‘ഓണത്തിനെടുത്ത ആ മലയാളി മങ്ക ചിത്രം; തനിച്ചായാൽ ഇപ്പോഴും എനിക്ക് കരച്ചിൽ വരും’: കലാരഞ്ജിനി Kalaranjini Shares Onam Memories
നടി കലാരഞ്ജിനി തൻ്റെ സിനിമാ ജീവിതത്തിന് മുൻപുള്ള ഓണക്കാലത്തെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ പങ്കുവെക്കുന്നു. തിരുവനന്തപുരത്തെ വീടുകളിൽ അച്ഛൻ്റെ നാടക സുഹൃത്തുക്കൾ വന്നിരുന്നതും കുട്ടികൾക്ക് ഓണത്തിന് മഞ്ഞുവസ്ത്രം നൽകി ഊഞ്ഞാലാടാനും പൂ പറിക്കാനും നൽകിയ അവസരങ്ങളും അവർ ഓർക്കുന്നു. സിനിമ തിരക്കുകൾ കാരണം കുടുംബത്തോടൊപ്പം ഓണം കൂടാൻ സാധിക്കാതെ വന്നപ്പോഴും അമ്മ എല്ലാവരും ഒത്തുചേരുന്ന ദിവസമാണ് ഓണം എന്ന് പറഞ്ഞ് സദ്യയൊരുക്കുകയും പുതുവസ്ത്രങ്ങൾ വാങ്ങികൊടുക്കുകയും ചെയ്തത് അവർ അനുസ്മരിക്കുന്നു. മോഹൻ എടുത്ത മലയാളി മങ്ക എന്ന ചിത്രം അവരുടെ കുടുംബത്തിൻ്റെ ഒരുമയുടെ പ്രതീകമായി അവർ കാണുന്നു. ഇന്ന് താനും ഉർവശിയും അമ്മയും മാത്രമായി ചുരുങ്ങിയെങ്കിലും നഷ്ടപ്പെട്ട അച്ഛനെയും സഹോദരങ്ങളെയും ഓർക്കാത്ത നിമിഷങ്ങളില്ലെന്ന് അവർ പറയുന്നു. സഹോദരി കൽപ്പനയെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിലെ വേദനയും സഹോദരന്മാരായ പ്രിൻസിനെയും കമലിനെയും നഷ്ടപ്പെട്ടതിലുള്ള ദുഃഖവും അവരെ വല്ലാതെ ഉലച്ചു. തനിച്ചാകുമ്പോൾ കരച്ചിൽ വരുന്നുണ്ടെങ്കിലും അമ്മയ്ക്ക് വേണ്ടി കരയാതിരിക്കാൻ ശ്രമിക്കുകയാണെന്നും ജീവിതത്തിൽ പലപ്പോഴും അഭിനയിക്കേണ്ടി വരുന്നുണ്ടെന്നും കലാരഞ്ജിനി പറയുന്നു.

കൊഴിഞ്ഞുപോയ നല്ലോണത്തിന്റെ മങ്ങാത്ത ഓര്‍മകളുമായി നടി കലാരഞ്ജിനി.
‘‘സിനിമയ്ക്കു മുൻപുണ്ടായിരുന്ന ഓണമായിരുന്നു ഏറ്റവും മനോഹരം. അന്നു ഞങ്ങൾ തിരുവനന്തപുരത്താണു താമസം. അച്ഛൻ ചവറ വി. പി. നായരുടെ നാടകസുഹൃത്തുക്കൾ എല്ലാവരും വീട്ടിൽ വരും. ഞങ്ങൾ കുട്ടികൾക്ക് ഒരു മഞ്ഞമുണ്ട് ഉടുക്കാൻ തരും. അതുമുടുത്ത് ഊഞ്ഞാലിലാടി പൂവ് പറിച്ചു നടന്ന കാലം.
സിനിമയിൽ തിരക്കായതോടെ ഓണത്തിന് ഒരുമിച്ച് എല്ലാവരും വീട്ടിലെത്തുക വിഷമമായിരുന്നു. അമ്മ പറയും, എല്ലാവരും എന്നാണു വീട്ടിൽ ഉള്ളത് അന്നാണു നമ്മുടെ ഓണം. അന്നു സദ്യ ഉണ്ടാക്കും. എല്ലാവർക്കും പുതുവസ്ത്രങ്ങൾ വാങ്ങിത്തരുന്നതും അമ്മയാണ്. അങ്ങനെ ഒരു ഓണക്കാലത്ത് മോഹൻ കൊല്ലം എടുത്ത മലയാളി മങ്ക ചിത്രമാണ് ഞങ്ങളുടെ മൂന്നുപേരുടേയും എക്കാലത്തേയും സുന്ദരമായ ചിത്രം.
ഇപ്പോൾ ഈ ഭൂമിയിൽ ഞാനും ഉർവശിയും അമ്മയും മാത്രമായി. പക്ഷേ, അച്ഛനെ, കൽപനയെ, അനിയന്മാരെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല. രാത്രി ഒൻപതു മണിവരെ കൽപനയോടു സംസാരിച്ചതാണ്. രാവിലെ അവൾ ഇല്ല. അനുജൻ പ്രിൻസ് നേരത്തേ പോയിരുന്നു.
മറ്റൊരനുജൻ കമലിനെ ഈ ജനുവരിയിലാണ് നഷ്ടപ്പെട്ടത്. അവൻ മൃദംഗവും വീണയുമൊക്കെ വായിക്കുമായിരുന്നു. തനിച്ചായാൽ ഇപ്പോഴും എനിക്കു കരച്ചിൽ വരും. കരയാതിരിക്കുന്നത് അമ്മയ്ക്കുവേണ്ടി മാത്രമാണ്. ജീവിതത്തിൽ അഭിനയിക്കേണ്ടി വരുന്ന നിമിഷങ്ങളാണത്.’’- കലാരഞ്ജിനി പറയുന്നു.
അഭിമുഖം പൂര്‍ണ്ണമായും പുതിയ ലക്കം വനിതയില്‍ വായിക്കാം