഡൈനിംഗ് ടേബിളില്‍ പ്ലേറ്റിന് മുന്നില്‍ ദോശ കാത്തിരുന്ന ഫ്രാന്‍സിസിന്റെ മൂക്കിലേക്ക് അടിച്ചുകയറി വന്നത് ഒരു കരിഞ്ഞ മണം. പിന്നാലെ ചട്ടുകത്തിന് പുറത്ത് കറുത്ത വട്ടത്തിലൊരു സാധനം കണ്ണിന് മുന്നിലൂടെ വന്ന് പ്ലേറ്റിൽ വീണു. ‘ഇത് എന്താ ഇങ്ങനെ കരിഞ്ഞത് ?’ ഖനനം ചെയ്തെടുത്ത പുരാവസ്തു കണ്ടെന്ന പോലെ ഫ്രാന്‍സിസ് ചോദിച്ചു. മറുപടിയായി ഒന്ന് മടിക്കുക പോലും ചെയ്യാതെ സോണിയ പറഞ്ഞു - ‘പെരിമേനോപ്പോസ്’.

ഫ്രാന്‍സിസിന് ഒന്നും തിരിഞ്ഞില്ലെങ്കിലും ജീവൻ വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി അയാൾ ‘ആഹാ’ എന്ന് ശബ്ദമിട്ടു. അതായിരുന്നു തുടക്കം.

ADVERTISEMENT

പിന്നീട് വന്ന ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽ ‘പെരിമേനോപ്പോസ്’ കുടുംബ ജീവിതത്തിൽ വലിയ സ്ഥാനം നേടിയെടുത്തു. ഗ്യാസിന് മുകളില്‍ തിളയ്ക്കാൻ വെള്ളം വെച്ചത് സോണിയ മറന്നു. പാത്രം കരിഞ്ഞുകൊണ്ടിരിക്കുന്നത് മകന്‍ മണത്തു കണ്ടുപിടിച്ചു. വെള്ളം മുഴുവന്‍ വറ്റിയ പാത്രം കൊച്ചി ബിനാലെക്കുള്ള ഇൻസ്റ്റലേഷന് പാകമായി.

“അമ്മേ !”

ആബേൽ തലയിൽ കൈവെച്ചു വിളിച്ചു.

സോണിയ നെഞ്ചിൽ കൈവെച്ചു. “ഹോർമോൺസ്, മോനേ… ടൈം പെർസെപ്ഷൻ മാറും. പെരിമേനോപ്പോസ്.”

“ടൈം പെർസെപ്ഷൻ, വാട്ട് ദ ഹെൽ?”

“ഗൂഗിൾ ചെയ്യ്”

സോണിയ പറഞ്ഞു.

പതിവ് പോലെ വിക്കെൻഡിൽ ഫാമിലി ഡിന്നറിനു പുറത്തു പോയി. എന്നും കഴിക്കുന്ന റെസ്റ്റോറന്‍റ് മാറ്റിപ്പിടിക്കാമെന്ന് പറഞ്ഞത് സോണിയ തന്നെയാണ്. ഫ്രാൻസിസ് യെസ് മൂളി സമാധാനപരമായ കുടുംബ ജീവിതത്തില്‍ യെസ് മൂളുന്നതിനും തലകുലുക്കി സമ്മതിക്കുന്നതിനും പ്രധാന സ്ഥാനമുണ്ടെന്ന് അയാളോട് പറഞ്ഞത് പണ്ട് കൂടെ പഠിച്ച സെയ്ദാണ്. ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ സോണിയ പിറുപിറുക്കാൻ തുടങ്ങി‌ - ‘‘എന്തൊരു ശബ്ദം, അരോചകം’’.

‘‘എന്ത് ശബ്ദം ?’’

ആബേലും ഫ്രാന്‍സിസും കോറസ്സായി ചോദിച്ചു.

‘‘ദേ... ആ ബ്ലഷ് പിങ്ക് ആൻഡ് ലാവൻഡർ ഇട്ടിരിക്കുന്നവള്‍ ഭക്ഷണം കഴിക്കുന്ന ശബ്ദം എനിക്കിവിടെയിരുന്ന് കേൾക്കാം’’.

ഫ്രാന്‍സിസ് തിരിഞ്ഞ് ബ്ലഷ് പിങ്കുകാരിയെ നോക്കി. റോസ് നിറത്തിലുള്ള ഒരു ചുരിദാർ ആണോ ജീന്‍സിന്റെ ടോപ്പാണോ, ഫ്രോക്കാണോ എന്നൊന്നും ഫ്രാന്‍സിസിന് മനസ്സിലായില്ല.

‘‘അവിടെ ഭക്ഷണം കഴിക്കുന്ന ശബ്ദം ഇവിടെ കേട്ടോ?’’ ആബേൽ അല്‍ഭുതം കൂറി.

‘‘ഹൈറ്റൻഡ് സെൻസറി റെസ്പോൺസ്. പെരിമേനോപ്പോസ്, നിനക്ക് മനസ്സിലാവില്ല”.

സോണിയ പറഞ്ഞു.

മകൻ കണ്ണുരുട്ടി. ഫ്രാന്‍സിസ് എന്തോ വായിക്കാന്‍ വിട്ടുപോയെന്ന മട്ടില്‍ മെനുവിലേക്ക് തല പൂഴ്ത്തി.

ഞായറാഴ്ച രാത്രി 12:45. അടുക്കളയില്‍ നിന്ന് ഒരു കപ്പ് കാപ്പിയും കൊണ്ട് സോണിയ ബെഡ് റൂമിലേക്ക് ചെന്നു. ബെഡ് സൈഡ് ടേബിളിൽ ഫ്രാന്‍സിസിന്റെ മൊബൈല്‍ പതുക്കെ എടുത്തു, മിന്ത്ര തുറന്നു. രണ്ടു സാരികളും, ഒരു ബാഗും ഓർഡർ ചെയ്തു, അപ്പോള്‍ തന്നെ, അതിന്റെ പേയ്മെന്റും നടത്തി. ‘ണിം’ ശബ്ദം കേട്ട് ഫ്രാന്‍സിസ് ഞെട്ടിയുണർന്നത് മൊബൈൽ വെളിച്ചത്തില്‍ സോണിയ കണ്ടു. സോണിയ കാപ്പി സിപ്പ് ചെയ്യുമ്പോൾ ഫ്രാന്‍സിസ് എന്തോ പറയാനാഞ്ഞത് തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു.

“പെരിമെനോപോസ് ! സ്ലീപ്പ് ഡിസ്റ്റർബൻസ്”.

തന്റെ മൊബൈലില്‍ മിന്നിമാഞ്ഞ സന്ദേശം ഫ്രാന്‍സിസിന്റെ കണ്ണിൽപ്പെട്ടു ; ഡെബിറ്റ്ഡ് പതിനെട്ടായിരം ഫ്രം യുവർ ബാങ്ക് അക്കൗണ്ട്!

‘കർത്താവേ’’

ഫ്രാൻസിസ് തലയിൽ കൈ വച്ചു. സോണിയ കാപ്പി പതുക്കെ ഊതിക്കുടിച്ച് കൊണ്ട് ദാർശനികയായി പറഞ്ഞു. “ഇമോഷണൽ റെഗുലേഷൻ പ്രശ്നം. ചിലപ്പോഴത് ഷോപ്പിംഗിലൂടെ പരിഹരിക്കാന്‍ സാധിച്ചേക്കും’’. ഭാര്യയുടെ പെരിമെനോപോസ് കാരണം കഷ്ടപ്പെടുന്ന ആദ്യത്തെ ഭർത്താവൊന്നുമല്ലല്ലോ ഫ്രാന്‍സിസ്, സോണിയ സ്വയം സമാധാനിപ്പിച്ചു. പക്ഷെ ആ ഒരു കാരണത്താൽ പതിനെട്ടായിരം കയ്യീന്ന് പോയ ആദ്യത്തെ ഭർത്താവാവാം, ചിലപ്പോൾ!

സോണിയ കിടക്കയിലേക്ക് ചാഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിൽ ഫ്രാന്‍സിസിന് വല്ലാത്ത വല്ലായ്മ വരുത്തുന്ന കാര്യങ്ങളായിരുന്നു അരങ്ങേറിയത്.

ഒരുമിച്ച് സിനിമ കാണാന്‍ പോയ ഒരു ദിവസം. സ്ക്രീനില്‍ വളരെ വികാരഭരിതമായ ശോക രംഗം നടക്കുന്നു, സോണിയ ചിരി തുടങ്ങി. മുന്നിലിരിക്കുന്നവരുടെയും സൈഡിലിരിക്കുന്നവരുടെയും നോട്ടം തന്റെ നേര്‍ക്കാണെന്ന് മനസ്സിലായതോടെ അവൾ കഷ്ടപ്പെട്ട് ചിരിയടക്കി. സിനിമക്ക് ശേഷം അവിടെ തന്നെയുള്ള ഫുഡ് കോര്‍ട്ടിൽ നിന്ന് വാങ്ങിയ ചായ തണുത്തെന്ന് പറഞ്ഞ്‌ ഏങ്ങലടിച്ച് കരഞ്ഞു. ഫ്രാന്‍സിസ് കുഴങ്ങി. പാര്‍ക്കിങ്ങിൽ നിന്ന് വണ്ടിയെടുക്കുമ്പോൾ വളരെ പതിഞ്ഞ സ്വരത്തില്‍ അവള്‍ മൊഴിഞ്ഞു ‘‘അതേയ്...എനർജി ഫ്ലക്ച്വേഷൻ’’.

“പെരിമേനോപ്പോസല്ലേ! മനസ്സിലായി’’.

ക്ലബ്ബിൽ ക്ഷമക്കുള്ള അവാർഡ് തനിക്ക് വേണ്ടി സെക്രട്ടറി റെഡ്ഡിയോട് പറഞ്ഞു വെയ്ക്കണം. പാര്‍ക്കിങ്ങ് ഫീയ്ക്കുള്ള ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യവേ ഫ്രാന്‍സിസ് ആരോടെന്നില്ലാതെ പറഞ്ഞത് സോണിയ കേട്ടു.

ഒരു ദിവസം രാത്രി ഫ്രാന്‍സിസ് ചോദിച്ചു:

“സോണി … എല്ലാം പെരിമേനോപ്പോസ് ആണോ?”

സോണിയ അയാളെ രൂക്ഷമായൊന്ന് നോക്കി.

“ഫ്രാന്‍സി എന്നെ ചോദ്യം ചെയ്യാണോ … സയൻസിനെ ചോദ്യം ചെയ്യാണോ ? ഞാന്‍ നുണ പറയാന്നാണോ ? അതോ എല്ലാം എന്റെ വെറും തോന്നലുകള്‍ ആണെന്നാണോ ?’’

മണിച്ചിത്രത്താഴ് സിനിമ ഓര്‍മ്മ വന്ന ഫ്രാന്‍സിസ് ഉടൻ പിറകോട്ട് മാറി -

“ഗേറ്റടച്ചില്ലെന്ന് തോന്നുന്നു!”

പക്ഷേ സംഗതി കടുത്തത് ഒരു കുടുംബ ചടങ്ങിൽ വച്ചാണ്. ബന്ധുക്കളെല്ലാവരുമണ്ട്. വീടിന്റെ പടികള്‍ കയറുമ്പോള്‍ തന്റെ കൈകളില്‍ പിടിച്ചിരുന്നവരോട് മീര മേമ പറഞ്ഞു:

“എന്നെ നന്നായി പിടിച്ചാല്‍ കൊള്ളാം’’

ഉടനെ സോണിയ ഉറക്കെ ചോദിച്ചു.

‘‘ആര്‍ക്ക് കൊള്ളാമെന്ന് ?’’

മുറി മുഴുവൻ നിശ്ശബ്ദം.

ഫ്രാന്‍സിസ് കണ്ണുകളടച്ചു നിൽക്കുന്നത് അവള്‍ കണ്ടു. ‘‘തമ്പുരാനേ...!!!’’ എന്ന് ഉള്ളുരുകി വിളിക്കുകയാണ്. സോണിയ പെട്ടന്ന് സ്വബോധം വീണ്ടെടുത്തു.

“സംസാരിക്കുമ്പോ ഫിൽറ്ററില്ലായ്മ. പെരിമേനോപ്പോസ്”.

സോണിയ ആരോടെന്നില്ലാതെ...

പ്രായം ചെന്നവരും ചെറുപ്പക്കാരും ഒരുപോലെ സഹതപിച്ചു - “പാവം ഫ്രാൻസി”

ദിവസങ്ങൾ ചെല്ലുന്തോറും സോണിയ സ്ഥിരമായി ചെയ്തിരുന്ന പലതും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി തുടങ്ങി. നടുവേദന കാരണം തുടങ്ങിയ യോഗ ഒഴിവാക്കി. “ജോയിന്റ് സെൻസിറ്റിവിറ്റി.”

ദിവസം മുഴുവന്‍ Netflix സീരിസ് കണ്ടു. “ഫാറ്റീഗ്.”

ചോക്ലേറ്റ് ട്രഫ്ൾ, ചോക്ലേറ്റ് കപ്പ് കേക്ക്, ചോക്കോ ചിപ്സ് ഐസ്ക്രീം എന്നിവ വാരിവലിച്ചു ഒറ്റയ്ക്ക് കഴിച്ചു.

“മെറ്റബോളിക് കൺഫ്യൂഷൻ.”

ഒരു ദിവസം വീട്ടിലെ ബംഗാളി മെയ്ഡ് ആയേഷ ആ കതിന പൊട്ടിച്ചു. ഫോണിൽ റീൽസ് കാണുകയായിരുന്നു സോണിയ.

“ദീദി …യേ പെരിമേനോപ്പോസ് നെഹി ഹേ. ആപ്പ് ആലസ് ഹോ’’ (ഇത് പെരിമേനോപ്പോസ് അല്ല. മടിയാണ്).

ആരോട് പോരാടി നിന്നാലും ആയേഷയോട് അവള്‍ പൊന്നേ കരളേ എന്നാണ്. സോണിയ ഒന്ന് പരുങ്ങി.

“ഒരു സ്ത്രീയുടെ ഹോർമോണൽ പദയാത്രയെ നീ പരിഹസിക്കുന്നോ ?’’ എന്ന് നീളത്തില്‍ ചോദിക്കാന്‍ മാത്രമുള്ള ഹിന്ദി പണ്ട് സ്കൂളില്‍ പഠിപ്പിച്ചു തരാത്ത ടീച്ചറെ മനസ്സ് കൊണ്ട് പഴിച്ച് സോണിയ പറഞ്ഞു,

“തുംകോ ക്യാ മാലൂം ? ഭാവി മേ മേരി ഏജ് ആയേഗാ നിനക്കും’’ സോണിയയുടെ കണ്ണുകൾ കത്തി. ആയേഷ പതുക്കെ വന്ന് കയ്യില്‍ തൊട്ടു. ‘‘ദീദി.... ഓകെ ആണോ ? മേ പാനി ലേകെ ആത്തി ഹൂ’’ ആയേഷാ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു.

അന്ന് രാത്രി - എസിയുടെ കൊടും തണുപ്പിലും വിയർത്ത് കുളിച്ച് കിടക്കുന്ന സോണിയയെ കണ്ട് ഫ്രാന്‍സിസ് അമ്പരന്നു. ‘‘നീ ഓക്കെ അല്ലേ ?’’ - അയാളും ചോദിച്ചു. സോണിയ കരഞ്ഞു. ‘‘എനിക്കറിയില്ല. ഒന്നുമില്ലെങ്കിൽ പോലും എന്തൊക്കെയോ ഉണ്ടെന്ന് തോന്നും. ചിലപ്പോള്‍ ഉറക്കെ കരയാന്‍ തോന്നും. ശരീരം പൊള്ളുന്ന പോലെയുണ്ട്. ഒന്നും എന്റെ നിയന്ത്രണത്തിൽ നില്‍ക്കുന്നില്ല’’

ഫ്രാന്‍സിസ് കേട്ടുകൊണ്ട് നിന്നു.

‘‘എല്ലാം അതായിക്കൊള്ളണമെന്നില്ല. ഇനി അതാണോ എന്നാലോചിക്കുമ്പോൾ തന്നെ തലക്കകത്ത് നിന്നൊരു പെരുപ്പാണ്’’- ആദ്യമായി സോണിയ ആ ട്രേഡ് മാർക്ക് പദം ഉപയോഗിച്ചില്ല എന്നത് ഫ്രാന്‍സിസ് ശ്രദ്ധിച്ചു.

‘‘ഇപ്പോള്‍ എനിക്കുള്ളത് ടെമ്പറേച്ചർ ഡിസ്റെഗുലേഷനാണെന്ന് തോന്നുന്നു’’.

കിടക്കക്കരികിലെ സ്റ്റാൻഡിൽ നിന്ന് ഒരു മാസിക എടുത്തു വീശിക്കൊണ്ട് സോണിയ പറഞ്ഞു.

‘‘ശരീരത്തിന് മൊത്തം വേറൊരു ഭാഷയായി."

‘‘പുതിയ ഭാഷ, വാക്കുകള്‍, രീതികൾ, അനുഭവങ്ങൾ എല്ലാം പേടിപ്പുക്കുന്നതാണ്. സാരല്ല, ഞാനുണ്ടില്ലേലും നിന്നെ ഊട്ടാം ഞാനുടുത്തില്ലേലും നിന്നെ ഉടുപ്പിക്കാം, ഊണിലും ഉറക്കത്തിലും തുണയാകാം എന്നൊക്കെ അന്ന് പള്ളീന്ന് വീമ്പടിച്ചതല്ലേ, ഞാനുണ്ട് കൂടെ’’

അയാൾ അവളുടെ കൈ മുറുകെ പിടിച്ചു,

‘‘എനിക്ക് നല്ല ക്ഷമയാ ..!’’

സോണിയ കിടക്കയിലേക്ക് ചാഞ്ഞു. അന്ന് രാത്രി അവൾ ശാന്തമായി ഉറങ്ങി!

Understanding Perimenopause: A Journey of Change:

Perimenopause is the transitional phase women experience before menopause, marked by physical and mental changes due to hormonal fluctuations. This article shares a relatable story of a woman navigating perimenopause, highlighting common symptoms and the importance of understanding and support.