ഡാൻസ് പഠിപ്പിച്ച ടീച്ചർ അന്നേ പറഞ്ഞു, ‘ഇവളൊരു മഞ്ജു വാരിയർ ആകും...’ ആ മിടുക്കി ഇന്നു സിനിമ വാഴുന്നു Mamitha Baiju: Early Life and Passion for Dance
‘‘മകൻ മിഥുൻ ജനിച്ചു രണ്ടുവർഷം കഴിഞ്ഞാണു വീണ്ടും ഗർഭിണിയായത്. അപ്പോൾ ഒറ്റ കാര്യമേ പ്രാർഥിച്ചുള്ളൂ, മോളാകണേ, അവളെ ഡാൻസ് പഠിപ്പിക്കാനാകണേ’’ മമിത ബൈജുവിന്റെ അമ്മ മിനി പറയുന്നു.
‘‘മകൻ മിഥുൻ ജനിച്ചു രണ്ടുവർഷം കഴിഞ്ഞാണു വീണ്ടും ഗർഭിണിയായത്. അപ്പോൾ ഒറ്റ കാര്യമേ പ്രാർഥിച്ചുള്ളൂ, മോളാകണേ, അവളെ ഡാൻസ് പഠിപ്പിക്കാനാകണേ’’ മമിത ബൈജുവിന്റെ അമ്മ മിനി പറയുന്നു.
‘‘മകൻ മിഥുൻ ജനിച്ചു രണ്ടുവർഷം കഴിഞ്ഞാണു വീണ്ടും ഗർഭിണിയായത്. അപ്പോൾ ഒറ്റ കാര്യമേ പ്രാർഥിച്ചുള്ളൂ, മോളാകണേ, അവളെ ഡാൻസ് പഠിപ്പിക്കാനാകണേ’’ മമിത ബൈജുവിന്റെ അമ്മ മിനി പറയുന്നു.
പാറിപ്പറന്നു നടക്കുന്ന ‘എനർജിക്കുട്ടി’. മമിത ബൈജുവിന് ഇതിലും വലിയ വിശേഷണം ആവശ്യമില്ല. കോട്ടയം കിടങ്ങൂരിലെ വീട്ടിലിരുന്നു മമിതയുടെ കുട്ടിക്കാലത്തെക്കുറിച്ച് അമ്മ മിനി ബൈജു പക്ഷേ, പറഞ്ഞതിങ്ങനെ, ‘‘മമിത ഇൻട്രോവർട്ടാണ്. ഇടിച്ചുകയറാൻ വലിയ മടിയുണ്ട്. ഒന്നിറങ്ങി കിട്ടിയാൽ അവസാനവിജയം നേടാതെ തിരിച്ചു വരാറുമില്ല.’’
മണിക്കുട്ടി എന്നു ചെല്ലപ്പേരിട്ട് അമ്മ കൊഞ്ചിക്കുന്ന മമിത ബൈജുവിന്റെ ബാല്യകാല കഥകൾ കേൾക്കാം.
‘‘മൂത്തമകൻ മിഥുൻ ജനിച്ചു രണ്ടുവർഷം കഴിഞ്ഞാണു വീണ്ടും ഗർഭിണിയായത്. അപ്പോൾ ഒറ്റ കാര്യമേ പ്രാർഥിച്ചുള്ളൂ, മോളാകണേ, അവളെ ഡാൻസ് പഠിപ്പിക്കാനാകണേ’’ മിനിയുടെ വാക്കുകൾ ആ പഴയ ദിനങ്ങളെ തൊട്ടു.
പേടിപ്പിച്ച ആ ദിവസം
‘‘ഒൻപതുമാസമായ സമയം. മോനെ എടുത്തു നിവരുന്നതിനിടെ ഞങ്ങൾ രണ്ടുംകൂടി വീണു. വയറിടിച്ചാണു വീണത്. പിറ്റേന്നു രാവിലെ ചില ബുദ്ധിമുട്ടുകൾ തോന്നി ആശുപത്രിയിലേക്കു പോയി. ഓപ്പറേഷൻ ചെയ്തു പുറത്തെടുത്ത കുഞ്ഞ് കുറേ നേരത്തേക്കു കരഞ്ഞതേയില്ല. ജൂൺ 22 ആയിരുന്നു ആ ദിവസം, അന്നു തന്നെയാണ് ഇളയ ദളപതി വിജയ്‌യുടെ ജന്മദിനവും.
മമിതയ്ക്കു പേരിട്ടതു നമിത എന്നാണ്. പക്ഷേ, ബർത് സർട്ടിഫിക്കറ്റിൽ മിഥുൻ എന്നു ചേട്ടന്റെ പേരിനു ശേഷം ഫയലിൽ രേഖപ്പെടുത്തിയത് മമിത എന്നാണ്. എൽകെജിയിൽ ചേർത്തപ്പോൾ സ്കൂൾ ഹെഡ്മിസ്ട്രസ്സാണ് പേരിലെ മാറ്റം കണ്ടുപിടിച്ചത്. അങ്ങനെ നമിത മമിതയായി. മണിക്കുട്ടി എന്നു ഞങ്ങളവളെ കൊഞ്ചിച്ചു വിളിച്ചു.’’
മിസ് ഇന്ത്യ ടൈറ്റിൽ ഗോസ് ടു...
‘‘കിടങ്ങൂർ അമ്പലത്തിനടുത്തു ഡാൻസ് സ്കൂൾ നടത്തിയിരുന്ന ഗിരിജ ടീച്ചറാണ് മോളെ ആദ്യം ഡാൻസ് പഠിപ്പിച്ചത്. തകർത്തു ചുവടുവയ്ക്കുന്ന മമിതയെ കണ്ടു ടീച്ചർ പറയുമായിരുന്നു. ‘ഇവളൊരു മഞ്ജു വാരിയർ ആകും’. പിന്നെ, വീട്ടിൽ മാഷ് വന്നു ഡാൻസ് പഠിപ്പിച്ചു. പാലാ നാട്യാഞ്ജലിയിലും ക്ലാസിക്കലും സെമി ക്ലാസിക്കലും വെസ്റ്റേണുമൊക്കെ പഠിച്ചു.
മമിത ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം വൈകിട്ടു വന്നത് രണ്ടു ആവശ്യങ്ങളുമായാണ്– സ്കൂളിൽ വിജയ്‌യുടെ ‘മാമ്പഴമാ മാമ്പഴം...’ പാട്ടിനു ഡാൻസ് കളിക്കണം. അതിനായി വാർമുടിയും ദാവണിയും റെഡിയാക്കണം. തനിയെ സ്റ്റെപ്പിട്ട് പഠിച്ച ആ ഡാൻസിന് വലിയ കയ്യടിയായിരുന്നു. ഡാൻസ് പോലെ തന്നെ മമിതയുടെ ഫേവറിറ്റ് ഐറ്റമാണ് ഫാൻസി ഡ്രസ്.
എല്ലാ വർഷവും ഒരേ തീമിലാണ് മത്സരിക്കുക, മിസ് ഇന്ത്യ! പലതരം ഡ്രസ്സുകളിട്ടു നന്നായി ഒരുങ്ങി മിസ് ഇ ന്ത്യ കിരീടം വച്ചു റാംപ് വാക്ക് ചെയ്താണ് സ്റ്റേജിലേക്ക് വരുക. സൂപ്പർ ശരണ്യയിലെ റാംപ് വാക്ക് കണ്ടപ്പോൾ ഞാനോർത്തത് ആ പഴയ മിസ് ഇന്ത്യ ഫാൻസി ഡ്രസ്സാണ്.
സ്റ്റേജിൽ അസാമാന്യ ധൈര്യമാണ് മോൾക്ക്. ഒരിക്കൽ കുച്ചിപ്പുടി കളിക്കുന്നതിനിടെ സ്റ്റേജിൽ വച്ചു ഡ്രസ് അഴിഞ്ഞു. ഡാൻസ് സ്റ്റെപ്പുകളിട്ടുതന്നെ കർട്ടൻ വലിക്കുന്ന ആളോടും ജഡ്ജസിനോടും അവൾ കാര്യം അവതരിപ്പിച്ചു. കർട്ടൻ താഴ്ത്തിയ പിറകേ ഡ്രസ് ശരിയാക്കി വീണ്ടും കളിച്ച മമിത ഒന്നാം സമ്മാനം വാങ്ങിയാണു തിരിച്ചിറങ്ങിയത്. മറ്റൊരിക്കൽ സ്റ്റേജിൽ വച്ചു ഡ്രസ്സിൽ ചിലങ്ക ഉടക്കി.
ചുവടുവയ്ക്കാനാകാതെ വന്നത് ആർക്കും മനസ്സിലാകാത്ത തരത്തിൽ ഡാൻസ് സ്റ്റെപ്പിട്ടുതന്നെ ഇരുന്നു കാൽ ഫ്രീ ആക്കി വീണ്ടും ഡാൻസ് തുടർന്നു.’’
സിനിമയുടെ വഴിയേ
‘‘മമിതയുടെ പപ്പയുടെ സുഹൃത്തായ അഡ്വ. അജി ജോസ് വഴിയാണു മമിതയ്ക്കു സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ അവസരം വന്നത്. പിന്നെ സിനിമയായി അവളുടെ വഴി.
മമിതയിൽ നിന്നു ഞാൻ പഠിച്ച ചില കാര്യങ്ങളുണ്ട്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വെറുതേയിരുന്നിട്ടു കാര്യമില്ല, കഠിനാധ്വാനം ചെയ്യണം.
സത്യസന്ധതയാണു മറ്റൊന്ന്. ഇഷ്ടമില്ലാത്ത കാര്യം മുഖത്തു നോക്കി പറയും. മറ്റുള്ളവർ എന്തുകരുതും എന്നോർത്തുള്ള മയപ്പെടുത്തൽ ഇല്ലേയില്ല. എല്ലാവരോടും ഒരേ പരിഗണനയോടെ പെരുമാറുന്ന രീതിയും അദ്ഭുതപ്പെടുത്തുന്നതാണ്.’’