‘അച്ഛന്റെ വഴിയേ വൈദ്യ പാരമ്പര്യത്തിലേക്ക്..’; ആയുർവേദത്തിന്റെ കരുത്തായി വൈദ്യരത്നത്തിന്റെ പുതു തലമുറ Vaidyaratnam: A Legacy of Ayurvedic Excellence
തൃശൂർ ഒല്ലൂരിലെ തൈക്കാട്ടുശ്ശേരി വൈദ്യരത്നം, നൂറ്റാണ്ടുകൾ പഴക്കമുള്ള അഷ്ടവൈദ്യ പാരമ്പര്യവും നൈപുണ്യവും പിന്തുടരുന്ന ഒരു പ്രമുഖ ആയുർവേദ ചികിത്സാ കേന്ദ്രമാണ്. തൈക്കാട്ടുശ്ശേരിയിലെ എളേടത്ത് തൈക്കാട്ട് മൂസ്സ് കുടുംബം തലമുറകളായി ആയുർവേദ ചികിത്സാവിദ്യ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. മാനേജിങ് ഡയറക്ടർ ഡോ. ഇ. ടി. നീലകണ്ഠൻ മൂസ്സ്, ജോയിന്റ് മാനേജിങ് ഡയറക്ടർ ഇ. ടി. പരമേശ്വരൻ മൂസ്സ് എന്നിവരോടൊപ്പം പുതിയ തലമുറയും ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. വൈദ്യരത്നം സ്ഥാപനം, ചികിത്സാ രീതികളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത രീതിയിൽ കൃത്യമായ രോഗനിർണയത്തിനും വിശദമായ പരിശോധനകൾക്കും പ്രാധാന്യം നൽകുന്നു. 1924-ൽ നാരായണൻ മൂസ്സിന് വൈസ്രോയി നൽകിയ 'വൈദ്യരത്നം' ബഹുമതിയിൽ നിന്നാണ് സ്ഥാപനത്തിന് പേര് ലഭിച്ചത്. ഇ. ടി. നീലകണ്ഠൻ മൂസ്സ് 1941-ൽ വൈദ്യരത്നം ഔഷധശാല സ്ഥാപിക്കുകയും പിന്നീട് നഴ്സിങ് ഹോം, കോളേജ്, ഗവേഷണ കേന്ദ്രം, ആയുർവേദ മ്യൂസിയം എന്നിങ്ങനെ വിപുലീകരിക്കുകയും ചെയ്തു. നിലവിൽ, പരമ്പരാഗത ചികിത്സാരീതികളും ആധുനിക രോഗനിർണയ സംവിധാനങ്ങളും സംയോജിപ്പിച്ച് ചികിത്സ നൽകുന്നതിനോടൊപ്പം, മരുന്നുകളുടെ നിർമ്മാണത്തിലും ഉത്പാദനത്തിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. അഗ്നി കർമ്മം പോലുള്ള ചികിത്സകൾക്കായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നാഡീരോഗങ്ങൾ, ചർമ്മരോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങി എല്ലാവിധ രോഗങ്ങൾക്കും ചികിത്സ നൽകുന്നതോടൊപ്പം, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സൗജന്യ ചികിത്സയും നൽകിവരുന്നു.

നൂറ്റാണ്ടുകൾ പിന്നിട്ട അഷ്ടവൈദ്യ പാരമ്പര്യവും നൈപുണ്യവുമായി ആയുർവേദ ചികിത്സാ രംഗത്ത് തുടരുന്നു വൈദ്യരത്നം..
ആയുർവേദ ചികിത്സാ രംഗത്തെ രത്നഖചിതമായ അധ്യായത്തിന്റെ രചയിതാക്കളാണ് തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുർവേദ ചികിത്സാ കേന്ദ്രം. കേരളത്തിലെ ആയുർവേദ ചികിത്സയുടെ നട്ടെല്ലായി നിൽക്കുന്ന അഷ്ടവൈദ്യ കുടുംബങ്ങളിലൊന്നായ തൈക്കാട്ടുശ്ശേരിയിലെ എളേടത്ത് തൈക്കാട്ട് മൂസ്സ് കുടുംബം തലമുറകളായി ആയുർവേദ ചികിത്സാ നൈപുണ്യത്തെ സംരക്ഷിക്കുകയും ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുകയും ചെയ്തു. വൈദ്യരത്നത്തെ ഇപ്പോൾ നയിക്കുന്നത് മാനേജിങ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ. ടി. നീലകണ്ഠൻ മൂസ്സ് ജോയിന്റ് മാനേജിങ് ഡയറക്ടർ അഷ്ടവൈദ്യൻ ഇ. ടി. പരമേശ്വരൻ മൂസ്സ് എന്നീ അതികായരാണ്. ഒപ്പം കരുത്തായി ഇവരുടെ സഹോദരി ഇ.ടി. ശൈലജ ഭവദാസും പുതുതലമുറ അഷ്ടവൈദ്യന്മാരായ നീലകണ്ഠൻ മൂസ്സിന്റെ മകൻ ഡോ. ഇ. ടി. കൃഷ്ണൻ മൂസ്സും പരമേശ്വരൻ മൂസ്സിന്റെ മകൻ ഡോ. ഇ. ടി. യദു നാരായണൻ മൂസ്സുമുണ്ട്.
അച്ഛന്റെ വഴിയേ വൈദ്യ പാരമ്പര്യത്തിലേക്ക്
ഒരിക്കൽ റുമറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച കോട്ടയംകാരിയായ ഒരു സ്ത്രീ വൈദ്യരത്നത്തിൽ ചികിത്സക്കെത്തി. നാലാഴ്ച ഇവിടെ നിൽക്കാമെങ്കിൽ ചികിത്സിക്കാമെന്ന് ഇ.ടി. നാരായണൻ മൂസ്സ്. ‘അയ്യോ.. അതെനിക്ക് പറ്റത്തില്ല, ലീവില്ല’ എന്നവർ. ‘എന്നാൽ ഞാൻ നിങ്ങളെ നോക്കത്തില്ല.’ എന്ന് അദ്ദേഹം. പിന്നീടൊരിക്കൽ വയലാർ രവിക്ക് ചികിത്സ ആവശ്യമായി വന്നു. അഡ്മിറ്റ് ആവാൻ സാധിക്കില്ല; തിരക്കാണ്; വേഗം ചികിത്സ ലഭിക്കണം എന്നദ്ദേഹം. അന്നദ്ദേഹം മന്ത്രിയാണ്. മന്ത്രിയുടെ ശരീരത്തിന് പറ്റിയ പ്രത്യേക ‘വേഗചികിത്സ’ ഇവിടെയില്ലെന്ന് നാരായണൻ മൂസ്സ് മറുപടി പറഞ്ഞു. വയലാർ രവി ചിരിച്ചു കൊണ്ട് അഡ്മിറ്റാകാൻ സമ്മതിച്ചു.
‘‘ചികിത്സയിൽ കടുകിട വിട്ടു വീഴ്ച ചെയ്യാത്ത ആളായിരുന്നു എന്റെ അച്ഛൻ ഇ.ടി.നാരായണൻ മൂസ്സ്. അതേ സമയം രസികനും. ഏറെ നേരമെടുത്ത് രോഗി പറയുന്നതൊക്കെ കേട്ടും വിശദമായി നിരീക്ഷിച്ചുമുള്ള പരിശോധനയും രോഗ നിർണയവും, കണിശമായ ചികിത്സാരീതിയുമാണ് അന്നും ഇന്നും വൈദ്യരത്നം പിന്തുടരുന്നത്. ശരിയായ ഫലസിദ്ധി എന്നാലേ കൈവരൂ. പുതുതലമുറ ചികിത്സകരായ യദു നാരായണനും കൃഷ്ണനും പകർന്നു നൽകിയിരിക്കുന്നതും ഇതേ പാഠങ്ങൾ തന്നെ.’’ ശാന്തഗംഭീരനായി ഇ.ടി.നീലകണ്ഠൻ മൂസ്സ് പറയുന്നു.
‘‘മുത്തച്ഛൻ പദ്മശ്രീ ഇ.ടി. നീലകണ്ഠൻ മൂസ്സും അച്ഛൻ പദ്മഭൂഷൺ ഇ.ടി. നാരായണൻ മൂസ്സും ചെയ്തിരുന്ന ചികിത്സകൾ കണ്ടു വളർന്നയാളാണ് ഞാൻ. പക്ഷെ കണക്കിലായിരുന്നു എനിക്ക് കമ്പം. അച്ഛനോ മുത്തച്ഛനോ ചികിത്സയിലേക്ക് വരാൻ നിർബന്ധിച്ചില്ല. ചികിത്സ എനിക്ക് വഴങ്ങും എന്ന് സ്വയം തോന്നിയപ്പോൾ ആയുർവേദ കോളജിൽ പഠിക്കാൻ ചേർന്നു. പഠനം കഴിഞ്ഞെത്തിയപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്. ‘പഠനം കഴിഞ്ഞു എന്നത് കൊണ്ട് ചികിത്സിക്കാമെന്ന് കരുതരുത്. രോഗിയെ കണ്ടും തൊട്ടും നിരീക്ഷിച്ചും നടത്തേണ്ട ഒരു പഠനമുണ്ട്. അതു കൂടി സ്വായത്തമാക്കിയാലേ ചികിത്സിക്കാനുള്ള യോഗ്യതയാകൂ...’ അതോടെ അച്ഛന്റെ സഹവർത്തിയായി. രാത്രി പതിനൊന്ന് മണി വരെ നീളുന്ന റൗണ്ട്സിൽ ശ്രദ്ധയോടെ അച്ഛനെ അനുഗമിക്കുമായിരുന്നു. രോഗിയോട് ഡോക്ടർ എങ്ങനെ പെരുമാറണം, രോഗനിർണയത്തിന്റെ നിർണായക വിശദാംശങ്ങൾ എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നൊക്കെ അച്ഛനിൽ നിന്നാണ് പഠിക്കുന്നത്. എനിക്കും സഹോദരൻ പരമേശ്വരനും പകർന്നു കിട്ടിയ ആ അറിവ് അടുത്ത തലമുറയ്ക്കും ഞങ്ങൾ നൽകി. ’’ നീലകണ്ഠൻ മൂസ്സ് പഴയകാലം ഓർത്തെടുത്തു.
2024-ൽ ആയുർവേദ മേഖലയിലെ മികച്ച സംഭാവനകൾക്ക് ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന്റെ ധന്വന്തരി പുരസ്കാരം നേടിയ വ്യക്തിയാണ് ഡോ.ഇ.ടി.നീലകണ്ഠൻ മൂസ്സ്.
വൈസ്രോയി നൽകിയ ബഹുമതി രത്നത്തിളക്കമുള്ള പേര്
നൂറ്റാണ്ടുകൾ പിന്നിട്ട കുടുംബ പാരമ്പര്യമാണ് തൈക്കാട്ടുശ്ശേരി എളേടത്ത് അഷ്ടവൈദ്യന്മാരുടേത്. 1924-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോർഡ് റീഡിങ് അന്നത്തെ അഷ്ടവൈദ്യൻ നാരായണൻ മൂസിന് വൈദ്യസേവനങ്ങളെ മാനിച്ച് ‘വൈദ്യരത്നം’ എന്ന ബഹുമതി നൽകി ആദരിച്ചു.ആ ബഹുമതിപ്പേരാണ് പിന്നീട് സ്ഥാപനത്തിന്റെ പേരായത്. നാരായണൻ മൂസ്സിന്റെ മകനായ ഇ. ടി. നീലകണ്ഠൻ മൂസ്സ് 1941-ൽ വൈദ്യരത്നം ഔഷധശാല സ്ഥാപിച്ചു. കേരളത്തിന്റെ പരമ്പരാഗത ആയുർവേദ ചികിത്സയും ഗുണമേന്മയുള്ള ഔഷധങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. തുടർന്നുള്ള വർഷങ്ങളിൽ സ്ഥാപനം വൈദ്യരത്നം നഴ്സിങ് ഹോം, വൈദ്യരത്നം ആയുർവേദ കോളേജ്, ഗവേഷണ കേന്ദ്രം, ആയുർവേദ മ്യൂസിയം, ഇന്ത്യയിലും വിദേശത്തുമായി നിരവധി ഔഷധ വിതരണ കേന്ദ്രങ്ങൾ എന്നിങ്ങനെ വിപുലമായി വികസിച്ചു.
2013-ൽ മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാം ഇന്ത്യയിലെ സമഗ്ര ആയുർവേദ മ്യൂസിയങ്ങളിലൊന്നായ വൈദ്യരത്നം ആയുർവേദ മ്യൂസിയം ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിന്റെ ചരിത്രം, അഷ്ടവൈദ്യ പാരമ്പര്യം, പുരാതന ചികിത്സാരീതികൾ എന്നിവ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
ആധുനിക സാങ്കേതിക വിദ്യയോട് കൈകോർത്തുള്ള മുന്നേറ്റം
‘‘വൈദ്യരത്നം ആയുർവേദ ആശുപത്രിയിൽ പരമ്പരാഗത അഷ്ടവൈദ്യ ചികിത്സയും ആധുനിക രോഗനിർണയ സംവിധാനങ്ങളും സംയോജിപ്പിച്ചാണ് ചികിത്സ നൽകുന്നത്. കൃത്യമായ രോഗ നിർണയം, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കാൻ അത് ഏറെ സഹായകമാണ്,’’ എക്സിക്യുട്ടീവ് ഡയറക്ടറായ ഡോ. ഇ.ടി കൃഷ്ണൻ മൂസ്സ് പറയുന്നു. ‘‘മരുന്നുകളുടെ നിർമാണത്തിലും ആധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്താൻ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഗുണനിലവാരത്തിൽ വിട്ടു വീഴ്ച ചെയ്യാതെ കൂടുതൽ പ്രായോഗികത കൈവരിക്കാൻ ഇതിലൂടെ ഞങ്ങൾക്ക് കഴിഞ്ഞു. ’’
ആയുർവേദ ചികിത്സയ്ക്കായുള്ള പല കർമങ്ങൾക്കും ഉപയുക്തമായ ഉപകരണങ്ങൾ ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുക്കാൻ വൈദ്യരത്നത്തിന് കഴിഞ്ഞിട്ടുണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. ഇ.ടി. യദുനാരായണൻ മൂസ്സ് പറയുന്നു.
‘‘ ‘അഗ്നി കർമ’ എന്നൊരു ചികിത്സാരീതിയുണ്ട്. ശരീരത്തിലൊരു ഭാഗത്ത് അതിശക്തമായ ചൂട് ഏൽപ്പിച്ച് ശരീരത്തിന്റെ സ്വയം സൗഖ്യമാക്കാനുള്ള ശേഷിയെ ഉദ്ദീപിപ്പിച്ച് വേദന കുറയ്ക്കുന്ന ചികിത്സാ രീതിയാണിത്. ഇരുമ്പ് ശലാക ചൂടാക്കി വച്ചാണ് അതു ചെയ്യുക പതിവ്. അപകടകരമല്ലാതെ നേർത്ത രീതിയിൽ പൊള്ളൽ ഏൽക്കുന്ന പ്രക്രിയയാണത്. ഇതു പ്രാകൃതമായി തോന്നാം. മുൻകാലങ്ങളിൽ അതങ്ങനെയേ നടപ്പാക്കാനാകുമായിരുന്നുള്ളു. എന്നാലിന്ന് ശരീരത്തിന്റെ പ്രകൃതമറിഞ്ഞ് കൃത്യമായ നിലയിൽ ചൂട് ഏല്പിക്കാൻ തക്ക വിധത്തിലുള്ള ‘ഓട്ടോമേറ്റഡ് ഉപകരണം’ ഐ ഐ ഐ ടി യുമായി ചേർന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യരത്നം വികസിപ്പിച്ചു.’’
പഞ്ചകർമ ചികിത്സ, എല്ല് – സന്ധി – പേശി രോഗങ്ങൾ, ദഹനവ്യവസ്ഥാ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, സോറിയാസിസ്, എക്സിമ, വിറ്റിലിഗോ പോലുള്ള ചർമ്മരോഗങ്ങൾ, ശിശുരോഗങ്ങൾ, മാനസിക രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, സ്ത്രീരോഗങ്ങൾ, പ്രസവാനന്തര പരിചരണം, വന്ധ്യതാ ചികിത്സ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള രസായന ചികിത്സകൾ എന്നിങ്ങനെ എല്ലാവിധ ചികിത്സാ വിഭാഗങ്ങളും വൈദ്യരത്നത്തിനുണ്ട്.
നാഡീരോഗങ്ങളായ പക്ഷാഘാതം (Stroke), മുഖവാതം (Facial Palsy), പാർക്കിൻസൺസ് രോഗം, ന്യൂറോപ്പതി തുടങ്ങിയവയ്ക്കായുള്ള പുനരുജ്ജീവന ചികിത്സകളിൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു. ചികിത്സ, ഔഷധനിർമാണം, വിദ്യാഭ്യാസം, ഗവേഷണം എന്നീ നാല് മേഖലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ട് എൻ എ ബി എച്ച് അംഗീകാരമുള്ള വൈദ്യരത്നം തങ്ങളുടെ പേര് സുവർണ ലിപികളിലെഴുതുന്നു.
സൗജന്യ ചികിത്സ
വൈദ്യരത്നം ഹെൽത്ത്‌കെയർ വിഭാഗത്തിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി, രോഗികളുടെ ആരോഗ്യസ്ഥിതിയും ആവശ്യകതയും വിലയിരുത്തി സൗജന്യ ചികിത്സ നൽകിവരുന്നു. വൈദ്യരത്നം ഫൗണ്ടേഷൻ ആശുപത്രിയിലും വൈദ്യരത്നം ആയുർവേദ കോളേജിലുമാണ് ഈ സൗജന്യ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നത്.