‘ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിച്ച് മിടുക്കരാക്കുക എന്ന ഉദ്യമം ക്ലാസ് മുറികളികളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല’: നീതു കുസുമം Empowering Special Needs Children: The Role of Early Intervention and Parental Support
ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ അവരുടെ പരിശീലനവും പരിപാലനവും വിദഗ്ധരുടെ മാത്രം ചുമതലയല്ലെന്നും, അധ്യാപകർ നൽകുന്ന പരിശീലനങ്ങളുടെ തുടർച്ച രക്ഷിതാക്കളിലൂടെയാണ് പൂർത്തിയാകേണ്ടതെന്നും ലേഖനം വ്യക്തമാക്കുന്നു. കുട്ടികളിലെ വളർച്ചാ വ്യതിയാനങ്ങളും പ്രത്യേകതകളും എത്രയും നേരത്തെ തിരിച്ചറിഞ്ഞ്, ശാസ്ത്രീയമായ പിന്തുണ നൽകേണ്ടത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ അത്യാവശ്യമാണ്. ഓട്ടിസം, എ.ഡി.എച്ച്.ഡി, പഠനവൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകൾ തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട പ്രത്യേകതകളാണെന്നും, അവയെ തെറ്റായി വിലയിരുത്തരുതെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. തെറാപ്പി സെഷനുകളിൽ മാതാപിതാക്കളുടെ സജീവ പങ്കാളിത്തം കുട്ടികളുടെ പുരോഗതിക്ക് ഏറ്റവും നിർണായകമാണെന്നും, കൃത്യസമയത്തുള്ള തിരിച്ചറിവും കുടുംബത്തിന്റെ പിന്തുണയുമാണ് ഇത്തരം കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും വലിയ ഉപാധിയെന്നും ലേഖനം ഊഷ്മളമായി വിശദീകരിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും പരിപാലനവും വിദഗ്ധരുടെ മാത്രം ഉത്തരവാദിത്വമല്ല. അധ്യാപകർ ചെയ്യുന്ന കാര്യങ്ങളുടെ തുടർച്ച രക്ഷിതാക്കളിലൂടെയാണ് പൂർണ്ണമാകേണ്ടത്. കുട്ടികളിലെ പ്രത്യേകതകൾ എത്രയും നേരത്തെ തിരിച്ചറിയുകയും ആവശ്യമായ പരിശീലനങ്ങൾ നൽകുകയും വേണം. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടിയുള്ള സ്ഥാപനത്തിൽ അധ്യാപികയായിരുന്ന നീതു കുസുമം തന്റെ അനുഭവങ്ങളും അത്തരം കുട്ടികളെ നേരത്തേ തിരിച്ചറിയേണ്ടതിന്റെയും പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പങ്കുവയ്ക്കുന്നു -
മോണ്ടിസോറി അധ്യാപിക എന്ന ഒഴിവിലേക്കാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത്. കുട്ടികളുടെ കലപിലകളും ആക്ഷൻ സോങ്ങുകളും കഥകളും നിറഞ്ഞ ക്ലാസ് മുറികൾ സങ്കൽപ്പിച്ച് കടന്നു ചെന്നിടം പക്ഷേ, മറ്റൊരു അത്ഭുതലോകമായിരുന്നു. മാലാഖ കുഞ്ഞുങ്ങളുടെ അത്ഭുതലോകം.
പ്രത്യേക പരിചരണവും സാമീപ്യവും ആവശ്യമുള്ള വിവിധ പ്രായക്കാരും സ്വഭാവക്കാരുമായ കുഞ്ഞുങ്ങളായിരുന്നു ക്ലാസിലുള്ളത്. ഒരേ കാര്യം വീണ്ടും വീണ്ടും പറയുന്ന കുട്ടികൾ. സാധനങ്ങളും കളിപ്പാട്ടങ്ങളും വലിച്ചെറിഞ്ഞ് സന്തോഷം കണ്ടെത്തുന്ന ചിലർ. മണിക്കൂറുകളോളം ഒരേ പാട്ടു തന്നെ പാടിക്കൊണ്ടിരിക്കുന്നവർ. ഭക്ഷണം കഴിക്കാൻ മടിക്കുന്നവർ. ടിഫിൻ തുറന്നപ്പോൾ വിചാരിച്ച ഭക്ഷണം കാണാത്തതിനാൽ നിലത്ത് കിടന്നുരുണ്ടു കരയുന്നവർ. കണ്ണിൽ നോക്കാത്തവർ. വാക്കുകളില്ലാത്തവർ...
ആദ്യത്തെ അമ്പരപ്പിൽ നിന്നു മാറിയപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് അവരെയെല്ലാം അങ്ങ് പഠിപ്പിച്ചു മിടുക്കരാക്കാം എന്നു കരുതി. പോകെ പോകെ ഞാനറിഞ്ഞു, അവരിൽനിന്നു ഞാനാണ് പഠിക്കേണ്ടതെന്ന്.
ഒരു മോണ്ടിസോറി അധ്യാപിക എന്ന നിലയിൽ അവരുടെ കൂടെക്കൂടി ആർട്ട് ആക്ടിവിറ്റികൾ ചെയ്യുക, നിർദ്ദേശങ്ങൾ മനസിലാക്കാൻ സഹായിക്കുക, സാമൂഹ്യ ഇടപെടലുകൾ പരിശീലിപ്പിക്കുക, സ്വയംപര്യാപ്തത വളർത്തുക തുടങ്ങിയവയായിരുന്നു ഉത്തരവാദിത്വം.
ആശയ വിനിമയത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികൾ വളരെ എളുപ്പത്തിലാണ് മൊബൈൽ ഫോൺ, ടെലിവിഷൻ പോലെയുള്ള ഡിജിറ്റൽ കാഴ്ചകളുടെ ലോകത്തേക്ക് ആകർഷിക്കപ്പെടുന്നത്. ഒരു കാർട്ടൂൺ കഥാപാത്രത്തെ കാണിച്ചാൽ ഉടൻ അതുമായി ബന്ധപ്പെട്ട പാട്ടു പാടുന്ന കുട്ടികളുണ്ട്. അവരുടെ ഓർമ്മശക്തിയിൽ മതിപ്പു തോന്നുമെങ്കിലും അവർ എത്രമാത്രം സ്‌ക്രീൻ കാഴ്ചകൾക്ക് അടിമപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് നടുക്കമുണ്ടാക്കുന്നതാണ്.
ചില കുഞ്ഞുങ്ങൾ ഭക്ഷണ കാര്യത്തിൽ പിടിവാശിക്കാരായിരിക്കും. ഇന്ന ഭക്ഷണം തന്നെ വേണം എന്ന് വാശിപിടിച്ചു കരയുന്ന കുട്ടികൾക്ക് എന്റെ ഉള്ളിലെ അമ്മ ആദ്യമൊക്കെ വഴങ്ങിക്കൊടുക്കുമായിരുന്നു. എന്നാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വാശി വകവെച്ചു കൊടുക്കാത്ത വിധമുള്ള സമീപനമാണ് വിദഗ്ധരായ പരിശീലകർ അനുവർത്തിക്കേണ്ടത്. വാശിക്കാരായ അതേ കുട്ടികൾ തന്നെ പിന്നീട് ഏത് ആഹാരവും മടികൂടാതെ കഴിക്കാൻ പ്രാപ്തരാകുന്നതു കാണുമ്പോൾ അത്തരം ശാസ്ത്രീയ പരിശീലനത്തിന്റെ പ്രാധാന്യം ബോധ്യമാകും.
ഓട്ടിസം ഉള്ളവർ, പഠനവൈകല്യങ്ങൾ ഉള്ളവർ, ഹൈപ്പർ ആക്റ്റിവിറ്റിയുള്ളവർ എന്നിങ്ങനെ പല തരക്കാരാണ് കുഞ്ഞുങ്ങൾ.
പലപ്പോഴും ഇത്തരം കുട്ടികളെ വാശിക്കാർ, ശ്രദ്ധയില്ലാത്തവർ, മടിയന്മാർ എന്നിങ്ങനെ തെറ്റായാണ് നമ്മൾ വിലയിരുത്തിപ്പോകാറുള്ളത്. എന്നാൽ ശരിക്കും ഇവ കുട്ടിയുടെ സ്വഭാവപ്രശ്‌നങ്ങളല്ല. മറിച്ച് തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട പ്രത്യേകതകളാണ്. ഓട്ടിസം രോഗമല്ല എന്ന വസ്‌തുത ഇന്ന് ഒട്ടുമിക്ക പേർക്കും ബോധ്യമുള്ളതാണ്. തലച്ചോർ വിവരങ്ങൾ സ്വീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന രീതിയിലെ വ്യത്യാസമാണ്. ഓട്ടിസം ഉള്ള കുട്ടികൾക്ക് സാമൂഹിക ഇടപെടലിലും ആശയ വിനിമയത്തിലും വെല്ലുവിളികൾ നേരിടാം. ഒരേ കാര്യങ്ങൾ ആവർത്തിച്ച് സംസാരിക്കുക, ഒരേ പ്രവർത്തികൾ വീണ്ടും വീണ്ടും ചെയ്യുക, ദിനചര്യയിലെ മാറ്റങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുക തുടങ്ങിയവ ചില സാധാരണ ലക്ഷണങ്ങളാണ്.
ചില കുട്ടികൾക്ക് അസാധാരണ ചലനശേഷിയും ഒപ്പം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ടുകളും കാണാം. ഇത് ADHD എന്നറിയപ്പെടുന്ന അവസ്ഥയുടെ ഭാഗമായിട്ടാണു സാധാരണ സംഭവിക്കുക. ക്ലാസിലോ വീട്ടിലോ ശാന്തമായി ഇരിക്കാൻ അവർക്ക് കഴിയാറില്ല. അത് അനുസരണക്കേടല്ലെന്ന് മനസ്സിലാക്കേണ്ടത് അധ്യാപകരുടെയും മാതാപിതാക്കളുടെയും കടമയാണ്.
പഠനവൈകല്യങ്ങളുള്ള കുട്ടികളാണ് മറ്റൊരു വിഭാഗം. വായന, എഴുത്ത്, ഗണിതം തുടങ്ങിയ മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവരാണവർ. എന്നാൽ അവരുടെ ബുദ്ധിശേഷി കുറവാണെന്ന് കരുതാതെ ഇതിന് ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.
ഭിന്നശേഷിക്കാരായ കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കളുടെ സാമീപ്യം പോലെ പ്രധാനമാണ് കുട്ടിയുടെ പരിമിതികളെക്കുറിച്ചുള്ള അവരുടെ വ്യക്തമായ തിരിച്ചറിവും.
ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിച്ച് മിടുക്കരാക്കുക എന്ന ഉദ്യമം കേവലം ക്ലാസ് മുറികളികളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അവർക്ക് നൽകുന്ന ഓരോ തെറാപ്പികളും വീട്ടിലെത്തുമ്പോഴും തുടരേണ്ടതുണ്ട്. ആഴ്ചയിൽ ഏതാനും മണിക്കൂറുകൾ മാത്രമുള്ള തെറാപ്പി സെഷനുകളിൽ ഒതുങ്ങുന്നതല്ല ഭിന്നശേഷിക്കാരായ കുട്ടികളൾക്കുള്ള പരിശീലനം. അതുകൊണ്ട് തന്നെയാണ് തെറാപ്പിയിൽ മാതാപിതാക്കളുടെ പങ്കാളിത്തം വിലപ്പെട്ടതാവുന്നത്. കുട്ടിയെ തെറാപ്പിക്കായി ഏൽപ്പിച്ച ശേഷം മാതാപിതാക്കൾ പുറത്തു കാത്തിരിക്കുന്നതു കാണാറുണ്ട്. എന്നാൽ കുട്ടിയെ പരിശീലിപ്പിക്കുന്ന രീതികൾ, ആശയവിനിമയ മാർഗങ്ങൾ, പെരുമാറ്റ നിയന്ത്രണ രീതികൾ എന്നിവ മാതാപിതാക്കൾ നേരിട്ട് മനസ്സിലാക്കുമ്പോഴാണ് തെറാപ്പിയുടെ യഥാർത്ഥ ഗുണം കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നത്. കുട്ടി പരിശീലിച്ചെടുക്കുന്ന കഴിവ് സ്‌കൂൾ മുറിക്കുള്ളിൽ എന്നതു പോലെ തന്നെ വീട്ടിലും സമൂഹത്തിലും പ്രയോഗത്തിൽ വരുത്താനുള്ള ആത്മവിശ്വാസം ജനിപ്പിക്കുക എന്നതാണ് പരിശീനത്തിന്റെ മർമ്മം. അവിടെയാണ് മാതാപിതാക്കൾക്കും പരിശീനത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത. പരിശീലകർ മണിക്കൂറുകൾ മാത്രം കുട്ടിയോടൊപ്പം ചെലവഴിക്കുമ്പോൾ മാതാപിതാക്കൾ ദിവസത്തിന്റെ കൂടുതൽ സമയവും കുട്ടിയോടൊപ്പമാണ്.
പരിശീലനം എന്നത് കുട്ടിയെ മാത്രം പഠിപ്പിക്കുന്ന പ്രക്രിയയല്ല. അതിൽ മാതാപിതാക്കൾ കൂടി പങ്കാളികളാകുമ്പോൾ കുട്ടിയുടെ പുരോഗതി കൂടുതൽ സ്ഥിരതയുള്ളതും ഫലപ്രദവുമാകുന്നതായാണ് അനുഭവം.
കുട്ടികളിലെ വളർച്ചാ വ്യതിയാനങ്ങൾ: മാതാപിതാക്കൾ അറിയേണ്ടതും അ ശ്രദ്ധിക്കേണ്ടതും
കുട്ടികളിൽ കാണുന്ന വാശിയോ ശ്രദ്ധക്കുറവോ എപ്പോഴും ഒരു ‘സ്വഭാവദൂഷ്യം’ ആയിരിക്കണമെന്നില്ല. അത് തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട പ്രത്യേകതകൾ കൊണ്ടാകാം. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ശാസ്ത്രീയ പിന്തുണ നൽകുകയാണ് പ്രധാനം.
പ്രധാന അവസ്ഥകളും അവയുടെ ലക്ഷണങ്ങളും
1. ഓട്ടിസം (Autism Spectrum Disorder)
കണ്ണിൽ നേരിട്ടു നോക്കാതിരിക്കുക (Lack of eye contact).
പേരു വിളിച്ചാൽ ശ്രദ്ധിക്കാതിരിക്കുക/വിളി കേൾക്കാതിരിക്കുക.
ആവശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം മുതിർന്നവരുടെ കൈ പിടിച്ച് കൊണ്ടുപോവുക.
ഒരേ കാര്യങ്ങളോ ചലനങ്ങളോ (ഉദാഹരണത്തിന് വിരലുകൾ ആട്ടുക, കറങ്ങുക) ആവർത്തിച്ചു ചെയ്യുക. ദിനചര്യകളിൽ ചെറിയ മാറ്റങ്ങൾ വന്നാലും അമിതമായി അസ്വസ്ഥരാവുക.
2.വെർച്വൽ ഓട്ടിസം (Virtual Autism)
ചെറിയ പ്രായത്തിൽ തന്നെ അമിതമായി മൊബൈൽ, ടിവി എന്നിവ കാണുന്നതു കൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങൾ.
മറ്റ് കുട്ടികളോട് ഇടപഴകാൻ താത്പര്യമില്ലായ്മ. സംസാരിക്കുന്നതിന് പകരം കാർട്ടൂൺ പാട്ടുകളോ ഡയലോഗുകളോ മാത്രം അനുകരിക്കുക. യാഥാർത്ഥ്യ ലോകവുമായി ബന്ധം കുറയുക.
3.എ.ഡി.എച്ച്.ഡി / ഹൈപ്പർ ആക്റ്റിവിറ്റി (ADHD)
ഒരിടത്തും ശാന്തമായി ഇരിക്കാൻ സാധിക്കാതെ വരിക, അമിതമായ ഓട്ടവും ചാട്ടവും. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, കൊടുത്ത നിർദ്ദേശങ്ങൾ പകുതിയിൽ ഉപേക്ഷിക്കുക. ക്ഷമയില്ലായ്മയും പെട്ടെന്നുള്ള ദേഷ്യവും.
4.പഠനവൈകല്യം (Learning Disability)
സാധാരണ ബുദ്ധിശക്തിയുണ്ടെങ്കിലും വായന, എഴുത്ത്, ഗണിത ക്രിയകൾ എന്നിവയിൽ വലിയ ബുദ്ധിമുട്ട് നേരിടുക. അക്ഷരങ്ങൾ തിരിച്ചെഴുതുക (ഉദാഹരണത്തിന് b ക്ക് പകരം d, p ക്ക് പകരം q).
വായനയിൽ വാക്കുകൾ വിട്ടുപോവുക.
കുട്ടികളിലെ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന വിദഗ്ധരെ സമീപിക്കാവുന്നതാണ്. ഡെവലപ്‌മെന്റൽ പീഡിയാട്രീഷ്യൻ (Developmental Pediatrician) ചൈൽഡ് സൈക്യാട്രിസ്റ്റ് / ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (Child Psychiatrist / Clinical Psychologist)
എന്തൊക്കെ പരിശോധനകളും തെറാപ്പികളുമാണ് നടത്താറുള്ളത്?
വികസനപരമായ വൈകല്യങ്ങൾ കണ്ടെത്തുന്നതിനായി കുട്ടിയെ ഭയപ്പെടുത്തുന്ന രക്തപരിശോധനകളോ മറ്റ് വേദനയുള്ള ടെസ്റ്റുകളോ അല്ല സാധാരണയായി നടത്താറുള്ളത്.
മൂല്യനിർണ്ണയം (Assessment): ഡെവലപ്‌മെന്റൽ അസ്സസ്‌മെന്റ് സ്കെയിലുകൾ, ഐ.ക്യു ടെസ്റ്റ് (IQ Test), സ്പീച്ച് ആൻഡ് ലാംഗ്വേജ് അസ്സസ്‌മെന്റ് എന്നിവയിലൂടെ കുട്ടിയുടെ കഴിവുകളും പരിമിതികളും വിലയിരുത്തുന്നു.
ബിഹേവിയറൽ തെറാപ്പി (Behavioral Therapy): കുട്ടിയുടെ പെരുമാറ്റ വൈകല്യങ്ങളും വാശികളും മാറ്റാൻ.
സ്പീച്ച് തെറാപ്പി (Speech Therapy): സംസാരശേഷിയും ആശയവിനിമയവും മെച്ചപ്പെടുത്താൻ.
ഓക്കുപ്പേഷണൽ തെറാപ്പി (Occupational Therapy): ശ്രദ്ധക്കുറവ് മാറ്റാനും ശാരീരിക വികാസങ്ങൾക്കും.
സ്പെഷ്യൽ എഡ്യൂക്കേഷൻ (Special Education): പഠനവൈകല്യമുള്ള കുട്ടികളെ പ്രത്യേക ബോധനരീതിയിലൂടെ പഠിപ്പിക്കാൻ.
ഓർക്കുക, കൃത്യസമയത്തുള്ള തിരിച്ചറിവും (Early Intervention) കുടുംബത്തിന്റെ പിന്തുണയുമാണ് ഇത്തരം കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഏറ്റവും വലിയ ഉപാധി.