സൂര്യൻ പടിഞ്ഞാറൻ മാനത്ത് മുഖം ചുവപ്പിച്ചു നിൽക്കുന്ന സായംസന്ധ്യയിലാണ് കോട്ടയം സിഎംഎസ് കോളജ് ക്യാംപസിലെത്തിയത്. വടക്കുഭാഗത്ത് കാറ്റാടി മരങ്ങൾ തണലിട്ട പാതയ്ക്കരികിലെ ദേവാലയവാതിൽ അടഞ്ഞുകിടക്കുന്നു. രണ്ടു നൂറ്റാണ്ടുകളുടെ പ്രാർഥനകളും പരിദേവനങ്ങളും ഏറ്റുവാങ്ങിയ പടവുകളിൽ അകലേക്കു നോക്കിയിരിക്കുകയാണ് പ്രഫ.

സൂര്യൻ പടിഞ്ഞാറൻ മാനത്ത് മുഖം ചുവപ്പിച്ചു നിൽക്കുന്ന സായംസന്ധ്യയിലാണ് കോട്ടയം സിഎംഎസ് കോളജ് ക്യാംപസിലെത്തിയത്. വടക്കുഭാഗത്ത് കാറ്റാടി മരങ്ങൾ തണലിട്ട പാതയ്ക്കരികിലെ ദേവാലയവാതിൽ അടഞ്ഞുകിടക്കുന്നു. രണ്ടു നൂറ്റാണ്ടുകളുടെ പ്രാർഥനകളും പരിദേവനങ്ങളും ഏറ്റുവാങ്ങിയ പടവുകളിൽ അകലേക്കു നോക്കിയിരിക്കുകയാണ് പ്രഫ.

സൂര്യൻ പടിഞ്ഞാറൻ മാനത്ത് മുഖം ചുവപ്പിച്ചു നിൽക്കുന്ന സായംസന്ധ്യയിലാണ് കോട്ടയം സിഎംഎസ് കോളജ് ക്യാംപസിലെത്തിയത്. വടക്കുഭാഗത്ത് കാറ്റാടി മരങ്ങൾ തണലിട്ട പാതയ്ക്കരികിലെ ദേവാലയവാതിൽ അടഞ്ഞുകിടക്കുന്നു. രണ്ടു നൂറ്റാണ്ടുകളുടെ പ്രാർഥനകളും പരിദേവനങ്ങളും ഏറ്റുവാങ്ങിയ പടവുകളിൽ അകലേക്കു നോക്കിയിരിക്കുകയാണ് പ്രഫ.

സൂര്യൻ പടിഞ്ഞാറൻ മാനത്ത് മുഖം ചുവപ്പിച്ചു നിൽക്കുന്ന സായംസന്ധ്യയിലാണ് കോട്ടയം സിഎംഎസ് കോളജ് ക്യാംപസിലെത്തിയത്. വടക്കുഭാഗത്ത് കാറ്റാടി മരങ്ങൾ തണലിട്ട പാതയ്ക്കരികിലെ ദേവാലയവാതിൽ അടഞ്ഞുകിടക്കുന്നു. രണ്ടു നൂറ്റാണ്ടുകളുടെ പ്രാർഥനകളും പരിദേവനങ്ങളും ഏറ്റുവാങ്ങിയ പടവുകളിൽ അകലേക്കു നോക്കിയിരിക്കുകയാണ് പ്രഫ. അഞ്ജു ശോശൻ ജോർജ്.

“ഈ ക്യാംപസിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്...” ജീവിതത്തിലേക്കു വന്നുചേർന്ന നിയോഗത്തിന്റെ തണലിനെ പുൽകിക്കൊണ്ട് കോട്ടയം സിഎംഎസ് കോളജിന്റെ ആദ്യ വനിതാ പ്രിൻസിപ്പൽ പറഞ്ഞുതുടങ്ങി.

ADVERTISEMENT

എന്റെ മാതാപിതാക്കൾ അധ്യാപകരായിരുന്നു. പിതാവ് ജോർജ് കുര്യൻ ചരിത്രാധ്യാപകൻ, അമ്മ ലൈസ വർഗീസ് ഭൗതികശാസ്ത്ര അധ്യാപിക. ആളുകൾ അവരോടു സംസാരിക്കുമ്പോഴുള്ള ആദരം, സമൂഹത്തിൽ അവർക്കു ലഭിച്ചിരുന്ന ബഹുമാനം, അധ്യാപകരോടു കുട്ടികൾക്കുള്ള സ്നേഹം. കുട്ടിക്കാലം മുതൽ അതെല്ലാം എന്റെമനസ്സിനെ സ്വാധീനിച്ചിരുന്നു.

അതുകൊണ്ടാകാം മറ്റെല്ലാവരും എൻജിനീയറിങ്ങിനും മെഡിസിനും പിന്നാലെ പോയപ്പോൾ, ‘എനിക്ക് അധ്യാപികയാവണം’എന്നൊരു വിചാരം മനസ്സിലുറച്ചത്.

ADVERTISEMENT

പപ്പ മാവേലിക്കരയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഞങ്ങളും അവിടെയായിരുന്നു താമസം. ബിഷപ്പ് മൂർ കോളജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളജിലായിരുന്നു ഡിഗ്രി പഠനം. പിന്നീട് ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളജിലും കേരള സർവകലാശാലയിലുമായി പോസ്റ്റ് ഗ്രാജുവേഷനും പിഎച്ച്ഡിയും നേടി.

അന്നും ഇന്നും ഇംഗ്ലിഷ് അല്ലാതെ മറ്റൊരു വിഷയത്തെക്കുറിച്ച് ആലോചിക്കാൻ തോന്നിയിട്ടില്ല. കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിൽനിന്നുള്ള പ്രചോദനമായിരിക്കാം അതിനു കാരണം. സിഎംഎസ് കോളജിലായിരുന്നു അധ്യാപികയായുള്ള ആദ്യ നിയമനം. 2006ൽ ഗസ്റ്റ് അധ്യാപികയായി. 2007ൽ സ്ഥിരനിയമനം ലഭിച്ചു.

ADVERTISEMENT

1817ൽ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച വിദ്യാലയമാണു സിഎംഎസ്. ബ്രിട്ടിഷ് ഭരണകാലത്ത് കേണൽ ജോൺമൺറോയുടെ അംഗീകാരപ്രകാരമാണ് വിദ്യാലയം സ്ഥാപിച്ചത്. റവ. ബെഞ്ചമിൻ ബെയ്‌ലിയായിരുന്നു ആദ്യ പ്രിൻസിപ്പൽ. ലോകപ്രശസ്തമായ ഈ കലാലയത്തിലെ പ്രധാന അധ്യാപികയാകാൻ ചരിത്രനിയോഗം ല ഭിച്ച പ്രഫസറാണ് അഞ്ജു ശോശൻ ജോർജ്. ആദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം നൽകിയ ഈ കലാലയത്തിലെ ആദ്യ വനിതാ പ്രിൻസിപ്പൽ.  

പ്രിൻസിപ്പലായപ്പോൾ പേടി തോന്നിയോ?

“അപ്രിഹെൻഷൻസ് ഇപ്പോഴുമുണ്ട്... പക്ഷേ, ചുരുങ്ങിയ കാലയളവിൽ ഒരു കാര്യം മനസ്സിലായി – ജസ്റ്റ് കീപ് വോക്കിങ്. ചില ദിവസങ്ങൾ മോശമായിരിക്കും.അതു നീണ്ടുനിൽക്കില്ല. നമുക്കു ചെയ്യാനുള്ളത് അതിനിടയിലൂടെ നടന്നുപോകും...” അധ്യാപിക എന്ന നിലയിൽ ഞാൻ ഏറ്റവും വിലമതിക്കുന്നതു ബന്ധങ്ങളെയാണ്. സ്റ്റെല്ല മേരീസിലെ അധ്യാപിക ഡോ. സൂസൻ ഉമ്മനും ഗവേഷണകാലത്ത് വഴികാട്ടിയായ ഡോ. ജി. എസ്. ജയശ്രീയും എന്റെ മെന്റർമാരാണ്. ഇന്നും ചില ഘട്ടങ്ങളെ നേരിടേണ്ടി വരുമ്പോൾ അവരോട് സംസാരിക്കും.

വർഷങ്ങൾക്കു മുൻപ് പഠിച്ചുപോയ വിദ്യാർഥികളുമായും വാത്സല്യപൂർണമായ അടുപ്പമുണ്ട്. “മിസ്സേ, ഇതൊ ന്നു പറഞ്ഞുതരാമോ?” എന്ന് ചില കുട്ടികൾ അങ്കലാപ്പോടെ രാത്രിയിൽ വിളിക്കും. ക്ലാസ്മുറിയിൽനിന്നു പുറത്തുപോയാലും ഞാൻ കൂടെയുണ്ട് എന്നു വിശ്വസിക്കുന്ന വിദ്യാർഥികൾ എന്നോടൊപ്പമുണ്ട്.

വേദനയിൽ പിറന്ന കവിതകൾ

തിരുവല്ലയിലെ കുടുംബവീട്ടിലാണു ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് ബിനു ജേക്കബിന് ഇൻഫോപാർക്കിലാണു ജോലി. മക്കൾ ജൊഹാനും നേഹയും സ്കൂൾ വിദ്യാർഥികളാണ്. അവർ കുഞ്ഞുങ്ങളായിരുന്ന സമയത്ത് രാവിലെ കോളജിലേക്ക് പോകുന്നത് വലിയ മാനസിക സംഘർഷമുണ്ടാക്കിയിരുന്നു. ട്രെയിൻ കയറുമ്പോൾ മകന്റെ കരച്ചിൽ കാതിൽനിന്നു മാഞ്ഞിട്ടുണ്ടാകില്ല. മനസ്സിൽ ചോദ്യങ്ങൾ മുഴങ്ങിക്കൊണ്ടേയിരുന്നു.

“What are you doing with your life?” ജോലിക്കുപോകണോ? കുഞ്ഞിനൊപ്പം നിൽക്കണമോ? അന്നു ട്രെയിനിലിരുന്ന് അനുഭവിച്ച വേദനയാണ് കവിതകളായത്. woes of a Working Woman എന്ന പേരിൽ ആ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്ന നാളുകളിൽ ഒപ്പം നിന്ന സീനിയർ അധ്യാപികമാരെ നന്ദിയോടെ ഓർക്കുന്നു. അതിലൊരാളായിരുന്നു മൂന്നു വർഷം മുൻപ് അന്തരിച്ച സഹപ്രവർത്തക സിനി റേച്ചൽ മാത്യു.

സമചിത്തതയോടെ പരിഹാരം

പ്രിൻസിപ്പൽ ഇൻ ചാർജ് പദവിയിൽ ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചതിലൂടെ കോളജിന്റെ നടത്തിപ്പു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതേസമയം നിരവധി വെല്ലുവിളികളുമുണ്ടായിരുന്നു.

ക്യാംപസ് പൊളിറ്റിക്സ് ആയിരുന്നു വലിയ ചാലഞ്ച്. രാഷ്ട്രീയ പാർട്ടികളുടെ കൊടിയും പ്രകടനങ്ങളും മതിൽക്കെട്ടിനു പുറത്തേക്കു നീക്കാനായത് പ്രിൻസിപ്പൽ എന്ന നിലയിൽ വിദ്യാർഥികൾക്കുവേണ്ടി ചെയ്യാനായ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്.

പ്രതിഷേധങ്ങളെ സമചിത്തതയോടെ വരവേൽക്കാനും നേരിടാനും പരിഹരിക്കാനുമുള്ള പരിചയം ദീർഘകാലത്തെ അധ്യാപനത്തിലൂടെ നേടിയെടുക്കാൻ സാധിച്ചുവെന്നാണ് എന്റെ വിശ്വാസം. രണ്ടായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന ക്യാംപസാണിത്. അധ്യാപകരുടെ എണ്ണം ഇരുനൂറിൽ താഴെ.  ഇത്രയും ആളുകളുടെ സന്തോഷവും സമാധാനവും നിലനിർത്തുക എന്നത് പ്രിൻസിപ്പലിന്റെ ചുമതലയാണ്. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളേക്കാൾ ഉത്തരവാദിത്തം അധ്യാപകരിൽ വന്നു ചേർന്നിട്ടുള്ള കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ ജാഗ്രതയോടെയാണ് ഓരോ വിഷയത്തെയും സമീപിക്കാറുള്ളത്.

‘ശരി, പ്രശ്നമുണ്ടായി. ഇനി ഇത് എങ്ങനെ പരിഹരിക്കാം?’എന്ന രീതിയിൽ ചിന്തിക്കാൻ വനിതാ അധ്യാപകർക്ക് പ്രത്യേക കഴിവുണ്ടെന്നാണ് എന്റെ അനുഭവം. പ്രശ്നം ഉടൻ അവസാനിപ്പിക്കണമെന്നതിനേക്കാൾ അതിനെ എ ങ്ങനെ പരിഹരിക്കാമെന്നു ചിന്തിക്കുകയാണ് പ്രധാനം.

ഒരാളോടല്ല, എല്ലാവരോടും ഇഷ്ടം കൂടാം

ക്യാംപസുകൾ പ്രണയത്തിനുള്ള ഇടങ്ങളാണെന്ന ഇമേജ് ഉണ്ടാക്കിയതു സിനിമയും മാധ്യമങ്ങളുമാണ്. പ്രണയം തകരുമ്പോൾ ചില കുട്ടികൾ ഡിപ്രഷനിലേക്ക് പോകുന്നു. പഠിക്കാൻ കഴിയാതെ വരുന്നു. കോളജിൽ മൂന്നു കൗൺസലർമാരുണ്ട്. ബ്രേക്ക് അപ് സ്റ്റോറികൾ കേൾക്കാൻ സമയം തികയാത്ത അവസ്ഥയിലാണ് അവർ. കോളജ് ജീവിതം ഒരാളിലേക്കു മാത്രം ശ്രദ്ധ ചുരുക്കാനുള്ള കാലമല്ല. പഠിക്കുന്ന കാലത്ത് ജീവിതത്തിന്റെ മുഴുവൻ വെളിച്ചവും ക്യാംപസിൽ പരിചയപ്പെടുന്ന ഒരാളുടെ കയ്യിൽ ഏൽപിക്കേണ്ടതില്ല. ‘ഒരാളോടല്ല, എല്ലാവരോടും ഇഷ്ടം കൂടാം.’ കുറേ ആളുകളുമായി സൗഹൃദംനിലനിർത്തുമ്പോഴല്ലേ കൂടുതൽ സന്തോഷം തോന്നുക?

പിജി വിദ്യാർഥികൾ കോളജിലെത്തുമ്പോൾ ആദ്യത്തെ ഒരു വർഷം യുജി കാലത്തിന്റെ ഓർമകളിൽ മുഴുകിയിരിക്കും. പഴയ സുഹൃത്തുക്കൾ, അധ്യാപകർ, മുൻപ് അടുപ്പത്തോടെ കൂടെയുണ്ടായിരുന്നവരോടൊപ്പം ചെലവഴിച്ച സന്തോഷകരമായ അന്തരീക്ഷം.  അതൊരു നൊസ്റ്റാ ൾജിക് ഫീൽ ആണ്. അങ്ങനെ മനുഷ്യസഹജമായ സ്നേഹബന്ധങ്ങൾ ഉണ്ടാകുന്നതു സ്വാഭാവികം.

ഒരുകാര്യം ഓർക്കുക. ഒരു വർഷം കഴിയുമ്പോൾ പുതിയ ഇടം നിങ്ങളുടെ ലോകമായി മാറും. പിന്നെ പിരിയാനുള്ള സമയമാകുമ്പോൾ മുൻ വർഷങ്ങളിലേതുപോലെ സങ്കടം തോന്നും. മാറ്റങ്ങൾ എല്ലാ കാലത്തും അനിവാര്യമാണ്. പുതിയ സാഹചര്യങ്ങളെ തുറന്ന മനസ്സുമായി വരവേൽക്കുക. ഒരു പാത്രം തുറന്നു വച്ചാൽ മാത്രമേ അതിലേക്ക് വെള്ളം വീഴൂ. തലകീഴായി വച്ചാൽ വെള്ളം അതിൽ തങ്ങില്ല. മനസ്സും അങ്ങനെയാണ്...

ഭിന്നശേഷിക്കാരും ഒപ്പം പഠിക്കട്ടെ

എന്റെയൊരു അടുത്ത സുഹൃത്ത് സ്കിസോഫ്രീനിയ എ ന്ന മാനസികാവസ്ഥയെ നേരിട്ടിരുന്നു. അതിന്റെ വിവിധ ഘട്ടങ്ങൾ കണ്ടപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്തണമെന്നു തോന്നി. മാത്രമല്ല, പിഎച്ച്ഡിക്ക് എന്റെ ഗവേഷണവിഷയം ഓട്ടിസമായിരുന്നു. ഇത്തരം അനുഭവങ്ങളാണ് ഡിസബിലിറ്റി സ്റ്റഡീസിലേക്ക് എന്നെ നയിച്ചത്. 2022ൽ സിഎംഎസ് കോളജിൽ സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ആരംഭിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചയാളാണ് ഞാൻ. ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രം ഉള്ള വിഷയമല്ല ഡിസബിലിറ്റി സ്റ്റഡീസ്. അവരുടെ ജീവിതം മറ്റുള്ളവരും മനസ്സിലാക്കണം, അവരെ അംഗീകരിക്കണം.

പത്തോ ഇരുപതോ വർഷം കഴിഞ്ഞാൽ നമ്മളിൽ പലരും വീൽചെയറിലായേക്കാം. അങ്ങനെയൊരു ചിന്ത മനസ്സിലുണ്ടാവണം. അപ്പോഴേ ആ സാഹര്യത്തിന്റെ നിസ്സഹായത മനസ്സിലാകൂ. ഭിന്നശേഷിക്കാരുടെ സംരക്ഷണം ഏറ്റെടുക്കാൻ പുതുതലമുറയെ പരിശീലിപ്പിക്കണം. എല്ലാവർക്കും ജീവിക്കാനുള്ള ലോകം സൃഷ്ടിക്കാൻ അവരെപ്രാപ്തരാക്കണം.

സിഎംഎസ് കോളജിലെ വിദ്യാർഥികൾക്കൊപ്പം കാഴ്ച, കേൾവി പരിമിതികളുള്ള വിദ്യാർഥികളും മെയിൻസ്ട്രീം കോഴ്സുകളിൽ പഠിക്കുന്നുണ്ട്. സെറിബ്രൽ പാൾസിയുള്ള വിദ്യാർഥി മറ്റു വിദ്യാർഥികളോടൊപ്പം പഠിച്ചു പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കി. മറ്റു വിദ്യാർഥിക ൾക്കൊപ്പം വർത്തമാനം പറയുമ്പോൾ, അവരോടൊപ്പം പെരുമാറുമ്പോൾ ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസം വള ർത്താനാകും. പുസ്തക പഠനം മാത്രമല്ല സഹജീവി സ്നേഹം വളർത്തലുമാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

എഐ അറിവിന്റെ അന്തിമവാക്യമല്ല

ഇന്നത്തെ കുട്ടികളുടെ ഏറ്റവും വലിയ പ്രശ്നം അറിവിന്റെകുറവല്ല. ഒരു മണിക്കൂർ തുടർച്ചയായി ക്ലാസ് കേൾക്കാൻ അവർ ബുദ്ധിമുട്ടുകയാണ്. സ്ക്രീൻ ടൈം കൂടിയതിനാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. അറ്റൻഷൻ സ്പാൻ കുറഞ്ഞിരിക്കുന്നു. ഓരോ അഞ്ചു മിനിറ്റിലും അവരുടെ കൈകൾ ഫോണിലേക്ക് നീളുന്നു. നിരന്തര പരിശീലനത്തിലൂടെ മാത്രമേ ഈ അവസ്ഥ മാറ്റിയെടുക്കാൻ കഴിയൂ.

ഭർത്താവിനും മക്കൾക്കുമൊപ്പം പ്രഫ. അഞ്ജു ശോശൻ ജോർജ്

ജെൻ സീ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതുതലമുറ ആവശ്യത്തിലധികം വിവരമുള്ളവരാണ്. അധ്യാപകൻ പറയുന്നതു പോലും അവർ ഫോണിൽ പരിശോധിച്ച് ഉറപ്പു വരുത്തും. ഇന്റർനെറ്റിൽ ലഭ്യമായ  ഇൻഫർമേഷന്റെ കടലിൽ നിന്ന് ഏതാണ് ശരി എന്നു തിരിച്ചറിയാൻ അവരെ പഠിപ്പിക്കണം. ഓൺലൈനിൽ എല്ലാം സത്യമായിരിക്കണമെന്നില്ല. ‘എഐ സാങ്കേതികവിദ്യയാണ്, അറിവിന്റെ അന്തിമവാക്യമല്ല.’ സോഷ്യൽമീഡിയയിലെ ഒരു ലൈക്ക്. ഒരു കമന്റ്. സുഹൃത്തുക്കളുടെ അംഗീകാരം. മറ്റുള്ളവർ പ റയുന്ന വാക്കുകൾ. ഇവയിലൊക്കെയാണ് പുതിയ കുട്ടികൾ മൂല്യം അന്വേഷിക്കുന്നത്.

ഈ അവസ്ഥയിൽ നിന്നു നമ്മുടെ കുട്ടികളെ ഇൻസൈഡ് ജേണിയിലേക്കു നയിക്കണം. അപ്പോഴേ അവർക്ക് ആത്മവിശ്വാസമുണ്ടാകൂ, സ്വന്തം മൂല്യം തിരിച്ചറിയാനാകൂ, ദൈവവിശ്വാസത്തിന്റെ മൂല്യം മനസ്സിലാകൂ. നമ്മൾ അവർക്കു വിവരങ്ങൾ മാത്രം നൽകേണ്ടതില്ല. വിവരങ്ങളിൽ നിന്ന് അറിവിലേക്കും, അറിവിൽനിന്ന് തിരിച്ചറിവിലേക്കും അവരെ നയിക്കണം...

നേരം ഇരുട്ടുകയാണ്. കോളജ് മൈതാനത്തിനപ്പുറം പള്ളി സെമിത്തേരിയുടെ അതിരിലെ ചൂളമരങ്ങളിൽ കാറ്റു തലോടുന്നതിന്റെ നിഴൽച്ചിത്രങ്ങൾ തെളിഞ്ഞു തുടങ്ങി. ആളൊഴിഞ്ഞ ക്യാംപസിന്റെ നിശ്ശബ്ദതയ്ക്കു കൂട്ടായി ഇപ്പോഴുള്ളത് വെളിച്ചത്തൂണുകൾ മാത്രം. രണ്ടുനൂറ്റാണ്ടു താണ്ടിയ ഇടനാഴികളിലൂടെ അഞ്ജു ടീച്ചർ പുതുതലമുറയുടെ കാവലാളായി നടന്നു നീങ്ങി.

ADVERTISEMENT