‘ഒരില മുറ്റത്തു കിടക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം? ഭൂമിയുടെ ശ്വാസകോശമായിരിക്കാൻ ഞാന് കഴിയുന്നത് ചെയ്യും’: ജോൺ മാത്യു Cultivating a Forest Haven: The Story of John Mathew
മൂവാറ്റുപുഴ സ്വദേശിയായ ജോൺ മാത്യു, രണ്ടേക്കർ സ്ഥലത്ത് 2002-ൽ ആരംഭിച്ച വനവൽക്കരണ സംരംഭത്തിലൂടെ സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര 2025 പുരസ്കാരം നേടി. കുട്ടിക്കാലം മുതൽ പ്രകൃതിയോടുള്ള ഇഷ്ടം വളർന്നുവന്ന അദ്ദേഹം, പിന്നീട് പ്രമുഖ പരിസ്ഥിതി പ്രവർത്തകരുടെയും ആചാര്യന്മാരുടെയും നിർദ്ദേശങ്ങളനുസരിച്ച് തന്റെ വീടിന് ചുറ്റും ഫലവൃക്ഷങ്ങളും, ഔഷധ സസ്യങ്ങളും, ഓരോ ജന്മനക്ഷത്രത്തിനും അനുയോജ്യമായ വൃക്ഷങ്ങളും ഉൾപ്പെടെ വിവിധതരം മരങ്ങൾ നട്ടുപിടിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ പ്രയത്നം ഇപ്പോൾ നിബിഡ വനമായി വളർന്നു, നിരവധി പക്ഷികൾക്കും ചെറുജീവികൾക്കും ആവാസവ്യവസ്ഥ ഒരുക്കിയിരിക്കുന്നു. വീടിന് ചുറ്റും വീണുകിടക്കുന്ന ഇലകൾ പോലും അദ്ദേഹം നീക്കം ചെയ്യാറില്ല, കാരണം അവ മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കുകയും വായു മലിനീകരണം തടയുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഭൂമിയുടെ നിലനിൽപ്പിന് കാടുകൾ അനിവാര്യമാണെന്നും അവ ഓക്സിജൻ ഉത്പാദിപ്പിക്കാനും കാലാവസ്ഥ നിയന്ത്രിക്കാനും ജലസ്രോതസ്സുകളെ സംരക്ഷിക്കാനും മണ്ണൊലിപ്പ് തടയാനും സഹായിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

വീടിന് ചുറ്റുമായി കുളിർകാട് വളർത്തി, വനമിത്ര 2025 അവാർഡ് നേടിയ ജോൺ മാത്യുവിന്റെ ജീവിതവും കാഴ്ചപ്പാടും...
മൂവാറ്റുപുഴ കടന്നു പോകുന്ന എംസി റോഡിൽ നിന്ന് ജോൺ മാത്യുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്കു കടക്കുമ്പോൾ തന്നെ കുളിർകാറ്റ് സ്വാഗതം ചെയ്യും. ഗേറ്റിനോടടുക്കുമ്പോൾ കാട്ടുപൂമണങ്ങൾ പറയും. ‘ വരൂ... ഇരിക്കൂ... ജോൺ കൈവരി പണിതിട്ടിരിക്കുന്നത് കണ്ടില്ലേ... ഇരുന്നോളൂ...’ ഇതൊക്കെ സംഭവിക്കുമെന്ന് അറിയാവുന്ന, ഭുമിക്കു നോവുമോ’ എന്ന മട്ടിൽ മാത്രം നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന ജോൺ മാത്യു അപ്പോൾ നമ്മുടെ മുഖത്തു നോക്കി മൃദുവായൊന്നു പുഞ്ചിരിക്കും.
2002ൽ ജോൺ മാത്യു പുല്ലും പടർപ്പും പിടിച്ച ര ണ്ടേക്കറിൽ തുടങ്ങിയ യാത്രയാണ് ഇന്ന് നിറഞ്ഞ കാടിന്റെ കുളിരിൽ അവസാനിച്ചതും സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര 2025 അവാർഡ് ജോൺ മാത്യുവിനു നേടിക്കൊടുത്തതും.
‘‘മൂവാറ്റുപുഴയാണ് എന്റെ സ്വദേശം. കുട്ടിക്കാലത്തേ മരങ്ങളോടും പച്ചപ്പിനോടും ഇഷ്ടമായിരുന്നെങ്കിലും അക്കാലത്തൊന്നും പ്രകൃതിക്കു വേണ്ടി പ്രവർത്തിക്കണം എന്ന തോന്നലുണ്ടായിരുന്നില്ല. വിവാഹ ശേഷം മൂവാറ്റുപുഴ ടൗണിലായിരുന്നു താമസം. മൾട്ടി നാഷനൽ കമ്പനികളുടെ പ്രോഡക്റ്റ്സ് ഡിസ്ട്രിബ്യൂഷൻ ബിസിനസായിരുന്നു.
അക്കാലത്തു മലകളും മരങ്ങളുമുള്ള ഇടങ്ങളിലേക്ക് യാത്ര പോകുമായിരുന്നു. ബിസിനസ് ഏജൻസി നിൽക്കുന്ന കെട്ടിടത്തിന് ചുറ്റും വള്ളിച്ചെടികളും പൂച്ചെടികളുമൊക്കെ വളർത്തിയിരുന്നു.
പഴയൊരു വീടും നിറയെ മരങ്ങളുമുള്ള മൂവാറ്റുപുഴയിലെ രാമകൃഷ്ണാശ്രമത്തിൽ പോയിരിക്കുക പതിവായിരുന്നു. അവിടത്തെ സ്വാമി ആത്മസ്വരൂപാനന്ദയുമായി ഏറെ നേരം ജീവജാലങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ചർച്ച ചെയ്യും. ടൗണിലെ വീട്ടിൽ വാഴ, പച്ചക്കറി കൃഷി ഒക്കെ ചെയ്തിരുന്നു. പിന്നീടാണ് ഈസ്റ്റ് മാറാടിയിൽ രണ്ടേക്കർ സ്ഥലം വാങ്ങി വീട് വച്ചു താമസം മാറുന്നത്. പരിസ്ഥിതി പ്രവർത്തകൻ പ്രഫസർ സി. പി. റോയ് അദ്ദേഹത്തിന്റെ കുട്ടികളുമായി പോയി റോഡ് വക്കിലും വെറുതേ കിടക്കുന്ന സ്ഥലങ്ങളിലും മരം നടുമായിരുന്നു. അദ്ദേഹത്തിന്റെ നമ്പർ തപ്പിപ്പിടിച്ചു ഞാൻ വിളിച്ചു. എന്റെ രണ്ടേക്കറിൽ എന്തൊക്കെ നടണം എന്നു ചോദിച്ചു. ‘ഇനിയുള്ള കാലത്ത് നല്ല ഭക്ഷണത്തിനായിരിക്കും ഏറ്റവും ക്ഷാമം അനുഭവപ്പെടുക. അതിനാൽ മാവും പ്ലാവ്, ആഞ്ഞിലി പോലുള്ള ഫലവൃക്ഷങ്ങൾ നടൂ’ എന്നദ്ദേഹം പറഞ്ഞു. ഞാൻ അതൊക്കെ നട്ടു.’’
നിറഞ്ഞു വളരും നക്ഷത്രവനം
‘‘സ്വാമി നിർമലാനന്ദഗിരിയെ പരിചയപ്പെടുന്നത് 2002–2003 കാലഘട്ടത്തിലാണ്. അദ്ദേഹമാണ് ഓരോ നക്ഷത്രക്കാർക്കും അവരുടെ വൃക്ഷമുണ്ട് എന്നു പറഞ്ഞു തരുന്നത്. ഓരോ ജന്മനക്ഷത്രത്തിനും ഭാരതീയ ജ്യോതിഷത്തിൽ കൽപിച്ചിട്ടുള്ള മരങ്ങളാണ് നക്ഷത്ര വൃക്ഷങ്ങൾ. അന്നു മുതൽ അശ്വതി മുതൽ രേവതി വരെ നീളുന്ന ഇരുപത്തിയേഴു നാളുകളുടെ വൃക്ഷങ്ങളുടെ തൈകൾ ശേഖരിച്ചു തുടങ്ങി.
കാഞ്ഞിരം, നെല്ലി, അത്തി, ഞാവൽ, കരിങ്ങാലി, കരിമരം, മുള, അരയാൽ, നാകവൃക്ഷം, പേരാൽ, ചമത, ഇത്തി, അമ്പഴം, കൂവളം, നീർമരുത്, വയങ്കത, ഇലഞ്ഞി, വെട്ടി, വെള്ളപ്പൈൻ, വഞ്ചിമരം, പ്ലാവ്, എരുക്ക്, വന്നി, കടമ്പ്, തേന്മാവ്, കരിമ്പന, ഇലിപ്പ എന്നിവയാണ് അവ. അവയോരോന്നും തേടിപ്പിടിച്ചു നട്ടു വച്ചു.
ജന്മനക്ഷത്ര വൃക്ഷം നട്ടുപിടിപ്പിച്ച് വെള്ളമൊഴിച്ചു പരിപാലിച്ചു നിത്യവും പ്രദക്ഷിണം വച്ചാൽ ശ്രേയസ്സുണ്ടാകും എന്നാണ് വിശ്വാസം. ‘അങ്ങനെയെങ്കിലും ആളുകൾ മരം നടട്ടേ എന്നു വിചാരിച്ച് ആചാര്യന്മാർ പറഞ്ഞതാവും എന്നാണ് സ്വാമിജി പറയുന്നത്. ഏറെ ഔഷധ ഗുണങ്ങളുള്ള കാട്ടിൽ വളരുന്ന വൃക്ഷങ്ങളാണിവ. പിന്നെ ത്രിഫല, നാല്പാമരങ്ങൾ (അത്തി,ഇത്തി,അരയാൽ, പേരാൽ) പാച്ചോറ്റി, മറ്റ് ഔഷധ വൃക്ഷങ്ങൾ ഒക്കെ നട്ടു. അവ തഴച്ചു വളർന്നു വീടിനെ പച്ചക്കുടയാൽ മൂടി.
മരം നട്ടു തുടങ്ങിയപ്പോഴാണു മരങ്ങളെക്കുറിച്ചു പഠിക്കാൻ തുടങ്ങിയത്. ഓരോ വൃക്ഷത്തിനും പല വെറൈറ്റിയുണ്ടെന്നും അതൊന്നും എണ്ണിയാലൊടുങ്ങില്ലെന്നും മനസ്സിലായി. വൃക്ഷങ്ങൾ സൂത്രശാലികളാണ്. യഥാർഥ ഔഷധ വൃക്ഷം പെട്ടെന്നൊന്നും വെളിപ്പെട്ടു കൊടുക്കില്ല. എല്ലാത്തിനും ഒരപരൻ ഉണ്ടാകും. ഏകാഗ്രതയോടെ തേടിയാൽ മാത്രമേ യഥാർഥ വൃക്ഷത്തെ കണ്ടെത്താനാകൂ....
വൃക്ഷം നടുന്നതിന് ദിക്കും ദിശയുമൊക്കെയുണ്ട്. പ ക്ഷേ, ഞാൻ അങ്ങനെയൊന്നും നോക്കിയല്ല മരം നട്ടത്. കാര്യമറിഞ്ഞപ്പോൾ സ്വാമിയോടു ഞാൻ ആവലാതി പറഞ്ഞു. ‘അതൊന്നും കുഴപ്പമില്ല’ എന്ന് അദ്ദേഹവും പറഞ്ഞു.’’ ഇന്ന് നിബിഡ വനമായി മാറിക്കഴിഞ്ഞിരിക്കുന്നു ജോണിന്റെ വീടിന്റെ ചുറ്റുവട്ടം.
വീടും കാടും
വീടിനു ചുറ്റും വളർന്നു കയറിയ കാട് ജോൺ മാത്യുവിന്റെ ഭാര്യ രേഖയെയും മൂന്നു മക്കളെയും കുറച്ചൊക്കെ പേടിപ്പിച്ചെങ്കിലും ഇപ്പോൾ നാലുപേരും അച്ഛന്റെ പ്രകൃതിസ്നേഹത്തിനൊപ്പമുണ്ട്. മൂത്ത മകൾ ശ്വേത ഇൻഡിഗോ എയർലൈൻസിൽ ജോലി ചെയ്യുന്നു. വിവാഹിതയാണ്. രണ്ടാമത്തെ മകൾ നീത യുകെയിൽ ജോലി ചെയ്യുന്നു. മകൻ സ്റ്റീവ് പ്ലസ് വൺ വിദ്യാർഥി.
ജോണിന്റെ കാട് കാണാനും അവിടെ വസിക്കാനും എത്താത്ത പക്ഷികളില്ല. കാട്ടുപഴങ്ങളും കുളിരും തേടിയെത്തുന്ന കിളികളെയും ചെറു ജീവികളെയും പുഴുക്കളെയും വള്ളികളിൽ പറ്റിപ്പിടിച്ചു വളരുന്ന പായലുകളെ വരെ ക്യാമറയിൽ ഒപ്പിയെടുക്കുകയാണു ജോണിന്റെ ഹോബി.
‘‘സന്ദർശകരിൽ പലരും മുറ്റമടിച്ചു കൂടേ... അല്പം കൂടി വൃത്തിയാക്കിയിട്ടു കൂടേ എന്നൊക്കെ ചോദിക്കും. ഒരില മുറ്റത്തു കിടക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം? പക്ഷെ കൊഴിഞ്ഞു വീഴുന്ന ഇലകളൊന്നും ജോൺ എടുത്തു മാറ്റാറില്ല. അവ തൂത്തു വാരി കത്തിക്കുകയില്ല. കാരണം കൊഴിഞ്ഞയിലകൾ കത്തിച്ചാൽ വായു മലിനീകരണമുണ്ടാകും. മണ്ണിന്റെ ഗുണനിലവാരം കുറയും. ഇലകൾ മണ്ണിലലിഞ്ഞ് ജീർണിക്കുകയാണ് വേണ്ടതെന്നാണ് ജോണിന്റെ പക്ഷം.
‘‘കാട് ഭൂമിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ കാര്യമാണ്. ഓക്സിജൻ ഉത്പാദിപ്പിക്കാൻ, കാലാവസ്ഥ നിയന്ത്രിക്കാൻ, ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ, മണ്ണൊലിപ്പ് തടയാൻ. മാത്രമല്ല എത്രയോ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമാണത്. ഇതൊക്കെ പാഠപുസ്തകത്തിൽ പഠിക്കുകയും വീട്ടുമുറ്റത്ത് ഇല വീഴുന്നു എന്നു പറഞ്ഞ് മരം വെട്ടിക്കളയുകയുമാണ് പലരും ചെയ്യുന്നത്.
എന്നെക്കുറിച്ചു പരാതി പറയുന്നവരുണ്ട്. പക്ഷേ, ഭൂമിയുടെ ശ്വാസകോശമായിരിക്കാൻ എന്നെക്കൊണ്ടു കഴിയുന്നതു ചെയ്യാനാണിഷ്ടം. പ്രത്യുപകാരമോ പുരസ്കാരമോ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വനമിത്ര 2026 പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ആരെങ്കിലുമൊക്കെ നമ്മളെ തിരിച്ചറിയുമല്ലോ... നമ്മുടെ പ്രവർത്തനത്തിന്റെ ഫലമറിയുമല്ലോ.. നമുക്കും ഒരു മരം നടാം എന്നാരെങ്കിലും തീരുമാനിച്ചാൽ എന്റെ ചെറിയ മനസ്സിന് അതിനെക്കാൾ വലിയ സന്തോഷമില്ല....’’