‘മനോരമ ആരോഗ്യം’ മാസികയ്ക്ക് 2026-ലെ ‘ആത്മമിത്ര’ മാധ്യമ പുരസ്‌കാരം ലഭിച്ചു, ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന ഈ പുരസ്കാരം, വൈവിധ്യമാർന്ന ആരോഗ്യ ഉള്ളടക്കത്തിലൂടെ അവബോധം വളർത്തുന്നതിലുള്ള സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്. വൈദ്യരത്നം ഗ്രൂപ്പിന്റെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച്, ജൂലൈ 12ന് ഒല്ലൂരിലെ ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പുരസ്കാരം സമ്മാനിക്കും. ഇതിനോടൊപ്പം, ആത്മമിത്ര കലാ പുരസ്കാരം മേളപ്രമാണി പെരുവനം കുട്ടൻമാരാർക്കും ലഭിച്ചു.

തൃശൂർ: ‘മനോരമ ആരോഗ്യം’ മാസികയ്ക്ക് 2026-ലെ ‘ആത്മമിത്ര’ മാധ്യമ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ആത്മമിത്ര കലാ പുരസ്കാരം മേളപ്രമാണി പെരുവനം കുട്ടൻമാരാർക്കാണ്.

വൈദ്യരത്നം ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന ഇ.ടി. നാരായണൻ മൂസിന്റെ സ്മരണാർഥമാണ് ‘ആത്മമിത്ര’ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ADVERTISEMENT

വൈവിധ്യമാർന്ന ഉള്ളടക്കത്തിലൂടെ ആരോഗ്യാവബോധം വളർത്തുന്നതിലും ആരോഗ്യവിജ്ഞാനം ജനകീയമാക്കുന്നതിലും നൽകിയ ശ്രദ്ധേയമായ സംഭാവനകളെ പരിഗണിച്ചുമാണു മനോരമ ആരോഗ്യത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്നു വൈദ്യരത്നം എക്സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ. ഇ. ടി. യദു നാരായണൻ മൂസ്സ് ഡോ. ഇ.ടി. കൃഷ്ണൻ മൂസ് എന്നിവർ പത്രസമ്മേളത്തിൽ പറഞ്ഞു.

ജൂലൈ 12 ഞായറാഴ്ച ഒല്ലൂർ–എടക്കുന്നി ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടക്കുന്ന വൈദ്യരത്നം ഗ്രൂപ്പിന്റെ സ്ഥാപകദിനാഘോഷ ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കർ എസ്. നായർ നീലകണ്ഠൻ മൂസ്സ് സ്മാരക പ്രഭാഷണം നടത്തും.

ADVERTISEMENT
Manorama Arogyam Magazine Secures Prestigious Athmamithra Media Award:

Manorama Arogyam magazine has been honored with the 2026 Athmamithra Media Award for its significant contributions to fostering health awareness and popularizing health knowledge. The award recognizes the magazine's diverse content and dedication to educating the public on health matters.