'മാർക്കോ' സിനിമയിലെ ആൻസി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സജിത ശ്രീജിത്ത്, സഹനടനും ഭർത്താവുമായ ശ്രീജിത്ത് രവിക്കൊപ്പം അഭിനയിച്ചതിന്റെയും ഉണ്ണിമുകുന്ദനുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുന്നു. കോവിഡ് കാലത്ത് ചെയ്ത 'അഭയനോട് ചിഞ്ചു പറഞ്ഞത്' എന്ന ഷോർട്ട് സീരീസിലൂടെയും പിന്നീട് 'പൊൻമുട്ടയിടുന്ന താറാവ്' സിനിമയെ പുനരാവിഷ്കരിച്ച ഫോട്ടോ സീരീസിലൂടെയും ശ്രദ്ധേയയായ സജിത, സത്യൻ അന്തിക്കാടിൻ്റെ പ്രശംസയെ ഒരു വലിയ അവാർഡായി കാണുന്നു. ശ്രീജിത്തിൻ്റെ അച്ഛൻ ടി.ജി. രവി, സജിതയുടെ അഭിനയത്തെ പ്രോത്സാഹിപ്പിക്കുകയും കുടുംബപരമായ പിന്തുണ നൽകുകയും ചെയ്യുന്നു. 15 വർഷം മുൻപ് എം.ജി. ശശിയുടെ 'ജാനകി' എന്ന സിനിമയിലൂടെയാണ് സജിത ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഭർത്താവും വഴികാട്ടിയുമായ ശ്രീജിത്തിൻ്റെ പ്രോത്സാഹനമാണ് 'ആട്ട'യിലും '1000 ബേബീസ്' പോലുള്ള സിനിമകളിൽ അഭിനയിക്കാൻ പ്രചോദനമായതെന്നും, അവരുടെ രണ്ടു മക്കളും സിനിമയുമായി ബന്ധപ്പെട്ട് വളരുന്നുവെന്നും ലേഖനം പറയുന്നു.

മാർക്കോയില്‍ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്തിന്റെ വിശേഷങ്ങള്‍...     

ഞാൻ ആൻസി

ADVERTISEMENT

മാർക്കോയിലെ ആൻസിയായി എന്നെ പ്രേക്ഷകർ തിരിച്ചറിയുന്നതിന്റെ സന്തോഷമുണ്ട്. ഉണ്ണിമുകുന്ദനുമായി നീണ്ട നാളത്തെ സൗഹൃദമാണുള്ളത്. സിനിമയിൽ തമ്മിൽ വലിയ അടുപ്പമില്ലാത്ത ചേച്ചിയും അനിയനുമാണെങ്കിലും നേരിൽ ഞങ്ങള്‍ അങ്ങനെയല്ല. ശരിക്കും സ്വന്തം അനിയനെപ്പോലെയാണ് ഉണ്ണി എനിക്ക്. കൂടാതെ ഞാനും ഭർത്താവ് ശ്രീജിത്ത് രവിയുമാണ് മാർക്കോയിൽ ജോഡിയായി അഭിനയിച്ചത്. അടുപ്പമുള്ളവർക്കൊപ്പം നിന്നതുകൊണ്ടാകാം, കഥാപാത്രത്തെ കൂടുതല്‍ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചത്. ആക്‌ഷന്‍ രംഗങ്ങളെക്കുറിച്ചോർത്തു കുറച്ചൊന്നു ടെൻഷനടിച്ചെങ്കിലും എല്ലാവരുടെയും പിന്തുണയുടെ ബലത്തില്‍ അതും ചെയ്തു.

സത്യന്‍ സാറിന്റെ വാക്കുകള്‍

ADVERTISEMENT

കോവിഡ് കാലത്തിന്റെ വിരസത മാറ്റാൻ ചെയ്ത ഷോർട്ട് സീരിസാണ് ‘അഭയനോട് ചിഞ്ചു പറഞ്ഞത്’. ശ്രീജിത്തും ഞാനും ചേർന്നായിരുന്നു സ്ക്രിപ്റ്റും സംവിധാനവും അഭിനയവും എല്ലാം. അതിനുശേഷം ചില പരസ്യചിത്രങ്ങളിൽ അവസരം ലഭിച്ചു. അക്കൂട്ടത്തിലാണു പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയെ ഫോട്ടോകളിലൂടെ റീ ക്രിയേറ്റ് ചെയ്യുന്നത്. ശ്രീജിത്ത് ഭാസ്കരനായപ്പോൾ ഞാന്‍ സ്നേഹലതയായി.

52 ഫോട്ടോ ഫ്രെയിമുകളിലൂടെ ഞങ്ങൾ കഥ പറഞ്ഞപ്പോൾ സംഗതി വൈറലായി. റീ ക്രിയേഷൻ വിശേഷങ്ങൾ പറയുന്നതിനായി ശ്രീജിത്ത് സത്യൻ സാറിനെ വിളിച്ചപ്പോഴേക്കും അദ്ദേഹം വർക്ക് കണ്ടിരുന്നു. ‘ഉർവശി ചെയ്തതിനെ മോശമാക്കാതെ സജിത സ്നേഹലതയെ അവതരിപ്പിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു അവാര്‍ഡാണ്. 

ADVERTISEMENT

കലാ കുടുംബത്തിലെ മരുമകള്‍

മലയാള സിനിമയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിക്കുന്ന കലാകാരനാണ് ശ്രീജിത്തിന്റെ അച്ഛൻ ടി.ജി.രവി. വീട്ടില്‍ നിന്ന് ഒരാള്‍ കൂടി സിനിമയിലേക്കു വന്നതിൽ അച്ഛന് സന്തോഷമേയുള്ളൂ. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് 15 വര്‍ഷം മുൻപാണ്, എം.ജി.ശശി സാറിന്റെ ജാനകി എന്ന സിനിമയിലൂടെ. ശ്രീജിത്തിനോടും അച്ഛനോടും കഥ പറയാന്‍ വന്നപ്പോള്‍ എന്നെയും മൂത്ത മകനെയും ശശിസർ കണ്ടു. അഭിനയിക്കാമോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ശ്രമിച്ചു നോക്കാമെന്നു ഞാൻ പറഞ്ഞു. പിക്നിക്കിന് പോകുന്നതുപോലെയാണു ഞങ്ങളന്ന് ഷൂട്ടിനു പോയത്.  

മാർക്കോ കണ്ടശേഷം അച്ഛൻ പറഞ്ഞു ‘ടീച്ചർ ജോലി വിട്ടതിൽ വിഷമിക്കേണ്ട. അഭിനയത്തെ സീരിയസായി തന്നെ കണ്ടോളൂ’ എന്ന്. അച്ഛന്റെ വാക്കുകള്‍ നല്‍കുന്ന ധൈര്യം പറഞ്ഞറിയിക്കാനാകില്ല. ‘നിങ്ങള്‍ രണ്ടുപേരും ധൈര്യമായി അഭിനയിക്കാന്‍ പൊയ്ക്കോളൂ. കുഞ്ഞുങ്ങളുടെ കാര്യം നോക്കാന്‍ ഞാന്‍ ഇവിടെയുണ്ട്’ എന്നാണ് അച്ഛൻ പറയുന്നത്.   

സുഹൃത്തും വഴികാട്ടിയും

പട്ടാമ്പിയാണ് എന്റെ നാട്. അച്ഛൻ കൃഷ്ണന്‍കുട്ടി കാനറ ബാങ്ക് ഉദ്യോഗസ്ഥനും അമ്മ ശോഭന അധ്യാപികയുമായിരുന്നു. ഞങ്ങളുടെ അകന്ന ബന്ധുവാണ് ശ്രീജിത്ത്. ശ്രീജിത്തുമായുളള സൗഹൃദവും വിവാഹവുമാണ് എന്നെ സിനിമയുമായി അടുപ്പിച്ചത്. സിനിമയില്‍ എന്റെ വഴികാട്ടിയും വിമർശകനുമൊക്കെ ശ്രീജിത്താണ്. ‘ആട്ട’ത്തിലും ‘1000 ബേബീസി’ലും ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ സാധിച്ചതിനു പിന്നിൽ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനു വലിയ പങ്കുണ്ട്. 

അച്ഛഛനും അച്ഛനും നടന്മാരായതുകൊണ്ട് മക്കള്‍ രണ്ടുപേരും സിനിമയെ അടുത്തറിഞ്ഞാണ് വളരുന്നത്. മൂത്ത മകന്‍ ഋജ്‍രശ്വയ്ക്ക് താത്പര്യം എഴുത്തും സംവിധാനവുമാണ്. ഇളയ മകന്‍ ഋതുൺജയ്, പ്രകാശൻ പറക്കട്ടെ എന്ന സിനിമയില്‍ അഭിനയിച്ചു. 

Sajitha Sreejith's Journey in Cinema:

Sajitha Sreejith, who gained recognition for her role as Ancy in 'Marco', shares her experiences and the joy of being acknowledged by the audience. She discusses her close bond with actor Unni Mukundan, her collaboration with her husband Sreejith Ravi in 'Marco', and the positive reception to their 'Ponmutta Idunna Thavarau' film recreation, even earning praise from Sathyan Anthikad.

ADVERTISEMENT