വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ഡോക്ടർ ശിവകുമാറിനായി ആർക്കിടെക്ട് സതീഷ് രൂപകൽപ്പന ചെയ്ത ഈ പരമ്പരാഗത ശൈലിയിലുള്ള വീട്, നഗരപരിസരത്തെ ചുറ്റുപാടുകൾക്കനുസരിച്ച് പ്രകൃതിദത്തമായ വെളിച്ചവും കാറ്റും സ്വകാര്യതയും ഉറപ്പാക്കാൻ കോർട്‌യാർഡുകൾ കേന്ദ്രീകരിച്ച് നിർമ്മിച്ചിരിക്കുന്നു. നേരിട്ടുള്ള സൂര്യപ്രകാശത്തിനു പകരം ഡിഫ്യൂസ്ഡ് ലൈറ്റ് ലഭിക്കുന്നതിനാൽ ചൂട് കുറയ്ക്കാനും ഈർപ്പം ഒഴിവാക്കാനും സാധിക്കുന്നു. ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിൽ വരുന്നതും മുകളിലെ ലിവിങ്ങുമായി ബന്ധിപ്പിക്കുന്നതും വീടിന്റെ ഹൃദയഭാഗമായി മാറുന്നു. ബേ വിൻഡോകളും വോക്ക്-ഇൻ-ക്ലോസറ്റുകളും ടോയ്‌ലറ്റുകളിലെ സ്കൈലൈറ്റുകളും ഈർപ്പമുള്ള കാലാവസ്ഥയിൽ ഈ വീടിനെ കൂടുതൽ പ്രായോഗികമാക്കുന്നു. ഫ്ലാറ്റ് മേൽക്കൂരയ്ക്ക് മുകളിൽ ട്രസ്സ് ചെയ്ത് ഓടിടുന്ന രീതിയും ഫോൾസ് സീലിംഗ് ഒഴിവാക്കി തടി പാറ്റേൺ വർക്കുകൾ നൽകിയതും ചെലവ് ചുരുക്കാനും ചൂട് കുറയ്ക്കാനും സഹായിക്കുന്നു. വീടിനുള്ളിൽ ഇരുന്ന് മഴയും സമീപത്തുള്ള ജലാശയവും വോക്‌വേയും ആസ്വദിക്കാനുള്ള സൗകര്യവും വീടിനെ കൂടുതൽ ആകർഷകമാക്കുന്നു.

വയനാട്ടിലാണ് വീട് എന്നു കേൾക്കുമ്പോൾ പച്ചപ്പും മലനിരകളും കൊണ്ടു ചുറ്റപ്പെട്ട വീടാണ് മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ സുൽത്താൻ ബത്തേരി ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന് അവകാശപ്പെടാൻ ഇത്തരം കാഴ്ചകളൊന്നുമില്ല. അതുകൊണ്ടു തന്നെ ചുറ്റുപാടുകൾക്കനുസൃതമായി പ്ലോട്ടിന്റെ സ്വഭാവം കണക്കിലെടുത്താണ് ആർക്കിടെക്ട് സതീഷ് വീട് ഡിസൈൻ ചെയ്തത്. പരമ്പരാഗത ശൈലിയിലുള്ള വീടിനോടായിരുന്നു വീട്ടുകാർക്ക് താൽപര്യം.

ADVERTISEMENT

വീട്ടുകാരനായ ഡോക്ടർ ശിവകുമാർ പ്രാക്ടീസ് ചെയ്യുന്ന ആശുപത്രിക്കടുത്തു വാങ്ങിയ 50 സെന്റിൽ നേർപകുതിയാണ് വീടിനു നീക്കിവച്ചത്. തണുപ്പും മഴയും വയനാടൻ കാലാവസ്ഥയുടെ സ്ഥിരം ചേരുവകളായതു കൊണ്ടും ചുറ്റും കെട്ടിടങ്ങളുള്ളതു കൊണ്ടും പുറത്തേക്കു തുറക്കുന്ന ജനാലകൾ അധികം നൽകിയില്ല. സ്വകാര്യത വീട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.

കോർട്‌യാർഡിന്റെ ഗുണങ്ങൾ

ADVERTISEMENT

ജനാലകൾക്കു പകരം കോർട്‌യാർഡുകൾ നൽകിയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. കാറ്റും വെളിച്ചവും കോർട്‌യാർഡ് എത്തിക്കും. കൂടാതെ, കോർട്‌യാർഡിൽ ചെടികള്‍ നൽകിയപ്പോൾ ചുറ്റമുള്ള കാഴ്ച കുളിർമയേകുന്നതായി. ലിവിങ്, കിടപ്പുമുറികൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കോർട്‌യാർഡുകൾ നൽകിയിട്ടുണ്ട്.

കോർട്‍യാർഡിൽ നിന്നുള്ള വെളിച്ചത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. തീക്ഷ്ണമായ വെളിച്ചത്തിനു പകരം ‘ഡിഫ്യൂസ്ഡ് ലൈറ്റ്’ ആണ് ലഭിക്കുന്നത്. നേരിട്ട് അല്ലാതെ ഇൻഡയറ്ക്ട് ആയി ലഭിക്കുന്നതു കൊണ്ടാണ് ഇത്. തൽഫലമായി ചൂട് കുറയും. കോർട്‌യാർഡിന്റെ ചുമരിന് വേറിട്ട മെറ്റീരിയലും ടെക്സ്ചറും വഴി ഭംഗിയേകി. ഇടയ്ക്ക് ജാളി നൽകുകയും ചെയ്തിട്ടുണ്ട്. ഇത് വായുസഞ്ചാരത്തിനൊപ്പം ഡിഫ്യൂസ്ഡ് ലൈറ്റ് പരത്താൻ സഹായിക്കുകയും ചെയ്യുന്നു.

ADVERTISEMENT

ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇത് മുകളിലെ ലിവിങ്ങുമായി കാഴ്ചയാൽ ബന്ധം പുലർത്താൻ ഉപകരിക്കുന്നു. ഇവിടമാണ് വീടിന്റെ ഹൃദയഭാഗമെന്ന് പറയാം. മുകളിലെ ലിവിങ്ങിന്റെ ഭാഗമായി ബാൽക്കണിയുമുണ്ട്. സ്വകാര്യതയും പുറംകാഴ്ചയുടെ ഭംഗിയും കണക്കിലെടുത്താണ് ബാൽക്കണിയുടെ സ്ഥാനം നിശ്ചയിച്ചത്.

സ്കൈലൈറ്റിന്റെ പ്രസക്തി

മുകളിലെ കിടപ്പുമുറികൾക്ക് ബേ വിൻഡോ ഭംഗിയേകുന്നു. കിടപ്പുമുറികൾക്കൊപ്പമുള്ള ഡ്രസ്സിങ് സ്പേസിൽ വോക്Ð ഇൻÐ ക്ലോസറ്റുകൾ നൽകിയിട്ടുണ്ട്. ഇവയിലും ടോയ്‌ലറ്റുകളിലും സ്കൈലൈറ്റ് നൽകിയിട്ടുണ്ട്.

ഈർപ്പമുള്ള കേരളീയ കാലാവസ്ഥയിൽ ഇതു വളരെ ഫലപ്രദമാണെന്നാണ് ആർക്കിടെക്ടിന്റെ അഭിപ്രായം. സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ടോയ്‌ലറ്റിനുൾഭാഗം പെട്ടെന്ന് ഉണങ്ങി വൃത്തിയോടെ ഇരിക്കാൻ സഹായിക്കും. അതുപോലെ വോക്-ഇൻ-ക്ലോസറ്റുകളിൽ സൂര്യപ്രകാശം ലഭിക്കുന്നതു വഴി വസ്ത്രങ്ങളും മറ്റും ഈർപ്പമടിച്ച് പൂപ്പൽ പിടിക്കുന്നത് ഒഴിവാക്കാനാകും.

മേൽക്കൂര ഫ്ലാറ്റായി വാർത്ത് അതിനു മുകളിലേക്ക് ട്രസ്സ് ചെയ്ത് ഓടിട്ടു. നല്ല മഴ ലഭിക്കുന്ന കേരളീയ കാലാവസ്ഥയിൽ സ്ലോപ് റൂഫ് നൽകുന്നതാണ് ഉചിതമെന്ന് സതീഷ് പറയുന്നു. ചരിഞ്ഞ മേൽക്കൂരയാണെങ്കിൽ ട്രസ്സ് ചെയ്യുന്നതാണ് നല്ലത്. ചരിച്ചു വാർത്ത് ഓട് ഒട്ടിച്ചാൽ ചോർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, പഴയ മച്ചിന്റെ മാതൃകയിൽ ട്രസ്സ് ചെയ്യുമ്പോൾ ചൂടു കുറയാനും സഹായകമാകും. വീടിനുള്ളിൽ മൂന്ന്-നാല് ഡിഗ്രി വരെ ചൂടിൽ വ്യത്യാസമുണ്ടാകും.

ഇവിടെ ഫോൾസ് സീലിങ് ചെയ്തിട്ടില്ല. അത്തരത്തിൽ അധികച്ചെലവ് ഒഴിവാക്കി. സീലിങ്ങിൽ തടി കൊണ്ട് പാറ്റേൺ വർക് ചെയ്ത് ഭംഗിയേകിയിട്ടുണ്ട്.

ഓപ്പണ്‍ കോർട്‌യാർഡുകളായതിനാൽ വീടിനുള്ളിലിരുന്ന് മഴ ആസ്വദിക്കാം. വീടിനോടു ചേർന്ന് വോക്‌വേയും ജലാശയവും ഒരുക്കിയിട്ടുണ്ട്. ഇതും മനസ്സിന് കുളിർമയേകുന്ന കാഴ്ചകളാണ്.

Materials: ഭിത്തി- വെട്ടുകല്ല്, ജനൽ, വാതിൽ- തടി, ഫ്ലോറിങ്- വിട്രിഫൈഡ് ടൈൽ, കിച്ചൺ കാബിനറ്റ്- മറൈൻ പ്ലൈ + ലാമിനേറ്റ്, മൾട്ടിവുഡ്, സ്റ്റെയർ- ഗ്രാനൈറ്റ്, വാഡ്രോബ്-മറൈൻ പ്ലൈ + ലാമിനേറ്റ്

Design: എ. വി. സതീഷ്, ആർക്കിടെക്ട്, Satkriya, കോഴിക്കോട് Website: www.satkriya.in, Area: 4900 sqft, Plot: 50.3 cents, Owner: ഡോ. ശിവകുമാർ, Location: സുൽത്താൻ ബത്തേരി

Photography- Studio Iksha

ADVERTISEMENT