നാൽപ്പത്തിനാലു വർഷത്തെ സംഗീത ജീവിതത്തിൽ നാലായിരത്തോളം സിനിമാഗാനങ്ങളും പതിനായിരത്തോളം ഭക്തിഗാനങ്ങളും ഉൾപ്പെടെ നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ ഉണ്ണി മേനോന്റെ അനുഭവസമ്പന്നമായ ജീവിതത്തെയും സംഗീതയാത്രയെയും കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. തമിഴ്നാട് സർക്കാരിന്റെ പരമോന്നത ബഹുമതിയായ കലൈമാമണി പുരസ്കാരം ലഭിച്ച അദ്ദേഹം, ശ്യാം മുതൽ എ.ആർ. റഹ്മാൻ വരെയുള്ള പ്രമുഖ സംഗീതസംവിധായകർക്ക് വേണ്ടി പാടിയിട്ടുണ്ട്. ഗുരുവായൂരിൽ ജനിച്ചെങ്കിലും പാലക്കാട് വളർന്ന അദ്ദേഹത്തിന്, സ്കൂൾ കാലഘട്ടത്തിൽ സംഗീതത്തോടുള്ള അടങ്ങാത്ത ഇഷ്ടം തിരിച്ചറിഞ്ഞത് അധ്യാപകരാണ്. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് യാദൃച്ഛികമായിരുന്നു, ഒരു ട്രാക്ക് പാടാൻ ചെന്ന അദ്ദേഹം പിന്നീട് പല സിനിമകളിലെയും ഗാനങ്ങൾ ആലപിക്കാൻ അവസരം നേടി. മമ്മൂട്ടിയും മോഹൻലാലും ആദ്യമായി അഭിനയിച്ച ഗാനരംഗങ്ങളിൽ പിന്നണി പാടിയതും ഉണ്ണി മേനോനാണ്. യേശുദാസിനെതിരെയുള്ള ആരോപണങ്ങളെ തള്ളിക്കളയുന്ന അദ്ദേഹം, തന്റെ കഴിവും ഭാഗ്യക്കുറവുമാണ് വ്യക്തിപരമായ പരാജയങ്ങൾക്ക് കാരണമെന്ന് വിശ്വസിക്കുന്നു. എ.ആർ. റഹ്മാന്റെ ഇഷ്ടഗായകരിൽ ഒരാളായ അദ്ദേഹം, "പുതുവെള്ളൈ മഴൈ" പോലുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ റഹ്മാന് വേണ്ടി പാടിയിട്ടുണ്ട്. സംഗീതസംവിധാനം ചെയ്യാനും ശ്രമിച്ചെങ്കിലും മുന്നോട്ട് കൊണ്ടുപോകാനായില്ല. പാട്ടുകാരനായത് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമായി കാണുന്ന ഉണ്ണി മേനോൻ, മുഹമ്മദ് റഫി, കിഷോർകുമാർ, യേശുദാസ് തുടങ്ങിയവരെയാണ് തന്റെ മാർഗ്ഗദീപങ്ങളായി കാണുന്നത്. ചെന്നൈയിൽ ഭാര്യ സഷീലയോടൊപ്പം താമസിക്കുന്ന അദ്ദേഹത്തിന്റെ ഇളയമകൻ ആകാശ് മേനോൻ ബോളിവുഡിൽ അഭിനയിച്ചിട്ടുണ്ട്. ലളിതമായ ജീവിതചര്യയാണ് തന്റെ യൗവനത്തിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുന്നു.

നാൽപത്തിനാലു വർഷം. നാലു ഭാഷകളിലായി നാലായിരത്തോളം സിനിമാഗാനങ്ങൾ. ഭക്തിഗാനങ്ങളും ആൽബങ്ങളുമായി പതിനായിരം ഗാനങ്ങൾ വേറെ.

തമിഴ്നാട് സർക്കാർ കലാകാരന്മാർക്കു നൽകുന്ന പരമോന്നത ബഹുമതിയായ കലൈമാമണി പുര സ്കാരം. മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിന്റെ ഫിലിം അവാർഡ് രണ്ടു തവണ. ശ്യാം മുതൽ എ.ആർ. റഹ്മാൻ വരെയുള്ള ഒട്ടുമിക്ക സംഗീതസംവിധായകരുടെയും പ്രിയ പാട്ടുകാരൻ. ഉണ്ണി മേനോനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഒരു നല്ല പാട്ടുപോലെ നീണ്ടുപോകും.

ADVERTISEMENT

ഗായകർക്കിടയിലെ മമ്മൂട്ടിയാണോ ഉണ്ണിമേനോൻ?

സുഹൃത്തുക്കൾ ആരൊക്കെയോ അങ്ങനെ പറഞ്ഞതാണ്. എനിക്ക് അറിയില്ല.

ADVERTISEMENT

ഗുരുവായൂരുകാരനായ നാരായണൻകുട്ടി എങ്ങനെയാണു പാലക്കാട്ടുകാരൻ ഉണ്ണി മേനോനായത്?

ഗുരുവായൂരിലാണു ജനനം. നമ്പലാട്ട് എന്നാണു തറവാടിന്റെ പേര്. മൂന്നാം ക്ലാസുവരെ ഗുരുവായൂരിൽ ആയിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഒരുപാട് അംഗങ്ങൾ. പഠനമൊന്നും കാര്യമായി നടക്കുന്നില്ല. ആ സമയത്ത് അച്ഛന് പാലക്കാട്ടേക്കു സ്ഥലംമാറ്റം കിട്ടി. അച്ഛൻ വി.കെ.എസ് മേനോൻ തമിഴ്നാട് പൊലീസിൽ ഡിൈവഎസ്‌പി ആയിരുന്നു അമ്മയുടെ പേര് മാലതി. ഞാൻ പാലക്കാട് ബി.ഇ.എം. സ്കൂളിലാണ് നാലാം ക്ലാസു മുതൽ പഠിച്ചത്. സ്കൂളിലെ ബെന്നി മാഷാണ് എന്നിെല പാട്ടുകാരനെ കണ്ടുപിടിച്ചത്. സ്കൂളിലെ പ്രാർഥനാ ഗ്രൂപ്പിൽ ഞാൻ അംഗമായിരുന്നു. ഒരു ദിവസം ബെന്നിമാഷ് എന്നെ ഗ്രൂപ്പിൽ നിന്നു മാറ്റിനിർത്തി. ‘നീ നന്നായി പാടുന്നുണ്ട്. ഇവർക്ക് പാടിക്കൊടുക്ക്’ എന്നു പറഞ്ഞു. അങ്ങനെ ഞാൻ സ്കൂളിലെ ആസ്ഥാനഗായകനായി. ബെന്നി മാഷെപ്പോലെ കൃഷ്ണൻ മാഷും പിന്നെ മാലിനി ടീച്ചറും സ്കൂളിൽ എന്നെ പ്രോത്സാഹിപ്പിച്ചവരാണ്.

ADVERTISEMENT

‘പഠിക്കാതെ നീയിങ്ങനെ പാടി നടന്നോ’ എന്നൊക്കെ കുട്ടിക്കാലത്ത് പഴിയും കേട്ടിട്ടുണ്ട്. പക്ഷേ, പാട്ടിനെ ഒരിക്കലും കൈവിട്ടിട്ടില്ല. പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റിതലത്തിൽ ഞാൻ പാട്ടു മത്സരത്തിനും ഫുട്ബോൾ ടീമിലും ഉണ്ടായിരുന്നു. സത്യത്തിൽ പാട്ടിനെക്കാൾ എനിക്കു കമ്പം ഫുട്ബോളിലായിരുന്നു.

ഗായകനായപ്പോഴാണോ പേരു മാറിയത്?

മദ്രാസിൽ താമസിക്കുന്ന സമയത്ത് മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിൽ പാടാൻ അവസരം കിട്ടി. അന്ന് സുഹൃത്ത് മോഹൻ രാജാണ് ഉണ്ണി മേനോൻ എന്ന പേരിട്ടത്. യഥാർഥത്തിൽ ഉണ്ണി എന്റെ വിളിപ്പേരാണ്. അന്നു പക്ഷേ, സിനിമയിൽ സജീവമായിട്ടൊന്നുമില്ല.

സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

അങ്ങനെ ഒരിക്കലും ഒരു ആഗ്രഹമോ അതിനുവേണ്ടിയുള്ള ശ്രമമോ ഒന്നും ഉണ്ടായിട്ടില്ല. പാലക്കാട് വിക്ടോറിയ കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദമെടുത്ത ഉടനെ എനിക്ക് ആവഡി ഹെവി വെഹിക്കിൾസിലെ സൂപ്പർ വൈസർ ആയി ജോലി കിട്ടി. കേന്ദ്രസർക്കാർ സ്ഥാപനമാണ്. പക്ഷേ, കുറച്ചു കാലം കഴിഞ്ഞപ്പോൾ എനിക്ക് ജോലി വല്ലാതെ മടുത്തു. ആ സമയത്ത് ആശ്വാസം എന്താണെന്നു വച്ചാൽ ഞാൻ വടപളനിയിലേക്കു ബസ് കയറും. അവിടെയാണു വാഹിനി പോലെ പ്രധാനപ്പെട്ട സ്റ്റുഡിയോകൾ. അവിടുത്തെ സെക്യൂരിറ്റിക്ക് ചില്ലറ കൊടുത്ത് അകത്തുകയറും. റിക്കോർഡിങ്ങിനു വരുന്നവരെ കാണുക എന്നതാണു ലക്ഷ്യം. അവിടെ അങ്ങനെ ചുറ്റിപ്പറ്റി നിൽക്കും.

മലയാളത്തിലും തമിഴിലും പാടുന്ന ഒട്ടുമിക്ക ഗായകരും സംഗീതസംവിധായകരും അവിടെ വരും. അവരെ ദൂരെ നിന്നു കാണുകയാണു ലക്ഷ്യം. അങ്ങനെ എസ്.പി.ബി, ദാസേട്ടൻ, ദേവരാജൻ മാഷ് എല്ലാവരെയും കണ്ടു. ദാസേട്ടന് അന്ന് തങ്കപ്പൻ എന്നു പേരുള്ള ഒരു ഡ്രൈവർ ഉണ്ടായിരുന്നു. 6636 ആയിരുന്നു ദാസേട്ടന്റെ കാറിന്റെ നമ്പർ. അങ്ങനെ അതൊക്കെ നോക്കിനിൽക്കും.

അവിടെ നിന്നായിരുന്നോ തുടക്കം?

അവിടെ കുഞ്ഞുണ്ണി എന്നൊരു വയലിനിസ്റ്റ് ഉണ്ടായിരുന്നു. അദ്ദേഹം ഒരു ദിവസം എന്നോടു ചോദിച്ചു. സ്ഥിരം ഇവിടെ കാണുന്നുണ്ടല്ലോ എന്താ പരിപാടി എന്ന്. വേറൊന്നും പറയാൻ പറ്റാത്തതുകൊണ്ട് ഞാൻ പറഞ്ഞു; സിനിമയിൽ പാടാൻ അവസരം കിട്ടുമോ എന്നു ശ്രമിക്കുകയാണെന്ന്. തൽക്കാലം രക്ഷപ്പെടാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, അദ്ദേഹം അതു വിശ്വസിച്ചു. എന്നെ ചിദംബരനാഥിന് പരിചയപ്പെടുത്തി. അദ്ദേഹമാണ് ആദ്യമായി ട്രാക്കു പാടാനുള്ള അവസരം തന്നത്. ആദ്യത്തെ പാട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; ‘തരക്കേടില്ല.’ അ പ്പോൾ എനിക്കൊരു ഉന്മേഷം. ഇതു നല്ല പരിപാടിയാണല്ലോ എന്നൊരു തോന്നൽ.

പിന്നീടാണോ ശ്യാം സാറിനെ കണ്ടു മുട്ടുന്നത്?

അേത. അദ്ദേഹത്തിന് കല്യാൺ എന്ന അസിസ്റ്റന്റ് ഉണ്ടായിരുന്നു. ഇളയരാജാ സാറിന്റെയും അസിസ്റ്റായിരുന്നു അദ്ദേഹം. കല്യാൺ വഴിയാണ് ഞാൻ ശ്യാം മാഷിനെ കാണുന്നത്. ജെമിനി സ്റ്റുഡിയോയിൽ വച്ച്. അന്ന് തൃഷ്ണ എന്ന സിനിമയുടെ ജോലികൾ തുടങ്ങിയ സമയം. ദാസേട്ടനും ജാനകിയമ്മയ്ക്കുമാണ് പാട്ടുകൾ. എന്നോടു ട്രാക്ക് പാടാമോ എന്നു ചോദിച്ചു. ഞാൻ സമ്മതിച്ചു. അന്ന് ഞാൻ ട്രാക്കു പാടിയ പാട്ടാണ്; ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ.....’

സ്വന്തം ശബ്ദം സിനിമയിൽ കേട്ടത്?

അതും വളരെ യാദൃച്ഛികമായാണ്. ശ്യാം സാറിന്റെ അടുത്ത സിനിമ. ‘കടത്ത്. പി. ജി. വിശ്വംഭരന്റെ സംവിധാനം ബിച്ചുവേട്ടൻ എഴുത്ത്. ഞാൻ ട്രാക്കു പാടാൻ ചെന്നതാണ് എ.വി.എം.സി. തിയറ്ററിൽ. മൂന്നു പാട്ടുകൾ ട്രാക്ക് പാടി. അതി ൽ ഒന്നായിരുന്നു ‘ഓളങ്ങൾ താളം തുള്ളുമ്പോൾ.....’ ആ പാട്ട് പാടിയതു സാറിന് വളരെ ഇഷ്ടപ്പെട്ടു. അത് അദ്ദേഹം സംവിധായകനോടു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു.

അങ്ങനെ ആ സിനിമയിൽ ഞാൻ ട്രാക്കു പാടിയ മൂന്നു പാട്ടുകളും സിനിമയിൽ വന്നു. എന്നുമാത്രമല്ല ‘ഞങ്ങൾ അവതരിപ്പിക്കുന്ന ഗായകൻ ഉണ്ണി മേനോൻ എന്ന് ടൈറ്റിൽ കാർഡും വന്നു. എനിക്ക് അതൊക്കെ അദ്ഭുതമായിരുന്നു.

മമ്മൂട്ടിയും മോഹൻലാലും ഗാനരംഗത്ത് ആദ്യമായി അഭിനയിക്കുന്നത് താങ്കൾ പിന്നണി പാടിയ പാട്ടിലാണല്ലോ?

യാദൃച്ഛികമായി സംഭവിച്ചതാണെങ്കിലും അതും വലിയ അംഗീകാരമായാണ് കാണുന്നത്. മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ച ‘മുന്നേറ്റ’ത്തിൽ. ‘വളകിലുക്കം ഒരു വളകിലുക്കം എന്ന പാട്ട്. അതും ഞാൻ ട്രാക്കു പാടിയ പാട്ടാണ്. ശ്യാം സാറായിരുന്നു സംഗീതം. അദ്ദേഹം സിനിമയുടെ സംവിധായകനായ ശ്രീകുമാരൻ തമ്പി സാറിനോടു പറഞ്ഞു. പാട്ടു േകട്ട് തമ്പി സാർ ഓെക പറയുകയായിരുന്നു. മോഹൻലാലിനുവേണ്ടി ‘തേനും വയമ്പും’ എന്ന സിനിമയിൽ രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ‘വാനിൽ പായും പനിമുകിലിണ...പൂവിൽ മേയും ചെറുകുളിരല...: എന്ന പാട്ടാണു പാടിയത്. അതു ബിച്ചുവേട്ടന്റെ എഴുത്ത്. നാലു പതിറ്റാണ്ടു മുൻപു നടന്ന ആ സംഭവങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ തന്നെ സന്തോഷമാണ്.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ. ’ എന്ന ഗാനമൊക്കെ ഇന്നും നൊസ്റ്റാൾജിയ ആണ്.

മമ്മൂട്ടി നായകനായ അക്ഷരങ്ങൾ എന്ന സിനിമയിലേതാണ് ആ ഗാനം. ഐ.വി. ശശിയാണു സംവിധാനം. യഥാർഥത്തിൽ ദാസേട്ടനുേവണ്ടി ട്രാക്ക് പാടാൻ ചെന്നതാണ്. പാടിക്കേട്ടപ്പോൾ ശ്യാം സാർ പറഞ്ഞു; ‘നന്നായിരിക്കുന്നു. ഉ ണ്ണി ഒരു കാര്യം ചെയ്യു. ശശിയോട് ഒന്നു പറയൂ നമുക്ക് ഈ പാട്ടു തന്നെ ഉപയോഗിക്കാം.’

ഞാൻ പറഞ്ഞു; ‘ഞാൻ പറയില്ല സാറേ.... അത് ശരിയാവൂലാ....’ അദ്ദേഹം പിന്നെയും നിർബന്ധിച്ചു. അങ്ങനെയാണ് ശശിയേട്ടനെ കാണാൻ ചെന്നത്. ‘പാട്ടിന്റെ കാര്യം ഞാൻ ദാസിനോടു പറഞ്ഞല്ലോ ഉണ്ണീ...’ എന്ന് ശശിയേട്ടൻ. ഞാൻ തിരിച്ചുപോന്നു. പക്ഷേ, സിനിമ വന്നപ്പോൾ ഞാൻ ട്രാക്ക് പാടിയ രണ്ടു പാട്ടുകൾ സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ദാസേട്ടനും ജയേട്ടനും ഓരോ പാട്ടു പാടിയിട്ടുണ്ട്. എനിക്ക് ഉറപ്പാണ് ഞാൻ പാടിയത് ദാസേട്ടൻ കേട്ടിട്ടുണ്ട്. അതു ഉപയോഗിച്ചാൽ മതിയെന്നു ദാസേട്ടൻ പറഞ്ഞിട്ടുണ്ടാവും.

പുതുതായി വന്നവരുടെയൊക്കെ അവസരം യേശുദാസ് തട്ടിയെടുത്തു എന്നൊക്കെ ആരോപിക്കുന്നവരുണ്ട്...

അതൊക്കെ ശുദ്ധഅസംബന്ധമാണ്. ഞങ്ങളൊക്കെ അദ്ദേഹത്തോടൊപ്പം നിന്നിരുന്ന ആൾക്കാരല്ലേ. ഞങ്ങൾക്ക് അറിയാത്തത് അല്ലല്ലോ അതൊന്നും. ദാസേട്ടന്റെ അന്നത്തെ അവസ്ഥ ശ്വാസം വിടാൻ പോലും സമയമില്ല എന്നുള്ളതാണ്. അത്രയ്ക്കായിരുന്നു തിരക്ക്. ഒരു ഭാഷയിൽ അല്ലല്ലോ അദ്ദേഹം പാടിയത്. അതിനിടയിൽ ഈ പറയുന്ന പ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിനു ശ്രദ്ധിക്കാൻ തന്നെ സമയമില്ല.

പിന്നെ ഒരാൾ പാട്ടുകാരനാവാൻ വന്നാൽ രണ്ടുകാരണങ്ങൾ കൊണ്ടു തള്ളപ്പെടും. ഒന്ന് കഴിവുകേട്. ചിലർക്ക് കഴിവുണ്ടാവും പക്ഷേ, അതിനെക്കാൾ കൂടുതലാവും അഹങ്കാരം. മറ്റൊന്ന് ഭാഗ്യമില്ലായ്മ. വ്യക്തിപരമായി എന്റെ പരാജയങ്ങൾ എന്റെ കഴിവുകേടുകൊണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കു ഇഷ്ടം. ചിലർ പറയും ഉണ്ണി മേനോന് കേരള സംസ്ഥാന സർക്കാരിന്റെ ഒരു അവാർ‍ഡ് കിട്ടിയില്ലല്ലോ എന്ന്. അത് എന്റെ പരാജയമായി ഉൾക്കൊള്ളും. അതുകൊണ്ട് ആ കാര്യത്തിൽ എനിക്കു ദുഃഖമില്ല.

എ.ആർ. റഹ്മാന്റെ ഇഷ്ടഗായകരിൽ ഒരാളാണു താങ്കൾ..

അദ്ദേഹത്തിനു വേണ്ടി പാടാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നു ഞാൻ കരുതുന്നു.

‘പുതുവെള്ളൈ മഴൈ.....’ സംഗീതരംഗത്ത് ഉണ്ടാക്കിയ ഓളം ഇപ്പോഴും നിലച്ചിട്ടില്ല?

ആ പാട്ടിനു പിന്നിൽ രസകരമായ സംഭവം ഉണ്ട്. റഹ്മാനെ എനിക്കു നേരത്തെ അറിയാം. അർജ്ജുനൻ മാഷിന്റെയും ജോൺസൺ മാഷിന്റെയുമൊപ്പം കീബോർഡ് വായിക്കുന്ന സമയത്തേയുള്ള പരിചയമാണ്. പിന്നെ, ഔസേപ്പച്ചൻ സംഗീതം നിർവഹിച്ച ഒരു ആൽബത്തിന് പ്രോഗ്രാമിങ് ചെയ്തത് റഹ്മാനായിരുന്നു. ഞാനും സുജാതയുമാണ് അതു പാടിയത്. അന്നേ അധികം ആരോടും വലിയ സംസാരമൊന്നുമില്ല. കൃത്യസമയത്തു വരും. ജോലി ചെയ്യും , പോവും. അതാണു രീതി.

ഒരു ദിവസം റഹ്മാൻ വിളിച്ചു. ‘പുതിയൊരു പ്രോജക്റ്റ് വന്നിട്ടുണ്ട്. കാണണം’ എന്നു പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ പ്രമുഖരുടെ ഒരു നിരയുണ്ട് അവിടെ. സംവിധായകൻ മണിരത്നം, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയ പ്രമുഖർ.

റഹ്മാൻ എന്നോടു പറഞ്ഞു. ‘പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉപേക്ഷിക്കും. സംഗീതം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇവർ എന്നെയും ഉപേക്ഷിക്കും’ എന്നാണു പറയുന്നത്. അങ്ങനെയാണ് പുതുവെള്ളൈ മഴൈ പാടുന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. റഹ്മാന്റെ 26 പാട്ടുകൾ പാടി. എല്ലാം സൂപ്പർ ഹിറ്റ് പാട്ടുകൾ.

സംഗീതജ്ഞൻ മാത്രമല്ല നല്ലൊരു മനുഷ്യനുമാണ് റഹ്മാൻ എന്നു പറഞ്ഞിട്ടുണ്ട്?

റഹ്മാൻ അദ്ദേഹത്തിലെ സംഗീതജ്ഞനെക്കുറിച്ച് എവിടെയെങ്കിലും സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? സംഗീതത്തെക്കുറിച്ചു പോലും അദ്ദേഹം സംസാരിക്കില്ല. നല്ല സംഗീതസംവിധായകൻ മാത്രമല്ല അദ്ദേഹം നല്ല മനുഷ്യനും കൂടിയാണ്. പിന്നെ, പാട്ടുകാരോട് അദ്ദേഹത്തിന് നല്ല ബ ഹുമാനമാണ്. മാത്രമല്ല അർഹമായ പ്രതിഫലം വാങ്ങിത്തരും. അത് അദ്ദേഹത്തിനു നിർബന്ധമുള്ള കാര്യമാണ്.

സൂഫി സംഗീതം പാടിയ സംഭവം എന്തായിരുന്നു?

അദ്ദേഹം എന്നെക്കൊണ്ട് സൂഫി സംഗീതം പാടിച്ചിട്ടുണ്ട്. പിന്നീട് ഞാനതിന്റെ കസറ്റ് ചോദിച്ചപ്പോൾ പറഞ്ഞു. അ ത് തരാൻ പറ്റില്ല. എനിക്കു മാത്രം കേൾക്കാൻ ഉള്ളതാണെന്ന്. അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിൽ അത് ഉണ്ടാവും എന്നു തന്നെയാണ് എന്റെ വിശ്വാസം.

‘തിരുവാവണി രാവ്...’ എന്ന പാട്ടില്ലാതെ എന്ത് ഓണം?

ഞാൻ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോയിൽ നിൽക്കുമ്പോഴാണ് വിനീതും ഷാൻ റഹ്മാനും വിളിക്കുന്നത്. നാട്ടിൽ വരാൻ പിന്നെയും താമസിക്കും. അവർക്ക് നിർബന്ധം ഞാൻ തന്നെ പാടണം. അവിടെ നിന്നു പാടി അയച്ചാൽ മതി എന്നു ഷാനും പറഞ്ഞു.

അങ്ങനെ ഡാലസിലുള്ള ഒരു ഒറ്റമുറി സ്റ്റുഡിയോയിൽ നിന്നു പാടിയ പാട്ടാണ് ഇത്. ആ വരികളും സംഗീതവും മനോഹരമായിരുന്നു.

ഇടയ്ക്കു സംഗീതസംവിധാനത്തിലേക്കും തിരിഞ്ഞല്ലോ?

അങ്ങനെയും സംഭവിച്ചു. അതുപക്ഷേ, മുന്നോട്ടു കൊണ്ടുപോകാൻ പറ്റിയില്ല. എങ്കിലും ശരത് സംവിധാനം ചെയ്ത സ്ഥിതി എന്ന സിനിമയിൽ പ്രഭാവർമ എഴുതിയ ‘ഒരു ചെമ്പനീർ പൂവിറുത്തു.. ഞാനോമലേ...’ എന്ന പാട്ടിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നതുതന്നെ. ആ പാട്ടിനെക്കുറിച്ച് സംസാരിക്കാൻ ഇപ്പോഴും ആളുകൾ വിളിക്കുന്നുണ്ട്.

ഇതുവരെയുള്ള ജീവിതത്തിൽ സംഭവിച്ച അദ്ഭുതം?

ഞാനൊരു പാട്ടുകാരനായതാണ്. ഒരു സംശയവും ഇല്ല. പാട്ടുപാടാനും കേൾക്കാനും ആഗ്രഹം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഞാനൊരു പാട്ടുകാരനായത് എങ്ങനെയെന്നു എനിക്കു തന്നെ അറിയില്ല. മനോബലം മാത്രമാണ് എന്റെ കൈമുതൽ.

മുഹമ്മദ് റഫി, കിഷോർകുമാർ, മുകേഷ്, യേശുദാസ്, ജയചന്ദ്രൻ ഇവരാണു എന്റെ മാർഗ്ഗദീപങ്ങൾ. ഇവർ പാടിയ പാട്ടിലെ വെളിച്ചമാണ് വഴികാട്ടുന്നത്.

44 വർഷത്തെ പാട്ടുജീവിതത്തിനിടയിൽ ഒരവസരം തരണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. എങ്കിലും എനിക്ക് ഇപ്പോഴും നല്ല തിരക്കുണ്ട്. വലിയ ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് ടെൻഷനോ ഡിപ്രഷനോ ഇല്ല.

ഇപ്പോൾ ചെന്നൈയിലാണു താമസം. ഭാര്യ സഷീല. ഇളയമകൻ ആകാശ് മേനോൻ ബോളിവുഡിൽ മൂന്നു സിനിമയിൽ അഭിനയിച്ചു. അതിൽ ‘വീ ആർ ഫഹീം ആന്റ് കരുൺ’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമായിരുന്നു. മൂത്ത മകൻ അങ്കൂർ ആർക്കിടെക്റ്റാണ്. ഭാര്യ കാവ്യ.

എന്താണ് ഈ യുവത്വത്തിന്റെ രഹസ്യം?

പ്രത്യേകിച്ചു രഹസ്യം ഒന്നുമില്ല. ഞാൻ വളരെ നേരത്തെ കിടന്ന് ഉറങ്ങുന്ന ആളാണ്. പ്രോഗ്രാം ഇല്ലെങ്കിൽ പ്രത്യേകിച്ചും. പിന്നെ വളരെ കുറച്ചേ ആഹാരം കഴിക്കു. രാവിെല നന്നായി നടക്കും. വ്യായാമം ചെയ്യും. പിന്നെ ആഗ്രഹങ്ങൾ കുറഞ്ഞ ഒരു മനുഷ്യനാണു ഞാൻ. അതുകൊണ്ട് ദുഃഖങ്ങളും കുറവാണെന്നു ഞാൻ വിശ്വസിക്കുന്നു.

(2025 സെപ്റ്റംബര്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന അഭിമുഖം)

The Melodious Journey of Unni Menon: 44 Years of Singing:

Unni Menon is a legendary playback singer with a career spanning 44 years, having sung thousands of songs in four languages. He has been honored with prestigious awards, including the Kalaimamani from the Tamil Nadu government, and is a favorite singer of many renowned music directors.