മാറിയ ലോകത്ത് ഓരോ പരീക്ഷകളേയും മത്സരബുദ്ധിയോടെ നേരിടുന്ന മിടുക്കരായ വിദ്യാർഥികളിൽ ചിലരെങ്കിലും ഏതു മേഖല തിരഞ്ഞെടുത്താലാണു ഭാവി സുരക്ഷിതമാവുകയെന്ന് ആശങ്കപ്പെടുന്നുണ്ട്. ഏതു കോഴ്സ് പഠിച്ചാലാണു നല്ല ജോലി ലഭിക്കുകയെന്നു ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ധാരാളം മറുപടികൾ കിട്ടും. ‘ഇതൊക്കെ വിശ്വസിക്കാമോ?’ എന്നൊരു

മാറിയ ലോകത്ത് ഓരോ പരീക്ഷകളേയും മത്സരബുദ്ധിയോടെ നേരിടുന്ന മിടുക്കരായ വിദ്യാർഥികളിൽ ചിലരെങ്കിലും ഏതു മേഖല തിരഞ്ഞെടുത്താലാണു ഭാവി സുരക്ഷിതമാവുകയെന്ന് ആശങ്കപ്പെടുന്നുണ്ട്. ഏതു കോഴ്സ് പഠിച്ചാലാണു നല്ല ജോലി ലഭിക്കുകയെന്നു ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ധാരാളം മറുപടികൾ കിട്ടും. ‘ഇതൊക്കെ വിശ്വസിക്കാമോ?’ എന്നൊരു

മാറിയ ലോകത്ത് ഓരോ പരീക്ഷകളേയും മത്സരബുദ്ധിയോടെ നേരിടുന്ന മിടുക്കരായ വിദ്യാർഥികളിൽ ചിലരെങ്കിലും ഏതു മേഖല തിരഞ്ഞെടുത്താലാണു ഭാവി സുരക്ഷിതമാവുകയെന്ന് ആശങ്കപ്പെടുന്നുണ്ട്. ഏതു കോഴ്സ് പഠിച്ചാലാണു നല്ല ജോലി ലഭിക്കുകയെന്നു ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ധാരാളം മറുപടികൾ കിട്ടും. ‘ഇതൊക്കെ വിശ്വസിക്കാമോ?’ എന്നൊരു

മാറിയ ലോകത്ത് ഓരോ പരീക്ഷകളേയും മത്സരബുദ്ധിയോടെ നേരിടുന്ന മിടുക്കരായ വിദ്യാർഥികളിൽ ചിലരെങ്കിലും ഏതു മേഖല തിരഞ്ഞെടുത്താലാണു ഭാവി സുരക്ഷിതമാവുകയെന്ന് ആശങ്കപ്പെടുന്നുണ്ട്.

ഏതു കോഴ്സ് പഠിച്ചാലാണു നല്ല ജോലി ലഭിക്കുകയെന്നു ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ധാരാളം മറുപടികൾ കിട്ടും. ‘ഇതൊക്കെ വിശ്വസിക്കാമോ?’ എന്നൊരു ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നു. എല്ലാ കാലത്തും എല്ലാ തൊഴിൽ മേഖലകളിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. അഡ്വാൻസ്ഡ് ടെക്നോളജി എത്തുമ്പോൾ പ്രഫഷൻ അപ്ഡേറ്റ് ചെയ്യേണ്ടി വരും. അതായത്, തൊഴിൽ മേഖലയുടെ മാറ്റത്തിനൊത്ത് അപ്ഡേറ്റ് ചെയ്യാൻ സാധ്യതയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കണം.

ADVERTISEMENT

‘എഐ’ ടെക്നോളജി ഉപയോഗിച്ചാണ് 2026ന്റെ തുടക്കം മുതൽ ലോകത്ത് എല്ലായിടത്തും വൻമാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതുതായി പ്ലസ്ടു കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾ എഐ ആവിർഭാവത്തിന്റെ പോസിറ്റിവ് സൈഡ് മനസ്സിലാക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നേട്ടങ്ങളും നഷ്ടങ്ങളും തിരിച്ചറിയണം.

ഒരു തൊഴിലിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം എന്നാണു പറയുന്നത്. ആ തൊഴിലിനെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കണം. കിട്ടാവുന്നത്രയും വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തി വായിച്ചു മനസ്സിലാക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തിയതോടെ പ്രഫഷനൽ രംഗത്തുണ്ടായ ചില മാറ്റങ്ങൾ നോക്കാം.

ADVERTISEMENT

വേള്‍ഡ് ഇക്കോണമിക് ഫോറത്തിന്റെ കണക്കു പ്രകാരം 17 കോടി പുതിയ ജോലികൾ സൃഷ്ടിക്കപ്പെടും. അമേരിക്കയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഏകദേശം 50-55% ജോലികൾ പുനർരൂപകൽപ്പന ചെയ്യപ്പെടും. 2026 അവസാനത്തോടെ ചൈനയിലെ വൈദ്യുതി ഉത്പാദന പ്രോജക്ടുകളിൽ 85,000 റോബോട്ടുകളെ ഉപയോഗിക്കാനുള്ള പദ്ധതി ആരംഭിച്ചു.

ജപ്പാനിലെ ഹാനെഡാ വിമാനത്താവളത്തിൽ ബാഗേജ് കൈകാര്യം ചെയ്യാൻ റോബോട്ടുകൾ എത്തുകയാണ്. ഹാർവാഡിന്റെ സഹകരണത്തോടെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ AI സംയോജിത രോഗനിർണയ പരീക്ഷണങ്ങൾ നടത്തിയത് വിജയകരമായി.

ADVERTISEMENT

ഇത്രയും വലിയ വികസനം സംഭവിക്കുമ്പോൾ മുപ്പതു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതായേക്കുമെന്നു ഗോള്‍ഡ്‌മാന്‍ സാച്ച്സ് റിപ്പോർട്ട് ചെയ്യുന്നു. എഐ, ഓട്ടമേഷൻ എന്നിവ പൂർണമായി നടപ്പാകുന്നതോടെ 9.2 കോടി ജോലികൾ ഇല്ലതാക്കിയേക്കുമെന്നാണ് ഫ്യൂച്ചർ ജോബ്സ് റിപ്പോർട്ട്. 2030 ഡിസംബർ ആകുമ്പോഴേക്കും മറ്റു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാമെന്നും പഠന റിപ്പോർട്ടുകൾ പ്രത്യാശ പുലർത്തുന്നു.

ഡേറ്റാ സയൻസിന്റെ വളർച്ച കരിയറുകളുടെ സ്വഭാവത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. എഐ യും ഓട്ടമേഷനും തൊഴില്‍ മേഖലകളെയും ജോലികളെയും പൂര്‍ണമായും ഇല്ലാതാക്കുന്നില്ല. പുനഃക്രമീകരിക്കുകയോ രൂപമാറ്റം വരുത്തുകയോ ആണ് ചെയ്യുന്നത്. അതിൽ നിന്നു മികച്ച ‘റെവന്യൂ’ ഉണ്ടെങ്കിൽ മുഖം തിരിക്കുന്നതെന്തിന്?

മാറ്റങ്ങള്‍ എന്തെല്ലാം?

ആരോഗ്യ മേഖല: ഡോക്ടർമാർ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. എന്നാൽ എഐ ടൂളുകൾ രോഗനിർണയം വേഗത്തിലും കൃത്യമായും നടത്തുന്നു. റോബോട്ടിക് സർജറികൾ സങ്കീർണമായ ഓപ്പറേഷനുകൾ കൂടുതൽ സുരക്ഷിതമാക്കുന്നു. ഫാർമസികളിൽ മരുന്നുകൾ പായ്ക്ക് ചെയ്യുന്ന ജോലി റോബോട്ടുകൾ ഏറ്റെടുക്കുന്നു. മറ്റൊരു ഉദാഹരണം പറയാം: യുഎസിലെ അരിസോണയിലെ മയോ ക്ലിനിക്കില്‍ എഐ സംയോജിത രോഗനിര്‍ണയ സാങ്കേതികവിദ്യ ഇപ്പോൾ ലോകത്താകെ ചർച്ചയാണ്.

അവിടെ പക്ഷാഘാതം (സ്ട്രോക്ക്) സംഭവിച്ച രോഗികളുടെ ചികിത്സയിൽ പുതിയ ടെക്നോളജി വന്നതോടെ വലിയ പുരോഗമനം ഉണ്ടായി. ആകെ ചികിത്സയ്ക്കു വേണ്ടി വന്നിരുന്ന സമയം 30% കുറവു വന്നു. അതായത്, സ്ട്രോക്ക് സംഭവിക്കുന്ന രോഗിക്ക് ഇതുവരെ ലഭിച്ചിരുന്നതിനേക്കാൾ വേഗത്തിൽ ചികിത്സ ലഭ്യമാകുന്നു.

ലോജിസ്റ്റിക്സ് & ഡെലിവറി: ഈ മേഖലയിലും ആദ്യപരീക്ഷണം നടത്തിയത് അമേരിക്കയാണ്. ഹൂസ്റ്റൺ, ഡാലസ് എന്നിവിടങ്ങളിൽ സിപ്‌ലൈൻ എന്ന കമ്പനി ഡ്രോണുകൾ ഉപയോഗിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങൾ റോഡുകൾ കീഴടക്കാൻ തയാറെടുക്കുന്നു. സ്വയം നിയന്ത്രിത വാഹനങ്ങൾ ജനജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുമെന്നാണ് നിർമാതാക്കാൾ പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്.

ഓഫിസ് & അഡ്മിനിസ്ട്രേഷൻ: എഐ പ്ലാറ്റ്ഫോമുകൾ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡേറ്റ എൻട്രി, അക്കൗണ്ടിങ് മേഖല എന്നിവിടങ്ങളിൽ എഐ അധിഷ്ഠിതമായ മാറ്റങ്ങൾക്കു വിധേയമാകും. ഇത്തരം ജോലികളിൽ സഹായത്തിന് എഐ ടെക്നോളജി എത്തുമെന്നാണു മനസ്സിലാക്കേണ്ടത്. ബാങ്ക് ഓഫ് അമേരിക്കയുടെ എഐ സംയോജിത വെര്‍ച്വല്‍ അസിസ്റ്റന്റ്‌ ആയ ‘എരിക്ക’ ക്ലയന്റ് സര്‍വീസ് 25% മെച്ചപ്പെടുത്തിയതു ശ്രദ്ധേയം.

മാനുഫാക്ചറിങ്: റിപ്പറ്റീവ് ടാസ്കുകൾ ചെയ്യാൻ റോബോട്ടുകൾ എത്തുന്നതോടെ നിർമാണ മേഖല അതിവേഗതയിലെത്തും. ക്വാളിറ്റി കൺട്രോൾ, ഡിസൈൻ, പ്രോബ്ലം സോൾവിങ് എന്നീ കാര്യങ്ങൾക്കു മനുഷ്യവിഭവ ശേഷി ഉപയോഗിക്കും. യുഎസിലെ ഫോക്സ്കോണ്‍ ഫാക്ടറിയിൽ 60,000 റോബോട്ടുകൾ വാങ്ങി ജോലി എളുപ്പമാക്കി. അത്രയും ജോലി ചെയ്തിരുന്നവർ മറ്റു തൊഴിലുകളിലേക്കു മാറിയെന്ന് പഠന സംഘം റിപ്പോർട്ട് ചെയ്യുന്നു.

വിദ്യാർഥികളെ എങ്ങനെ ബാധിക്കും

ഭക്ഷണത്തിൽ ഉപ്പിന്റെ പ്രാധാന്യം പോലെ തൊഴിൽമേഖലയിൽ എഐ, ഓട്ടമേഷന്‍, ഡേറ്റ സയന്‍സ് എന്നിവ അവിഭാജ്യ ഘടകങ്ങളായി മാറും. പുതിയ എഐ കരിയര്‍ സമവാക്യമാണ് ഉയര്‍ന്നു വരുന്നത്.

നമ്മുടെ നാട്ടിലെ വിദ്യാർഥികൾ ഇത്തരം കാര്യങ്ങളുടെ വിശദാംശങ്ങൾ പഠിക്കണം. പ്രഫഷനൽ രംഗത്തെ അ പ്ഡേഷനുകൾ വിശദീകരിക്കുന്ന ഇൻഫർമേഷനുകൾ വായിച്ചു ബോധ്യപ്പെടണം. അപ്പോൾ മാത്രമേ നിലവിലുള്ള കോഴ്സുകളിൽ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് തിരിച്ചറിയാൻ സാധിക്കൂ.

ഓരോ ഡിഗ്രി കോഴ്സുകളും തിരഞ്ഞെടുക്കുമ്പോൾ അനുയോജ്യമായ സ്കിൽ ഡെവലപ്മെന്റ് പരിശീലനങ്ങള്‍ നടത്തുക. അതായത്, പഠനത്തിനൊപ്പം ജോലി സാധ്യതയ്ക്കുള്ള പ്രായോഗിക പരിശീലനം നടത്തുക. പഠനം കഴിഞ്ഞിറങ്ങുമ്പോഴേക്കും ജോലിക്ക് പ്രാപ്തി നേടാൻ ഇതു സഹായിക്കും. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കരിയര്‍ ആസൂത്രണം ഇതാണ്. ഫ്യൂഷന്‍ കരിയറുകളുടെ കാലമാണ് വരാനിരിക്കുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞ് ഈ രീതി പിൻതുടരുക.

തൊഴില്‍ - കരിയര്‍ മാറ്റങ്ങള്‍ എന്തായിരിക്കുമെന്ന് മാക്സ് ടെഗ്‌മാര്‍ക്ക് തന്റെ പ്രസിദ്ധമായ ‘ലൈഫ് 3.0’ എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട് – ‘എഐ ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ പ്രതിനിധീകരിക്കുന്നു; അതിന് സ്വന്തമായ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും പുനർരൂപകൽപ്പന ചെയ്യാൻ കഴിയും.’ ടെക്നോളജിയുടെ ഭാവിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ നിർദേശമായി ഇതിനെ കണക്കാക്കാം. സ്വയം അപ്ഡേറ്റ് ചെയ്യുന്ന വെർഷനുകളാണ് എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്നത്.

കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ

ഫ്യൂഷന്‍/ഫ്യൂചര്‍ കരിയറുകളുടെ ചില ഘടനകള്‍ വിശദീകരിക്കാം. ജോലി ലക്ഷ്യം വച്ചുകൊണ്ട് എടുക്കാവുന്ന കോഴ്സുകളുടെ ലഘുവിവരണം ആണിത്.

1. എം ബി ബി എസ് + മെഡിക്കല്‍ റോബോട്ടിക്സ്+ എ ഐ ടൂള്‍സ്

2. ബിഫാം + ഫാര്‍മസ്യൂട്ടിക്കല്‍ ബയോടെക്നോളജി + ഫാര്‍മക്കോ ജിനോമിക്സ് + ബയോ ഇൻഫര്‍മാറ്റിക്സ്‌ + എഐ ഡ്രഗ് ഡിസ്കവറി

3. ബിവിഎസ്‌സി + ഫാര്‍മക്കോ ജെനോമിക്സ് ഫോര്‍ അനിമല്‍സ് + ബയൊഇന്‍ഫര്‍മാറ്റിക്സ് + എഐ ഡ്രഗ് ഡിസ്കവറി ഫോര്‍ അനിമല്‍സ്

4. ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ + അഗ്രികള്‍ച്ചറല്‍ ബയോടെക്നോളജി + എഐ ഇന്‍ ക്രോപ് ഇംപ്രൂവ്മെന്റ്

5. ബിഎ ഇക്കണോമിക്സ്‌ + ഇക്കണോമെട്രിക്സ്‌/ഡേറ്റ സയന്‍സ് + എ ഐ & മെഷീന്‍ ലേണിങ്

6. ബികോം + അക്കൗണ്ടിംഗ് പ്രാക്ടീസ് + ഡാറ്റ അനലറ്റിക്സ് + എ ഐ ഫ്രോഡ് ഡിറ്റക്‌ഷന്‍

7. ബിഎസ്‌സി സൈക്കോളജി + ന്യൂറോ സൈക്കോളജി + എഐ സംയോജിത ബ്രെയിന്‍ - കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ്

കോംബിനേഷന്‍ കോഴ്സുകള്‍

വ്യക്തികള്‍ അവരുടെ താല്പര്യങ്ങള്‍, കഴിവുകള്‍ – അഭിരുചികള്‍ എന്നിവയ്ക്ക് അനുസരിച്ച് കൃത്യമായ കരിയര്‍ കോംബിനേഷനുകള്‍ ഉണ്ടാക്കിയെടുക്കണം.

കോംബിനേഷന്‍ കോഴ്സുകള്‍ വ്യക്തിഗതമായി പ്ലാൻ ചെയ്താൽ മാത്രമേ പ്രാക്ടിക്കൽ റിസൽറ്റ് ഉണ്ടാകൂ. കാരണം, ഇനി വരാന്‍ പോകുന്നത് ഒരു കോഴ്സില്‍ മാത്രം ഒതുങ്ങി അതില്‍ മാത്രം സ്പെഷലൈസ് ചെയ്ത് ഒതുങ്ങിനില്‍ക്കുന്ന വെര്‍ട്ടിക്കല്‍ കരിയര്‍ പ്ലാനിങ് പ്രവണതയല്ല.

ഒരേ സമയം ഒന്നിലധികം കരിയര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് ഫ്യൂഷന്‍ കരിയറുകളുടെ പാരലല്‍ കരിയര്‍ പ്ലാനിങ് ചെയ്യണം. ഭാവി ലക്ഷ്യമാക്കി അനുബന്ധ സ്കില്ലുകള്‍ സമാന്തരമായി വികസിപ്പിക്കാൻ ശ്രമിക്കണം.

ഏതെങ്കിലുമൊരു ഡിഗ്രിയുമായി മുന്നോട്ട് പോവുക എന്നുള്ളത് ഔട്ട് ഡേറ്റഡ് ആവും. ഡിഗ്രി ചെയ്യുന്നതിനൊപ്പം അനുബന്ധ സ്കില്ലുകളില്‍ പരിശീലനം നേടുമ്പോഴാണ് പാരലല്‍ കരിയര്‍ പ്ലാനിങ് സാധ്യമാവുന്നത്. അതിനു ചില നിർദേശങ്ങൾ:

നമ്മള്‍ തിരഞ്ഞെടുത്ത കോഴ്സുകളുമായി ചേര്‍ന്നു നില്‍ക്കുന്ന എഐ ടൂൾ പരിശീലനം, അഡ്വാന്‍സ്ഡ് പ്രോംപ്റ്റ് എൻജിനീയറിങ് ട്രെയിനിങ്. വളരെ കൃത്യമായി എ ഐയോട് കമാൻഡ് (സംസാരിക്കാൻ) പരിശീലിക്കുക.

ഡേറ്റ അനലിറ്റിക്സ്, ക്രിട്ടിക്കല്‍ തിങ്കിങ് എന്നിവയില്‍ പഠന– പരിശീലനം നടത്തുക. അങ്ങനെ ചെയ്യുമ്പോൾ എഐ ടൂളുകൾക്ക് സാധ്യമാക്കാൻ സാധിക്കാത്ത മാനുഷിക കഴിവ് ഉപയോഗിക്കാനാകും. എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള ടീം വര്‍ക്ക് പരിശീലിക്കുക.

സയന്‍സിലും സാങ്കേതിക മേഖലകളിലും എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും അതിനോടൊക്കെ പൊരുത്തപ്പെടാനും പുതിയ സങ്കേതങ്ങള്‍ പഠിച്ചെടുക്കാനുമുളള പൊരുത്തപ്പെടല്‍ ക്ഷമത [adaptability] നേടുക.

ADVERTISEMENT