പ്രീ ടേം കുഞ്ഞുങ്ങളുടെ അമ്മമാരെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി രണ്ടു തവണ ആ സാഹചര്യത്തിലൂടെ കടന്നു പോയ നിത്യ എസ് ശ്രീകുമാർ. സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിത്യ സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച കുറിപ്പ് പ്രീ ടേം കുഞ്ഞുങ്ങളുടെ പരിചരണവും ആ ഘട്ടത്തിൽ കുഞ്ഞും അമ്മയും കടന്നു പോകുന്ന സാഹചര്യങ്ങളും

പ്രീ ടേം കുഞ്ഞുങ്ങളുടെ അമ്മമാരെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി രണ്ടു തവണ ആ സാഹചര്യത്തിലൂടെ കടന്നു പോയ നിത്യ എസ് ശ്രീകുമാർ. സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിത്യ സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച കുറിപ്പ് പ്രീ ടേം കുഞ്ഞുങ്ങളുടെ പരിചരണവും ആ ഘട്ടത്തിൽ കുഞ്ഞും അമ്മയും കടന്നു പോകുന്ന സാഹചര്യങ്ങളും

പ്രീ ടേം കുഞ്ഞുങ്ങളുടെ അമ്മമാരെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി രണ്ടു തവണ ആ സാഹചര്യത്തിലൂടെ കടന്നു പോയ നിത്യ എസ് ശ്രീകുമാർ. സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിത്യ സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച കുറിപ്പ് പ്രീ ടേം കുഞ്ഞുങ്ങളുടെ പരിചരണവും ആ ഘട്ടത്തിൽ കുഞ്ഞും അമ്മയും കടന്നു പോകുന്ന സാഹചര്യങ്ങളും

പ്രീ ടേം കുഞ്ഞുങ്ങളുടെ അമ്മമാരെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി രണ്ടു തവണ ആ സാഹചര്യത്തിലൂടെ കടന്നു പോയ നിത്യ എസ് ശ്രീകുമാർ. സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിത്യ സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച കുറിപ്പ് പ്രീ ടേം കുഞ്ഞുങ്ങളുടെ പരിചരണവും ആ ഘട്ടത്തിൽ കുഞ്ഞും അമ്മയും കടന്നു പോകുന്ന സാഹചര്യങ്ങളും വിവരിക്കുന്നു.

നിത്യ എസ് ശ്രീകുമാറിന്റെ കുറിപ്പ് വായിക്കാം –

ADVERTISEMENT

നിങ്ങൾ preterm കുഞ്ഞുങ്ങളുടെ അല്ലെങ്കിൽ NICU admit ആയിട്ടുള്ള കുഞ്ഞുങ്ങളുടെ അമ്മമാരോട് സംസാരിച്ചിട്ടുണ്ടോ ? ‘അമ്മ’ എന്ന വാക്കിന്റെ Crystal clear defenition ആണ് അവർ.

ഓരോ സെക്കന്റുകളുടെ ദൈർഘ്യം, അത് എത്രത്തോളം ഉണ്ട് എന്ന് അവരോടു ചോദിച്ചാൽ അറിയാം. NICU ന്റെ ഉള്ളിലെ beep beep ശബ്ദം, ആ അമ്മമാരുടെ അവസാന ശ്വാസം വരെ അവരുടെ ഉള്ളിലെ ഭീതിപ്പെടുത്തുന്ന ശബ്ദം ആണത്. ഒരു തരം trauma. Glass ഭീതിക്കുള്ളിലൂടെ കുഞ്ഞിനെ നോക്കി നൊമ്പരപെടുന്ന മാതൃ ഹൃദയം ആണത്. NICU feeding റൂമിൽ, തന്റെ കുഞ്ഞിനെ കാത്തിരിക്കുന്ന ആ നിമിഷങ്ങളുടെ ദൈർഘ്യത്തിൽ, നെഞ്ചിൽ നിന്ന് തൊണ്ട വരെ ഒരു ഭാരവും വേദനയും വരും, അങ്ങനെ ഇരിക്കുമ്പോൾ കുഞ്ഞിനേയും കൊണ്ട് sister വരും, ഇത്തിരി പോന്ന ആ കുഞ്ഞ് ജീവനെ കയ്യിൽ വാങ്ങി നെഞ്ചിൽ ചേർക്കുമ്പോൾ ആ ഭാരം അങ്ങ് കൂടും. പാല് കൊടുത്ത് കഴിഞ്ഞ്,കുഞ്ഞിനെ തിരിച്ചു ഏല്പിക്കുമ്പോൾ ആ അമ്മയുടെ കണ്ണുകളിൽ ചുവപ്പ് വരകൾ വീണിട്ടുണ്ടാവും,ചുണ്ടുകൾ വിതുമ്പുന്നുണ്ടാവും. എന്നാലും ഒരു കുഞ്ഞ് പുഞ്ചിരിയയോടെ തിരിച്ചു കൊടുക്കും. വീണ്ടും കാണാൻ വിളിക്കുന്ന വരെ നിമിഷങ്ങൾ എണ്ണി കാത്തിരിക്കും. സ്വന്തം കുഞ്ഞിനെ എടുക്കാൻ മറ്റൊരാളുടെ അനുവാദം കാത്തിരിക്കുന്ന നിർഭാഗ്യകരമായ ദിവസങ്ങൾ...അങ്ങനെ പല ദിവസങ്ങൾക്കൊടുവിൽ,പൂർണ ആരോഗ്യത്തോടെ കുഞ്ഞിനെ അമ്മക്ക് കൊടുക്കും. അന്നാണ് അവര് ശെരിക്കും ഒന്ന് ശ്വസിക്കുന്നത്, മറ്റൊരുതരത്തിൽ പറഞ്ഞാൽ അവർക്ക് ജീവൻ വെക്കുന്നത്. അത് വരെ അവർ ആത്മാവും മനസും NICU ഇൽ വെച്ചിട്ട് വരുന്ന ശരീരം മാത്രം ആണ്. ആ കുഞ്ഞി കൈകളിലും കാലുകളിലും canula ഇട്ട പ്ലാസ്റ്ററുകളും, നിരവധി ഇൻജെക്ഷൻ എടുത്തതിന്റെ ചുവന്ന കുത്തുകളും ഫോട്ടോതെറാപ്പി ചെയ്തതിന്റെ red patches ഒക്കെ ആയി കുഞ്ഞ് ശരീരം കാണുമ്പോ ഉള്ള ഒരു വേദന ഉണ്ട്, ഇന്നും ഓർത്താൽ എന്റെ ചങ്കു കലങ്ങും. ആ ഓർമയിൽ ഒഴുക്കി കളഞ്ഞ കണ്ണുനീരിന്റെ അളവ് എന്റെ തലയിണകൾക്ക് അറിയാം, തേങ്ങലിന്റെ പ്രതിധ്വനി എന്റെ കുളിമുറികൾക്ക് അറിയാം. മാറ്റാരെയും കാണിക്കാതെയും കേൾപ്പിക്കാതെയും അമ്മയും കുഞ്ഞും താണ്ടി വന്ന സങ്കട കടൽ ആണ് NICU ജീവിതം. ആ വേദന താണ്ടി വന്ന അമ്മമാർ over protective ആയിരിക്കും, over reactive ആയിരിക്കും over selfish ആയിരിക്കും. അതവരുടെ അവകാശം ആണ്. അവരുടെ മാത്രം അവകാശം. ആ അമ്മമാരുടെ അടുത്ത് അനാവശ്യ ഉപദേശങ്ങളുമായി ചെല്ലരുത്, അവരുടെ കുഞ്ഞുങ്ങളെ നോക്കി അനാവശ്യ അഭിപ്രായങ്ങൾ പറയരുത്. പാപമാണ്, കൊടും പാപം.

ADVERTISEMENT

എന്റെ രണ്ട് കുഞ്ഞുങ്ങളും NICU ഇൽ രണ്ടാഴ്ചക്കടുത്ത് കിടന്നതാണ്. അതായത് മുകളിൽ പറഞ്ഞ സങ്കട കടൽ രണ്ട് തവണ താണ്ടി. രണ്ടാമത്തെ തവണ കുറച്ചു കൂടി ധൈര്യം ഉണ്ടായിരുന്നു എന്ന് മാത്രം. ആദ്യത്തെ ആളെ ആർക്കും ഞാൻ എടുക്കാൻ പോലും കൊടുക്കില്ലായിരുന്നു ഒരു 3,4 മാസത്തോളം, കാണാൻ പോലും ബന്ധുക്കൾ വന്നത് അതിനു ശേഷം ആണ്. ‘‘അയ്യോ, ഇത് ആകെ ഇച്ചിരെ വലുപ്പേ ഉള്ളല്ലോ, കിശു ആണല്ലോ, എടുക്കാൻ മാത്രം ഇല്ലല്ലോ’’ തുടങ്ങി വലുപ്പത്തെ പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. മറക്കില്ല മരണം വരെ. അപ്പോഴൊക്കെ ഞാൻ ഓർക്കും, എന്ത് മനുഷ്യർ ആണ്, വന്ന് കണ്ടിട്ട് സുഖവിവരം മാന്യമായി അന്വേഷിച്ചിട്ടു പോയാൽ പോരെ, ഈ നിലവാരം ഇല്ലാത്ത അഭിപ്രായ പ്രകടനങ്ങൾ നടത്തി വേദനിപ്പിക്കുന്നത് എന്തിനാണ്ന്ന്‌. ഒരിക്കൽ ചോദിച്ചിട്ടും ഉണ്ട്. നിങ്ങൾ ഇങ്ങനെ ഓരോന്ന് പറയുമ്പോ നിങ്ങൾക്ക് മനസ്സിൽ എന്താ തോന്നുന്നേ, സന്തോഷം ആണോന്ന്‌. ഹേയ് അതൊക്കെ നമ്മുടെ നാട്ടു നടപ്പാണ്, ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത് എന്നാരുന്നു അവരുടെ മറുപടി. ചേച്ചിടെ ആ നാട് ഏതാണ് എന്ന് ആരോടും പറയണ്ട, നാട്ടുകാര് വന്നു ചേച്ചിയെ തല്ലും എന്ന് ഞാനും പറഞ്ഞു. എന്തോ പിന്നെ അവർക്ക് എന്നെ കണ്ടൂടാ. അല്ലേലും തിരിച്ചു അതെ നാണയത്തിൽ മറുപടി കൊടുത്താൽ താങ്ങില്ലലോ ആരും .

പറഞ്ഞു വന്നത് വേറെ ഒന്നും അല്ല, കുഞ്ഞുങ്ങളെ കാണാൻ പോവുമ്പോ, പ്രത്യേകിച്ച് preterm കുഞ്ഞുങ്ങളെ കാണാൻ ചെല്ലുമ്പോ നോക്കീം കണ്ടും വേണം അഭിപ്രായം പറയാൻ. അമ്മാളുനെ പ്രസവിച്ചു കിടന്നപ്പോ പല അഭിപ്രായ പ്രകടനങ്ങളും ഞാൻ മിണ്ടാതേം പ്രതികരിക്കാതെയും വിട്ടിട്ടുണ്ട്. അവരെ പേടിച്ചിട്ടല്ല, എന്റെ NICU trauma വിട്ട് പോകാഞ്ഞത് കൊണ്ട് ആണ് അല്ലെങ്കിൽ ആയിരുന്നിരിക്കും. പക്ഷെ ദോഷം പറയരുതല്ലോ, രുദ്രുനെ പ്രസവിച്ചു കിടന്നപ്പോ, ഒരു മഹാനുഭാവ കാണാൻ വന്നു, ‘‘ശോ, ഞാൻ പ്രതീക്ഷിച്ച വലുപ്പം ഇല്ലാലോ, preterm ആണെങ്കിലും weight ഉണ്ടെന്നല്ലേ പറഞ്ഞത്, എന്നിട് കണ്ടിട്ട് അത്ര weight ഇല്ലല്ലോ’’ എന്ന് ഒരു ഡയലോഗ് അടിച്ചു. ‘‘എന്റെ കൊച്ചിന്റെ വലുപ്പം കണക്കു കൂട്ടാൻ നിങ്ങൾ ആരാ?’’എന്ന് ഒരു മറുപടി മാത്രേ പറഞ്ഞുള്ളു അപ്പോഴേക്കും എന്റെ അമ്മ ഓടി വന്നു. അല്ലേൽ അവരെ കൂട്ടി കൊണ്ട് പോകാൻ അവരുടെ വീട്ടിൽ നിന്നു ആളെ വിളിക്കേണ്ടി വരുന്ന പരുവം ഞാൻ ആക്കും എന്ന് എന്റെ അമ്മക്ക് അല്ലാതെ ആർക്കറിയാം. കുറച്ചു ദിവസം കഴിഞ്ഞ് വേറെ ഒരു മഹാനുഭാവ വന്നു - ‘‘കുഞ്ഞിന് എങ്ങനെ ഉണ്ട്? വന്നതിലും വ്യത്യാസം ഉണ്ടൊ? അതോ ഇപ്പോഴും അതെ പോലെ കിശു ആണോ’’ എന്നൊരു ലോഹ്യം. ‘‘കുഞ്ഞ് ദെയ് ഇവിടെ കിടന്നു ഉറങ്ങുന്നുണ്ട് വന്ന് അളവ് എടുത്തോളൂ, അന്നെടുത്ത അളവുകൾ എല്ലാം കൊണ്ട് വന്ന് വ്യത്യസം നോക്കിക്കോളൂ’’ എന്ന് ഞാനും പറഞ്ഞു. അപ്പൊ അവർക്ക് ആകെ ഒരു വൈക്ലബ്യം, സുഖവിവരം ചോദിച്ചതാ അല്ലാതെ ഒന്നും അല്ലത്രേ. കുഞ്ഞിനെ കാണുമ്പോ ചോദിക്കുന്ന സുഖവിവരം എങ്ങനെ ആയിരിക്കണം എന്നൊരു ക്ലാസ്സ്‌ കൊടുത്ത് വിട്ടു. പിന്നെ ഈ വഴി കണ്ടിട്ടില്ല. അങ്ങനെ പല തരം ആളുകൾ, പലതരം ഇച്ചിങ് അതിനൊക്കെ അർഹിക്കുന്ന പുച്ഛത്തോടെ ഓരോ മാന്ത് ഞാൻ കൊടുത്തിട്ടും ഉണ്ട്. ഒരുപക്ഷെ രണ്ടാമത്തെ NICU experience അല്ലെ അതിന്റെ ഒരു ധൈര്യം ആയിരുന്നിരിക്കും.

ADVERTISEMENT

ഒന്നോർത്തു നോക്കൂ, ഇങ്ങനെ ഒന്നും പറയാൻ അറിയാത്ത, മനസ്സും ശരീരവും വേദനിച്ച് ഇരിക്കുന്ന, ഉറക്കവും ഭക്ഷണവും കൃത്യമായി ഇല്ലാത്ത ഒരു സ്ത്രീയോട് ആണ് ഈ അഭിപ്രായം നിങ്ങൾ നടത്തുന്നത് എന്ന്. തകർന്നു പോകും അവർ.

എനിക്ക് ഇപ്പോഴും ഓർമയുണ്ട് അമ്മാളു NICU lu ആണ്,preterm ആണ് എന്ന് പറഞ്ഞപ്പോ, അലറി നിലവിളിച്ചു എന്നെ പേടിപ്പിച്ച ഒരു ബന്ധുവിനെ. അവരുടെ പേടിപ്പിക്കൽ കേട്ടു BP ഷൂട്ട് ചെയ്ത എന്നെ NICU ലെ ഒരു nurse വന്ന്, അമ്മാളുന്റെ അടുത്ത് കൊണ്ട് ഇരുത്തി - നോക്കിക്കോളൂ, അവൾ ഉറക്കം ആണ്, അവൾ healthy ആണ്, പക്ഷെ പുറത്തുള്ള ആളുകളുമായി interaction നടത്താനുള്ള പ്രതിരോധ ശക്തി ആയിട്ടില്ല. അത്രേ ഉള്ളു. 3,4 ദിവസം ഈ അമ്മ നോക്കുന്ന പോലെ ഞങ്ങൾ നോക്കും. പേടിക്കണ്ട. സമാധാമായിട്ടിരിക്കൂ എന്ന്.

അങ്ങനെയും ചിലർ ഉണ്ട്. preterm കുഞ്ഞുങ്ങളെ പറ്റി വായിൽ തോന്നിയ അഭിപ്രായം പറയും. അവര് വളർന്നാലും മറ്റ് കുട്ടികളെ പോലെ ആവില്ല, milestones achieve ചെയ്യാൻ വൈകും, immunity കുറയും, എപ്പോഴും അസുഖം വരും etc etc.. ഈ പറഞ്ഞ സംഗതികൾ ഒക്കെ തരണം ചെയ്യാനുള്ള training തന്നാണ് ആ അമ്മമാരെ NICU sisters വിടുന്നത്. കൃത്യമായ ഇടവേളകളിൽ കുഞ്ഞുങ്ങളെ കൃത്യമായ അളവിൽ feed ചെയ്യും ആ അമ്മമാർ, അതിൽ ഒരു compromise ഉം അവർ ചെയ്യില്ല. ആ കുഞ്ഞിന് മുലപ്പാലിൽ കൂടി കൊടുക്കാൻ പറ്റുന്ന എല്ലാ minerals, vitamins ഭക്ഷണ സാധനങ്ങൾ കണ്ടെത്തി രുചി നോക്കാതെ അവർ കഴിച്ച് പാലൂട്ടും. കുഞ്ഞുങ്ങൾടെ ഉറക്കം ഒരു തരത്തിലും disturb ആകാതെ sound sleep നുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. അനാവശ്യമായി അവരെ കരയിപ്പിക്കില്ല, അവരെ over stimulate ചെയ്യില്ല. അങ്ങനെ അവര് ചെയ്യുന്ന ഒരു നൂറായിരം കാര്യങ്ങൾ ഉണ്ട്.

ഇന്നും പലർക്കും ദഹിക്കാത്ത - breast milk in bottle feeding, pacifier, bottle sterilization device, mild soaps, no talcum powder ഒക്കെ അവരുടെ choices മാത്രമല്ല അവരുടെ സപ്പോർട്ടിങ് system കൂടി ആണ്. അത് മാത്രമല്ല. Planning അവർക്ക് വ്യക്തമായ പ്ലാനിങ് ഉണ്ട് . ആ അമ്മമാരുടെ ചിന്തകൾ അവരുടെ preterm കുഞ്ഞുങ്ങൾ, ആറാം മാസത്തിൽ എത്തുമ്പോൾ,full term കുഞ്ഞിന്റ weight ഇൽ എത്തിക്കാനും miles stones കൃത്യമായി achieve ചെയ്യാനും ഉള്ള കാര്യങ്ങളിൽ ചുറ്റി പറ്റി ആയിരിക്കും. മറ്റ് പല കാര്യങ്ങളും അവർ മറക്കും സൗകര്യ പൂർവം. അവർക്ക് വലുത് ആ കുഞ്ഞ് ജീവൻ ആണ്, തങ്ങൾക്ക് മാത്രം കഴിയുന്ന തങ്ങളുടെ 110% ഡെഡിക്കേഷൻ ഒരൊറ്റ കാര്യം നേടാൻ വേണ്ടിയുള്ള പ്രവർത്തികൾ - അവരുടെ പൂർണ ആരോഗ്യം. അതാണ് NICU parents ഉം NICU കുഞ്ഞുങ്ങളും അവരുടെ Planning കളും.

കൃത്യമായ planning അവർക്ക് ഉണ്ട്. മറ്റുള്ളവർ എന്ത് പറയും എന്നതിനേക്കാൾ തന്റെയും കുഞ്ഞുങ്ങളുടെയും സമാധാനത്തിനാണ് മുൻഗണന നൽകുന്നത് . കുളിപ്പിക്കുന്നത്, പാലൂട്ടുന്നത്, ഉറക്കുന്നത്, ഉണർന്ന് active ആയി കളിക്കുന്നത് തുടങ്ങി എല്ലാത്തിനും കൃത്യമായ routine schedule ചെയ്ത് പ്രവർത്തികമാക്കുന്ന parents ആണ് അവർ. ആ പ്രയത്നം നടത്തി കൊണ്ട് ഇരിക്കുന്നതിനിടയിൽ വായിൽ തോന്നിയ baseless loose talks ഉം ആയി അവരുടെ അടുത്ത് ചെല്ലരുത്. അനാവശ്യ ഭയം കൊടുക്കരുത്. അല്ലെങ്കിലേ പേടിച്ചു പേടിച്ചു എല്ലാം ചെയ്യുന്ന അവരെ കൂടുതൽ പേടിപ്പിക്കരുത്, വിഷമിപ്പിക്കരുത് . അങ്ങനെ ചെയ്താൽ കാലം നിങ്ങളോട് കണക്കു ചോദിക്കും,കാരണം ആ അമ്മമാർ സ്വയം ഉരുകി ആണ് ആ കുഞ്ഞ് ജീവനെ മിടുമിടുക്കരായി കുടുംബത്തിനും സമൂഹത്തിനും നൽകുന്നത്.

NICU babies and their parents are the real Fighters - The real Warriors.

The Silent Struggle: A Mother's NICU Experience:

The article shares a heartfelt account from Nithya S Sreekumar, who has experienced the NICU journey twice with her own children. It sheds light on the immense emotional and physical challenges faced by mothers of preterm babies and the crucial role of NICU staff, urging for empathy and understanding from others.