‘കണ്ടു കൊതി തീര്‍ന്നില്ല, മിയക്കുട്ടിയെ ജീവിതത്തിലേക്ക് തിരികെ വേണം’; കരുണ തേടി ജിനുവും നിമ്മിയും Save Baby Miya Maria from SMA
പേശികളെ ബാധിക്കുന്ന സ്പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ് വൺ എന്ന ഗുരുതര ജനിതക രോഗം ബാധിച്ച ആറുമാസം പ്രായമുള്ള മിയ മരിയ എന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടുകയാണ്. മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളായ മിയ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. 16 കോടി രൂപ വിലമതിക്കുന്ന ജീവൻരക്ഷാ മരുന്നിനായുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്തതിനാലാണ് കുടുംബം സഹായം അഭ്യർത്ഥിക്കുന്നത്. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസ്‌ലി ഫ്രാൻസീസ്, വാർഡ് മെമ്പർ പി. കെ ജോസ് എന്നിവരുടെ പേരുകളിൽ തുടങ്ങിയ ചികിത്സാ സഹായ നിധിയിലേക്ക് Federal Bank, Kombodinjamakal (Account number: 19840100080595, IFSC: FDRL0001984, Account Holders: Nimmy joshy, Rosily Francis, jose pk) പണം സ്വീകരിക്കുന്നുണ്ട്.

കണ്ടു കൊതി തീര്‍ന്നില്ല, മിയക്കുട്ടിയെ ജീവിതത്തിലേക്ക് തിരികെ വേണം... ആറു മാസം പ്രായമുള്ള കുഞ്ഞുമകളുടെ ജീവനു വേണ്ടി സുമനസുകളുടെ സഹായം തേടുകയാണ് മാതാപിതാക്കൾ. മൂവാറ്റുപുഴ ആയവന സ്വദേശിയായ ജിനുവിന്റെയും ഇരിങ്ങാലക്കുട ആളൂർ സ്വദേശിയായ നിമ്മിയുടെയും മകളാണ് മിയ മരിയ.
ഒരു മാസം മുൻപാണ് പേശികളെ ബാധിക്കുന്ന ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ് വൺ സ്ഥിരീകരിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള മിയയുടെ ജീവൻരക്ഷാ മരുന്നിന് 16 കോടി രൂപ വേണ്ടി വരും. സാധാരണക്കാർക്ക് അപ്രാപ്യമായ തുക കണ്ടെത്താൻ സഹായം തേടുകയാണ് കുടുംബം.
പഞ്ചായത്തു ജനപ്രതിനിധികൾ ചേർന്ന് ചികില്‍സാസഹായ നിധി രൂപീകരിച്ച് പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. മിയയുടെ അമ്മ നിമ്മി,ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസ്‌ലി ഫ്രാൻസീസ്, വാർഡ് മെമ്പർ പി. കെ ജോസ് എന്നിവരുടെ പേരിലാണ് സഹായത്തിനായുള്ള അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. കുരുന്നു ജീവൻ രക്ഷിക്കാൻ സുമനസുകളായവരെല്ലാം ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Account number : 19840100080595IFSC FDRL0001984, Account Holders : Nimmy joshy,Rosily Francis, jose pk, Bank Name :Federal Bank, Kombodinjamakal, Swift code : FDRLINBBIBD