ഓണസദ്യയ്ക്കായി 10 പേർക്ക് വിളമ്പാൻ പാകത്തിൽ 14 വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്. കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടിമാരും പാചക വിദഗ്ധ ലക്ഷ്മി നായരും പങ്കുവെച്ച ഓണവിശേഷങ്ങളും കൊട്ടാരത്തിലെ സദ്യയുടെ പ്രത്യേകതകളും ഇതിൽ വിശദീകരിക്കുന്നു. ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ ഒഴിവാക്കി തയ്യാറാക്കുന്ന വിഭവങ്ങളും, പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള 'മേനിത്തുലാ പായസം' പോലുള്ള തനത് രുചികളും വിവരിക്കുന്നു. ശർക്കര ഉപ്പേരി, മാങ്ങ അച്ചാർ, പാണ്ടിപ്പച്ചടി, കിച്ചടി, കാളൻ, ഓലൻ, പൈനാപ്പിൾ പുളിശ്ശേരി, ചേന കായ മെഴുക്കുപുരട്ടി, അവിയൽ, സാമ്പാർ, പരിപ്പ്, മേനിത്തുലാ പായസം, പാൽപ്പായസം എന്നിവയാണ് ഈ ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ.

ഓണസദ്യയ്ക്കായി 10 പേർക്ക് വിളമ്പാൻ പാകത്തിൽ 14 വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്. കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടിമാരും പാചക വിദഗ്ധ ലക്ഷ്മി നായരും പങ്കുവെച്ച ഓണവിശേഷങ്ങളും കൊട്ടാരത്തിലെ സദ്യയുടെ പ്രത്യേകതകളും ഇതിൽ വിശദീകരിക്കുന്നു. ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ ഒഴിവാക്കി തയ്യാറാക്കുന്ന വിഭവങ്ങളും, പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള 'മേനിത്തുലാ പായസം' പോലുള്ള തനത് രുചികളും വിവരിക്കുന്നു. ശർക്കര ഉപ്പേരി, മാങ്ങ അച്ചാർ, പാണ്ടിപ്പച്ചടി, കിച്ചടി, കാളൻ, ഓലൻ, പൈനാപ്പിൾ പുളിശ്ശേരി, ചേന കായ മെഴുക്കുപുരട്ടി, അവിയൽ, സാമ്പാർ, പരിപ്പ്, മേനിത്തുലാ പായസം, പാൽപ്പായസം എന്നിവയാണ് ഈ ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ.

ഓണസദ്യയ്ക്കായി 10 പേർക്ക് വിളമ്പാൻ പാകത്തിൽ 14 വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്. കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടിമാരും പാചക വിദഗ്ധ ലക്ഷ്മി നായരും പങ്കുവെച്ച ഓണവിശേഷങ്ങളും കൊട്ടാരത്തിലെ സദ്യയുടെ പ്രത്യേകതകളും ഇതിൽ വിശദീകരിക്കുന്നു. ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ ഒഴിവാക്കി തയ്യാറാക്കുന്ന വിഭവങ്ങളും, പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള 'മേനിത്തുലാ പായസം' പോലുള്ള തനത് രുചികളും വിവരിക്കുന്നു. ശർക്കര ഉപ്പേരി, മാങ്ങ അച്ചാർ, പാണ്ടിപ്പച്ചടി, കിച്ചടി, കാളൻ, ഓലൻ, പൈനാപ്പിൾ പുളിശ്ശേരി, ചേന കായ മെഴുക്കുപുരട്ടി, അവിയൽ, സാമ്പാർ, പരിപ്പ്, മേനിത്തുലാ പായസം, പാൽപ്പായസം എന്നിവയാണ് ഈ ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ.

ഉപ്പേരി മുതൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വഴിപാടു പായസമായ മേനിത്തുലാ പായസം വരെ 10 പേർക്കു വിളമ്പാവുന്ന ഓണസദ്യയ്ക്കുള്ള 14 വിഭവങ്ങൾ.

വടിയാർ കൊട്ടാരത്തിന്റെ ഐശ്വര്യമായ പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിയും പാചകവിദഗ്ധ ലക്ഷ്മി നായരും ഒന്നിച്ചു പങ്കുവച്ച ഓണവിശേഷങ്ങൾ വായിച്ചില്ലേ... ഓണത്തിന് അമ്മൂമ്മ ഉണ്ടാക്കിയിരുന്ന അച്ചാറിന്റെയും അമ്മ ഉണ്ടാക്കിയിരുന്ന സംഭാരത്തിന്റെയും രുചി വിശേഷങ്ങ‌‌ൾ തമ്പുരാട്ടിമാർ പങ്കു വച്ചപ്പോൾ തിരുവനന്തപുരത്തിന്റെ തനതു വിഭവങ്ങളെക്കുറിച്ചും പദ്മനാഭസ്വാമിയുടെ അനുഗ്രഹങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങൾ ലക്ഷ്മി നായരും പങ്കുവച്ചു.

ADVERTISEMENT

ഓണത്തിനു കൊട്ടാരത്തിൽ വിളമ്പുന്ന സദ്യയ്ക്കുമുണ്ട് പ്രത്യേകതകൾ. സവാള, ഉള്ളി, വെളുത്തുള്ളി എന്നിവയൊന്നും കറികളിൽ ചേർക്കില്ല. തൈരു വറ്റിച്ചുണ്ടാക്കുന്ന തൈരുണ്ടകൾ ചേർത്താണ് കാളൻ തയാറാക്കുന്നത്. പച്ചമാങ്ങയും പഴുത്ത മാങ്ങയും ചേർത്തുണ്ടാക്കുന്ന പാണ്ടിപ്പച്ചടിയും പ്രധാനം. ഓണസദ്യയ്ക്കുള്ള പായസം പദ്മനാഭസ്വാമിയുടെ സന്നിധിയി ൽ നിന്നാണെത്തുന്നത്.

10 പേര്‍ക്കുള്ള തിരുവോണസദ്യ ഒരുക്കാനുള്ള കണക്കുകൾ വനിതയ്ക്കു വേണ്ടി പങ്കുവച്ചത് കവടിയാർ കൊട്ടാരത്തിലെ പാചകക്കാരൻ മുരളീധരൻ നായർ ആണ്.

ADVERTISEMENT

എങ്കിൽ പിന്നെ... ഓണപ്പാചകം തുടങ്ങിയാലോ...

>> ശർക്കര ഉപ്പേരി

ADVERTISEMENT

1. പച്ചക്കായ – രണ്ട്
2. വെളിച്ചെണ്ണ, ഉപ്പ് – പാകത്തിന്
3. ശർക്കര – 75 ഗ്രാം
പഞ്ചസാര – 25 ഗ്രാം
4. നെയ്യ് – അര ചെറിയ സ്പൂൺ
5. ചുക്കുപൊടി – രണ്ടു ചെറിയ സ്പൂണ്‍
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കായ തൊലി കളഞ്ഞു നീളത്തിൽ രണ്ടായി പിളർന്ന ശേഷം വട്ടത്തിൽ കട്ടിയിൽ അരിഞ്ഞു വയ്ക്കുക.

∙ ഇതു ചൂടായ വെളിച്ചെണ്ണയിൽ അല്‍പം ഉപ്പും ചേർത്തു വറുത്തു കോരി ചൂടാറാൻ വയ്ക്കണം.

∙ ശർക്കര പൊടിച്ച ശേഷം പഞ്ചസാര ചേർത്ത് അൽപം വെള്ളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. ഇതിലേക്കു നെയ്യും ചേർത്തു തിളപ്പിച്ച് നൂൽപ്പരുവമാകുമ്പോൾ ചൂ ടാറിയ ഉപ്പേരി ചേർത്തിളക്കുക.

∙ അഞ്ചാമത്തെ ചേരുവയും ചേർത്തു വാങ്ങാം.

>> ഉപ്പേരി

1. പച്ചക്കായ – മൂന്ന്
2. വെളിച്ചെണ്ണ – പാകത്തിന്
3. ഉപ്പുനീര് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പച്ചക്കായ തൊലി കള‍ഞ്ഞു കനം കുറച്ചരിഞ്ഞു കഴുകി വാരി വയ്ക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി ഉപ്പു ചേർത്ത ശേഷം അരിഞ്ഞു വച്ച കായ ചേർത്തു വറുത്തു കോരുക.

>> മാങ്ങ അച്ചാർ

1. പച്ചമാങ്ങ – രണ്ട്
2. പച്ചമുളക് – രണ്ട്, അരിഞ്ഞത്
കട്ടക്കായം – ഒരു കളിയടക്ക വലുപ്പത്തിൽ
കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
3. നല്ലെണ്ണ – രണ്ടു വലിയ സ്പൂൺ
4. കടുക് – അര ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ പച്ചമാങ്ങ, അച്ചാറിന്റെ പാകത്തിനു ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കണം.

∙ ഇതിൽ രണ്ടാമത്തെ ചേരുവയും ഉപ്പും ചേർത്തു ഞെരടി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കണം.

∙ രാവിലെ നല്ലെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ഞെരടി വച്ചിരിക്കുന്ന മാങ്ങ ചേർത്തിളക്കി, ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തു വാങ്ങുക.

>> പാണ്ടിപ്പച്ചടി

1. പ‍ച്ചമാങ്ങ – ഒന്ന്
2. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
3. കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
4. പഴുത്ത മാങ്ങ – രണ്ട്, ചെറിയ കഷണങ്ങളാക്കിയത്
5. മുളകുപൊടി – അര ചെറിയ സ്പൂൺ
ശർക്കര ചുരണ്ടിയത് – 75 ഗ്രാം

പാകം െചയ്യുന്ന വിധം

∙ പച്ചമാങ്ങ ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും മൂപ്പിച്ച ശേഷം പച്ചമാങ്ങ ചേർത്തിളക്കി, അൽപം വെള്ളം ചേർത്ത് അടച്ചു വച്ചു വേവിക്കുക.

∙ പച്ചമാങ്ങ വെന്തു വരുമ്പോൾ മാമ്പഴം ചെറിയ കഷണങ്ങളാക്കിയതും ഉപ്പും ചേർത്ത് ഉടഞ്ഞു വരുന്ന പാകത്തിനെടുക്കണം.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങുക.

>> കിച്ചടി

1. വെണ്ടയ്ക്ക – 500 ഗ്രാം
2. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
പച്ചമുളക് – ഒന്ന്
കടുക് – ഒരു ചെറിയ സ്പൂൺ
3. തൈര് – അര ലീറ്റർ
4. ഉപ്പ് – പാകത്തിന്
5. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
6. കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ വെണ്ടയ്ക്ക കനം കുറച്ചരിഞ്ഞു ചൂടായ എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മഷി പോലെ അരച്ചു വയ്ക്കണം.

∙ ചട്ടി അടുപ്പത്തു വച്ചു ചൂടാകുമ്പോൾ അരപ്പു ചേർത്തു നന്നായി ചൂടാക്കണം.

∙ ഇതിലേക്കു വെണ്ടയ്ക്ക വറുത്തതും തൈരും ചേർത്തിളക്കി പാകത്തിനുപ്പും ചേർത്തു വാങ്ങുക.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകു കഷണങ്ങളാക്കിയതും മൂപ്പിച്ചു കിച്ചടിയിൽ ചേർക്കുക.

>> കാളൻ

1. തൈര് – ഒരു ലീറ്റർ
2. ചേന – 250 ഗ്രാം
പച്ചക്കായ – 250 ഗ്രാം
3. മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്
4. തേങ്ങ – ഒന്ന്, ചുരണ്ടിയത്
ജീരകം – ഒരു ചെറിയ സ്പൂണ്‍
5. കട്ടത്തൈര് – 200 ഗ്രാം
6. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
7. കടുക് – അര ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – രണ്ട്,
കഷണങ്ങളാക്കിയത്

പാകം െചയ്യുന്ന വിധം

∙ തൈര് ചുവടുകട്ടിയുള്ള പാത്രത്തിലാക്കി ചെറുതീയിൽ വച്ചു തിളപ്പിച്ചു വറ്റിച്ച് ഉരുട്ടിയെടുക്കാൻ പാകത്തിനാക്കി വാങ്ങണം. ചെറുനാരങ്ങയുടെ വലുപ്പമുള്ള ഉരുളകളാക്കി വയ്ക്കുക. ഇതു വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ വച്ചിരുന്നാൽ ദിവസങ്ങളോളം കേടാകാതെ ഇരിക്കും.

∙ ചേനയും കായും കാളന്റെ പാകത്തിനുള്ള കഷണങ്ങളാക്കി, ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു കുക്കറിലാക്കി വേവിക്കണം.

∙ തേങ്ങ ജീരകം ചേർത്തു മഷി പോലെ അരച്ചതു വേവിച്ച കൂട്ടിൽ‌ ചേർത്തിളക്കണം.

∙ ഇതിലേക്ക് ഉരുട്ടി വച്ചിരിക്കുന്ന തൈരുണ്ട മൂന്ന്–നാലെണ്ണം ചേർത്തിളക്കണം.

∙ ഇതിലേക്കു പുളിക്കാവശ്യമായ കട്ടത്തൈരും ചേർത്തിളക്കി തിള വരുമ്പോൾ വാങ്ങുക.

∙ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽ‌മുളകും താളിച്ചു കാളനിൽ ചേർക്കുക.

>> ഓലൻ

1. വൻപയർ – 200 ഗ്രാം
2. കുമ്പളങ്ങ – 250 ഗ്രാം
3. പച്ചമുളക് – രണ്ട്, നീളത്തിൽ കീറിയത്
ഉപ്പ് – പാകത്തിന്
4. കട്ടിത്തേങ്ങാപ്പാൽ – രണ്ടു കപ്പ്

പാകം െചയ്യുന്ന വിധം

∙ വൻപയർ ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കണം.

‌∙ കുമ്പളങ്ങ ഓലന്റെ പാകത്തിനു ചെറിയ ചതുരക്കഷണങ്ങളാക്കുക.

∙ വൻപയർ പാകത്തിനു വെള്ളം ചേ ർത്തു വേവിക്കണം. പയർ വെന്തു വരുമ്പോൾ കുമ്പളങ്ങയും പച്ചമുളകും ഉപ്പും ചേർത്തിളക്കുക.

∙ ഇതിലേക്കു തേങ്ങാപ്പാൽ ചേർത്തിളക്കി വാങ്ങി വിളമ്പാം.

>> പൈനാപ്പിൾ പുളിശ്ശേരി

1. പൈനാപ്പിൾ – ഒന്ന്
2. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
തൊണ്ടൻമുളക് – രണ്ട്
3. പഞ്ചസാര – 200 ഗ്രാം
4. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
5. പുളിയുള്ള കട്ടത്തൈര് – അര ലീറ്റർ
6. ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ
7. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
8. കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ പൈനാപ്പിൾ തൊലി ചെത്തി ചെറിയ കഷണങ്ങളായി അരിഞ്ഞു രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കണം. വെന്ത ശേഷം പഞ്ചസാര ചേർത്തിളക്കുക.

∙ ഇതിലേക്കു തേങ്ങ ചുരണ്ടിയതു മഷി പോലെ അരച്ചത് ഒഴിച്ചു തിളയ്ക്കുമ്പോൾ കട്ടത്തൈരു ചേർത്തിളക്കുക.

∙ തിളയ്ക്കുമ്പോൾ വാങ്ങി ഉലുവാപ്പൊടിയും ചേർത്തിളക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിച്ചു കറിയിൽ ചേർക്കണം.

>> ചേന കായ മെഴുക്കുപുരട്ടി

1. ചേന – 250 ഗ്രാം
പച്ചക്കായ – രണ്ട്
2. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
3. പച്ചമുളക് – നാല്, നീളത്തിൽ കീറിയത്
4. മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്
5. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചേനയും കായയും ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വൃത്തിയാക്കി വയ്ക്കണം.

∙ ചീനച്ചട്ടി അടുപ്പത്തു വച്ചു ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു പച്ചമുളകും ചേനയും ചേർത്തു നന്നായി വ ഴറ്റണം.

∙ ഇതിലേക്കു പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്തു വേവിക്കണം.

∙ ചേന വെന്തു വരുമ്പോൾ കായയും ചേർത്തിളക്കി വേവിക്കണം.

∙ കായ വെന്തു വരുമ്പോൾ ഒരു ചെറിയ സ്പൂൺ മുളകുപൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

>> അവിയൽ

1. വെള്ളരിക്ക – 400 ഗ്രാം
വഴുതനങ്ങ – രണ്ട്
കാരറ്റ് – രണ്ട്
ചേന – 150 ഗ്രാം
ഏത്തക്കായ – രണ്ട്
പടറ്റിക്കായ – രണ്ട്
മുരിങ്ങയ്ക്ക – രണ്ട്
പടവലങ്ങ – 200 ഗ്രാം
പച്ചമാങ്ങ – ഒരു കഷണം
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
തൊണ്ടൻമുളക് – അഞ്ച്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
ജീരകം – അര ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
4. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ വൃത്തിയാക്കി അവിയലിന്റെ പാകത്തിന് അരിഞ്ഞു വയ്ക്കുക. ഇതിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി തിരുമ്മി യോജിപ്പിച്ച്, ഉരുളിയിലാക്കി അടിയിൽ നികക്കാൻ പാകത്തിനു വെള്ളമൊഴിച്ചു വേവിക്കണം.

∙ മുക്കാല്‍ വേവാകുമ്പോള്‍ മൂന്നാമത്തെ ചേരുവ ചതച്ചതു ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വേവിക്കണം.

∙ വെള്ളം അധികമാണെങ്കിൽ വറ്റിച്ചെടുക്കണം.

∙ പച്ചക്കറികൾ നന്നായി വെന്ത ശേഷം വാങ്ങുക.

∙ ചൂടാറിയ ശേഷം ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിളക്കി വിള മ്പാം.

>> സാമ്പാർ

1. പരിപ്പ് – 250 ഗ്രാം
2. വെള്ളരിക്ക – 200 ഗ്രാം
വെണ്ടയ്ക്ക – 100 ഗ്രാം
പടവലങ്ങ – 100 ഗ്രാം
മുരിങ്ങയ്ക്ക – രണ്ട്
കത്തിരിക്ക (വയലറ്റ്
നിറത്തിലുള്ള ഉണ്ടവഴുതനങ്ങ) – രണ്ട്
3. മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്
4. കട്ടക്കായം – 10 ഗ്രാം
5. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ
6. ഉലുവ വറുത്തു പൊടിച്ചത് – അര ചെറിയ സ്പൂൺ
തൊണ്ടൻമുളക് – നാല്
തക്കാളി – രണ്ട്
7. വാളൻപുളി – ഒരു നാരങ്ങ വലുപ്പത്തിൽ, പിഴിഞ്ഞത്
8. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
9. കടുക് – അര ചെറിയ സ്പൂൺ‌
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
10. മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ പരിപ്പ് കഴുകി വാരി പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.

∙ രണ്ടാമത്തെ ചേരുവ സാമ്പാറിന്റെ പാകത്തിനുള്ള കഷണങ്ങളായി മുറിച്ചതു പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വെന്ത പരിപ്പിൽ ചേർത്തിളക്കി വേവിക്കണം. ഇതിലേക്കു കായവും ചേർത്തിളക്കണം.

∙ പച്ചക്കറികൾ വെന്ത ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തിളക്കിയ ശേഷം ആറാമത്തെ ചേരുവയും ചേർത്തിളക്കണം.

∙ നല്ല മണം വരുമ്പോൾ വാളൻപുളി പിഴി ഞ്ഞതും ചേർത്തു തിളപ്പിച്ച് ഉപ്പു പാകത്തിനാക്കി വാങ്ങുക.

∙ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ചു കറിയില്‍ ചേർക്കണം.

∙ ഇതിലേക്കു മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്തിളക്കി വിളമ്പാം.

>> പരിപ്പ്

1. ചെറുപയർ പരിപ്പ് – 200 ഗ്രാം
2. തേങ്ങ – ഒന്ന്, ചുരണ്ടിയത്
ജീരകം – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പരിപ്പു നന്നായി വേവിക്കുക.

∙ വെന്തുടഞ്ഞ പരിപ്പിലേക്കു രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കി ചൂടാക്കി വാങ്ങാം.

∙ നെയ്യും പപ്പടവും ചേർത്തു വിളമ്പാം.

>> മേനിത്തുലാ പായസം

1. ചമ്പാ പച്ചരി – 1100 ഗ്രാം
2. ശർക്കര – ഒരു കിലോ, ഉരുക്കി അരിച്ചത്
പഞ്ചസാര – രണ്ടരക്കിലോ
3. നെയ്യ് – 0.875 ഗ്രാം
4. കൽക്കണ്ടം (ക്രിസ്റ്റൽ) – 200 ഗ്രാം
ഏലയ്ക്ക – 20 ഗ്രാം,

പാകം െചയ്യുന്ന വിധം

∙ അരി പാകത്തിനു വെള്ളം ചേർത്തു വേവിക്കണം.

∙ മുക്കാൽ വേവാകുമ്പോൾ ശർക്കര ഉരുക്കി അരിച്ചതും പഞ്ചസാരയും ചേർത്തിളക്കി വരട്ടണം. ഇതിലേക്കു നെയ്യ് അൽപാൽപം വീതം ചേർത്തു വരട്ടിയെടുക്കുക.

∙ പാകത്തിനു കുറുകുമ്പോൾ കൽക്കണ്ടവും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി വാങ്ങുക.

>> പാല്‍പ്പായസം

1. ചമ്പാ പച്ചരി – ഒരു കിലോ
2. പാൽ – രണ്ടു ലീറ്റർ
3. പഞ്ചസാര – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ അരി പാകത്തിനു വെള്ളം ചേർത്തു വേവിക്കണം.

∙ മുക്കാൽ വേവാകുമ്പോൾ പാൽ ചേർത്തിളക്കി വേവിക്കുക. പഞ്ചസാരയും ചേർത്തിളക്കി വറ്റിച്ചു വാങ്ങുക.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: മുരളീധരൻ നായർ, കുക്ക്, കവടിയാർ കൊട്ടാരം, തിരുവന്തപുരം. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജി മോന്‍ പി. എസ്., ജൂനിയർ സൂ ഷെഫ്, ക്രൗണ്‍ പ്ലാസ, കൊച്ചി.

Onam Sadya: A Royal Feast with 14 Delicious Dishes:

Onam, a significant festival in Kerala, is celebrated with a grand feast featuring 14 traditional dishes, including pickles, vegetable curries, and payasam, with special emphasis on the royal cuisine from the Kovithar Palace. The article highlights the unique preparation methods of these dishes, noting the absence of onions and garlic in royal recipes and detailing specific preparations like Thayurunda, Pandi Pachadi, and the sacred Menithula Payasam from the Padmanabhaswamy Temple. It also features insights from Gowri Parvathi Bayi Thampuratty and Gowri Lakshmi Bayi Thampuratty, alongside chef Lakshmi Nair, offering a glimpse into their Onam traditions and culinary memories, and provides detailed recipes for various Onam delicacies curated by chef Muraleedharan Nair.

ADVERTISEMENT