കൊച്ചി കുണ്ടന്നൂരിൽ ഫോറം മാളിനടുത്തുള്ള ഒരു തട്ടുകടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ, ജനിച്ചതിന് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ മരട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അമ്മത്തൊട്ടിലിലേക്ക് മാറ്റി; വഴിയാത്രക്കാരനായ മിഥുനാണ് കുട്ടിയുടെ കരച്ചിൽ കേട്ട് പോലീസിനെ വിവരമറിയിച്ചത്, അദ്ദേഹം പൊക്കിൾക്കൊടി പോലും മാറ്റാതെ പുതപ്പിച്ച് വെച്ച നിലയിൽ കണ്ടെത്തിയ കുട്ടിയെ വിവരിച്ചപ്പോഴും സമീപത്ത് മറ്റു സഹായങ്ങളോ മനുഷ്യസാന്നിധ്യമോ ഉണ്ടായിരുന്നില്ല; പോലീസ് നിലവിൽ സമീപത്തെ കാർ ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുട്ടിയെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൊച്ചി കുണ്ടന്നൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റി. ഫോറം മാളിനു സമീപമുള്ള ഇടറോഡിലെ തട്ടുകടയ്ക്ക് സമീപമാണ് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. മരട് പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്കും പിന്നീട് അമ്മത്തൊട്ടിലിലേക്കും മാറ്റി. തട്ടുകടയുടെ ബെഞ്ചില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട വഴിയാത്രക്കാരന്‍ മിഥുനാണ് വിവരം പൊലീസിനെ അറിയിച്ചത്.

"ഞാന്‍ എറണാകുളത്ത് ചുമ്മാ കറങ്ങാന്‍ പോയതാ. വരുന്ന വഴിക്ക് ചായ കുടിക്കാമല്ലോയെന്നോര്‍ത്ത് ആ കടയില്‍ കയറിയതാണ്. സ്ഥിരമായി കാണുന്ന കടയാണ്. അവിടെ ചെന്നപ്പോള്‍ കട പൂട്ടിപ്പോയി. തിരിച്ച് പോരാന്‍ തുടങ്ങുമ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ കണ്ടത് കുഞ്ഞിനെ പുതപ്പിച്ച് വച്ചിരിക്കുന്നതാണ്. അപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചു. അവര്‍ വന്ന് കൊച്ചിനെ പൊതിഞ്ഞത് തുറന്ന് നോക്കിയപ്പോഴാണ് പൊക്കിള്‍ക്കൊടി പോലും മാറ്റാതെ ക്ലിപ്പ് ചെയ്ത് വച്ചിരിക്കുന്നത് കണ്ടത്.

ADVERTISEMENT

പൊലീസ് അപ്പോള്‍തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും വന്നില്ല. അവര്‍ തന്നെ ജീപ്പില്‍ മരട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞാന്‍ കുഞ്ഞിനെ കാണുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ചുറ്റും ഒരുപാട് നായ്ക്കളുണ്ടായിരുന്നു. ഭയങ്കര കൊതുകായിരുന്നു. ഞാന്‍ കൊതുകിനെ ഓടിക്കാനും കുഞ്ഞിന്റെ കരച്ചില്‍ മാറ്റാനുമൊക്കെ കുറേ നോക്കി. പൊലീസ് വരുന്നതുവരെ അവിടെനിന്നു. പോകുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയല്ല. ഞാനാകെ ഭയന്ന് പോയിരുന്നു.."- മിഥുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരത്തെ കാർ ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ADVERTISEMENT
Maradu Police Launch Investigation into Abandoned Baby Case:

Newborn baby found abandoned in Kudannur, Kochi has been moved to Ammathottil. The infant, only hours old, was discovered near a roadside eatery close to Forum Mall and rescued by Maradu Police, who then transferred the baby to the hospital and subsequently to Ammathottil.

ADVERTISEMENT