മഴക്കാലത്ത് സുരക്ഷിതമായ യാത്രകൾക്കും വാഹനത്തിന്റെ സംരക്ഷണത്തിനും ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വളവുകളിലും വെള്ളക്കെട്ടുകളിലും വാഹനം തെന്നിമാറാനുള്ള സാധ്യതയുള്ളതിനാൽ ക്രൂസ് കൺട്രോൾ ഒഴിവാക്കണം. സാധാരണയായി ഓടുന്ന വാഹനങ്ങളിൽ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് മറ്റുള്ളവർക്ക് ആശയക്കുഴപ്പമുണ്ടാക്കാനും അതുവഴി അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്, അതിനാൽ അത് വാഹനം റോഡരികിൽ നിർത്തേണ്ട സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുക. റോഡുകളിൽ രൂപപ്പെടുന്ന കുഴികൾ മഴവെള്ളം നിറയുമ്പോൾ തിരിച്ചറിയാൻ പ്രയാസമുള്ളതിനാൽ അവ ശ്രദ്ധയിൽപ്പെട്ടാൽ വാഹനം ശ്രദ്ധാപൂർവ്വം ഓടിക്കുകയോ വഴിമാറി പോകുകയോ ചെയ്യുക. മറ്റു വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും വെള്ളക്കെട്ടുകളിലൂടെ വാഹനം ഓടിക്കുമ്പോൾ താഴ്ന്ന ഗിയറിൽ ഒരേ വേഗത നിലനിർത്തുകയും വേണം.

കാറിന്റെ പരിപാലനത്തില്‍ ഏറെ ശ്രദ്ധ വേണ്ട കാലമാണ് മഴക്കാലം. സുരക്ഷിത യാത്രകള്‍ക്കും വാഹനത്തിന്റെ മഴക്കാല പരിചരണത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങളേയും നിങ്ങളുടെ വാഹനത്തേയും സുരക്ഷിതമാക്കും. 

ക്രൂസ് കണ്‍ട്രോള്‍ വേണ്ട

ADVERTISEMENT

പലപ്പോഴും വളരെയേറെ ഉപകാരപ്രദമായ ഫീച്ചറാണ് ക്രൂസ് കണ്‍ട്രോള്‍. എന്നാല്‍ ഏതു സമയത്തും റോഡില്‍ വെള്ളം നിറഞ്ഞേക്കാവുന്ന മഴക്കാലത്ത് ക്രൂസ് കണ്‍ട്രോള്‍ അപകട സാധ്യത വര്‍ധിപ്പിക്കും. നനഞ്ഞ റോഡിലൂടെ എളുപ്പം വാഹനങ്ങള്‍ തെന്നി നിയന്ത്രണം നഷ്ടമാവാനും സാധ്യത ഏറെയാണ്. 

ഹസാര്‍ഡ് ലൈറ്റ് വേണ്ട

ADVERTISEMENT

മഴ കനക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ടുകൊണ്ട് വാഹനങ്ങള്‍ പോവുന്നത് സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് എളുപ്പം കാണുകയെന്ന ലക്ഷ്യത്തിലാണ് പലരും ഇതു ചെയ്യുന്നത്. എന്നാല്‍ ഇത് മണ്ടത്തരമാണെന്നാണ് വിദഗ്ധാഭിപ്രായം. എന്തെങ്കിലും സാഹചര്യത്തില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ മാത്രമാണ് അപകടം ഒഴിവാക്കാന്‍ ഹസാര്‍ഡ് ലൈറ്റ് ഇടേണ്ടത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ഹസാര്‍ഡ് ലൈറ്റ് ഇടുന്നത് മറ്റു വാഹനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാനും അതുവഴി അപകടമുണ്ടാവാനും ഇടയാക്കും. ഹെഡ്‌ലൈറ്റും ടെയില്‍ ലൈറ്റുകളും ഫോഗ് ലൈറ്റുമെല്ലാം ശരിയായി ഉപയോഗിക്കുക മാത്രമാണ് പരിഹാരം. 

കുഴി ശ്രദ്ധിക്കുക

ADVERTISEMENT

മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികള്‍ മറ്റൊരു അപകട സാധ്യതയാണ്. കുഴിയുടെ ആഴം ചെളി വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ തിരിച്ചറിയുക അസാധ്യമാണ്. കുഴി ശ്രദ്ധയില്‍ പെട്ടാല്‍ വഴി മാറി പോവുകയോ ബ്രേക്ക് പിടിച്ച് സാവധാനം പോവുകയോ മാത്രമാണ് സുരക്ഷിതം. സ്ഥിരം പോവുന്ന വഴിയാണെങ്കിലും മഴക്കാലത്ത് വെള്ളം നിറഞ്ഞിരിക്കുകയാണെങ്കില്‍ സുരക്ഷിതമായ വേഗതയില്‍ പോവുന്നതാണ് ഉചിതം. വെള്ളം കെട്ടി കിടക്കുന്നിടത്ത് വേഗത കൂട്ടി വെള്ളം തെറിപ്പിക്കുന്നതും മാന്യതയ്ക്ക് നിരക്കുന്ന പ്രവൃത്തിയല്ല. മാത്രമല്ല പ്രതീക്ഷിക്കുന്നതിലും ആഴം ഈ വെള്ളക്കെട്ടിനുണ്ടെങ്കില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും കാരണമായേക്കാം. 

സുരക്ഷിത അകലം

മഴക്കാലത്ത് മറ്റു വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിക്കുന്നതും നല്ലതാണ്. മഴ പെയ്യുമ്പോള്‍ മുന്നിലെ കാഴ്ചകളും പിന്നിലേയും വശങ്ങളിലേയും കാഴ്ചകളും മങ്ങലോടെയാവും കാണുക. ഇത് പ്രതികരിക്കാനുള്ള സമയം പിന്നെയും കുറക്കും. പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് അപകടത്തില്‍ അവസാനിക്കാനും സാധ്യതയുണ്ട്. 

ഒരേ വേഗം

മഴക്കാലത്ത് പലതവണ നിങ്ങള്‍ക്ക് വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അത്യന്തം ശ്രദ്ധയോടെ മാത്രം ഇത്തരം സാഹചര്യത്തില്‍ പെരുമാറുക. അമിത ആവേശം നിങ്ങളെ കുഴിയില്‍ ചാടിച്ചേക്കാം. വെള്ളക്കെട്ടിലേക്ക് ഇറങ്ങും മുന്‍പ് മുന്നിലെ വാഹനങ്ങള്‍ പോവുന്നതും വരുന്നതും ശ്രദ്ധിക്കുക. ഇത് എത്രത്തോളം വെള്ളം മുന്നിലെ റോഡിലുണ്ടെന്നത് തിരിച്ചറിയാന്‍ സഹായിക്കും. വാഹനത്തിന്റെ പകുതി വരെ മുങ്ങാന്‍ വെള്ളമുണ്ടെങ്കില്‍ മുന്നോട്ട് എടുക്കരുത്. സുരക്ഷിതമെന്നു കരുതുന്ന വെള്ളക്കെട്ടിലേക്ക് വാഹനം എടുക്കുകയാണെങ്കില്‍ തന്നെ താഴ്ന്ന ഗിയറില്‍ ഇട്ട് ഒരേ വേഗത്തിൽ വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുക.

Stay Safe on the Road: Monsoon Driving Precautions:

Monsoon car care requires specific attention to ensure safe journeys and vehicle protection. Avoid using cruise control during the rainy season as it can increase the risk of skidding and loss of control on wet roads. Experts advise against using hazard lights while driving, as it can confuse other motorists; reserve them only for emergencies. Potholes filled with water pose a significant danger, so slow down and maintain a safe distance from other vehicles. Maintaining a consistent speed, especially when encountering waterlogged areas, is crucial to prevent accidents.

ADVERTISEMENT