‘സമപ്രായക്കാർക്കിടയിൽ മിസ്ഫിറ്റ് ആണ്.. ഞാൻ തന്തവൈബ് ആയി എന്ന് അവർ പറയുമ്പോൾ മാറി നിൽക്കാം’: നീരജ് മാധവ് Actor Neeraj Madhav Life Journey
നടൻ നീരജ് മാധവിൻ്റെ ഭാര്യ ദീപ്തി, 14 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐഐഎം പ്രവേശന സ്വപ്നം യാഥാർത്ഥ്യമാക്കിയതിനെക്കുറിച്ചും അതിനായുള്ള അവരുടെ യാത്രയെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു. ഈ നേട്ടത്തിൽ നീരജ് മാധവ് തൻ്റെ സന്തോഷവും അഭിമാനവും പങ്കുവെക്കുകയും ഭാര്യക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നു. കൂടാതെ, നീരജിൻ്റെ സിനിമാ ജീവിതത്തിലെ മാറ്റങ്ങൾ, പുതുമയുള്ള കഥാപാത്രങ്ങളോടുള്ള താല്പര്യം, ജനറേഷൻ Z യോടുള്ള ബന്ധം, വ്യക്തി ജീവിതത്തിലെ അനുഭവങ്ങൾ, മകളോടൊത്തുള്ള സ്നേഹനിമിഷങ്ങൾ, മാതാപിതാക്കളുടെ സ്വാധീനം എന്നിവയും ലേഖനത്തിൽ വിഷയമാകുന്നു.
നടൻ നീരജ് മാധവിൻ്റെ ഭാര്യ ദീപ്തി, 14 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐഐഎം പ്രവേശന സ്വപ്നം യാഥാർത്ഥ്യമാക്കിയതിനെക്കുറിച്ചും അതിനായുള്ള അവരുടെ യാത്രയെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു. ഈ നേട്ടത്തിൽ നീരജ് മാധവ് തൻ്റെ സന്തോഷവും അഭിമാനവും പങ്കുവെക്കുകയും ഭാര്യക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നു. കൂടാതെ, നീരജിൻ്റെ സിനിമാ ജീവിതത്തിലെ മാറ്റങ്ങൾ, പുതുമയുള്ള കഥാപാത്രങ്ങളോടുള്ള താല്പര്യം, ജനറേഷൻ Z യോടുള്ള ബന്ധം, വ്യക്തി ജീവിതത്തിലെ അനുഭവങ്ങൾ, മകളോടൊത്തുള്ള സ്നേഹനിമിഷങ്ങൾ, മാതാപിതാക്കളുടെ സ്വാധീനം എന്നിവയും ലേഖനത്തിൽ വിഷയമാകുന്നു.
നടൻ നീരജ് മാധവിൻ്റെ ഭാര്യ ദീപ്തി, 14 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐഐഎം പ്രവേശന സ്വപ്നം യാഥാർത്ഥ്യമാക്കിയതിനെക്കുറിച്ചും അതിനായുള്ള അവരുടെ യാത്രയെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു. ഈ നേട്ടത്തിൽ നീരജ് മാധവ് തൻ്റെ സന്തോഷവും അഭിമാനവും പങ്കുവെക്കുകയും ഭാര്യക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നു. കൂടാതെ, നീരജിൻ്റെ സിനിമാ ജീവിതത്തിലെ മാറ്റങ്ങൾ, പുതുമയുള്ള കഥാപാത്രങ്ങളോടുള്ള താല്പര്യം, ജനറേഷൻ Z യോടുള്ള ബന്ധം, വ്യക്തി ജീവിതത്തിലെ അനുഭവങ്ങൾ, മകളോടൊത്തുള്ള സ്നേഹനിമിഷങ്ങൾ, മാതാപിതാക്കളുടെ സ്വാധീനം എന്നിവയും ലേഖനത്തിൽ വിഷയമാകുന്നു.
സൗരയൂഥത്തിലെ കുഞ്ഞൻതാരമായ പ്ലൂട്ടോയുടെ കയ്യുംപിടിച്ചാണു നീരജ് മാധവ് ഇത്തവണ തിയറ്ററിൽ എത്തിയത്. മാസങ്ങൾക്കു മുൻപ് പ്രിയപ്പെട്ടവളുെട സ്വപ്നത്തിനൊപ്പം നിന്നുകൊണ്ട് നീരജ് ഇൻസ്റ്റഗ്രാമിലും കയ്യടി നേടിയിരുന്നു. പഠിത്തം വിട്ടു 14 വർഷത്തിനു ശേഷമാണു നീരജിന്റെ ഭാര്യ ദീപ്തി തന്റെ െഎെഎഎം അഡ്മിഷൻ എന്ന സ്വപ്നം നേടിയെടുത്തത്. സൂപ്പർ പ്രൗഡ് എന്നാണ് നീരജ് അന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘‘വർഷങ്ങൾക്കു ശേഷം ആദ്യ അറ്റംപ്റ്റിൽ തന്നെ ദീപ്തി കൂൾ ആയി ആ കടമ്പ കടന്നു. കുത്തിയിരുന്നു പഠിക്കുന്നതൊന്നും കണ്ടതേയില്ല. എനിക്കു ശരിക്കും അദ്ഭുതമായിരുന്നു.’’ നീരജ് പറയുന്നു
എങ്ങനെ വന്നു െഎെഎഎം എന്ന സ്വപ്നം?
ദീപ്തി: എൻജിനീയറിങ് രണ്ടാം വർഷം പഠിക്കുമ്പോൾ ആയിരുന്നു ആദ്യശ്രമം. അന്നു റാഞ്ചിയിലാണ് അഡ്മിഷൻ കിട്ടിയത്. കുറച്ചുകൂടി മെച്ചപ്പെട്ട െഎെഎഎം ആഗ്രഹിച്ച് അന്ന് അവിടെ ചേർന്നില്ല. പിന്നീടു രണ്ടു വർഷം കൂടി ശ്രമിച്ചെങ്കിലും കടന്നുകൂടാനായില്ല. പഠനം കഴിഞ്ഞ് െഎടി ജോലി, വിവാഹം, മകൾ...
14 വർഷത്തിനു ശേഷം വീണ്ടും പഠിക്കണമെങ്കിൽ ജോലി വിടണമല്ലോ. അതുകൊണ്ടു ഫിനാൻഷ്യലി സെറ്റിൽ ആയിട്ട് പഠിക്കാൻ ചേരാം എന്നാണു ചിന്തിച്ചത്. അപ്പോൾ നീരജ് ചോദിച്ചു, ‘ഞാൻ സൂപ്പർസ്റ്റാർ ആയിട്ടു പഠിക്കാനാണോ കാത്തിരിക്കുന്നത്?’
റിസ്ക് എടുക്കാൻ ഒരു മടിയുമില്ലാത്ത ആളാണ് നീരജ്. ഞാനാണെങ്കിൽ ജീവിതം സേഫ് ആക്കി എങ്ങനെ മുന്നോട്ടു പോകാം എന്നാണു കരുതുന്നത്. നീരജിന്റെ ഫുൾ സപ്പോർട്ടിൽ ഒാഫിസിൽ ഞാൻ ജോലി ക്വിറ്റ് ചെയ്യുകയാണെന്നു പ്രഖ്യാപിച്ചു. അപ്പോഴാണ് മാനേജർ ചോദിക്കുന്നത്, ജോലിക്കൊപ്പം പഠിച്ചുകൂടേ? അപ്പോൾ ഫീസ് ശമ്പളത്തിൽ നിന്നു തന്നെ കൊടുക്കാമല്ലോ? അതൊരു പോയിന്റ് ആണെന്നു തോന്നി. ഇപ്പോൾ ജോലിയും പഠനവും ഒരുമിച്ചാണ്. ഹെക്ടിക് ആണ്, എങ്കിലും എത്ര വരെ പോകുമെന്നു നോക്കാം.
ഇൻസ്റ്റഗ്രാമിൽ സൂപ്പർ പ്രൗഡ് എന്നു കുറിച്ച നീരജ് വീട്ടുകാര്യങ്ങളിലും മകളുടെ കാര്യങ്ങളിലും ഉത്തരവാദിത്തങ്ങൾ പങ്കിടാറുണ്ടോ?
നീരജ്: ഒരുപാടു കാര്യങ്ങളുമായി എപ്പോഴും ഒാടി നടക്കുന്നതുകൊണ്ടാകാം ദീപ്തി പല ബുദ്ധിമുട്ടുകളും എന്നോടു പറയാറില്ല. മകള്‍ നിളങ്കയുടെ കാര്യങ്ങൾ കൂടുതലും ദീപ്തി തന്നെയാണു നോക്കുന്നത്. ഞാൻ നിങ്കുവിന്റെ എന്റർടെയ്നർ മാത്രമാണ്. ഫൈറ്റ് ചെയ്ത് എന്നെ ഇടിച്ചിടുക, ഹെഡ് ലോക് ചെയ്യുക, ഒരുമിച്ചിരുന്ന് അവൾക്കിഷ്ടപ്പെട്ട സീരീസുകൾ കാണുക... ഇതിനൊക്കെ വേണ്ടിയാണ് ഇ പ്പോൾ ഒരു ബ്രേക് കിട്ടിയാൽ ഒാടി വീട്ടിൽ വരുന്നത്.
കാതുകുത്തുമ്പോഴുള്ള വേദന ഷെയർ ചെയ്യാം എന്നു കരുതിയാണ് ഞാനും അവൾക്കൊപ്പം കാതുകുത്തിയത്. വീട്ടിൽ അനുജൻ നവനീതിനൊപ്പം അടിച്ചുകളിച്ചുവളർന്നതുകൊണ്ടാകും ഒരു മകനാണ് ഉണ്ടാകുന്നതെങ്കിൽ ഫൺ ആയിരിക്കും എന്നു മുൻപു ചിന്തിച്ചിരുന്നു. പക്ഷേ, ഇപ്പോൾ ഡാഡ് – ഡോട്ടർ ബന്ധത്തിന്റെ ബോണ്ടിങ് ഉണ്ടല്ലോ, അത് ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്നു.
റാപ്, നൃത്തം... ഇങ്ങനെ പല കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണോ സിനിമകളുടെ എണ്ണം കൂടാത്തത്?
പുതുമയുള്ള കാര്യങ്ങൾ ചെയ്യാൻ ഉൾവിളിയുള്ള ആളാണ് ഞാൻ. ഏതിലും പെട്ടെന്നു സാചുറേഷൻ ലെവൽ എത്തുകയും ഇനിയെന്താണു ചെയ്യാനാകുക എന്തു ചിന്തിച്ചു പുതിയ ഒന്നിന്റെ പിറകേ പോകുകയും ചെയ്യും. അതുകൊണ്ടാകും കുറച്ചു സിനിമകളിൽ കോമഡി ടച് ഉള്ള കഥാപാത്രങ്ങൾ തുടരെ ചെയ്തപ്പോൾ മടുപ്പു തോന്നി.
ഇമേജ് ട്രാൻസ്ഫർമേഷൻ ചെയ്യണമെങ്കിൽ സ്വന്തം ടീം വേണം. സിനിമയിൽ ടീം ഉണ്ടാകുന്നതു മിക്കവാറും ഒരുമിച്ചു പഠിച്ച കുറച്ചുപേർ, അല്ലെങ്കിൽ ഒരേ നഗരത്തിൽ നിന്നു വരുന്നവർ... ഇങ്ങനെയൊക്കെയാണല്ലോ. ഒരു സിനിമ സക്സസ് ആയിക്കഴിയുമ്പോൾ അതേ ടീം തുടരെ സിനിമകൾ ചെയ്യുന്നതും ട്രെൻഡ് ആണ്.
മുൻപു വിനീത് ശ്രീനിവാസൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീടു തോന്നി ടീമിനുള്ളിലാണെങ്കിൽ അത് ഒരു സേഫ്സോൺ പോലെയാകും, സ്വയം വളരാൻ നമ്മൾ ശ്രമിക്കില്ല. എങ്കിൽ പിന്നെ, നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കാം എന്നു കരുതി. അങ്ങനെയാണ് ഊഴം, ആർഡി എക്സ് ഒക്കെ വന്നത്. ആർഡിഎക്സിൽ എന്നെ കാസ്റ്റ് ചെയ്തപ്പോൾ ഫൈറ്റ് ഒക്കെ ചെയ്യാൻ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു. പക്ഷേ, അതെനിക്കു പ്രൂവ് ചെയ്യാൻ കഴിഞ്ഞു.
ഇപ്പോൾ എനിക്കിണങ്ങുന്ന കഥാപാത്രങ്ങൾ ഉണ്ടാക്കിയെടുക്കാൻ നോക്കുന്നു. പ്ലൂട്ടോ എന്ന ചിത്രത്തിൽ ഡാൻസും റാപ്പും ചെയ്യുന്ന കഥാപാത്രമാണ്. ആ സിനിമയുടെ ഡിസൈനിൽ ഒരു പരിധിവരെ ഞാനും ചേർന്നിരുന്നു.
ജെൻ സീകൾ സമരം ചെയ്ത് ഹീറോസ് ആകുന്നു. സിനിമയിലെ ജെൻ സീകളെക്കുറിച്ച് എന്താണ് അഭിപ്രായം?
അതതുകാലത്തെ ചെറുപ്പക്കാർ ആണ് എന്നും സിനിമയെ അപ്ഡേറ്റ് ചെയ്തിട്ടുള്ളത്. പത്തു കൊല്ലം മുൻപാ ണ് ജെൻ സീ കൾചർ ഉണ്ടായതെങ്കിൽ എനിക്കു കൂടുതൽ അവസരങ്ങൾ ലഭിച്ചേേന. കാരണം, ജെൻ സീകൾക്കു ചോദ്യങ്ങൾ ചോദിക്കാൻ മടിയില്ല.
ആരും ചോദ്യങ്ങൾ ചോദിക്കാത്ത കാലത്തു തലയുയർത്തി ചോദ്യംചോദിച്ച ആളാണു ഞാൻ. അന്നു ചെറിയ പയ്യൻ അല്ലേ, മിണ്ടാതിരുന്നാൽ മതി എന്ന പ്രതികരണമാണ് ഉണ്ടായത്. ജെൻ സീകൾ അവരെ മുതലെടുക്കാൻ ആരെയും അനുവദിക്കില്ല. പക്ഷേ, ചില കാര്യങ്ങളിൽ അവർക്ക് അക്കൗണ്ടബിലിറ്റി ഇല്ല എന്നു തോന്നിയിട്ടുണ്ട്.
ദീപ്തി: ജെൻസീക്കു ശേഷമുള്ള തലമുറയാണു നീരജ് എ ന്നാണു തോന്നുന്നത്. ഞങ്ങൾ നീരജിന്റെ ഫ്രണ്ട്സ് ആണെന്നു പറഞ്ഞ് ചില കുട്ടികൾ വീട്ടിൽ വന്ന് ബെല്ലടിക്കും. ക്രിക്കറ്റ് കളിക്കാൻ വിളിക്കുന്നതാണ്.
നീരജ്: ഞാൻ പലപ്പോഴും സമപ്രായക്കാർക്കിടയിൽ മിസ്ഫിറ്റ് ആണെന്നു തോന്നാറുണ്ട്. യങ് ജനറേഷനുമായി പെട്ടെന്നു കണ്ക്ട് ചെയ്യാൻ കഴിയാറുമുണ്ട്. ഞാൻ തന്തവൈബ് ആയി എന്ന് അവർ പറയുമ്പോൾ മാറി നിൽക്കാം.
കോവിഡ്കാലത്ത് എല്ലാ ചെറുപ്പക്കാരും പാടി നടന്നിരുന്ന റാപ് ആണു നീരജിന്റെ ‘അയ്യയ്യോ... പണിപാളീല്ലോ...’
താളബോധം ഉള്ളതുകൊണ്ടാകാം, താളം ആണ് ആദ്യം മനസ്സിൽ വരിക. പിന്നീട് അതിനിണങ്ങുന്ന ലളിതമായ വരിക ൾ എഴുതും. ലോക്ഡൗൺ കാലത്തു മറ്റൊന്നും ചെയ്യാനാകാതെ വീട്ടിലിരുന്നപ്പോൾ ഉണ്ടായ ഉൾവിളിയാണ് റാപ്. സിനിമ നമുക്ക് ഒറ്റയ്ക്കു ചെയ്യാനാകില്ല. അതേ സമയം പാട്ടാണെങ്കിൽ നമുക്കുതന്നെ എഴുതാം, സംഗീതം കൊടുക്കാം, എന്നിട്ടു മൈക്ക് കയ്യിൽ പിടിച്ചു സ്റ്റേജിൽ കയറിയാൽ പെർഫോമൻസും ആയി.
ഇടയ്ക്കിടെ ഒാർക്കാറുണ്ടോ പ്രണയകാലം?
വിവാഹം, കുടുംബം ഇതൊന്നും പ്രയോരിറ്റിയിൽ ഉള്ള ആളായിരുന്നില്ല ഞാൻ. ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു ഞാനും ദീപ്തിയും. എപ്പോഴോ അതു വഴിമാറും പോലെ തോന്നി. ഫ്രണ്ട്ഷിപ് കുളമാകേണ്ട എന്നു കരുതി തുറന്നു പറഞ്ഞില്ല. കുറച്ചുകാലം അകന്നിരുന്നാൽ ആ തോന്നൽ ഇല്ലാതാകുമെന്നു കരുതി അതിനു ശ്രമിച്ചു. അതോടെ സൗഹൃദം റിലേഷൻഷിപ്പിനു വഴിമാറി. എങ്കിലും ഒരു വിവാഹജീവിതത്തിനു കയ്യൊതുക്കമുള്ള ആൾ അല്ല ഞാൻ എന്നാണു കരുതിയിരുന്നത്.
ദീപ്തി: പക്ഷേ, എനിക്കു കല്യാണം വേണം എന്നു പറഞ്ഞു. നീരജ് വീട്ടിൽ സംസാരിക്കാനെത്തി. അച്ഛന്റെയും അമ്മയുടെയും മുന്നിൽ ഒൗപചാരികതകൾ ഒന്നുമില്ലാതെ ചമ്രം പടിഞ്ഞിരുന്നാണു സംസാരം. ‘ഞാൻ മറ്റൊരു ഡ്രൈവിൽ പോകുന്ന ആളാണ്. എനിക്കു കല്യാണം കഴിക്കാനൊന്നും ഉദ്ദേശ്യം ഉണ്ടായിരുന്നില്ല’ എന്ന് അച്ഛനോടു പറയുകയാണ്. ഞാൻ കരുതി ‘തീർന്നു’ എന്ന്.
നീരജ്: ‘ഷുഗർകോട്ട് ചെയ്തു കാര്യങ്ങൾ പറയാൻ അറിയില്ലെന്നു തോന്നുന്നു’ എന്നാണ് അതിനെ ദീപ്തിയുടെ അച്ഛനും അമ്മയും കണ്ടത്. വിവാഹജീവിതം സക്സസ്ഫുൾ ആയി പോകുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ദീപ്തിക്കാണ്. കൂടുതൽ ടോളറൻസ് വേണമെന്നും എംപതി വേണമെന്നും പറയുമ്പോഴും അതൊക്കെ എന്റെ കുഴപ്പമല്ലെന്നും ബ്രെയിൻ വയറിങ് അങ്ങനെ ആയിപ്പോയതുകൊണ്ടാണെന്നും ദീപ്തി മനസ്സിലാക്കുന്നു.
അച്ഛനും അമ്മയും നീരജിനെ എത്ര സ്വാധീനിച്ചിട്ടുണ്ട്?
അച്ഛൻ കെ. മാധവൻ വെറ്ററിനറി ഡോക്ടർ ആയിരുന്നു. റിട്ടയർമെന്റിനു ശേഷം ആറു പുസ്തകങ്ങൾ രചിച്ചു. രണ്ടുവയസ്സു മുതൽ കഥകളും കവിതകളും ഒക്കെ ചൊല്ലിത്തരുമായിരുന്നു. താളബോധം ഉണ്ടെന്നു തോന്നിയപ്പോൾ പല്ലാവൂരിന്റെ തായമ്പക കേൾപ്പിച്ചു, ചെണ്ട പഠിപ്പിച്ചു. അമ്മ ലത കെമിസ്ട്രി ടീച്ചർ ആ യിരുന്നു. നല്ലൊരു നർത്തകിയും.
ജോലിയിൽ നിന്നു പിരിഞ്ഞശേഷം അമ്മ ക്ലാസ്സിക്കൽ ഡാൻസ് പെർഫോമൻസ് ചെയ്യുന്നുണ്ട്. ചെറുപ്പത്തിൽ എ ന്നെ നൃത്തം പഠിക്കാൻ അയച്ചത് എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചറുടെ അടുത്താണ്. മകൾ അശ്വതിയും നൃത്തം പഠിപ്പിച്ചിട്ടുണ്ട്.
ദീപ്തിക്ക് ആരാണ് നീരജ്?
ദീപ്തി: ഒരു ട്രൂ ആർട്ടിസ്റ്റും കോംപ്ലിക്കേറ്റഡ് ഹ്യൂമൻ ബീയിങ്ങുമാണ്. ഒരുപാട് ടാലന്റും ഒരുപാട് ഇമോഷൻസുമായുള്ള ജേണിയാണു നീരജിന്റേത്.
നീരജ്: ഒരുപാടു പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. ഒരു ഒാൺലൈൻ ടെസ്റ്റിൽ എഡിഎച്ഡി കണ്ടെത്തിയിട്ടുണ്ട്. ബോർഡർലൈൻ ഒസിഡിയും ഉണ്ട്. അമിതമായ പെർഫക്‌ഷനിസം അതിന്റെ ഭാഗമായി കിട്ടിയതാണ്. സമൂഹത്തിൽ മിസ്ഫിറ്റ് ആയി പോകാവുന്ന ഒരാളായിരുന്നു. പക്ഷേ, ഇപ്പോൾ ഈ ചാലഞ്ചുകളെ ഇഷ്ടമാണെനിക്ക്. അ തിലൊരു ഹരമുണ്ടല്ലോ. പത്തു വർഷം കഴിഞ്ഞാൽ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാൾ ആയിരിക്കും. ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തിരിക്കും.