‘നമ്മള് നാടകത്തിൽ അഭിനയിക്കുന്നവരല്ലേ, സിനിമ വല്യ ലോകവും.. ആദ്യം പേടിയായിരുന്നു’; ഓര്‍മകളില്‍ സാവിത്രി ശ്രീധരന്‍ Actress Savitri Sreedharan Passes Away
പ്രശസ്ത നാടക, ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ കോഴിക്കോട്ടെ വസതിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിൽ പൊന്നുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ ഇവർക്ക് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. നാടകരംഗത്തും നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സാവിത്രി, 'രാജസഭ' എന്ന നാടകത്തിലെ അഭിനയത്തിന് 1993-ൽ മികച്ച നടിക്കുള്ള സംസ്ഥാന നാടക പുരസ്കാരവും നേടിയിരുന്നു.

നടി സാവിത്രി ശ്രീധരന്‍ ഓര്‍മ്മയായി. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം ഏറെ നാളായി കിടപ്പിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’യില്‍ പൊന്നുമ്മയായെത്തിയ സാവിത്രി ശ്രീധരന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി.
തിരുവണ്ണൂർ കോട്ടൺമിൽ തൊഴിലാളിയായിരുന്ന വേലിക്കൽ അപ്പുട്ടിയുടെയും പെണ്ണൂട്ടിയുടെയും രണ്ടാമത്തെ മകളായ സാവിത്രിയെ കലാരംഗത്തേക്ക് കൈപിടിച്ചു നടത്തിയത് കലാകാരൻ കൂടിയായ അച്ഛൻ തന്നെയായിരുന്നു. പിന്നീടു ഭർത്താവ് ശ്രീധരന്റെ ഉറച്ച പിന്തുണയും പ്രോത്സാഹനവും.
കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്സ്, വിൽസൺ സാമുവലിന്റെ സംഗമം തിയറ്റേഴ്സ്, വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ, ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റേഴ്സ് എന്നീ പ്രഫഷനൽ നാടക സംഘങ്ങളുടെ കൂടെ ഇന്ത്യ മുഴുവൻ നാടകവുമായി സഞ്ചരിച്ചു. ‘രാജസഭ’യിലെ വേഷത്തിനു 1993ലെ മികച്ച നടിക്കുള്ള സംസ്ഥാന നാടക പുരസ്കാരവും ലഭിച്ചു.
74ാം വയസിൽ കോഴിക്കോട് വെസ്റ്റ് മാങ്കാവിലെ വീട്ടിൽ വിശ്രമജീവിതം നയിക്കവെയാണ് ഒരു മുഴുനീള കഥാപാത്രവുമായി യുവ സംവിധായകൻ സക്കരിയ സാവിത്രി ശ്രീധരനെ സമീപിക്കുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ സൗബിൻ ഷാഹിർ അവതരിപ്പിച്ച ഫുട്ബോൾ മാനേജരുടെ ഉമ്മയുടെ കഥാപാത്രത്തെ സാവിത്രി അവിസ്മരണീയമാക്കി. സുനീഷ്, പ്രസീദ, സബീന എന്നിവരാണ് മക്കൾ.
2018 ല്‍, സാവിത്രി ശ്രീധരന്‍ വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍..
സുഡാനി ഫ്രം നൈജീരിയ
സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോ നല്ല മടിയായിരുന്നു. നമ്മള് നാടകത്തിൽ അഭിനയിക്കുന്നവരല്ലേ, സിനിമ വല്യ ലോകവും ഞങ്ങളൊക്കെ ചെന്നാൽ ശരിയാകുമോന്നായിരുന്നു സംശയം. പക്ഷേ, സുഡാനിയിൽ അവര് ചെറ്യ കുട്ട്യോളെ നോക്കും പോലെയാ ഞങ്ങളെ കണ്ടിരുന്നത്. സിനിമ തിയറ്ററിൽ കാണും വരെ പേടിയായിരുന്നു. ആളുകൾക്ക് ഇഷ്ടമായെന്ന് പറഞ്ഞപ്പോഴാ സമാധാനം ആയത്.
പൊക്കമില്ലാത്തത് എന്റെ കുഴപ്പമാണോ?
കോഴിക്കോട് വെസ്റ്റ് മാങ്കാവിലാണ് എന്റെ വീട്. അച്ഛൻ കലാപ്രവർത്തനങ്ങളുടെ ആസ്വാദകനായിരുന്നു. എന്തെങ്കിലും കുരുത്തക്കേടൊപ്പിച്ചാൽ പെട്ടെന്നു ദേഷ്യം വരും അച്ഛന്. ചേച്ചിയെ ഒരിക്കൽ ജന്തുന്ന് വിളിച്ചതിന് എന്റെ ചുണ്ട് ചിരട്ടേന്മേൽ വച്ച് കടിപ്പിച്ചു. മര്യാദയ്ക്കു നിന്നാ അച്ഛൻ പാവമാ. നാടകത്തിലുള്ള സമയം മുതലേ പ്രധാന പ്രശ്നമായി തോന്നിയത് പൊക്കമില്ലായ്മയാണ്. അതോണ്ട് തന്നെ അഭിനയിക്കുന്ന കാലത്ത് ചെറ്യകുട്ടീടെ വേഷമാ എനിക്കു തരാറുള്ളത്. പൊക്കമില്ലാത്തത് എന്റെ കുഴപ്പമാണോ?
കാലം മാറിയാലും പ്രേമം മാറില്ലല്ലോ..
കല്യാണം ഉറപ്പിച്ച സമയം എന്റെ ഭർത്താവിനെ ഞാൻ കണ്ടിട്ടില്ലായിരുന്നു. പക്ഷേ, എല്ലാരും പറയുമായിരുന്നു അദ്ദേഹത്തിന്റെ മുഖം അമ്പിളി മാമൻ ഉദിച്ച പോലെയാണ്, വിളക്ക് തിരിയിട്ടു വച്ചിരിക്കുന്ന പോലെയാണെന്നൊക്കെ. അതൊക്കെ കേട്ടപ്പൊ അദ്ദേഹത്തെ കാണാൻ പറ്റാത്തതിന്റെ വിഷമവും, ആ വിഷമം ആരോടും പറയാൻ പറ്റാത്തതിന്റെ വിഷമവുമായി ഞാൻ ആകെ വല്ലാതായി.
കല്യാണമാലയുടെ വട്ടത്തിനുള്ളിൽ വച്ചാണ് ശ്രീധരേട്ടന്റെ ആ മുഖം ഞാൻ ആദ്യമായി കാണുന്നത്. ഒരുപാട് സന്തോഷം ഒരു നിമിഷത്തിൽ തോന്നുന്നതാണല്ലോ പ്രേമം എന്നു പറയുന്നത്. ഇപ്പോഴും അങ്ങനെയൊക്കെ തന്നെയല്ലേ, കാലം മാറിയെന്ന് കരുതി പ്രേമം മാറില്ലല്ലോ. ആ മാല ഞാനിടുന്ന സമയത്ത് എനിക്കത്രയും സന്തോഷം തോന്നിയിട്ടുണ്ട്.
തയാറാക്കിയത്: ഉണ്ണി ബാലചന്ദ്രന്‍