കന്നിവോട്ട് ചെയ്തപ്പോൾ ഹൽവ കിട്ടിയില്ല എന്ന പരാതി ‘ധൈര്യവും ആത്മവിശ്വാസവും’ തുളുമ്പുന്ന വാചകങ്ങളാക്കി അറിയിക്കേണ്ടവരെ അറിയിച്ച ജെൻ സിയുടെ ധൈര്യമോർത്തു മൂക്കത്തു വിരൽ വയ്ക്കുകയാണ് ‘ഓൾഡ് ജനറേഷൻ.’

കന്നിവോട്ട് ചെയ്തപ്പോൾ ഹൽവ കിട്ടിയില്ല എന്ന പരാതി ‘ധൈര്യവും ആത്മവിശ്വാസവും’ തുളുമ്പുന്ന വാചകങ്ങളാക്കി അറിയിക്കേണ്ടവരെ അറിയിച്ച ജെൻ സിയുടെ ധൈര്യമോർത്തു മൂക്കത്തു വിരൽ വയ്ക്കുകയാണ് ‘ഓൾഡ് ജനറേഷൻ.’

കന്നിവോട്ട് ചെയ്തപ്പോൾ ഹൽവ കിട്ടിയില്ല എന്ന പരാതി ‘ധൈര്യവും ആത്മവിശ്വാസവും’ തുളുമ്പുന്ന വാചകങ്ങളാക്കി അറിയിക്കേണ്ടവരെ അറിയിച്ച ജെൻ സിയുടെ ധൈര്യമോർത്തു മൂക്കത്തു വിരൽ വയ്ക്കുകയാണ് ‘ഓൾഡ് ജനറേഷൻ.’

നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ടർമാര്‍ക്കായി തിരഞ്ഞെടുപ്പു കമ്മിഷൻ ഒരു ഓഫർ വച്ചു. വോട്ട് ചെയ്യാനെത്തുന്നരെ ഹൽവ നൽകി സ്വീകരിക്കും. അതിനെക്കാൾ കൗതുകമുള്ള വാർത്ത അടുത്ത ദിവസങ്ങളിലെ പത്രത്തിൽ വന്നു. വോട്ട് ചെയ്തിട്ടും ഹൽവ ലഭിച്ചില്ലെന്ന പരാതി ഇമെയിലായി അയച്ച കോട്ടയത്തെ ബിരുദവിദ്യാർഥിക്കു സ്പീഡ് പോസ്റ്റിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൽവ അയച്ചു നൽകി.

കന്നിവോട്ട് ചെയ്തപ്പോൾ ഹൽവ കിട്ടിയില്ല എന്ന പരാതി ‘ധൈര്യവും ആത്മവിശ്വാസവും’ തുളുമ്പുന്ന വാചകങ്ങളാക്കി അറിയിക്കേണ്ടവരെ അറിയിച്ച ജെൻ സിയുടെ ധൈര്യമോർത്തു മൂക്കത്തു വിരൽ വയ്ക്കുകയാണ് ‘ഓൾഡ് ജനറേഷൻ.’

ADVERTISEMENT

കിട്ടാത്തതിനെക്കുറിച്ചു പരാതി പറയാനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനും ജെൻ സിക്കു മടിയില്ല എന്ന ‘പൊതു അഭിപ്രായം’ പറയുമ്പോൾ മിക്ക അമ്മമാരും അഭിമാനത്തോടെ സ്വന്തം മക്കളെ നോക്കും.

മില്ലേനിയൽ അമ്മയും ജെൻ സി, ജെൻ ആൽഫ മക്കളും തമ്മിലുള്ള ‘അന്തർധാര’ അത്ര സജീവമല്ലെന്നാണു പൊതുവേയുള്ള സംസാരം. ഫാഷനിൽ മുതൽ രാഷ്ട്രീയത്തിൽ വരെ അവർക്കിടയിൽ ‘അഭിപ്രായഭിന്നത’കളുണ്ട്. പക്ഷേ, പഴയ തലമുറ കണ്ടുപഠിക്കേണ്ട, തിരുത്തേണ്ട ചില പാഠങ്ങൾ അവർ പറഞ്ഞു തരുന്നു എന്നു മടിയില്ലാതെ പറയുകയാണ് മില്ലേനിയൽ അമ്മമാർ.

ADVERTISEMENT

ആരാണ് ജെൻ സിയും ജെൻ ആൽഫയും

1997നും 2012നും ഇടയിൽ ജനിച്ചവരെയാണ് ജെൻ സി (Generation Z) എന്നു വിളിക്കുന്നത്. iGen, സെഞ്ചെനിയൽസ്, പോസ്റ്റ് മില്ലേനിയൽസ് എന്നൊക്കെയും അവർക്കു പേരുകളുണ്ട്. 2013നു ശേഷം ജനിച്ച ജെൻ ആൽഫയും (Generation Alpha) 2025 മുതൽ ജനിച്ച ജെൻ ബീറ്റയും (Generation Beta) പിന്നാലെ തന്നെയുണ്ട്.

ADVERTISEMENT

പുതിയ തലമുറയെ കൂടുതൽ അറിയുമ്പോൾ അവരുടെ സ്വഭാവത്തിലെ നല്ല കാര്യങ്ങൾ സ്വീകരിക്കാനാണു മനസ്സു പറയുന്നതെന്നു കോട്ടയം ചിന്മയ സ്കൂൾ പ്രിൻസിപ്പലും രണ്ടു ജെൻ സി മക്കളുടെ അമ്മയുമായ സുജാത ഹരിമോഹൻ പറയുന്നു. ‘‘സ്കൂളിലും വീട്ടിലും ജെൻ സി, ജെൻ ആൽഫ കുട്ടികളെ കാണുന്നതു കൊണ്ട് ആ തലമുറയെ മുഴുവനായി മോശം പറയാൻ പറ്റില്ല. വീടും സ്കൂളും അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്.

ജെൻ സിക്ക് പണത്തിന്റെ വിലയറിയില്ല എന്നാണു പലരും പറയാറുള്ളത്. എന്നാൽ ഒരു രൂപ പോലും ആലോചിച്ചു ചെലവാക്കാൻ മിടുക്കരാണിവർ. ബിടെക്കിന് പഠിക്കുന്ന മകൻ നവനീതിനോടു ചിലപ്പോഴെങ്കിലും ഓട്ടോ പിടിച്ചു ഹോസ്റ്റലിലേക്ക് പോകാൻ പറയും. അപ്പോൾ മറുപടി ഇങ്ങനെയാകും. ഓട്ടോ പിടിക്കാൻ 250 രൂപയാകും, ബസിൽ 30 രൂപ പോലുമാകില്ല. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന മകൾ നിരഞ്ജനയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

ഫാഷന് വേണ്ടിയൊക്കെയാണു മിച്ചം പിടിക്കുന്ന പൈസ ചെലവാക്കുന്നതെന്നു തോന്നുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്യണമെന്നുള്ളതു കൊണ്ടാകും ചെറിയ വിലയ്ക്ക് ഒരുപാട് ഡ്രസ്സുകൾ വാങ്ങാനുള്ള ഓപ്ഷനാണ് അവർ തിരഞ്ഞെടുക്കുന്നത്.

ബോഡി ഷെയ്മിങ് പോലുള്ളവയെ എതിർക്കുന്ന അവരുടെ നിലപാട് നമ്മൾ കണ്ടുപഠിക്കണം. വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അത്തരം കാര്യങ്ങൾ ചെയ്യില്ല എന്നു മാത്രമല്ല, അതു ചോദ്യം ചെയ്യാനും അവർക്കു മടിയില്ല. അറിയാതെ പറഞ്ഞുപോകുന്ന വാചകങ്ങളിലെ ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിച്ചു തിരുത്തുന്നതു നല്ലതല്ലേ.’’

സൗഹൃദത്തിന്റെ പുതിയ മുഖം

ജെൻ സിയും ജെൻ ആൽഫയും സൗഹൃദത്തിന്റെ പുതിയ മുഖമാണു കാണിക്കുന്നതെന്നും സുജാത ടീച്ചർ പറയുന്നു. ‘‘പെൺകുട്ടികളെ വേർതിരിച്ചു നിർത്താത്ത ആൺകൂട്ടമാണ് ജെൻ സിയുടെ പ്രത്യേകത. ദാമ്പത്യം പങ്കാളിത്തമായി മാറുന്ന കാലത്തിലേക്കു വലിയ പ്രതീക്ഷയാണ് അവർ നൽകുന്നത്. ആർത്തവവും അനുബന്ധ വേദനകളുമൊക്കെ രഹസ്യമായി ‘താങ്ങി’യിരുന്ന കാലം കഴിഞ്ഞു. ആ ദിവസങ്ങളുടെ മൂഡ് സ്വിങ്സൊക്കെ ഇന്നു കൂട്ടുകാർക്കിടയിലെ ചർച്ചയാണ്.’’

സുജാത ഹരിമോഹന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് വനിത നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്തവരെല്ലാം. അവർ ജെൻ സിയെ കുറിച്ചു പറഞ്ഞ മികച്ച അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയ വിശദമായ ലേഖനം പുതിയ ലക്കം (മെയ് 9– 22) വനിതയിൽ വായിക്കാം.

English Summary:

First-time voters are being offered halwa by the Election Commission to encourage them to vote. A graduate student in Kottayam who didn't receive halwa after voting even complained via email and received a sweet surprise from the Election Commission. This incident highlights the growing assertiveness of Generation Z and Generation Alpha in voicing their opinions and rights, a trait often observed in their interactions with millennials and older generations. While there may be differences in fashion and political views, millennials are increasingly recognizing valuable lessons in courage and advocacy from their Gen Z and Gen Alpha children.

ADVERTISEMENT