നടൻ സലിംകുമാർ തൻ്റെ സിനിമാ ജീവിതത്തിന് മുമ്പ് വിൽപന പ്രതിനിധിയായിരുന്ന കാലത്തെ ഒരു അനുഭവം പങ്കുവെക്കുന്നു. കോട്ടയത്ത് വീടുകളിൽ കയറി സ്റ്റീൽ അലമാരകളും സോഫ സെറ്റുകളും വിൽക്കുമ്പോൾ, അന്ധനായ ഒരു വക്കീൽ തേക്കിൽ നിർമ്മിച്ച ഓഫീസ് ടേബിളിന് ഓർഡർ നൽകിയ സംഭവം അദ്ദേഹം വിവരിക്കുന്നു. ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞപ്പോൾ, നിയമനടപടി സ്വീകരിക്കാതെ, സലിംകുമാറിൻ്റെ സംസാരത്തിലെ ആത്മാർത്ഥതയെ മാനിച്ചുകൊണ്ട് അദ്ദേഹം ടേബിൾ സ്വീകരിക്കുകയായിരുന്നു. ഇതിൽ നിന്ന് താൻ കബളിപ്പിക്കപ്പെടാതിരിക്കാൻ കണ്ണുകൾ ആവശ്യമില്ലെന്ന് മനസ്സിലാക്കിയ നിമിഷത്തെക്കുറിച്ചും, പിന്നീട് താൻ സ്വീകരിച്ച സിനിമകളിലെ ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ചും സലിംകുമാർ ഓർക്കുന്നു.

സ്റ്റീൽ അലമാരയും സോഫ സെറ്റും വിൽക്കാൻ വീട്ടിൽ വരുന്ന സലിംകുമാർ. സിനിമയിലല്ല, ജീവിതത്തിൽ അത്തരമൊരു കോട്ടയം അനുഭവം സലിംകുമാറിനുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത് ഇങ്ങനെ. ‘സ്റ്റീൽ അലമാര, സോഫ സെറ്റ് തുടങ്ങിയവ തവണ വ്യവസ്ഥയിൽ വിൽക്കുന്ന പറവൂരിലെ ഒരു കമ്പനിയിൽ സെയിൽസ് റപ്രസന്റേറ്റീവ് ആയിരുന്നു ഞാൻ. സിനിമ മോഹവും സജീവം.

ജോലിയുടെ ഭാഗമായി കുടയംപടി, ചുങ്കം, വാരിശേരി, അയ്മനം, ഏനാദി, ഒളശ്ശ, പരിപ്പ്, നാഗമ്പടം, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂർ, സംക്രാന്തി, മെഡിക്കൽ കോളജ്, കാരിത്താസ്.. ഇവിടെയെല്ലാമുള്ള സകല വീടുകളിലും ഞാൻ കയറിയിറങ്ങി. നടന്മാരായ എൻ.എൻ.പിള്ളയുടെയും വിജയരാഘവന്റെയും വീടായ ഒളശ്ശയിലെ ‘ഡയനീഷ്യ’യുടെയും ചൂട്ടുവേലിയിലെ മനോജ് കെ.ജയന്റെയും വീടിനു മുൻപിൽ കുറെനേരം വായും പൊളിച്ച് നോക്കിനിൽക്കുന്നത് എന്റെ പതിവായിരുന്നു.

ADVERTISEMENT

അതിനിടെ കഞ്ഞിക്കുഴി, ദേവലോകം എൻജിഒ ക്വാർട്ടേഴ്സിൽ അന്ധനായ ഒരു മനുഷ്യൻ തേക്കിന്റെ ഓഫിസ് ടേബിളിന് ഓർഡർ തന്നു. അടുത്തുള്ള സ്കൂളിലെ ക്ലറിക്കൽ സ്റ്റാഫായിരുന്നു അദ്ദേഹം. ‘ഞാൻ ഇത്തരം സംഭവങ്ങൾക്കൊന്നും നിൽക്കാത്തതാണ്. എന്നാൽ സലീമിന്റെ സംസാരം എനിക്കിഷ്ടപ്പെട്ടു’ എന്നു പറഞ്ഞാണ് അദ്ദേഹം ഓർഡർ തന്നത്. എനിക്ക് വലിയ സന്തോഷമായി.

ഓർഡർ പ്രകാരമുള്ള സാധനങ്ങൾ എല്ലാമെടുത്ത് തൊട്ടടുത്ത ഞായറാഴ്ച സ്ഥാപന ഉടമയ്ക്കൊപ്പം കോട്ടയത്തെത്തി. ടേബിൾ മുറ്റത്ത് ഇറക്കിവച്ചപ്പോൾ അദ്ദേഹം കൈകൾ കൊണ്ട് പരിശോധിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു. ‘സലിംകുമാർ, നിങ്ങൾ എന്നോട് ടോപ്പിന് ഒരിഞ്ച് കനമല്ലേ പറഞ്ഞത്. ഇത് മുക്കാൽ അല്ലേ ഉള്ളൂ?’. ഞാൻ‌ നടുങ്ങി. പറ്റിക്കപ്പെടാതെ ജീവിക്കാൻ കണ്ണുകളുടെ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. ‘ഇത് തേക്കു തന്നെയല്ലേ..’ അദ്ദേഹം തുടർന്ന് ചോദിച്ചു. അതിന് ഉത്തരം കൊടുത്തത് സ്ഥാപന ഉടമയായിരുന്നു. 

ADVERTISEMENT

‘തേക്കു തന്നെ, പക്ഷേ ചെറുതേക്കാണ്.’. അത് കേട്ട് ഞാൻ വീണ്ടും ഞെട്ടി. ആ മനുഷ്യന്റെ മുഖം വീണ്ടും ഇരുണ്ടു. ചെറുതാകുന്നതുപോലെ എനിക്ക് തോന്നി. ‘സലിംകുമാർ, എനിക്ക് നിങ്ങൾക്കെതിരെ കേസ് കൊടുക്കാം. ചെലവൊന്നുമില്ല. കാരണം ഞാൻ ഒരു വക്കീലാണ്. ഈ ഓർഡർ ക്യാൻസൽ ചെയ്യാം. അതും ചെയ്യുന്നില്ല. കാരണം, സംസാരത്തിൽനിന്ന് സലിംകുമാർ എന്ന മനുഷ്യന് ഞാൻ നല്ലൊരു രൂപം മനസ്സിൽ നൽകിപ്പോയി.’ അദ്ദേഹം പറ‍ഞ്ഞു.

ഇക്കാര്യത്തിൽ ഞാൻ നിരപരാധിയാണെന്നു പറയണമെന്നു തോന്നിയെങ്കിലും നാവു പൊങ്ങിയില്ല. ടേബിൾ അദ്ദേഹം എടുക്കരുതേയെന്ന് മനസ്സുരുകി പ്രാർഥിച്ചു. എന്നാൽ മുഴുവൻ തുകയും തന്ന് ടേബിൾ അദ്ദേഹം വാങ്ങി. തിരിച്ചുള്ള യാത്രയിൽ ഞാൻ നിശ്ശബ്ദനായിരുന്നു. വീടിനടുത്തുള്ള ചേന്ദമംഗലം പാലത്തിൽ എത്തിയപ്പോൾ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. ഒപ്പം ആ പണി നിർത്തി. – സലിംകുമാർ പറഞ്ഞു.

ADVERTISEMENT

അബുവോ സാമുവലോ? 

‘അച്ഛനുറങ്ങാത്ത വീട്ടി’ലെ സാമുവലിനെയാണോ അതോ ‘ആദാമിന്റെ മകൻ അബു’വിലെ അബുവിനെയാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് പീരുമേടുകാരൻ സാമുവൽ എന്നായിരുന്നു സലിംകുമാറിന്റെ ഉത്തരം. ‘ഞാൻ സ്നേഹിച്ച് കൊതി തീരാതെപോയ എന്റെ അച്ഛന്റെ രൂപമായിരുന്നു സാമുവലിന്’ എന്നാണ് സലിംകുമാർ കാരണമായി പറഞ്ഞത്. അച്ഛനുറങ്ങാത്ത വീടിന്റെ ഫോട്ടോകൾ കണ്ട സഹോദരി ‘മീശ എടുത്തുമാറ്റിയാൽ നമ്മുടെ അച്ഛൻ തന്നെ’ എന്ന് തന്നോട് പറ‍ഞ്ഞതും സലിംകുമാർ പിന്നീട് ഓർത്തു.

Salim Kumar's Unexpected Life Lesson as a Salesman:

Actor Salim Kumar recounts a profound real-life experience from his days as a sales representative selling steel almirahs and sofa sets on installments in Kottayam. This encounter with a blind lawyer, who surprisingly detected a discrepancy in a teak table order, taught him a valuable lesson about integrity and perception, proving that keen observation transcends sight.