‘പണം മുടക്കിയാൽ നമുക്കു വേണ്ടി പശുവിനെ വാങ്ങി വളർത്താന് ആളുണ്ട്’; കിടിലൻ ആശയവുമായി കമ്യൂണിറ്റി ഡെയറി ഫാം Community Dairy Farms: A New Model for Milk Production in Kerala
പണം കൈവശമുണ്ടായിട്ടും സ്ഥലം, സമയപരിമിതി തുടങ്ങിയ കാരണങ്ങളാൽ പശുവിനെ വാങ്ങി വളർത്താൻ സാധിക്കാത്തവർക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതാണ് കമ്യൂണിറ്റി ഡെയറി ഫാം എന്ന നൂതന ആശയം. മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘം (മിൽകോ) ആണ് 'പാലാഴി' എന്ന പേരിൽ ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഈ മാതൃകയിൽ, നിക്ഷേപകർക്ക് ഓഹരി പങ്കാളിത്തത്തിലൂടെ പശുവിനെ വാങ്ങി വളർത്താൻ സൗകര്യമുണ്ടാകുന്നു, കൂടാതെ വളർത്തലിന്റെയും വിപണനത്തിന്റെയും ചുമതല സംഘം ഏറ്റെടുക്കുന്നു. ഇതിലൂടെ പ്രതിമാസ ലാഭവിഹിതത്തോടൊപ്പം, അപകടങ്ങളുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നു. ഡോ. പി. കമലാസനൻ പിള്ളയുടെ പിന്തുണയോടെയുള്ള ഈ സംരംഭം, കേരളത്തിലെ പാൽ ഉത്പാദനത്തിലെ കുറവ് പരിഹരിക്കാനും ഗുണമേന്മയുള്ള പാൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. അനുബന്ധ വ്യവസായങ്ങളായ കോഴി വളർത്തൽ, ജൈവവളം നിർമ്മാണം എന്നിവയും കൂട്ടിച്ചേർത്ത് ഈ കൂട്ടായ്മ ലാഭകരമായി മുന്നോട്ട് പോകുന്നു.

രാജ്യമാകെ മാതൃകയാക്കാവുന്ന ക്ഷീരവിപ്ലവ ആശയമാണ് തിരുവനന്തപുരം കീഴാറ്റിങ്ങലിലെ മിൽകോ അവതരിപ്പിച്ച കമ്യൂണിറ്റി ഡെയറി ഫാം
ഒരു പശുവിനെ വാങ്ങി വളർത്താൻ ആഗ്രഹമുണ്ട്. അതിനുള്ള പണവും കയ്യിലുണ്ട്. പക്ഷേ, അതിനെ നോക്കാനുള്ള സൗകര്യമില്ല. എന്തുചെയ്യണം? ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം തേടുന്നവർക്കുള്ള കിടിലൻ ആശയമാണ് കമ്യൂണിറ്റി ഡെയറി ഫാം.
പണം മുടക്കിയാൽ നമുക്കു വേണ്ടി പശുവിനെ വാങ്ങി വളർത്താൻ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ? സന്തോഷം മാത്രമല്ല ലാഭവിഹിതം കൂടി മാസാമാസം കിട്ടിയാലോ? ഇനിയൊരുവേള പശുവിന് എന്തെങ്കിലും സംഭവിച്ചാൽ മുടക്കുമുതൽ ഇൻഷുറൻസ് തുകയായും കിട്ടും.
ഈ സങ്കല്പം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിരിക്കുന്നതു കീഴാറ്റിങ്ങൽ പ്രവർത്തിക്കുന്ന മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘമാണ്. അരനൂറ്റാണ്ടിലേറെയായി പാലും പാലുല്‍പന്നങ്ങളും വിപണിയിലെത്തിക്കുന്ന മിൽകോയുടെ പുതിയ സംരംഭമാണ് കമ്യൂണിറ്റി െഡയറി ഫാം.
‘‘ഇന്നത്തെ അവസ്ഥയിൽ കേരളത്തിന് ഒരു ദിവസം വേണ്ടത് 90 ലക്ഷം ലീറ്റർ പാലാണ്. കേരളത്തിൽ ആകെ ഉൽപാദനം ഏകദേശം 60 ലക്ഷം ലീറ്റർ. അതായത് 30 ല ക്ഷം ലീറ്റർ പാൽ പുറത്തു നിന്നു വരുന്നതാണ്. ഇതിന്റെ ഗുണമേന്മയുടെ കാര്യത്തിൽ എന്ത് ഉറപ്പാണുള്ളത്?’’
മലയാളിയുടെ ആരോഗ്യത്തെ സംബന്ധിച്ച ആശങ്ക പ ങ്കുവച്ചുകൊണ്ടു സംസാരിക്കുന്നത് ‘അസോള േമൻ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന ഡോ. പി. കമലാസനൻ പിള്ളയാണ്. അസോള എന്ന പായലിന്റെ ഗുണങ്ങൾ കണ്ടുപിടിച്ച സയന്റിസ്റ്റാണ് പി. കമലാസനൻ പിള്ള. പ്രോട്ടീൻ ധാരാളമുള്ള അസോള ഇന്നു വ്യാപകമായി കൃഷി ചെയ്യുകയും ഏറ്റവും ചെലവുകുറഞ്ഞ കാലിത്തീറ്റയായും കോഴിത്തീറ്റയായും ഉപയോഗിക്കുകയും ചെയ്യുന്നു. കീഴാറ്റിങ്ങൽ മിൽകോ നടപ്പിലാക്കിയ കമ്യൂണിറ്റി ഡെയറി ഫാം ഉൾപ്പെടെയുള്ള ധാരാളം പ്രോജക്റ്റുകൾക്കു പിന്നിൽ അദ്ദേഹത്തിന്റെ നേതൃത്വമാണ്.
കായലും കയറും
കേരളത്തിലെ മറ്റു കായൽപ്രദേശങ്ങളിൽ എന്നപോലെ ചിറയിൻകീഴ്, കടയ്ക്കാവൂർ, വർക്കല, മുരുക്കുംപുഴ, കഠിനംകുളം പരവൂർ പ്രദേശങ്ങളിൽ ഒരുകാലത്ത് കയർ വ്യവസായമായിരുന്നു കൂടുതലും. പലകാലങ്ങളിൽ കയർമേഖലയിൽ ഉണ്ടായ പ്രതിസന്ധികളാണ് മറ്റ് തൊഴിൽസാധ്യതകളിലേക്ക് ആൾക്കാർ തിരിയാൻ കാരണമായത്. ക്ഷീരോല്പാദന മേഖലയായിരുന്നു അതിൽ പ്രധാനം.
ഓരോ വീട്ടിലും ഒന്നും രണ്ടും പശുക്കളെ വളർത്താൻ തുടങ്ങിയ കാലമായിരുന്നു അത്. സങ്കരയിനം പശുക്കളുെട വരവ് പാലിന്റെ ഉല്പാദനം കൂട്ടി. വീടുകളിൽ ആവശ്യത്തിൽ കൂടുതൽ പാൽ ഉല്‍പാദിപ്പിച്ചപ്പോൾ പാൽ പുറത്തുകൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായി.
മിൽകോ സഹകരണസംഘത്തിന്റെ രൂപീകരണത്തിനു കാരണമായത് ഈ സാമൂഹികാവസ്ഥയാണ്. മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘം എന്ന പേരിലാണു സംഘം റജിസ്റ്റർ ചെയ്തിട്ടുള്ളത്. മിൽകോ എന്ന ബ്രാൻഡ് നെയിമിലാണ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്.
1972–ൽ റജിസ്റ്റർ ചെയ്ത മിൽകോ ഫലത്തിൽ കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷീരസഹകരണസംഘങ്ങളിൽ ഒന്നാണ്. മിൽമ രൂപീകൃതമാകുന്നത് 1980കളിലാണ്.
ഘട്ടം ഘട്ടമായി പുരോഗതി നേടിയ മിൽകോയിൽ ഇന്നു സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരുമായി നൂറ്റി അന്‍പതോളം പേർ ജോലി ചെയ്യുന്നു. പ്രത്യക്ഷത്തി ൽ ആയിരം പേരുടെ ഉപജീവനമാർഗമാണ് മിൽകോ.
‘‘സംഘത്തിന്റെ തുടക്കകാലത്തു വലിയ പാത്രങ്ങൾ സൈക്കിളിൽ കെട്ടിവച്ചായിരുന്നു പാൽ സംഭരണവും വിതരണവും. ഇതിനുവേണ്ടി ഇരുപത്തിയഞ്ചോളം ജീവനക്കാരുണ്ടായിരുന്നു. മിച്ചം വരുന്ന പാൽ എന്തു ചെയ്യുമെന്ന ആലോചനയിൽ നിന്നാണ് ബിസിനസ് വികസിക്കുന്നത്.
തൈര്, നെയ്യ് എന്നീ ഉൽപന്നങ്ങളിലായിരുന്നു തുടക്കം. ഇന്ന് ഐസ്ക്രീം, യോഗർട്ട്, പനീർ, ബട്ടർ, ചീസ് ഫ്ളേവേർഡ് മിൽക്ക്, മിൽക്ക് ഹൽവ, മിൽക്ക് ചോക്‌ലെറ്റ് തുടങ്ങി നിരവധി ഉൽപന്നങ്ങൾ മിൽകോ വിപണിയിലെത്തിക്കുന്നു. ’’ സഹകരണസംഘത്തിന്റെ പ്രസിഡന്റ് പഞ്ചമം സുരേഷിന്റെ വാക്കുകൾ. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണു സുരേഷ്.
എന്താണ് കമ്യൂണിറ്റി ഡെയറി ഫാം?
ഒാഹരി അടിസ്ഥാനത്തിലാണ് കമ്യൂണിറ്റി ഡെയറിഫാം പ്രവർത്തിക്കുന്നത്. പശുവിനെ വളർത്താൻ ആഗഹ്രമുണ്ട്. പക്ഷേ, സമയവും സൗകര്യവുമില്ല എന്ന പ്രശ്നം നേരിടുന്ന ധാരാളം പേരുണ്ടെന്ന് ഡോ. കമലാസനൻ പിള്ള നടത്തിയ പഠനത്തിൽ കണ്ടെത്തി. അങ്ങനെയുള്ളവരെ ഒ രുമിപ്പിക്കുന്ന സംരംഭം കൂടിയാണിത്.
ഡെയറി ഫാം നടത്തുന്നതിനുള്ള സ്ഥലം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. മിൽകോയെ സംബന്ധിച്ചു സംസ്ഥാന സർക്കാർ അനുവദിച്ച കിടാരി പാർക്ക് പദ്ധതി പൂർത്തിയായതോടെ ആ സ്ഥലം കമ്യൂണിറ്റി ഡെയറി ഫാമിനായി ഉപയോഗിക്കാൻ മിൽകോയ്ക്ക് കഴിഞ്ഞു. 15 വർഷത്തേക്കു പാട്ടത്തിനെടുത്ത സ്ഥലമാണിത്. നൂറു പശുക്കളെ പരിപാലിക്കാവുന്ന തൊഴുത്ത്, ജൈവവളം നിർമാണം, മുട്ടക്കോഴി വളർത്തൽ തുടങ്ങിയ സംരംഭങ്ങളും ഇതിനൊപ്പമുണ്ട്.
കൂടിയ തീറ്റച്ചെലവ്, തൊഴിലാളി ക്ഷാമം, കുറഞ്ഞ പാലുല്പാദനം, വിലക്കുറവ് തുടങ്ങി ഒരുപാടു പ്രതിസന്ധിക ൾ ക്ഷീരകർഷകർ നേരിടുന്നുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാൻ ഒരുപരിധി വരെ കമ്യൂണിറ്റി ഫാം കൊണ്ട് സാധിക്കും. അതെങ്ങനെ എന്നുനോക്കാം...
പാലാഴി കമ്യൂണിറ്റി ഫാം
മിൽകോയുടെ നേതൃത്വത്തിൽ തുടങ്ങിയ പാലാഴി കമ്യൂണിറ്റി ഫാമിന്റെ തുടക്കം ഇരുപതു കർഷകരിൽ നിന്നാണ്. ഒരു ലക്ഷം രൂപയാണ് ഒരാളുടെ ഷെയർ. ചിലർ നേരിട്ട് തുക നിക്ഷേപിച്ചു. ചിലർ ബാങ്ക് വായ്പയെടുത്താണ് ഷെയർ നൽകിയത്. വായ്പയെടുത്തവർക്കു തിരിച്ചടവായി ലാഭവിഹിതം അടയ്ക്കും. അല്ലാത്തവർക്ക് നേരിട്ട് നൽകും. ആ രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപ മുടക്കുമുതലിൽ നിന്ന് എഴുപതിനായിരം രൂപയാണു പശുവിന്റെ വിലയായി കണക്കാക്കുന്നത്. ബാക്കി തുക അനുബന്ധ വ്യവസായങ്ങൾക്കായി ഉപയോഗിക്കുന്നു. പശുക്കളെ ഇൻഷുർ ചെയ്തിരിക്കുന്നതിനാൽ അതിന് എന്തെങ്കിലും അപകടം സംഭവിക്കുന്നപക്ഷം നിക്ഷേപകർക്കു മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരവും ലഭിക്കും.
ബി വി 380 മുട്ടക്കോഴികളുള്ള പോൾട്രി ഫാമാണ് അനുബന്ധവ്യവസായങ്ങളിൽ ഒന്ന്. മുട്ടയിൽ നിന്നുള്ള വരുമാനത്തിന്റെ പകുതിയോളം ലാഭമാണെന്ന് കമ്യൂണിറ്റി െഡയറിയുടെ എക്സിക്യൂട്ടീവ് അംഗം മഞ്ജു പറയുന്നു. ചാണകവും കോഴികാഷ്ഠവും ഉണക്കി പൊടിയാക്കി പായ്ക്ക് ചെയ്യുന്നതാണു മറ്റൊരു അനുബന്ധ വ്യവസായം. ഫാമിലെ ജോലിക്കായി അതിഥി തൊഴിലാളികളും മേൽനോട്ടത്തിനായി കമ്മിറ്റിയുമുണ്ട്. മാത്രമല്ല, പണം നിക്ഷേപിച്ചിരിക്കുന്നവർ ഫാമിലെ ജോലിയിൽ പങ്കാളികളായാൽ അവർക്കു പ്രത്യേകം കൂലിയും നൽകും.
‘‘കമ്യൂണിറ്റി ഡെയറി ഫാം എന്ന ആശയം അതിന്റെ പ്രാരംഭദശയിലാണ്. അതുകൊണ്ടു ലാഭവിഹിതത്തെക്കുറിച്ച് വലിയ വാഗ്ദാനമൊന്നും ഞങ്ങൾ നൽകുന്നില്ല. എങ്കിലും ബാങ്ക് പലിശയുടെ ഇരട്ടി കൊടുക്കാൻ കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം.’’ പാലാഴി കമ്യൂണിറ്റി െഡയറിയുടെ സെക്രട്ടറി ബൈജുവിന്റെ വാക്കുകൾ,
‘‘തിരുവനന്തപുരം നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മിൽകോയ്ക്ക് സ്വന്തം വിപണന കേന്ദ്രങ്ങളുണ്ട്. ചില്ലർ സംവിധാനമുള്ള മിൽക്ക് എടിഎമ്മുകൾ ആറ്റിങ്ങലും മേൽകടയ്ക്കാവൂരും ഉണ്ട്. ഇവിടെ നിന്ന് ഏതുസമയത്തും റീചാർജ് കാർഡ് ഉപയോഗിച്ചു പാൽ വാങ്ങാം.’’ മിൽകോ മാർക്കറ്റിങ് മാനേജർ അജിത് പറയുന്നു.
കൂടുതൽ നിക്ഷേപകരെ ചേർത്തുകൊണ്ട് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ ഭാഗമാകാനുള്ള ശ്രമത്തിലാണ് പാലാഴി കമ്യൂണിറ്റി ഡെയറി ഫാം. ‘‘മിൽകോ പോലെയുള്ള പരമ്പരാഗത ക്ഷീരോല്പാദക സഹകരണസംഘങ്ങൾക്കു മാത്രമല്ല ഡെയറി ഫാം നടത്താനറിയാവുന്ന ആർക്കും ഇത്തരം കമ്യൂണിറ്റി ഡെയറിഫാം പരീക്ഷിക്കാവുന്നതാണ്.
സൗഹൃദ കൂട്ടായ്മകൾ, അസോസിയേഷനുകൾ, മറ്റ് സഹകരണ സംഘങ്ങൾ അങ്ങനെ ആർക്കും പരീക്ഷിക്കാവുന്നതാണിത്, കാരണം നല്ല പാലിന് ആവശ്യക്കാർ ധാരാളമുണ്ട് എന്നതുതന്നെ.’’ സഹകരണസംഘത്തിന്റെ സെക്രട്ടറി അജയന്റെ വാക്കുകൾ.
കേരളമാകെ ഈ ആശയം മാതൃകയാക്കുമെങ്കിൽ നമ്മുടെ നാടിന്റെ ആരോഗ്യരംഗത്തിലും അതു കാര്യമായ മാറ്റം ഉണ്ടാക്കും. ആശയം അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല. കാരണം നടത്തി വിജയിച്ച സംഘശക്തിയുടെ കേരളമോഡൽ നമുക്കു മുന്നിലുണ്ട്.
കട്ടയ്ക്ക് ഒന്നിച്ചു നിൽക്കുന്ന ഇരുപതു പേരും സ്ഥലവുമുണ്ടെങ്കിൽ നിങ്ങളുടെ നാട്ടിലും തുടങ്ങാം, കമ്യൂണിറ്റി ഡെയറി ഫാം. നാട്ടിൻപുറത്തെ പുലർവെയിൽ പോലെ ശുദ്ധമായ പാൽകുടിച്ചു വളരട്ടെ നമ്മുടെ പുതുതലമുറ.
പശുവളർത്തൽ ശാസ്ത്രീയമായി
കമ്യൂണിറ്റി ഡെയറി ഫാം എന്ന ആശയം നടപ്പിലാക്കിയ ഡോ. കമലാസനൻപിള്ള ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടുന്നത് അസോള പായലിന്റെ കണ്ടെത്തലിലൂടെയാണ്. ഈ പായലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഉൾപ്പെടെയുള്ള ജൈവഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതും ഇതൊരു കാലിത്തീറ്റയായും കോഴിത്തീറ്റയായും പരീക്ഷിച്ചു വിജയിപ്പിച്ചതും ഡോ. കമലാസനൻപിള്ളയാണ്.
ശാസ്ത്രീയമായ രീതികൾ അവലംബിച്ചാണു പാലാഴി കമ്യൂണിറ്റി ഡെയറി ഫാമിൽ പശുക്കളെ വളർത്തുന്നത്. പരമ്പരാഗത തീറ്റയുടെ അളവിൽ കുറവു വരുത്തി പുല്ലും അസോള ഉൾപ്പെടെയുള്ള ജൈവതീറ്റകളുമാണു പശുവിനും കോഴിക്കും നൽകുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇതു സഹായകരമാകുന്നുവെന്നാണ് ഡെയറിഫാം പ്രവർത്തകർ പറയുന്നത്.