വിനായക് നിർമ്മൽ 'ഉള്ളം' എന്ന പംക്തിയിൽ എഴുതുന്ന ഒരു ലേഖനമാണിത്, ഇത് ദാമ്പത്യജീവിതത്തിലെ നിസ്സാരമായ കാരണങ്ങളാൽ ഉടലെടുക്കുന്ന വെറുപ്പും വിദ്വേഷവും ശാരീരികോപദ്രവവും അതിലൂടെ കുടുംബബന്ധങ്ങൾ തകരുന്നതിനെക്കുറിച്ചും പറയുന്നു. ഒരു ഭർത്താവ് ഭാര്യയെ നാല്പതോളം വർഷത്തോളം അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്ന്, ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ കുറ്റബോധം തിരിച്ചറിഞ്ഞ് മാപ്പ് ചോദിക്കുന്നതും, എന്നാൽ ഭാര്യയുടെ നാല്പത് വർഷത്തെ വിരസത കാരണം പ്രതികരണമില്ലാതെ ഇരിക്കുന്നതും ഇതിൽ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചും ചെയ്തു കൂട്ടിയ തെറ്റുകളെക്കുറിച്ചുമുള്ള ഖേദമാണ് ഈ ലേഖനത്തിന്റെ പ്രധാന ആശയം.

വിനായക് നിർമ്മൽ 'ഉള്ളം' എന്ന പംക്തിയിൽ എഴുതുന്ന ഒരു ലേഖനമാണിത്, ഇത് ദാമ്പത്യജീവിതത്തിലെ നിസ്സാരമായ കാരണങ്ങളാൽ ഉടലെടുക്കുന്ന വെറുപ്പും വിദ്വേഷവും ശാരീരികോപദ്രവവും അതിലൂടെ കുടുംബബന്ധങ്ങൾ തകരുന്നതിനെക്കുറിച്ചും പറയുന്നു. ഒരു ഭർത്താവ് ഭാര്യയെ നാല്പതോളം വർഷത്തോളം അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്ന്, ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ കുറ്റബോധം തിരിച്ചറിഞ്ഞ് മാപ്പ് ചോദിക്കുന്നതും, എന്നാൽ ഭാര്യയുടെ നാല്പത് വർഷത്തെ വിരസത കാരണം പ്രതികരണമില്ലാതെ ഇരിക്കുന്നതും ഇതിൽ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചും ചെയ്തു കൂട്ടിയ തെറ്റുകളെക്കുറിച്ചുമുള്ള ഖേദമാണ് ഈ ലേഖനത്തിന്റെ പ്രധാന ആശയം.

വിനായക് നിർമ്മൽ 'ഉള്ളം' എന്ന പംക്തിയിൽ എഴുതുന്ന ഒരു ലേഖനമാണിത്, ഇത് ദാമ്പത്യജീവിതത്തിലെ നിസ്സാരമായ കാരണങ്ങളാൽ ഉടലെടുക്കുന്ന വെറുപ്പും വിദ്വേഷവും ശാരീരികോപദ്രവവും അതിലൂടെ കുടുംബബന്ധങ്ങൾ തകരുന്നതിനെക്കുറിച്ചും പറയുന്നു. ഒരു ഭർത്താവ് ഭാര്യയെ നാല്പതോളം വർഷത്തോളം അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്ന്, ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ കുറ്റബോധം തിരിച്ചറിഞ്ഞ് മാപ്പ് ചോദിക്കുന്നതും, എന്നാൽ ഭാര്യയുടെ നാല്പത് വർഷത്തെ വിരസത കാരണം പ്രതികരണമില്ലാതെ ഇരിക്കുന്നതും ഇതിൽ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചും ചെയ്തു കൂട്ടിയ തെറ്റുകളെക്കുറിച്ചുമുള്ള ഖേദമാണ് ഈ ലേഖനത്തിന്റെ പ്രധാന ആശയം.

ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില്‍ നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്‍ത്ഥജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍...‘വനിത ഓൺലൈനിൽ’ വിനായക് നിര്‍മ്മല്‍ എഴുതുന്ന പംക്തി ‘ഉള്ളം’.

*

ADVERTISEMENT

അധ്യായം – 1

കുറച്ചുകൂടി നന്നായി ആരംഭിക്കാമായിരുന്നു...

ADVERTISEMENT

അത്യധികം ഭാരത്തോടെയാണ് അയാള്‍ മടങ്ങിപ്പോയത്. അത്ര പെട്ടെന്നുള്ള മടങ്ങിപ്പോക്കിന് സമയമൊന്നും ആയിട്ടുണ്ടായിരുന്നില്ല. ഏറിയാല്‍ അറുപത്തിയഞ്ച്. ഇന്നത്തെ കാലത്ത് അത് അത്ര വലിയ പ്രായമല്ലല്ലോ? മടങ്ങിപ്പോകുന്നു എന്നതിനെക്കാളേറെ അയാളെ ഭാരപ്പെടുത്തിയത് മറ്റ് ചിലതൊക്കെയായിരുന്നു. അയാള്‍ അധികമായി സ്‌നേഹിച്ച മക്കളാരും അടുത്തുണ്ടായിരുന്നില്ല. എന്നാല്‍ ഇത്രയും കാലത്തെ ദാമ്പത്യബന്ധത്തില്‍ മനുഷ്യസഹജമായ യാതൊരുവിധ പരിഗണനകളും അയാള്‍ നല്കാതിരുന്ന, അത്രയധികമായി അയാള്‍ അവഗണിച്ചുകളഞ്ഞ ഭാര്യ കിടക്കയ്ക്കരികില്‍ ഉണ്ടായിരുന്നുതാനും.

വിവാഹജീവിതത്തിന്റെ ആദ്യത്തെ ആറു മാസം മാത്രമേ സാധാരണപോലെയുള്ള ദാമ്പത്യജീവിതം അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് മറ്റൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തില്‍ പിന്നീടുള്ള നാല്പതോളം വര്‍ഷങ്ങള്‍ അവര്‍ക്കിടയിലുണ്ടായത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കയ്പ്പുമാത്രമായിരുന്നു. സ്വാഭാവികമായ ദാമ്പത്യബന്ധത്തിന്റെ പിണക്കങ്ങളെയും തട്ടുമുട്ടലുകളെയും അപ്രസക്തമാക്കിക്കൊണ്ട് ശാരീരികോപദ്രവം മുതല്‍ വസ്ത്രവും സോപ്പും പോലെ ഏതൊരു മനുഷ്യനും അവശ്യമായിരിക്കുന്ന ഭൗതികാവശ്യങ്ങള്‍പോലും അയാള്‍ അവള്‍ക്ക് നിഷേധിച്ചിരുന്നു. അടുക്കളയില്‍ പുകയുന്തുന്നതുകൊണ്ട് അന്നം മുടങ്ങിയിട്ടില്ലെന്നു മാത്രം. ഒരേ മേല്‍ക്കൂരയുടെ കീഴില്‍ രണ്ടുമുറികളിലായിരുന്നു അന്തിയുറക്കവും.

ADVERTISEMENT

നേര്‍ക്കുനേര്‍ വരാവുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി അന്യരും അപരിചിതരമായി അവര്‍ ജീവിച്ചുപോന്നു. അങ്ങനെയങ്ങനെ ഇനിയൊരിക്കലും കൂടിച്ചേരാന്‍ കഴിയാത്തവിധത്തിലുളള അകലം മാനസികമായി അവര്‍ക്കിടയില്‍ രൂപമെടുക്കുകയും ഇക്കണ്ടകാലമത്രയും ജീവിച്ചുപോരുകയുമായിരുന്നു.. എന്നിട്ടും അദ്ഭുതം എന്നുതോന്നുന്നത് അവര്‍ക്ക് ഒന്നിലധികം മക്കള്‍ ജനിച്ചുവെന്നതാണ്.
‘വൃത്തിയില്ല’, ‘മുടിയില്ല’, ‘അടുക്കുംചിട്ടയുമില്ല’, അങ്ങനെ നിസ്സാരമെന്നും അവഗണിക്കാവുന്നതെന്നും തോന്നുന്നതുമായ കുറ്റങ്ങളാണ് അയാള്‍ ഇക്കണ്ടകാലമത്രയും ഭാര്യയോടുള്ള സ്‌നേഹരാഹിത്യത്തിന് കാരണമായി പറഞ്ഞുകൊണ്ടിരുന്നത്. ഒരാളെ ശാരീരികമായി പീഡിപ്പിക്കാനും അവഗണിക്കാനും മാത്രം ഗുരുതരമായ പിഴവുകളാണോ അതൊക്കെയെന്ന് ചോദിച്ചാല്‍ ആരാണ് വ്യക്തമായതും കൃത്യമായതുമായ ഉത്തരം പറയുക ? അയാള്‍ പറയുന്നതില്‍ കഴമ്പുണ്ടെങ്കില്‍ത്തന്നെ അതിന്റെ പേരില്‍ ഭാര്യയെ ദേഹോപദ്രവം ഏല്പിക്കാന്‍ എന്ത് അവകാശവും ന്യായവുമാണുള്ളത് ? ഭാര്യയല്ല മറ്റേതെങ്കിലുമൊരു വ്യക്തിയാണെങ്കില്‍പോലും....

ഏതൊക്കെയോ ചില മനോഅപഭ്രംശങ്ങളുടെ ഭാഗമായിട്ടായിരിക്കാം അയാള്‍ അങ്ങനെ പെരുമാറുകയും പ്രവൃത്തിക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കി തുടക്കകാലത്ത് ചില മനശ്ശാസ്ത്രവിദഗ്ദരുടെ പക്കല്‍ അയാളെ കൊണ്ടുപോയിരുന്നു. ആ ചികിത്സകളും മനശ്ശാസ്ത്രജ്ഞരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും അയാളുടെ സ്‌നേഹം അവള്‍ക്ക് വീണ്ടെടുത്തുനല്കിയില്ല. അയാള്‍ക്ക് ഏതോ അന്യജാതിക്കാരിയായ പെണ്‍കുട്ടിയുമായി വിവാഹത്തിന് മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തപ്പോഴാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്നും തന്നെ ചതിച്ച അയാള്‍ക്ക് പൂര്‍വ്വകാമുകി ക്ഷുദ്രപ്രയോഗം ചെയ്തതിന്റെ ഫലമാണ് അയാളുടെ ദാമ്പത്യജീവിതം അശാന്തമായതെന്നുമായിരുന്നു മറ്റുചിലരുടെ നിഗമനം. അത്തരത്തിലുള്ള പ്രശ്‌നപരിഹാരത്തിനായി പേരുകേട്ട പല ജ്യോതിഷന്മാരെയും മന്ത്രവാദികളെയും വരെ സമീപിക്കാനും അവളുടെ വീട്ടുകാര്‍ മടിച്ചിരുന്നില്ല. ആറ്റുനോറ്റുണ്ടായ ഏകമകളുടെ ദാമ്പത്യം കണ്ണീരില്‍ കുതിര്‍ന്നപ്പോള്‍ താന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്ക് ശക്തിപോരെന്ന് തോന്നി മാലയിട്ട് വ്രതം നോറ്റ് ഇരുമുടിക്കെട്ടെടുത്ത് പതിനെട്ടാംപടി കയറാന്‍ വരെ അവളുടെ അച്ഛന്‍ സന്നദ്ധനായിരുന്നു. നമ്മുടെ ആവശ്യങ്ങളെ മുന്‍നിർത്തിയാണ് വിശ്വാസംപോലും രൂപപ്പെടുന്നതും മാറിമറിയുന്നതും.

അങ്ങനെ നാനാവശത്തുനിന്ന് പ്രാര്‍ത്ഥന, ചികിത്സ, ആഭിചാരം ... എല്ലാം നോക്കിയിട്ടും അയാള്‍ക്കു മാത്രം മാറ്റമുണ്ടായില്ല. ഇനി പരീക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ അവളെ തന്റെ വിധിക്കുവിട്ടുകൊടുത്തിട്ട് കണ്ണുതുടച്ചു പിന്തിരിയാന്‍ മാത്രമേ അവളുടെ പ്രിയപ്പെട്ടവര്‍ക്കും കഴിഞ്ഞുള്ളൂ. ഇന്നത്തേതുപോലെയുള്ള സ്ത്രീസ്വാതന്ത്ര്യചിന്തകളും ഗാര്‍ഹികപീഡനങ്ങളെയുും ടോക്‌സിക് റിലേഷന്‍ഷിപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകളും പച്ചപിടിക്കാതിരുന്ന കാലമായതുകൊണ്ടാവാം അടികൊണ്ടാലും അവിടെത്തന്നെ കിടക്കണം എന്ന ന്യായമുദ്ധരിച്ച് അവളെ പിതൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുവരാതിരുന്നത്.. ‘ഒരുവേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായി മാറും’ എന്നു കവിപാടിയതുപോലെ തന്റെ ജീവിതത്തോടും അതിന്റെ പരുപരുപ്പിനോടും ക്ഷതങ്ങളോടും ക്രമേണ അവള്‍ക്കും ശീലമായിത്തുടങ്ങി. കൈവെള്ള ആദ്യമായി പൊട്ടുമ്പോഴേ വേദനയറിയൂ. ആ പൊട്ടല്‍ തഴമ്പായി മാറിക്കഴിയുമ്പോള്‍ വേദനയുണ്ടാവാറില്ലല്ലോ. ഓരോ തഴമ്പിനു പിന്നിലും മുറിവുണ്ടായിരുന്നുവെന്ന് ആരോര്‍ക്കാന്‍.. അതുതന്നെയാണ് അവള്‍ക്കു സംഭവിച്ചതും.

ഇനിയൊരു അദ്ഭുതവും തന്നെ കാത്തുനില്ക്കുന്നില്ലെന്ന ഉറച്ചവിശ്വാസത്തോടെയായിരുന്നു തുടര്‍ന്നുള്ള അവളുടെ ജീവിതം. അതിനിടയില്‍ അവളുടെ മക്കള്‍ ഓരോരോയിടങ്ങളിലേക്ക് ചിറകുവിരിച്ചു പറന്നുതുടങ്ങിയിരുന്നു. അയാളുടെ ചിറകിലായിരുന്നു മക്കള്‍ എന്നും കൂടി പറയേണ്ടതുണ്ട്. അച്ഛന്റെ പീഡനങ്ങള്‍ക്ക് ഇരയായി കഴിയുന്ന അമ്മ എന്നൊരു സഹതാപമൊന്നും മക്കള്‍ക്ക് അമ്മയോടുണ്ടായിരുന്നില്ല . ഭാര്യയെ അവഗണിക്കുകയും തിരസ്‌ക്കരിക്കുകയും ചെയ്യുമ്പോഴും മക്കളെ അയാള്‍ ജീവനുതുല്യമാണ് സ്‌നേഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ അച്ഛനോട് ചേര്‍ന്ന് അമ്മയ്‌ക്കെതിരെ പൊരുതാനായിരുന്നു മക്കള്‍ക്കു താൽപര്യവും.

വൃത്തിയില്ലാത്ത, അടുക്കും ചിട്ടയുമില്ലാത്ത, തങ്ങളുടെ അത്ര വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്ത അമ്മ മക്കള്‍ക്കെന്നും അന്യതന്നെയായിരുന്നു. പാലൂട്ടാനും കാര്യങ്ങൾ ചെയ്തുതരാനുമല്ലാതെ ചെറുപ്രായത്തില്‍ പോലും മക്കള്‍ക്ക് അമ്മയെ ആവശ്യമുണ്ടായിരുന്നുമില്ല. മക്കളുടെ സ്‌നേഹം തനിക്ക് അവകാശപ്പെട്ടതാണെന്നോ അത് ഏതുവിധേനയും സ്വന്തമാക്കണമെന്നോ ഉള്ള ചിന്ത അവള്‍ക്കുമുണ്ടായിരുന്നില്ല.

അതുവരെ തനിക്ക് ഏതാവശ്യത്തിനും കൂടെയുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ ജീവിതവുമായി ഭാഗംപിരിഞ്ഞുപോകുകയും മക്കള്‍ വിവാഹം, ജോലി, പഠനം എന്നിങ്ങനെയുള്ള ഓരോ കാരണങ്ങളുടെ പേരില്‍ വീട്ടില്‍നിന്ന് അകന്നുപോവുകയും ചെയ്തതോടെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണ് അയാള്‍ ചെന്നുവീണത്. ആര്‍ക്കും പ്രയോജനപ്പെടാതെ പാഴാക്കിക്കളഞ്ഞ തന്റെ ജീവിതത്തെക്കുറിച്ച്, പല നിറങ്ങള്‍ കലര്‍ത്താമായിരുന്ന ജീവിതത്തിന്റെ കാന്‍വാസിനു മേല്‍ കോരിയൊഴിച്ച കറുപ്പിനെക്കുറിച്ച്, ടേപ്പ് റിക്കോര്‍ഡറില്‍ കുടുങ്ങിപ്പോയ കാസറ്റിന്റെ ടേപ്പുപോലെ പാതിവഴിയില്‍ മുടങ്ങിപ്പോയ ജീവിതത്തിന്റെ സംഗീതത്തെക്കുറിച്ച്, താലിയെന്ന ഉടമസ്ഥതയുടെ പേരില്‍ താന്‍ ചെയ്തുകൂട്ടിയ ക്രൂരതകളെയും അവഗണനകളെയും കുറിച്ച്...അങ്ങനെ രാത്രിയെപോലും ചിന്തിച്ചു പകലാക്കാന്‍ മാത്രം അനേകം കാര്യങ്ങളുണ്ടായിരുന്നു അയാള്‍ക്ക്.

ജീവിതം പാഴായിരുന്നുവെന്നല്ല, താന്‍ പാഴാക്കിയതായിരുന്നുവെന്ന കുറ്റബോധം പതുക്കെപതുക്കെ അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. അതിന്റെ മൂര്‍ദ്ധന്യത്തിലാണ് അയാള്‍ രോഗിയായത്, അല്ലെങ്കില്‍ അയാളുടെ രോഗം തിരിച്ചറിഞ്ഞത്. രോഗകിടക്ക അപൂര്‍വ്വമായി മരണകിടക്കയായി മാറുന്ന പരിണാമഘട്ടത്തില്‍ അയാള്‍ അവളോട് മാപ്പുപറഞ്ഞു – ‘മാപ്പുപറഞ്ഞാല്‍ പൊറുക്കാന്‍ കഴിയുന്ന തെറ്റുകളല്ല ഞാന്‍ നിന്നോട് ചെയ്തിരിക്കുന്നത്’ എന്ന ഏറ്റുപറച്ചിലോടെ.. അവള്‍ക്ക് അയാളോട് വെറുപ്പോ വിദ്വേഷമോ പകയോ പുച്ഛമോ തോന്നിയില്ല. നാല്പതുവര്‍ഷത്തെ മരവിപ്പ് അവളെ അപ്പോഴും വിട്ടുപോയിട്ടുണ്ടായിരുന്നില്ല. ഞാന്‍ പോയാല്‍ നിനക്കാരുണ്ട് എന്ന് അയാള്‍ ഭാരപ്പെട്ടപ്പോഴും അവള്‍ ഒന്നും പറഞ്ഞില്ല, അയാളെ ആശ്വസിപ്പിക്കാന്‍വേണ്ടി, നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല, നമ്മള്‍ ഇനി പഴയതെല്ലാം മറന്നു സ്്‌നേഹത്തോടെ ജീവിക്കുമെന്ന പാഴ് വാക്കുകളോ ഒന്നും... അത്തരം പോളീഷ്ഡ് വാക്കുകളെല്ലാം അപ്പോഴേയ്ക്കും അവള്‍ക്ക് നഷ്ടമായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അവളുടെ വിരല്‍ അയാള്‍ കോര്‍ത്തുപിടിച്ചു അവളില്‍ നിന്ന് ജീവന്റെ അംശമെങ്കിലും തന്നിലേക്ക് പകര്‍ന്നുകിട്ടിയിരുന്നുവെങ്കിലെന്ന ആശയുണ്ടായിരുന്നിരിക്കാം അയാള്‍ക്ക്. ഏതാനും നിമിഷങ്ങളുടെ മൗനത്തിനുശേഷം അയാളുടെ വിരലുകളിലെ തണുപ്പ് അവള്‍ തിരിച്ചറിയുകയും ഡോക്ടറെത്തി അയാളുടെ മരണം ഉറപ്പുവരുത്തുകയും ചെയ്തു.

അവസാനമെത്തിക്കഴിയുമ്പോഴായിരിക്കും കുറച്ചുകൂടി നന്നായി ആരംഭിക്കാമായിരുന്നുവെന്ന തോന്നല്‍ പലര്‍ക്കുമുണ്ടാവുക.. നല്ലതുപോലെ തുടങ്ങാതെപോയതിന്റെയും ഇടയ്‌ക്കെങ്കിലും കേടുപാടുകള്‍ തീര്‍ക്കാതെപോയതിന്റെയും നഷ്ടബോധം പിടികൂടുന്നത്. പക്ഷേ എന്തുചെയ്യാന്‍ അപ്പോഴേയ്ക്കും അവസാനത്തെ വിസിലും മുഴങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. പിന്നെ ഖേദപൂര്‍വ്വവും തെല്ലൊരു ഇച്ഛാഭംഗത്തോടെയും പൂര്‍ത്തിയാക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ ?

A Life of Regret: A Story of Marital Abuse:

Regret often surfaces at life's end, as illustrated by a man's tale of a marriage marred by decades of abuse and neglect. Initially, the couple shared a normal life, but this quickly dissolved into years of hatred, physical abuse, and denial of basic necessities. The husband's justifications for his cruelty were trivial, yet the wife endured. Despite attempts at counseling, astrology, and rituals by her family, he remained unchanged. The narrative highlights the wife's gradual acclimatization to the harshness, leaving her emotionally numb. Their children, closer to their father, saw their mother as an outsider. As the man aged and his children moved on, he was consumed by guilt over his wasted life and cruel actions. On his deathbed, he sought forgiveness, admitting the gravity of his wrongdoings. The wife, however, felt no animosity, her decades of numbness persisting. His passing left her with no words of comfort, only the chilling realization of his end. The story underscores the profound regret that can accompany a poorly begun and unrepaired life, a regret that strikes only when the final whistle blows.