ഒരേ ദിവസം വിവാഹം, ഒരേ ദിവസം പ്രസവം, ജനിച്ചത് പെണ്കുട്ടികള്!; കൗതുകമായി ഇരട്ട സഹോദരിമാർ Identical Twins Share Birthdays, Marriages, and Now, Births
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സമാനതകൾ കാട്ടുന്ന ഇരട്ട സഹോദരിമാരായ ആതിരയും ആര്യയും വീണ്ടും അത്ഭുതപ്പെടുത്തി. 1997ൽ ഒരേ ദിവസം ജനിച്ച ഇവർ 2022ൽ ഒരേ ദിവസമാണ് വിവാഹിതരായതും. പഠനകാലം മുതൽ ഒരുമിച്ച് നീങ്ങിയ ഇവർ നഴ്സിങ് ബിരുദം നേടി വിദേശത്തും ഒരുമിച്ചാണ് ജോലി ചെയ്തത്. ഖത്തറിലെ ദോഹയിലും ഒമാനിലെ ബദർ അൽ സമ്മാ ആശുപത്രിയിലും നഴ്സുമാരായി ജോലി ചെയ്യുന്നതിനിടയിൽ, 2026 ഓഗസ്റ്റ് 9ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ആതിരയ്ക്ക് നിവേദ്യ അഖിലേഷും ആര്യക്ക് നിതാര ചിരണിനും ജനിച്ചു. നാട്ടിലെത്തിയ ശേഷം ഇരുവരും മക്കളുടെ നൂലുകെട്ട് ഒരുമിച്ച് ആഘോഷിച്ചു.

ഒരേ ദിവസം വിവാഹിതരായ ഇരട്ട സഹോദരിമാർ പ്രസവിച്ചതും ഒരേ ദിനത്തിൽ. ഇരുവർക്ക് ജനിച്ചതും പെൺകുട്ടികൾ. മലയാള മനോരമ ദിനപത്രത്തിന്റെ ഏജന്റായ കോട്ടയം തിരുവഞ്ചൂർ ചെറുകാട്ടേൽ സി.പി. അനിൽകുമാറിന്റെയും സൂര്യ അനിൽകുമാറിന്റെയും മക്കളായ ആതിരയും ആര്യയുമാണ് (28) പ്രസവത്തിലും സമാനത കാട്ടിയത്.
1997 നവംബർ 17നു ജനിച്ച ആതിരയും ആര്യയും പഠനകാലം തൊട്ടേ ഒരേ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നഴ്സിങ് ബിരുദം നേടിയ ശേഷം ഇരുവരും ഹൈദരാബാദിലെ ഡിആർഡിഒ അപ്പോളോ ഹോസ്‌പിറ്റലിൽ ഒന്നിച്ചാണ് ജോലി ആരംഭിച്ചതും. 2022 ഏപ്രിൽ 17ന് ഇരുവരും വിവാഹിതരായി. കരുവാറ്റ മഞ്ചാത്തപ്പള്ളിൽ അഖിലേഷ് ശ്രീകുമാർ ആണ് ആതിരയുടെ ഭർത്താവ്. മാവേലിക്കര പുത്തിരേത്ത് ചിരൺ മോഹനൻ നായർ ആണ് ആര്യയുടെ ഭർത്താവ്.
വിവാഹശേഷവും നഴ്സിങ് ജോലി തുടർന്ന ഇരുവരും പിന്നീട് ഭർത്താക്കന്മാരുടെ കൂടെ വിദേശത്തേക്കു പോയി. ആതിര ഖത്തറിലെ ദോഹ ക്ലിനിക് ഹോസ്‌പിറ്റലിൽ നഴ്സായി. ആര്യ ഒമാനിലെ ബദർ അൽ സമ്മാ ഹോസ്‌പിറ്റലിലും ജോലി നേടി. ഗർഭകാലത്തു പരസ്പരം താങ്ങായി നിന്ന ഇരുവരെയും തേടി 2026 ഓഗസ്റ്റ് 9ന് ആണ് ആ വലിയ സന്തോഷമെത്തിയത്.
ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും പെൺകുഞ്ഞുങ്ങൾക്കു ജന്മം നൽകി. ഖത്തറിലെ ആയിഷ ബിൻ ഹമദ് ഹോസ്‌പിറ്റലിൽ ആതിര തന്റെ മകൾ നിവേദ്യ അഖിലേഷിനു ജന്മം നൽകി. അതേ ദിവസം, താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ ആര്യ മകളായ നിതാര ചിരണിനും ജന്മം നൽകി. നാട്ടിലെത്തിയ ഇരുവരും സെപ്റ്റംബർ 20ന് കുഞ്ഞുങ്ങളുടെ നൂലുകെട്ടും ഒരുമിച്ചാക്കി ഗംഭീരമായി ആഘോഷിച്ചു.