‘ആ കാലം വല്ലാതെ ഉലച്ചു, ആദ്യത്തെ ഷോക്ക് സഹോദരിയുടെ മകന്റെ മരണത്തിന്റെ രൂപത്തിലാണ് വന്നത്’: ബീന ആന്റണി From Silver Screen to Small Screen: Beena Antony's Career Shift
നാല്പത് വർഷത്തെ അഭിനയ ജീവിതം പിന്നിട്ട ബീന ആന്റണി, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതിലുള്ള സന്തോഷവും സിനിമയിൽ കാര്യമായ സംഭാവന നൽകാനായില്ല എന്നതിലുള്ള സങ്കടവും പങ്കുവെക്കുന്നു. സഹോദരി, കൂട്ടുകാരി വേഷങ്ങളിൽ ഒതുങ്ങിയതോടെ സീരിയലിലേക്ക് മാറിയത് ഏറ്റവും ബുദ്ധിപരമായ തീരുമാനമായി അവർ കാണുന്നു. വെബ് സീരീസുകളുടെ കാലഘട്ടത്തിൽ മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാണിക്കുന്നു. മതത്തിന് അതീതമായി ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോൾ കുടുംബത്തിൽ നിന്നും നല്ല പിന്തുണ ലഭിച്ചതായി അവർ ഓർക്കുന്നു. കോവിഡിനൊപ്പം ന്യുമോണിയ, ഭർത്താവിന്റെ ബെൽസ് പാൽസി തുടങ്ങിയ രോഗങ്ങളെ അതിജീവിച്ചത് ദൈവാനുഗ്രഹത്താലാണെന്നും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നാണ് കരുത്ത് ലഭിക്കുന്നതെന്നും ബീന പറയുന്നു. നെഗറ്റീവ് റോളുകളിൽ നിന്ന് മാറി പോസിറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനുള്ള ആഗ്രഹവും മകന്റെ അഭിനയത്തിലുള്ള കഴിവുകളും അവർ പങ്കുവെക്കുന്നു.

അഭിനയ ജീവിതത്തിലെ വിശേഷങ്ങളുമായി ബീന ആന്റണി...
40 വർഷം. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവും സങ്കടവും എന്തൊക്കെയാണ് ?
പ്രേക്ഷകരുടെ മനസ്സിൽ ഇടം കിട്ടിയതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. 40 വർഷം ഒരു നീണ്ട കാലയളവല്ലേ. ഓരോ ആളുകൾ കാണുമ്പോഴും സന്തോഷത്തോടെ സംസാരിക്കുന്നത് ഓരോ കഥാപാത്രങ്ങളെ കുറിച്ചാണ്. ആ സ്നേമാണു വലിയ ഭാഗ്യം.
സിനിമയിൽ കാമ്പുള്ള ഒരു കഥാപാത്രം ചെയ്യാനായില്ല എന്നതാണു സങ്കടം. എത്ര സീരിയൽ ചെയ്താലും ആളുകൾ ഓർത്തിരിക്കുന്നത് സിനിമയിലെ കഥാപാത്രമാകും. അങ്ങനെ ഒരെണ്ണം പോലും എന്റെ ക്രെഡിറ്റിൽ ഇല്ല.
സിനിമയിൽ തുടങ്ങി, പിന്നീടു സീരിയലായി തട്ടകം. ആ ചുവടുമാറ്റം വിഷമിപ്പിച്ചിട്ടുണ്ടോ ?
സഹോദരി, കൂട്ടുകാരി വേഷങ്ങളാണു സിനിമയിൽ കിട്ടിയതെല്ലാം. അതിൽ തളയ്ക്കപ്പെട്ടു എന്നു തോന്നിയ കാലത്താണു സീരിയലിൽ നിന്നു നല്ല വേഷങ്ങൾ തേടി വന്നത്. ചുവടുമാറാനുള്ള തീരുമാനം ഏറ്റവും ബുദ്ധിപരമായി എന്നു തന്നെ വിശ്വസിക്കുന്നു.
വെബ് സീരീസുകളുടെ കാലമാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഓൺലൈനിലെ സീരിയൽ. ഈ മാറ്റം നല്ലതാണോ?
കാലത്തിനൊത്തു നമ്മളും നീങ്ങിയേ പറ്റൂ. എല്ലാ മാറ്റവും അനിവാര്യമാണ് എന്നു കാലം തെളിയിക്കും.
മതത്തിന് അതീതമായി കലാരംഗത്തു നിന്നു ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോൾ എതിർത്തവരുണ്ടോ ?
എന്നെയും മനുവിനെയും ഒന്നിപ്പിച്ചതു ദൈവമാണ്. കുടുംബത്തിൽ നിന്നും പരിചയക്കാരിൽ നിന്നുമൊക്കെ ഞങ്ങളുടെ വിവാഹത്തിനു ഫുൾ സപ്പോർട്ടാണു കിട്ടിയത്.
കുട്ടിക്കാലം തൊട്ടേ ഞാൻ കാണുന്ന ഒരു കാഴ്ചയുണ്ട്, അപ്പച്ചൻ കെട്ടുനിറച്ചു ശബരിമലയ്ക്കു പോകുന്നത്. ഞങ്ങളെയും വ്രതം എടുപ്പിക്കും. വിവാഹകാര്യം വീട്ടിൽ പറഞ്ഞപ്പോൾ മനുവിന്റെ ഡാഡി പറഞ്ഞതു ‘നിന്റെ ഇഷ്ടമാണു പ്രധാനം’ എന്നാണ്. ഇങ്ങനെ ചുറ്റും നിൽക്കുന്നവരെ ഓർത്ത് അഭിമാനം മാത്രമേ ഉള്ളൂ.
കോവിഡിനൊപ്പം രോഗകാലങ്ങളെയും അതിജീവിച്ചു. കരുത്തു പകർന്നത് ആരാണ്?
കോവിഡ്, ന്യുമോണിയ, മനുവിന്റെ ബെൽസ് പാൽസി... ആ കാലം വല്ലാതെ ഉലച്ചു. ആദ്യത്തെ ഷോക്ക് സഹോദരിയുടെ മകന്റെ മരണത്തിന്റെ രൂപത്തിലാണു വന്നത്. എനിക്കു കോവിഡ് കലശലായത് അതിനു ശേഷമാണ്. ആശുപത്രിയിൽ വച്ചു മമ്മൂക്കയ്ക്കും ലാലേട്ടനും ഇടവേള ബാബുവിനുമൊക്കെ മെസേജ് അയച്ചു. ഓരോ ദിവസവും വിശേഷങ്ങൾ അന്വേഷിച്ചുള്ള അവരുടെ മറുപടി മെസേജുകൾ കാണുമ്പോൾ തന്നെ നമ്മൾ പോസിറ്റീവാകും.
കോവിഡ് മറികടന്നപ്പോഴേക്കും മനുവിനു ബെൽസ് പാൽസി എന്ന അസുഖം വന്നു. അതിനെയും അതിജീവിച്ചു. അപ്പോഴെല്ലാം ദൈവത്തെ ചേർത്തുപിടിച്ചു. ഒരാളെപ്പോലും വേദനിപ്പിക്കാനോ മോശക്കാരനാക്കാനോ നിന്നിട്ടില്ല. പറ്റുന്ന രീതിയിൽ ആളുകൾക്കു സഹായം ചെയ്യാനേ എന്നും ശ്രമിച്ചിട്ടുള്ളൂ. അതിനൊക്കെ മറുപടിയായി കിട്ടുന്ന ദൈവാനുഗ്രഹമാണു ജീവിതത്തിലെ ബലം.
സീരിയലിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പറയൂ...
നെഗറ്റീവ് റോളുകൾ ചെയ്തു ബോറടിച്ചപ്പോൾ ഇനി പൊസിറ്റീവ് കഥാപാത്രങ്ങൾ വേണമെന്നാണു മോഹം. അത്തരം വേഷത്തിനായി കാത്തിരിക്കുകയാണ്. മനുവും അഭിനയവും ഡബ്ബിങ്ങുമൊക്കെയായി ഹാപ്പിയായി പോകുന്നു.
മോൻ ആരോമലാണു ഞങ്ങളുടെ ലോകം. അമ്മ എന്ന നിലയിലല്ല, അഭിനേത്രി എന്ന നിലയിൽ നോക്കിയാൽ അവന് അഭിനയത്തിൽ വലിയ ഭാവിയുണ്ട് എന്നാണു തോന്നുന്നത്. മോൻ നന്നായി വരയ്ക്കും, അനിമേഷൻ പഠിക്കണമെന്നാണു മോഹം. നല്ല വേഷങ്ങൾ വന്നാൽ ഉറപ്പായും ചെയ്യും.
ചോദ്യങ്ങള്‍: അനുമോൾ സി.ജി, ഐടിഐ അധ്യാപിക, കോട്ടയം, രശ്മി പി.പി, തലശ്ശേരി, കണ്ണൂർ, റീന ജോഷി, കട്ടപ്പന, ഇടുക്കി, കൃഷ്ണജ യു,നെന്മാറ, പാലക്കാട്, രവീഷ് ആർ, തിരുമല, തിരുവനന്തപുരം, സിനി റോഷ്, കലൂർ, കൊച്ചി.