അന്നു 24 മണിക്കൂറെന്നു പറഞ്ഞെങ്കിലും മരണം തോറ്റു; ഇന്ന് ഡോക്ടറുടെ കുപ്പായമണിഞ്ഞ് റിയ സൈമൺ! Dr Riya's Inspiring Journey After Devastating Accident
ആറാം വയസ്സിൽ ഉണ്ടായ ഒരു ഭീകരമായ റോഡപകടത്തിൽ കാലുകൾ തകർന്നും വാരിയെല്ലുകൾ ഒടിഞ്ഞും ഗുരുതരമായി പരിക്കേറ്റ റിയ സൈമൺ, അതിജീവനത്തിന്റെ കരുത്തോടെയാണ് ഡോക്ടറാകാനുള്ള തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്. അപകടത്തെത്തുടർന്ന് വെന്റിലേറ്ററിൽ ദിവസങ്ങളോളം കഴിഞ്ഞിരുന്ന റിയ, ഫിസിയോതെറാപ്പിയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തന്നെ ചികിത്സിച്ച ഡോക്ടർമാരെപ്പോലെയാകാൻ തീരുമാനിച്ച റിയ, കഠിനാധ്വാനം ചെയ്ത് നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം ആരംഭിക്കുകയും 60 ശതമാനം മാർക്കോടെ അത് പൂർത്തിയാക്കുകയും ചെയ്തു. ഈ യാത്ര വേദനകളും അതിജീവനവും നിറഞ്ഞതായിരുന്നു.

റോഡ് അപകടം തകർത്ത ജീവിതത്തിൽനിന്ന് അതിജീവനത്തിന്റെ കരുത്തുമായാണ് വള്ളിക്കോട്– കോട്ടയം അന്തിച്ചന്ത കല്ലേലിക്കുഴിയിൽ വീട്ടിൽ റിയ സൈമൺ ഡോക്ടറുടെ കുപ്പായം അണിയുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ അപകടത്തിന്റെ വേദന ഇന്നും റിയയെ വലയ്ക്കുകയാണ്. ഫിസിയോതെറപ്പി ചെയ്യുന്നതിനിടെയാണ് നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി എംബിബിഎസ് പഠനം ആരംഭിച്ചതും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ നിന്ന് 60 ശതമാനം മാർക്കോടെ പഠനം പൂർത്തിയാക്കിയതും.
2015 ജനുവരി 19നു റിയ മുത്തച്ഛൻ എം.വി. ജോസഫിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ പത്തനംതിട്ട റിങ് റോഡിൽ സ്വകാര്യ ആശുപത്രിക്കു സമീപത്തുവച്ചു കെഎസ്ആർടിസി ബസ് ഇടിച്ചു. ജോസഫിന്റെ കാൽപാദത്തിലൂടെ ബസ് കയറി ഇറങ്ങി. സ്കൂട്ടറിന്റെ പിൻസീറ്റിനോടു ചേർന്നു റിയ ഇരുന്ന ഭാഗത്താണ് ബസ് ഇടിച്ചത്. കാലിലെ അസ്ഥികൾ തകർന്നു. ഇടുപ്പെല്ല് പൊടിഞ്ഞു. രണ്ടു വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിലേക്കു കയറി. ഓടിക്കൂടിയവർ താങ്ങിയെടുത്തു മീറ്ററുകൾ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബോധം നഷ്ടമായിരുന്നു. ഡോക്ടർമാർ 24 മണിക്കൂറെന്നു പറഞ്ഞെങ്കിലും റിയ മരണത്തെ തോൽപിച്ചു.
സ്ഥിതി മോശമായതോടെ ആശുപത്രികൾ മാറ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഒന്നരമാസം വെന്റിലേറ്ററിൽ കഴിഞ്ഞു. 3 മാസത്തിനുള്ളിൽ ശ്വാസകോശത്തിന് ഉൾപ്പെടെ 7 ശസ്ത്രക്രിയകൾ നടത്തി. ചെറുതായി വാക്കറിൽ നടക്കാൻ കഴിയുമെന്നു കണ്ടപ്പോഴാണ് ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മാറിയത്. തന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന ഡോക്ടറെ പോലെ തനിക്കും പഠിച്ചു ഡോക്ടറാകണമെന്ന് അപ്പോഴേക്കും റിയ മനസ്സിൽ ഉറപ്പിച്ചിരുന്നു.
രണ്ടു വർഷം സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും വാർഷിക പരീക്ഷ പ്രത്യേകമായി എഴുതി. വോക്കറിൽ താങ്ങി നടന്നാണു സ്കൂളിൽ എത്തിയത്. ഉച്ചവരെ സ്കൂളിലും അതിനു ശേഷം ഫിസിയോതെറപ്പിയും. നീറ്റ് പരീക്ഷയിൽ ഉന്നത റാങ്കുമായാണു തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. സൈമൺ സാമുവലിന്റെയും സുനു സൈമണിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് റിയ സൈമൺ.