സിക്കിമിലെ ഒരു ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മാണം നടക്കുകയായിരുന്ന തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റ് അനീഷ് മോഹൻ്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പലതരം തടസ്സങ്ങൾ നേരിടുന്നുണ്ട്, കാരണം മരണപ്പെട്ട് 72 മണിക്കൂറിൽ കൂടുതൽ ആയതിനാൽ വിമാനമാർഗ്ഗം കൊണ്ടുപോകാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമല്ല. കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അനീഷ് മോഹൻ 'സയന്റിഫിക് മലയാളി' എന്ന യൂട്യൂബ് ചാനലിലൂടെ ശാസ്ത്രവിഷയങ്ങൾ ലളിതമായി അവതരിപ്പിച്ച് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു.

സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി കോട്ടയം കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം സഹോദരൻ ബിനീഷ്, അനീഷിന്റെ ഭാര്യ സംഗീത എന്നിവർ തിരിച്ചറിഞ്ഞു.‘മൃതദേഹം നാട്ടിലെത്തിക്കാൻ നോക്കിയ എല്ലാ വഴികളും അടയുകയാണ്. വേറെ വഴിയില്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ സംസ്കരിക്കും. അതിന്റെ വേദനയിലാണ് ഞങ്ങൾ.’– അനീഷ് മോഹന്റെ ഭാര്യ സംഗീത സദാനന്ദൻ വിങ്ങിപ്പൊട്ടി. 

അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ, ഭാര്യാസഹോദരൻ സനൽ, ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കിട്ടിയെങ്കിലും സിക്കിം അധികൃതരും ആരോഗ്യവിഭാഗവും സമയം വൈകിപ്പിച്ചെന്നാണ് ആരോപണം. മരിച്ച് 72 മണിക്കൂർ കഴിഞ്ഞതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് ആരോഗ്യ വിഭാഗം നിലപാടെടുത്തത്. കേരള മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, നോർക്ക എന്നിവർ ഇടപെട്ട ശേഷമാണ് സിക്കിം അധികൃതർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതെന്നും കുടുംബം പറഞ്ഞു.

ADVERTISEMENT

എന്നാൽ എങ്ങനെയാണ് മൃതദേഹം എത്തിക്കുന്നത് എന്നതിൽ വ്യക്തതയില്ല. സമയം പോകുകയാണ്. കാര്യമായ ഇടപെടൽ ഇവിടെയുണ്ടാകുന്നില്ല. സിക്കിം അധികൃതർ തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.

പറഞ്ഞുതീരാത്ത കഥകൾ

ADVERTISEMENT

‘ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോടു കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ, ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായതു കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്നുനടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... അവൻ സൃഷ്ടിച്ച ദൈവങ്ങളുടെയും ചെകുത്താന്മാരുടെയും കഥകൾ.. അവൻ ആകാശവും അതിലെ നക്ഷത്രങ്ങളും അളന്നു തീർത്തതിന്റെ കഥകൾ... അവൻ ചോരപ്പുഴകൾ ഒഴുക്കി ഭൂമിയെ ഋതുമതിയാക്കിയ കഥകൾ... കഥകൾ... ഒരായിരം കഥകൾ’

പറഞ്ഞു തീരാത്ത ഒരായിരം കഥകൾ ബാക്കിയാക്കി അനീഷ് മോഹൻ എന്ന കഥാകാരൻ സൈൻ ഔട്ട് ചെയ്തു. ചെല്ലാൻ ഇനിയും നിഗൂഢമായ തീരങ്ങൾ ബാക്കിവച്ചുള്ള ആ വിടപറച്ചിൽ ‘സയന്റിഫിക് മലയാളി’യെ അടുത്തറിഞ്ഞവർക്കു വിശ്വസിക്കാനാകുന്നില്ല. സിക്കിമിലെ തുരങ്ക അപകടത്തിൽ കൊല്ലപ്പെട്ട അനീഷ് മോഹന്റെ യൂട്യൂബ് ചാനലായിരുന്നു ‘സയന്റിഫിക് മലയാളി’. അതിന്റെ ഡിസ്ക്രിപ്ഷനിൽ അനീഷ് കുറിച്ച വാക്കുകളാണു മുകളിലുള്ളത്. 2.75 ലക്ഷം സബ്സ്ക്രൈബേഴ്സ് ഈ ചാനലിനുണ്ട്. ആറു വർഷമായി അനീഷ് ഈ ചാനൽ വഴി വിഡിയോകൾ പോസ്റ്റ് ചെയ്യുന്നു. 203 വിഡിയോകൾ ഇതുവരെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഫോർമുല വൺ കാറുകൾ മുതൽ ഗോസ്റ്റ് മിസൈലുകൾ വരെ. യുഎഫ്ഒ മുതൽ അന്യഗ്രഹ ജീവികൾ വരെ വിശാലമായ കഥാലോകം വരച്ചിട്ട അനീഷ് ശാസ്ത്രകൗതുകങ്ങൾ ഏതൊരു കുട്ടിക്കും മനസ്സിലാകുംവിധം സരളമായി വിവരിച്ചു. ശീതയുദ്ധ കാലത്ത് കടലിൽ മുങ്ങിയ യുഎസ്എസ്ആറിന്റെ കെ–129 അന്തർവാഹിനി കണ്ടെത്താൻ അമേരിക്കൻ ചാരസംഘടന സിഐഎ നടത്തിയ രഹസ്യ ഓപ്പറേഷനായ പ്രോജക്ട് അസോറിയനെക്കുറിച്ചായിരുന്നു അനീഷിന്റെ അവസാന വ്ലോഗ്. 12 ദിവസം മുൻപാണ് ഇതു പോസ്റ്റ് ചെയ്തത്.

കൃത്യമായ ഇടവേളകളിൽ മികച്ച നിലവാരത്തിൽ അപൂർവ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തി മികച്ച റിസർച് നടത്തിയാണ് അനീഷിന്റെ ഓരോ പോസ്റ്റും. മികച്ച ശബ്ദവും ഉദ്വേഗം ജനിപ്പിക്കുന്ന അവതരണവും ശാസ്ത്രവിഷയം കേൾക്കാൻ താൽപര്യമില്ലാത്തവരെപ്പോലും പിടിച്ചുനിർത്തുന്ന തരത്തിൽ ചാനലിനെ ജനകീയമാക്കി. വിഡിയോകൾ വഴി അവതരിപ്പിച്ച വിഷയങ്ങൾ അടക്കം ക്രോഡീകരിച്ചാണ് ‘ജനാലകൾ’ എന്ന പുസ്തകം അനീഷ് പുറത്തിറക്കിയത്.

Geologist's Body Repatriation Delayed After Sikkim Tunnel Tragedy:

Sikkim tunnel collapse victim, Anish Mohan, a geologist from Kottayam, Kerala, has been identified by his brother and wife. The family faces challenges in repatriating his body due to post-mortem delays and regulatory hurdles. Political intervention from Kerala and central leaders has been sought to facilitate the process, but the exact method of repatriation remains unclear. Anish Mohan was also a popular YouTuber known for his channel 'Scientific Malli,' where he explained complex scientific topics in an accessible manner, leaving behind a vast repository of knowledge and an unfinished body of work.

ADVERTISEMENT