‘വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഈ പ്രദർശനത്തിന്റെ പ്രമേയം ഉരുത്തിരിഞ്ഞത്’: അശ്വതി അരവിന്ദാക്ഷന്റെ ‘നിശ്ശബ്ദം - ടെക്സ്ചേഴ്സ് ഓഫ് സൈലൻസ്’ Nishabdam: An Art Exhibition Exploring the Textures of Silence
ഡോ. അശ്വതി അരവിന്ദാക്ഷൻ്റെ 'നിശ്ശബ്ദം - ടെക്സ്ചേഴ്സ് ഓഫ് സൈലൻസ്' എന്ന കലാസഞ്ചാരം, വാക്കുകൾക്കപ്പുറമുള്ള നിശബ്ദതയുടെ ആഴം പകർന്നുനൽകുന്ന ഒരു ഇൻസ്റ്റലേഷൻ പ്രദർശനമാണ്. തികച്ചും പരിസ്ഥിതി സൗഹൃദപരമായ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ 20 മിക്സ്ഡ് മീഡിയ ഇൻസ്റ്റലേഷനുകൾ സ്ത്രീജീവിതങ്ങളുടെ വൈകാരിക തലങ്ങളുമായി സംവദിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ഈ പ്രദർശനം വ്യക്തിപരമായ അനുഭവങ്ങളുടെയും സാഹിത്യ, തത്ത്വചിന്താപരമായ അന്വേഷണങ്ങളുടെയും ഫലമാണ്. എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. അശ്വതി, അമൂർത്ത ചിത്രരചനയിലൂടെ സ്ത്രീജീവിതത്തിലെ അനുഭവങ്ങളുടെ വൈവിധ്യങ്ങൾ അവതരിപ്പിക്കുന്നു.

മൗനത്തിന്റെ കരുത്തിൽ പിറവിയെടുക്കുന്ന കലാസങ്കൽപ്പമാണ് ‘നിശ്ശബ്ദം - ടെക്സ്ചേഴ്സ് ഓഫ് സൈലൻസ്’. വാക്കുകളെക്കാൾ ആഴമുള്ള നിശബ്ദതയുടെ സാന്നിധ്യമാണ് എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. അശ്വതി അരവിന്ദാക്ഷൻ ഒരുക്കിയിരിക്കുന്ന ഈ കലാസഞ്ചാരം കാണികളിലേക്കു പകരുക. പൂർണ്ണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കിയ 20 മിക്സ്ഡ് മീഡിയ ഇൻസ്റ്റലേഷനുകളാണ് പ്രദർശനത്തിലുള്ളത്. ഓരോ വസ്തുവിന്റെയും ഘടനയും രൂപവും സ്ത്രീജീവിതങ്ങളുടെ ആത്മഗതങ്ങളോട് സംവദിക്കുന്നു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയ ‘നിശ്ശബ്ദം - ടെക്സ്ചേഴ്സ് ഓഫ് സൈലൻസ്’ എന്ന ഇൻസ്റ്റലേഷൻ പ്രദർശനം ഇതിനോടകം കലാസ്വാദകരുടെ ശ്രദ്ധ നേടിക്കഴിഞു. തീർത്തും വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഈ പ്രദർശനത്തിന്റെ പ്രമേയം ഉരുത്തിരിഞ്ഞതെന്ന് അശ്വതി അരവിന്ദാക്ഷൻ പറയുന്നു. ഒപ്പം തത്ത്വചിന്ത, സാഹിത്യം, ജെൻഡർ പൊളിറ്റിക്സ്, ഭാഷ, സ്ത്രീജിവിതം എന്നീ വിഷയങ്ങളിൽ നടത്തിയ വ്യത്യസ്ത വായനകളും അന്വേഷണങ്ങളും ഏറെ സഹായകമായി.
എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. അശ്വതി അരവിന്ദാക്ഷൻ തിരുവനന്തപുരം നീറമൺകര എൻ.എസ്.എസ്. വനിതാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സർവകലാശാലയുടെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിദ്യാഭ്യാസശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. തുടർന്ന് കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടി. ഇരുപത് വർഷത്തിലേറെയായി കേരള സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നു.
എഴുത്ത് അശ്വതിയുടെ ജീവിതയാത്രയിലെ അവിഭാജ്യ ഘടകമാണ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ‘Absences – Of Intimacies and Solitude (2020)’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെയും, ‘പഞ്ചിമിട്ടായി (2023)’ എന്ന മലയാള കവിതാസമാഹാരത്തിന്റെയും, ‘തള (2024)’ എന്ന ചെറുകഥാസമാഹാരത്തിന്റെയും രചയിതാവാണ്. കൂടാതെ ‘Meraki (2021)’, ‘Glass Bangles (2022)’ എന്നീ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളുടെ സഹഎഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
അമൂർത്ത ചിത്രരചനയാണ് അശ്വതിയുടെ പ്രധാന ആവിഷ്കാരമാധ്യമം. ടെക്സ്ചറുകളുടെയും പാളികളായി രൂപപ്പെടുന്ന ദൃശ്യഘടനകളുടെയും സഹായത്തോടെ അവർ സ്വാഭാവികമായ ദൃശ്യ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. സ്ത്രീജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളാണ് അവരുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നത്. പ്രേക്ഷകർക്ക് സ്വന്തം ഓർമ്മകളും വികാരങ്ങളും ചിത്രങ്ങളുമായി സംവദിപ്പിക്കാൻ അവ പ്രചോദനം നൽകുന്നു. കൊച്ചിൻ ആർട്ട് ഫെസ്റ്റിവൽ (2022), എംബ്ലേസ് ആർട്ട് ഷോ (2023) എന്നിവയിലും, കേരള ലളിതകലാ അക്കാദമിയിൽ നടന്ന Alchemy (2024), Rajaswala (2025) എന്നീ രണ്ട് ഏകാംഗ ചിത്രപ്രദർശനങ്ങളിലൂടെയും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ ആർട്ട് ഗാലറിയായ Saatchi Art വഴിയും അവരുടെ ചിത്രങ്ങൾ ആഗോളതലത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു.