തലമുടിക്കു പുറമേ പുരികവും കൺപീലികളും പൊഴിഞ്ഞു; തലയിൽ മരുന്നിട്ടാലോ, പിന്നാലെ വരുന്ന പുകച്ചിൽ ജീവനെടുക്കും: അലോപേഷ്യ ടോട്ടാലിസിലൂടെ കടന്നു പോകുന്ന അശ്വതി പറയുന്നു
‘‘എന്റെ തലയിൽ മുടിയിങ്ങനെ വന്നും പോയും നിൽക്കാൻ തുടങ്ങിയിട്ട് കുറഞ്ഞത് 20 വർഷമെങ്കിലും ആയിട്ടുണ്ട്. ചെറുപ്പത്തിൽ അൻപതു പൈസ വട്ടത്തിലാണ് മുടി പോയിരുന്നത്. ഇടയ്ക്കൊക്കെ അമ്മയുടെ മേൽനോട്ടത്തിൽ എണ്ണയായും താളിയായുമെല്ലാം നാടൻ പ്രയോഗങ്ങൾ നടത്തി. പതിയെ പതിയെ ചീപ്പ് തൊടുന്ന ഭാഗങ്ങളിൽനിന്നു മുടി വേരോടെ ഊരി

‘‘എന്റെ തലയിൽ മുടിയിങ്ങനെ വന്നും പോയും നിൽക്കാൻ തുടങ്ങിയിട്ട് കുറഞ്ഞത് 20 വർഷമെങ്കിലും ആയിട്ടുണ്ട്. ചെറുപ്പത്തിൽ അൻപതു പൈസ വട്ടത്തിലാണ് മുടി പോയിരുന്നത്. ഇടയ്ക്കൊക്കെ അമ്മയുടെ മേൽനോട്ടത്തിൽ എണ്ണയായും താളിയായുമെല്ലാം നാടൻ പ്രയോഗങ്ങൾ നടത്തി. പതിയെ പതിയെ ചീപ്പ് തൊടുന്ന ഭാഗങ്ങളിൽനിന്നു മുടി വേരോടെ ഊരി വരാൻ തുടങ്ങി. പുറത്തിറങ്ങുമ്പോൾ തലയിൽ ദുപ്പട്ടയിടും. ആരെങ്കിലും തലയിലേക്കു നോക്കിയാൽ ആത്മവിശ്വാസം ചീട്ടുകൊട്ടാരം പോലെ തകരും. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ് അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയാണ് മുടികൊഴിച്ചിലിനു പിന്നിലെന്നറിയുന്നത്. അലോപേഷ്യ എന്ന വാക്കുപോലും ആദ്യമായാണു കേൾക്കുന്നത്.’’ മുഖമൊട്ടും വാടാതെ അശ്വതി പറഞ്ഞു.
‘‘ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം മുടിവേരുകളെ ശത്രുവായിക്കണ്ട് ആക്രമിക്കുന്ന അവസ്ഥയാണിത്. ഇതിനൊപ്പം തൈറോയ്ഡും വന്നു. എന്താണ് ടോട്ടാലിസ്, കാരണം, പ്രതിവിധി തുടങ്ങിയ വിവരങ്ങൾ ഡോക്ടർ വിശദീകരിച്ചു. എനിക്കു കാര്യം ബോധ്യപ്പെട്ടെങ്കിലും ചുറ്റും നിൽക്കുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാടു കാലമെടുത്തു. മുടി തിരികെ വരാനുള്ള സാധ്യത കുറവാണെങ്കിലും ചികിത്സിക്കാമെന്നു തീരുമാനിച്ചു. ചികിത്സയുടെ ഭാഗമായി തലയിൽ പൗഡർ പോലൊരു മരുന്നിടും. അതിടുമ്പോൾ തലയ്ക്കു നല്ല തണുപ്പ് അനുഭവപ്പെടുമെങ്കിലും പിന്നാലെ വരുന്ന പുകച്ചിൽ ജീവനെടുക്കും. പൊടിയിട്ടാൽപ്പിന്നെ ഒരാഴ്ച തല നനയ്ക്കാൻ പാടില്ല. ദിവസങ്ങൾ മുന്നോട്ടു പോകുമ്പോൾ പുകച്ചിലും അസ്വസ്ഥതയും കൂടും. ’’ അശ്വതിയുടെ വാക്കുകള്‍ ഇടറി.
അശ്വതിയുടെ ജീവിതം അടുത്തറിയാൻ പുതിയ ലക്കം വനിത (ഏപ്രിൽ 11–24, 2026) വായിക്കൂ