സോഷ്യൽ മീഡിയ ജോലി ഓഫർ: കെണി തിരിച്ചറിഞ്ഞില്ലെങ്കിൽ ‘ധനനഷ്ടവും മാനഹാനിയും’ How the Scam Unfolds: From Instagram Ad to Telegram Group
യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ മുഴുവൻ സമയവും ചെലവിടുന്നവർക്ക് അതുതന്നെ വരുമാനമാർഗമാകുമെന്ന സന്തോഷമാണു തട്ടിപ്പിൽ ചാടിക്കുന്ന തന്ത്രം. ഇത്തരത്തിൽ ദിവസവും നൂറുകണക്കിനു പേർ പറ്റിക്കപ്പെടുമ്പോൾ തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തുന്ന പണം ചില്ലറയല്ല.
യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ മുഴുവൻ സമയവും ചെലവിടുന്നവർക്ക് അതുതന്നെ വരുമാനമാർഗമാകുമെന്ന സന്തോഷമാണു തട്ടിപ്പിൽ ചാടിക്കുന്ന തന്ത്രം. ഇത്തരത്തിൽ ദിവസവും നൂറുകണക്കിനു പേർ പറ്റിക്കപ്പെടുമ്പോൾ തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തുന്ന പണം ചില്ലറയല്ല.
യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ മുഴുവൻ സമയവും ചെലവിടുന്നവർക്ക് അതുതന്നെ വരുമാനമാർഗമാകുമെന്ന സന്തോഷമാണു തട്ടിപ്പിൽ ചാടിക്കുന്ന തന്ത്രം. ഇത്തരത്തിൽ ദിവസവും നൂറുകണക്കിനു പേർ പറ്റിക്കപ്പെടുമ്പോൾ തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തുന്ന പണം ചില്ലറയല്ല.
കോട്ടയം സ്വദേശിയായ ഇരുപത്തിനാലുകാരനു സുഹൃത്താണ് ഇൻസ്റ്റഗ്രാമിലെ പരസ്യം ഷെയർ ചെയ്തു കൊടുത്തത്.
ദിവസം കുറച്ചു മണിക്കൂറുകൾ മാത്രം ഓൺലൈനായി ജോലി ചെയ്ത് 1000 രൂപ മുതൽ സമ്പാദിക്കാം എന്നായിരുന്നു ആ പരസ്യം. കൂടുതൽ വിവരങ്ങളറിയാനായി അതിനൊപ്പം കൊടുത്തിരുന്ന ലിങ്കിൽ ക്ലിക് ചെയ്യാൻ അയാൾക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ഓരോ ദിവസവും ടാസ്ക് ആയി ലഭിക്കുന്ന വർക് പൂർത്തിയാക്കിയാൽ ജോലി തീരുന്ന മുറയ്ക്ക് അക്കൗണ്ടിൽ പണം വരുന്നതാണു സ്കീം. നിർദിഷ്ട ടാസ്ക് പൂർത്തിയാക്കാനായില്ലെങ്കിൽ കൂടി ചെയ്തുതീർത്ത വർക്കിന്റെ പ്രതിഫലം അക്കൗണ്ടിലെത്തും. ജോലി ചെയ്യാൻ അസൗകര്യമുള്ള ദിവസങ്ങളിൽ ലോഗിൻ ചെയ്യാതിരുന്നാൽ മതി.
കൂടുതൽ വിവരങ്ങളറിയാൻ പരസ്യത്തിനൊപ്പം നൽകിയ നമ്പരിൽ മെസേജ് അയച്ചതോടെ ഒരു ടെലഗ്രാം ഗ്രൂപ്പിലേക്ക് ചേർക്കപ്പെട്ടു. അതിൽ ദിവസവും നാലായിരം രൂപ വരെ സമ്പാദിക്കുന്നവരുടെ മെസേജുകൾ കണ്ടു കണ്ണുതള്ളിയതോടെ യുവാവ് ‘ജോലിക്കു ചേരാൻ സമ്മതമാണ്’ എന്ന മെസേജ് ഗ്രൂപ്പിലേക്കിട്ടു.
തൊട്ടു പിന്നാലെ ‘എച്ച്ആർ മാനേജർ’ എന്നു സ്വയം പരിചയപ്പെടുത്തിയ ആളുടെ നമ്പരിൽ നിന്നു മെസേജ് വന്നു. ജോലിയുടെ സ്വഭാവം സംബന്ധിച്ച വിവരങ്ങളെല്ലാം അതിലുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലെ ചില പ്രൊഫൈലുകൾ ലൈക് ചെയ്യുക, ചിലതിൽ കമന്റ് ചെയ്യുക എന്നിങ്ങനെ പോകും ടാസ്കുകൾ.
സോഷ്യൽ മീഡിയയിലെ ജോലി
യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ മുഴുവൻ സമയവും ചെലവിടുന്ന യുവാവിന് ആ ‘ചെലവിടൽ’ തന്നെ വരുമാനമാർഗമാകുമെന്നു കണ്ടതിന്റെ സന്തോഷം ചില്ലറയല്ലായിരുന്നു. ജോലിയില്‍ പ്രവേശിക്കും മുൻപുള്ള ടെസ്റ്റ് പൂർത്തിയാക്കുന്നതായിരുന്നു ആദ്യ ഘട്ടം.
ടെസ്റ്റ് ടാസ്കിനുള്ള ലിങ്ക് ആണ് ഇതിനായി അയയ്ക്കുക. അതിൽ ക്ലിക് ചെയ്തതോടെ പ്രസ്തുത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്കു പോകാം. ഓരോ ലൈക്കിനും 125 രൂപ വച്ചാണു പ്രതിഫലം. ഓരോ ക്ലിക്ക് കഴിയുമ്പോഴും 125 രൂപ അക്കൗണ്ടിലേക്കു ക്രെഡിറ്റായി എന്ന പോപ് അപ് സന്ദേശം ലഭിച്ചുകൊണ്ടിരിക്കും.
ഡെമോയുടെ ഭാഗമായി നടത്തിയ മൂന്നു ക്ലിക്കിന്റെ പ്രതിഫലമായി 375 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തും. ഡെമോയിൽ തന്നെ മിനിറ്റുകൾ കൊണ്ട് 375 രൂപ പ്രതിഫലം ലഭിച്ചെങ്കിൽ ദിവസം മുഴുവൻ ഇരുന്നാലോ? പ്രത്യാശയുടെ ആ വലയിലാണു മിക്കവരും വീഴുക.
ഈ ടെസ്റ്റ് കൂടി പാസ്സായാൽ ഔദ്യോഗികമായി ജോലിയിൽ പ്രവേശിക്കാനുള്ള നടപടികൾ ആരംഭിക്കും. റജിസ്ട്രേഷൻ ഫീസായി 2000 രൂപ അടയ്ക്കണം. പിന്നാലെ ജോലി തുടങ്ങാനുള്ള നിർദേശം ലഭിക്കും. ആദ്യത്തെ ടാസ്ക് നന്നായി പൂർത്തിയാക്കുമ്പോൾ ഒരു ദിവസം കൊണ്ടുതന്നെ 1000 രൂപ വരെ അക്കൗണ്ടിലേക്കു നൽകും. രണ്ടും മൂന്നും ദിവസം കൊണ്ട് 1000 രൂപയോ അതിലധികമോ വരെയും ലഭിക്കാം.
കെണി മുറുകുമ്പോൾ
അടുത്ത പടി ബോണസ് വാഗ്ദാനമാണ്. പ്രതിഫലമായി അക്കൗണ്ടിലെത്തുന്ന തുക അതതു ദിവസം തന്നെ പിൻവലിക്കാതിരുന്നാൽ ബോണസ് കൂടി ചേർത്തു ലഭിക്കുമെന്നാണു യുവാവിനോട് ‘എച്ച്ആർ മാനേജർ’ പറഞ്ഞത്.
ഉദാഹരണമായി ഒരാഴ്ചത്തെ പ്രതിഫലം 14,000 രൂപ അക്കൗണ്ടിൽ തന്നെ ഇട്ടിരുന്നാൽ ബോണസ് കൂടിചേർത്ത് 20,000 രൂപ പിൻവലിക്കാമെന്നും അതിനപ്പുറം സൂക്ഷിച്ചാൽ വീണ്ടും തുക വർധിക്കുമെന്നുമുള്ള കണക്കുകളും ചാർട്ടുകളും കൂടി കാണിക്കും.
ഓരോ ടാസ്കും പൂർത്തിയാക്കുന്നതനുസരിച്ചു പ്ലസ് പോയിന്റുകൾ കൂടിവരുന്ന മട്ടിലാകും ബോണസ് കൂടുന്നതിന്റെ ചാർട്ട്.
ചാർട്ടു കണ്ടു മയങ്ങി ദിവസങ്ങളോളം, ചിലപ്പോൾ മാസാവസാനം വരെ പണം അക്കൗണ്ടിൽ സൂക്ഷിക്കാൻ പലരും മുതിരും.
ഓരോ ദിവസം കഴിയുംതോറും പ്ലസ് പോയിന്റുകൾ കൂടുന്നതും അക്കൗണ്ടിലെ പണം ഇരട്ടിയാകുന്നതുമൊക്കെ മെസേജായി ലഭിച്ചുകൊണ്ടിരുന്നു.
മാസാവസാനം മുഴുവൻ തുകയും പിൻവലിക്കാൻ ഒരുങ്ങിയപ്പോഴാണു കെണിയുടെ ചുരുളഴിഞ്ഞത്. ‘‘അവസാന ടാസ്ക് പൂർത്തിയാക്കിയ സമയത്ത് ‘എഗ്രീ...’ എന്നതിനു പകരം ‘മേ ബീ...’ എന്ന ബട്ടണാണു നിങ്ങൾ അമർത്തിയത്. അതുകൊണ്ടു ടാസ്ക് പൂർത്തിയാക്കാൻ സാധിച്ചില്ല’’ എന്നും ആ ടാസ്ക് വീണ്ടും പൂർത്തിയാക്കണമെന്നും അവർ അറിയിച്ചു.
പണം നഷ്ടം, ഒപ്പം കേസും
ടാസ്ക് വീണ്ടും പൂർത്തിയാക്കണമെങ്കിൽ റീ റജിസ്ട്രേഷൻ ചെയ്യണമെന്നാണ് എച്ച്ആർ മാനേജർ ഔദാര്യത്തോടെ അറിയിച്ചത്. അതിനായി 2000 രൂപ വീണ്ടും അടപ്പിച്ചു. ടാസ്കിൽ തെറ്റു വരുത്തിയതിന്റെ പേരിൽ 1000 രൂപ പിഴയും ചുമത്തി.
വീണ്ടും ടാസ്ക് പൂർത്തിയാക്കാൻ അവസരം ലഭിക്കുന്നതിനായി മൂന്നു ദിവസത്തെ ബ്രേക് വേണ്ടിവരുമെന്നും, റീ റജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ഇതെന്നും അറിയിപ്പു കിട്ടിയതോടെ കാത്തിരിപ്പായി. മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും ടാസ്കിനുള്ള ലിങ്ക് ആക്ടിവേറ്റ് ആകാത്തതിനെ തുടർന്ന് എച്ച്ആർ മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവിടെയും ബ്ലോക്ഡ്.
വിധിക്കാത്ത പൈസയും എവിടെയോ ഇരട്ടിക്കുന്നു എന്നു സ്വയം വിശ്വസിച്ച പൈസയും കിട്ടാനായി കയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യം വരെ തട്ടിപ്പുകാർക്കു കൊടുക്കേണ്ടി വന്നു എന്നു മനസ്സിലായതോടെയാണു യുവാവ് പരാതിപ്പെട്ടത്.
കയ്യിൽ ചെറിയ തുകകൾ നീക്കിയിരിപ്പുള്ള ചെറുപ്പക്കാരുടെ ഇത്തരം പരാതികൾ നിരവധിയുണ്ടെന്ന് അറിഞ്ഞതോടെ ‘കൂടുതൽ പണം’ നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസത്തിലായി അയാൾ.
ഈ ആശ്വാസം തന്നെയാണ് ഇത്തരം ‘ചെറുകിട’ സൈബർ തട്ടിപ്പുകാരുടെ പിടിവള്ളിയും. സ്വർണം പണയം വച്ചും മറ്റും ചെറിയ തുകകൾ നിക്ഷേപിക്കാനായി തയാറാകുന്ന സാധാരണക്കാരെയാകും ഇത്തരക്കാർ ടാർഗറ്റ് ചെയ്യുക.
താരതമ്യേന ചെറിയ തുകകൾ മാത്രം നഷ്ടമായതു കൊണ്ടുതന്നെ പരാതിയുമായി മുന്നോട്ടു പോകാൻ ഇവർ മുതിരില്ല.
പക്ഷേ, ഇത്തരത്തിൽ ദിവസവും നൂറുകണക്കിനു പേർ പറ്റിക്കപ്പെടുമ്പോൾ തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തുന്ന പണം ചില്ലറയൊന്നുമല്ല.
സൈബർ സേഫ്റ്റി ടിപ്സ്
- ഇപ്പോൾ മറുപടി തന്നില്ലെങ്കിൽ പിന്നെ അവസരമില്ല, ഇന്നു വൈകിട്ട് അഞ്ചു വരെയേ ഓഫറുള്ളൂ എന്നിങ്ങനെ നിർദിഷ്ട സമയത്തിനുള്ളിൽ റജിസ്റ്റർ ചെയ്തില്ലെങ്കിൽ നഷ്ടപ്പെടുമെന്ന മട്ടിലുള്ള ഓഫറുകൾ വിശ്വസിക്കരുത്.
- ഇതിനായി നൽകുന്ന ഒരു ലിങ്കിലും ക്ലിക് ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ പാടില്ല.
- അഞ്ചു സുഹൃത്തുക്കൾക്ക് അയച്ചാൽ ലഭിക്കുന്ന ‘സവിശേഷ’ ഓഫർ എന്ന മട്ടിലും ലിങ്കുകൾ വരാം. ഇതു നിങ്ങളെ മാത്രമല്ല സുഹൃത്തുക്കളെയും കെണിയിൽ വീഴ്ത്തുമെന്ന് ഓർക്കുക.
- അസ്വാഭാവികമായ പ്രതിഫലമോ, റിട്ടേണോ കിട്ടുന്ന തരം ജോലികളെയും നിക്ഷേപ ഓഫറുകളെയും കണ്ണടച്ചു വിശ്വസിക്കരുത്.
- നിക്ഷേപം സ്വീകരിക്കാനായി അവർ നൽകിയ അക്കൗണ്ട് വിവരങ്ങൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ട മറ്റാരുടെയെങ്കിലുമാകാം. നമ്മുടെ അക്കൗണ്ടിലേക്കു വന്ന പ്രതിഫലം അയച്ചത് ഇത്തരത്തിലൊരു ഇരയുമാകാം. അവർ പരാതിപ്പെട്ടാൽ അക്കൗണ്ട് ഉടമയായ നിങ്ങളാകും സാമ്പത്തിക തട്ടിപ്പിലെ പ്രതി.
- പണം കൈമാറാനായും മറ്റും ക്ലിക് ചെയ്യുന്ന യുആർഎൽ ലിങ്കുകൾ സേവ് ചെയ്തുവയ്ക്കണം. പണത്തട്ടിപ്പു സംശയം തോന്നിയാലുടൻ ബാങ്കിലും വിവരം അറിയിക്കണം.