‘ബസ് തലകീഴായി മറിഞ്ഞു, എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല; കണ്ണുതുറന്നപ്പോൾ ആശുപത്രിയിൽ...’: വിദ്യാർഥിനികൾ പറയുന്നു Students Survive Horrific Kerala Bus Crash Miraculously
വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ബസ് അപകടത്തിൽ നിന്ന് പ്ലസ് വൺ വിദ്യാർഥിനി അനാമികയും ഡിഗ്രി വിദ്യാർഥിനി ജസ്നയും അദ്ഭുതകരമായി രക്ഷപ്പെട്ടു. മഴ ശക്തമായതിനെ തുടർന്ന് ജനലുകൾ അടച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവർക്ക് ശരീരമാസകലം വേദനയും ചെറിയ പരിക്കുകളും സംഭവിച്ചെങ്കിലും ജീവനോടെ പുറത്തുവന്നത് ബന്ധുക്കൾക്ക് ആശ്വാസമായി. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയ്ക്കലെ ആശുപത്രികളിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് ടോൾ പ്ലാസയിൽ കുടുങ്ങിയതായും പരാതിയുണ്ട്.

അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പ്ലസ് വൺ വിദ്യാർഥിനി അനാമികയും ഡിഗ്രി വിദ്യാർഥിനി ജസ്നയും. വളാഞ്ചേരിയിൽനിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. ബസിന്റെ മധ്യഭാഗത്ത്, പിന്നീട് ഡിവൈഡറിൽ ഇടിച്ച ഭാഗത്തോടു ചേർന്ന സീറ്റിലായിരുന്നു ഇരിപ്പ്. വളാഞ്ചേരി പിന്നിട്ടതിനു ശേഷം മഴ ശക്തമായതോടെ ജനലുകൾ അടച്ചിരിക്കുകയായിരുന്നു.
‘ബസ് പെട്ടെന്നു നിയന്ത്രണംവിട്ട് തെന്നിനീങ്ങി. അടുത്ത നിമിഷം വലിയ ശബ്ദം കേട്ടു. ബസ് തലകീഴായി മറിയുകയായിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല. കണ്ണുതുറന്നപ്പോഴാണ് ആശുപത്രിയിലാണെന്നു മനസ്സിലായത്’. ഇരുവരും പറഞ്ഞു. അപകടത്തിന്റെ ഭീകരത നേരിൽ കണ്ടവർക്ക് ഇവർ ജീവനോടെ പുറത്തുവന്നത് അദ്ഭുതമായിരുന്നു. ശരീരമാസകലം വേദനയും ചെറിയ പരുക്കുകളും ഉണ്ടായെങ്കിലും ഇവർ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
ടോൾ പ്ലാസയിൽ കുടുങ്ങി ആംബുലൻസ്
അപകടത്തിൽ പരുക്കേറ്റവരുമായി കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രികളിലേക്കു പോകുകയായിരുന്ന ആംബുലൻസ് ടോൾ പ്ലാസയിൽ കുടുങ്ങിയതായി പരാതി. രോഗികളുമായി ആദ്യമെത്തിയ ആംബുലൻസിന്റെ ഡ്രൈവർ, ഇനിയും ആംബുലൻസുകൾ വരുന്നുണ്ടെന്നും അതിനായി ഒരു ട്രാക്ക് ഒഴിച്ചിടാനും ടോൾ പ്ലാസ ജീവനക്കാരോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ആംബുലൻസിനു കടന്നുപോകാൻ ഇവിടെ പ്രത്യേകം ട്രാക്ക് ഒരുക്കിയിട്ടില്ല.