'വെറുതേ കിടക്കുന്നതിലും അപകടകരം, ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'; ഡോക്ടറുടെ കുറിപ്പ് Doctor Criticizes Accident Response: Proper Trauma Care Ignored in Kerala
എറണാകുളത്ത് കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽപ്പെട്ട യുവാവിനെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ, ഡോക്ടർ മനോജ് വെള്ളനാട് ഈ നടപടിയെ വിമർശിക്കുകയും, സ്പൈൻ ബോർഡ് പോലുമില്ലാതെ അശാസ്ത്രീയമായി രോഗികളെ മാറ്റുന്നത് സുഷുമ്നാനാഡിക്കുള്ള പരുക്ക്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ആന്തരിക രക്തസ്രാവം വർദ്ധിക്കൽ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. അപകടങ്ങളിൽപ്പെട്ടവരെ ശാസ്ത്രീയമായ ട്രോമ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂവെന്നും, ഇതിനായി സെർവിക്കൽ കോളർ, സ്പൈൻ ബോർഡ് എന്നിവ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. തീപിടുത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിലൊഴികെ, പ്രാഥമിക മെഡിക്കൽ സൗകര്യങ്ങളുള്ള ആംബുലൻസുകൾക്കായി കാത്തിരുന്ന് രോഗിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുന്നതാണ് ഉചിതമായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം കണ്ടെയ്നർ റോഡിൽ വച്ച് നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപകടസ്ഥലത്തു നിന്നും മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിലാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സംഭവത്തിൽ ഡോക്ടർ മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പ് വായിക്കാം;
റോഡിൽ അപകടത്തിൽപെട്ട് അബോധാവസ്ഥയിൽ കിടന്ന മനുഷ്യനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി നേതൃത്വം നൽകിയത് അഭിനന്ദനീയം. ആദ്യം ആ വാർത്തയുടെ ടൈറ്റിൽ ഒന്ന് രണ്ടിടത്ത് കണ്ടപ്പോൾ നല്ല കാര്യമാണല്ലോ എന്ന് തോന്നിയിരുന്നു. സന്തോഷവും തോന്നി. എന്നാൽ ആ വിഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയത്.
കാരണം ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്. ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറുപേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണ്. അപകടത്തിൽ പരുക്കേറ്റ് കിടക്കുന്നയാൾക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശാസ്ത്രീയമായി ട്രോമ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ അയാളെ കൈകാര്യം ചെയ്യാൻ പാടുള്ളൂ. അശാസ്ത്രീയമായി ആ വിഡിയോയിൽ കാണുന്ന പോലെ മാറ്റുമ്പോഴുള്ള പ്രധാന അപകടങ്ങൾ ഇവയാണ്.
1. സുഷുമ്നാനാഡിക്ക് സംഭവിക്കുന്ന പരുക്ക്
വാഹനാപകടങ്ങളിൽ പെടുന്നവരിൽ കഴുത്തിനും നട്ടെല്ലിനും ക്ഷതം സംഭവിക്കാൻ വലിയ സാധ്യതയുണ്ട്. സ്പൈൻ ബോർഡോ സെർവിക്കൽ കോളറോ ഇല്ലാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയർത്തുമ്പോൾ, സ്ഥാനഭ്രംശം വന്ന കശേരുക്കൾ (fractured vertebrae) സുഷുമ്നാനാഡിയെ മുറിക്കുകയോ ചതയ്ക്കുകയോ ചെയ്യാം. ഇത് ശാശ്വതമായി തന്നെ കൈകാലുകളുടെ ചലനം നഷ്‌ടപ്പെടുത്തുകയോ (Paraplegia /Quadriplegia) ചിലപ്പോൾ ശ്വസന തടസം മൂലം ഉടനടിയുള്ള മരണത്തിനു കാരണമാകുകയോ ചെയ്യാം.
2. ശ്വസനനാളി തടസപ്പെടൽ
അബോധാവസ്ഥയിലുള്ള രോഗിയുടെ തലയും കഴുത്തും കൃത്യമായി ഉറപ്പിച്ചു നിർത്താതെ മാറ്റുമ്പോൾ നാവ് പിന്നിലേക്ക് മറിഞ്ഞ് ശ്വാസനാളം അടഞ്ഞുപോകാൻ സാധ്യതയുണ്ട്.
3. ആന്തരിക രക്തസ്രാവം വർധിക്കൽ
ഇടുപ്പെല്ലിലെ അസ്ഥികൾക്കോ വാരിയെല്ലുകൾക്കോ പൊട്ടലുണ്ടെങ്കിൽ, ശരീരത്തെ മടക്കിയോ കുലുക്കിയോ സാധാരണ വാഹനങ്ങളിലേക്ക് കയറ്റുമ്പോൾ ആന്തരിക അവയവങ്ങളിലേക്ക് (കരൾ, പ്ലീഹ തുടങ്ങിയവ) അസ്ഥിക്കഷണങ്ങൾ തറച്ചുകയറി അതിവേഗത്തിലുള്ള ആന്തരിക രക്തസ്രാവം ഉണ്ടാകാം. നേരത്തേ ഉണ്ടായ രക്തസ്രാവം വർധിക്കാം തുടങ്ങിയവയാണ് ഡോക്ടർ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ.
ശാസ്ത്രീയമായ രക്ഷാപ്രവർത്തനം എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്‌ഥാന കാര്യമാണെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളും ഡോക്ടര്‍ പറയുന്നു; ഇമ്മൊബിലൈസേഷൻ അഥവാ പരിക്കേറ്റയാളുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവ ഒരേ നേർരേഖയിൽ അനങ്ങാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഇതിനായി സെർവിക്കൽ കോളറും ഉറപ്പുള്ള സ്പൈൻ ബോർഡും ഉപയോഗിക്കണം. രണ്ടാമതായി ലോഗ് റോൾ ടെക്നിക്. സ്പൈൻ ബോർഡിലേക്ക് രോഗിയെ മാറ്റുമ്പോഴും ശരീരം വളയാൻ പാടില്ല. തല നിയന്ത്രിക്കുന്ന ആളുടെ നിർദേശാനുസരണം ഒന്നിലധികം ആളുകൾ ചേർന്ന് രോഗിയുടെ ശരീരം ഒരു മരത്തടി ഉരുട്ടുന്നതുപോലെ ഒരൊറ്റ യൂണിറ്റായി വേണം ബോർഡിലേക്ക് കിടത്തണം.
കൂടാതെ, സാധാരണ കാറുകളിലോ ജീപ്പുകളിലോ രോഗിയെ ഇടുങ്ങിയ രീതിയിൽ കിടത്തുമ്പോൾ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാനോ മറ്റ് ജീവൻ രക്ഷാമാർഗങ്ങൾ സ്വീകരിക്കാനോ സാധിക്കില്ല. ഓക്സിജൻ സിലിണ്ടർ, സക്ഷൻ മെഷീൻ, സ്ട്രെച്ചർ എന്നിവയുള്ള ഒരു ലൈഫ് സപ്പോർട്ട് ആംബുലൻസുകളാണ് രോഗിക്ക് ആവശ്യം.തീപിടിത്തം, വാഹനം പൊട്ടിത്തെറിക്കാനുള്ള സാധ്യത, അല്ലെങ്കിൽ മറ്റ് അടിയന്തര ദുരന്ത സാഹചര്യങ്ങൾ എന്നിവ ഒഴികെ, രോഗിയെ സുരക്ഷിതമായി മാറ്റാൻ അടിസ്ഥാന മെഡിക്കൽ സൗകര്യമുള്ള ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം.
മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യങ്ങളിൽ ശാസ്ത്രീയമായ ധാരണ ഉണ്ടാവണമെന്നില്ല. അപകടത്തിൽപെട്ട് കിടന്നൊരാളെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നത് മാത്രമാവും അപ്പോൾ അദ്ദേഹം ആലോചിച്ചിട്ടുണ്ടാവുക. എന്നാൽ പോലീസുകാർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ആ നല്ല ഭാരം തോന്നിക്കുന്ന രോഗിയെ തൂക്കിയെടുക്കുന്നത്. പരിശീലനം ലഭിച്ചിട്ടുള്ള അവർക്കും പറയാൻ കഴിഞ്ഞില്ല ഇങ്ങനെ അല്ലാ ചെയ്യേണ്ടത് എന്ന്.
റോഡിൽ അപകടത്തിൽ പെട്ട് കിടക്കുന്ന ഏതൊരാളെയും സഹായിക്കാൻ മനസ് കാണിക്കുന്നത് ശ്ലാഘനീയമാണ്. ഒരു മുഖ്യമന്ത്രി തന്നെ അതു ചെയ്യുമ്പോൾ നിരവധി പേർക്ക് അത് മാതൃകയുമാവും. പക്ഷെ നമ്മുടെ കൈയിൽ വണ്ടിയുണ്ടെങ്കിലും അഞ്ചോ പത്തോ മിനിട്ട് വെയ്റ്റ് ചെയ്യേണ്ടി വന്നാലും ഒരു ആംബുലൻസ് വിളിച്ച് അതിൽ ഏറ്റവും സുരക്ഷിതമായി രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണ് ശരി. അതുവരെ അവിടെ വച്ച് ചെയ്യാവുന്ന പ്രഥമശുശ്രൂഷകൾ സാധ്യമാണെങ്കിൽ ചെയ്യുക.
ആ രോഗി രക്ഷപ്പെടട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു.