ഉസ്ബെക്കിസ്ഥാനിൽ പഠിക്കുകയായിരുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് (21) സഹപാഠിയുടെ ക്രൂരമായ മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്. ഏകദേശം 24 മണിക്കൂറോളം ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയയായ ശേഷമാണ് സാവരിയയുടെ മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നും, ശരീരമാസകലം മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വ്യക്തമാക്കുന്നു. സഹപാഠി മുറിയിൽ പൂട്ടിയിട്ട ശേഷമാകാം ഉപദ്രവം നടത്തിയതെന്നാണ് കരുതുന്നത്. ഈ സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) 24 മണിക്കൂറോളം ക്രൂരമായ അതിക്രമങ്ങൾ നേരിട്ടതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ടു തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.

മർദനവും ചവിട്ടുമേറ്റതിനെത്തുടർന്നുള്ള ചതവുകളും പാടുകളും സാവരിയയുടെ ദേഹമാസകലം ഉണ്ടായിരുന്നു. മാരകമായി ഉപദ്രവിച്ചതു മൂലമുള്ള പരുക്കുകളാണ് ഇവ. ഇതെല്ലാം കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ്. അതേസമയം, മൂർച്ചയുള്ള ആയുധങ്ങളൊന്നും പ്രയോഗിച്ചിട്ടില്ല. 

ADVERTISEMENT

സാവരിയയെ മുറിയിൽ പൂട്ടിയിട്ട ശേഷമാകാം ഉപദ്രവിച്ചതെന്നാണു കരുതുന്നതെന്നു ഹരിപ്പാട് എസ്എച്ച്ഒ വി.ഷിബു അറിയിച്ചു. കാരണം, 24 മണിക്കൂർ ഇത്ര ക്രൂരമായ ഉപദ്രവം സഹിച്ചുകൊണ്ടിരിക്കാൻ കഴിയില്ല. മുറിയിൽ പൂട്ടിയിട്ടതിനാലാകാം രക്ഷപ്പെടാൻ കഴിയാതിരുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ടെന്ന് എസ്എച്ച്ഒ അറിയിച്ചു. 

സാവരിയയെ സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. ഇയാൾ ഉസ്ബെക്കിസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മാതാപിതാക്കൾ നൽകിയ പരാതിയിൽ മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിനാണ് അന്വേഷണച്ചുമതല.

ADVERTISEMENT
Savaria Basanth's Tragic End: Post-Mortem Confirms 24 Hour Assault in Hostel:

Uzbekistan medical student Savaria Basanth, 21, endured brutal assault for 24 hours before succumbing to a severe head injury inflicted by a blunt object, as revealed by the post-mortem report. Bruises and injuries across her body indicate severe physical abuse prior to her death. The perpetrator, her fellow student Sadarul Anam from Malappuram, allegedly locked her in a room, preventing escape during the prolonged ordeal. The Crime Branch has initiated an investigation into the murder, following a directive from Minister Ramesh Chennithala after a complaint from her parents. Further forensic analysis of internal organs is pending.

ADVERTISEMENT